NEWSPravasi

മലയാളി നഴ്‌സ് പ്രസവത്തിനിടെ സൗദിയില്‍ മരിച്ചു

റിയാദ്: മലയാളി നഴ്‌സ് സൗദിയില്‍ പ്രസവത്തിനിടെ മരിച്ചു. കൊല്ലം പത്തനാപുരം മാലൂര്‍ കോളേജിന് സമീപം നാസിറുദ്ദീന്‍-ഫാത്തിമ ബീവി ദമ്പതികളുടെ മകള്‍ ആന്‍സി ഫാത്തിമയാണ് മരിച്ചത്. ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ ഉള്ള ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രസവത്തിനിടെ ഉണ്ടായ സങ്കീര്‍ണതകളാണ് മരണകാരണം. ആന്‍സിയുടെ ആദ്യ പ്രസവമായിരുന്നു. ഉനൈസ കിംഗ് സൗദ് ഹോസ്പിറ്റലില്‍ ഞായറാഴ്ച്ച രാത്രി എട്ടുമണിക്കാണ് മരണം.

Signature-ad

ബുറൈദ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക്ക് ഹോസ്പിറ്റലിലെ നഴ്‌സ് ആയിരുന്നു. ഭര്‍ത്താവ്: സനിത്ത്.

 

Back to top button
error: