Pravasi
-
റോഡ് മുറിച്ചുകടക്കുന്നതിനിടെ യുഎഇയില്‍ വാഹനമിടിച്ച് പ്രവാസി മരിച്ചു, അപകടസ്ഥലത്തുനിന്ന് മുങ്ങിയ ഡ്രൈവറെ 48 മണിക്കൂറിനകം കണ്ടെത്തി അറസ്റ്റ് ചെയ്തു
ഷാര്‍ജ: യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം. അപകടസ്ഥലത്തുനിന്ന് കടന്ന ഡ്രൈവറെ 48 മണിക്കൂറിനകം കണ്ടെത്തി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 6.40നാണ് അപകടം നടന്നത്. ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്കുള്ള മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടം. ദുബൈയിലേക്കുള്ള ദിശയില്‍ ശൈഖ് ഖലീഫ ബ്രിഡ്ജിന് സമീപം കാല്‍നട യാത്രക്കാരന്‍ ആറ് വരിപ്പാത മുറിച്ചുകടക്കുന്നതിനിടെ ഒരു യുവാവ് ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു എന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞയുടനെ പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും പ്രവാസി മരണപ്പെട്ടിരുന്നു. എന്നാല്‍ ഈ സമയത്തിനകം ഇടിച്ച വാഹനവുമായി ഡ്രൈവർ സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞു. പിന്നീട് ഡ്രൈവരെ കണ്ടെത്താനായി തിരച്ചില്‍ തുടങ്ങി. തുടര്‍ന്ന് 30 വയസില്‍ താഴെ മാത്രം പ്രായമുള്ള ഡ്രൈവറെ 48 മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്തു. കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Read More » -
ഗൾഫ് സമ്മാന പദ്ധതികളിൽ മലയാളിക്ക് തുടർച്ചയായി ഭാഗ്യവർഷം, ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലും മലയാളിക്ക് എട്ടു കോടി സമ്മാനം
അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലധികം രൂപ) മലയാളിയായ എന്‍ എസ് സജേഷിന് ലഭിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ദുബൈയില്‍ താമസിക്കുന്ന സജേഷ് രണ്ടു വര്‍ഷം മുന്‍പാണ് ഒമാനില്‍ നിന്നു യുഎഇയില്‍ എത്തിയത്. കഴിഞ്ഞ നാലുവര്‍ഷമായി എല്ലാ മാസവും സജേഷ് ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. സമ്മാനാര്‍ഹമായ ടിക്കറ്റ് ഓണ്‍ലൈനായി 20 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് വാങ്ങിയത്. ഇന്നലെ നടന്ന ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ടു കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിലാണ് നറുക്കെടുപ്പ് നടന്നത്. പ്രവാസിയായ അലക്സ് വര്‍ഗീസാണ് സമ്മാനാര്‍ഹനായത്. സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ വഴിയാണ് അലക്സ് ടിക്കറ്റ് വാങ്ങിയത്. ദുബൈ ഓള്‍ കാര്‍ഗോ ലോജിസ്റ്റിക്സ് കമ്പനിയില്‍ ജോലി ചെയ്യുന്ന 10 സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അലക്സും സഹപ്രവര്‍ത്തകും ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്ത്…
Read More » -
ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് പ്രത്യേക യാത്രാ നിരക്കുകളുമായി ഒമാന്‍ എയര്‍
മസ്കറ്റ്: ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് പ്രത്യേക യാത്രാ നിരക്കുകളുമായി ഒമാന്‍ എയര്‍. എല്ലാ ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി എക്കണോമി ക്ലാസിന് 149 ഒമാനി റിയാലും ബിസിനസ് ക്ലാസിന് 309 റിയാലും എന്ന നിരക്കിലാണ് ടിക്കറ്റുകള്‍ ലഭ്യമാകുക. എല്ലാ നികുതികളും എയര്‍പോര്‍ട്ട് ചാര്‍ജുകളും ഹാന്‍ഡ് ബാഗേജ് അലവന്‍സും ഇതില്‍പ്പെടും. അതേസമയം നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്നു വരെ മസ്കറ്റിനും ദോഹയ്ക്കും ഇടയില്‍ മാച്ച് ഡേ ഷട്ടില്‍ സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. 49 റിയാലിയിരിക്കും ഇതിന്‍റെ നിരക്ക്. മത്സരം ആരംഭിക്കുന്നതിന് കുറഞ്ഞത് നാല് മണിക്കൂര്‍ മുമ്പെങ്കിലും ദോഹയില്‍ എത്തിച്ചേരുന്ന രീതിയിലായിരിക്കും സര്‍വീസ് ക്രമീകരിക്കുക. മാച്ച് ഡേ ഷട്ടില്‍ വിമാനങ്ങള്‍ക്ക് ഒമാന്‍ എയറിന്‍റെ www.omanair.com എന്ന വെബ്സൈറ്റില്‍ ബുക്ക് ചെയ്യാം. എല്ലാ യാത്രക്കാരും ഹയ്യ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യുകയും വേണം. മാച്ച് ഡേ ഷട്ടില്‍ വിമാനങ്ങളിലെ യാത്രയ്ക്കും ഖത്തറിലേക്കുള്ള പ്രവേശനത്തിന് ഇത് ആവശ്യമാണ്. അതേസമയം ഖത്തറില്‍ ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ദോഹ മെട്രോ,…
Read More » -
18 വര്‍ഷം മുമ്പ് നാട്ടില്‍ നടന്ന പ്രമാദമായ കേസ്, മുങ്ങി നടന്ന മലപ്പുറംകാരനായ പ്രവാസി സൗദിയിൽ വച്ച് അപ്രതീക്ഷിതമായി വിരലടയാളത്തില്‍ കുടുങ്ങി
സൗദി അറേബ്യയില്‍ പരിശോധനയില്‍ കുടുങ്ങി പ്രവാസി മലയാളി. മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസിയാണ് സൗദി അതിര്‍ത്തിയിലെ പരിശോധനയില്‍ കുടുങ്ങിയത്. പതിനെട്ട് വര്‍ഷം മുമ്പ് നാട്ടില്‍ നടന്ന ഒരു കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇന്‍റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച മലയാളിയാണ് പരിശോധനയില്‍ കുടുങ്ങിയത്. വര്‍ഷങ്ങളായി ഖത്തറില്‍ പ്രവാസിയായ മലയാളി, അവിടെ നിന്ന് റോഡ് മാര്‍ഗം സൗദി അറേബ്യയിലേക്ക് ഉംറയ്ക്ക് എത്തിയതായിരുന്നു. സാല്‍വ ചെക് പോസ്റ്റില്‍ വിരലടയാളം എടുത്തപ്പോഴാണ് ഇയാളുടെ പേരില്‍ കേസുള്ള വിവരം അറിയുന്നത്. 18 വര്‍ഷം മുമ്പ് നാട്ടില്‍ നടന്ന അടിപിടിയില്‍ പരിക്കേറ്റയാള്‍ മരിച്ചു. ഇതോടെ കൊലപാതക കേസായി മാറി. കേസിലെ എട്ടാം പ്രതിയാണ് ഇയാള്‍. കേസുമായി ബന്ധപ്പെട്ട് ഇയാള്‍ കോടതിയില്‍ ഹാജരായില്ല. പിന്നീടും നിരവധി തവണ നാട്ടിലേക്ക് പോകുകയും പാസ്പോര്‍ട്ട് പുതുക്കുകയും ചെയ്തിരുന്നു. ഇതിനിടെ കേസ് ഇന്‍റര്‍പോളിന് കൈമാറിയിരുന്നു. കുറ്റവാളികളെ കൈമാറാനുള്ള ധാരണാപത്രം ഇന്ത്യയും സൗദിയും തമ്മില്‍ നിലനില്‍ക്കുന്നതിനാല്‍ അധികൃതര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ കേസ് നടപടികള്‍ക്കായി ഇന്ത്യയിലേക്ക് അയയ്ക്കും.…
Read More » -
സൗദി എയർലൈൻസിന്റെ 780 സർവീസുകൾ പുതിയതായി ഷെഡ്യൂള്‍ ചെയ്തു
റിയാദ്: ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി കായിക പ്രേമികളെ സൗദിയിൽനിന്ന് ദോഹയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ സൗദി എയർലൈൻസ് (സൗദിയ) 780 ലധികം വിമാന സർവിസുകൾ ഷെഡ്യൂൾ ചെയ്തു. റിയാദ്, ജിദ്ദ, ദമ്മാം എന്നീ വിമാനത്താവളങ്ങളിൽ നിന്നാണ് ദോഹയിലേക്കും തിരിച്ചും സർവിസ് നടത്തുക. ഇത്രയും സർവീസുകളിലായി 2,54,000 സീറ്റുകളുണ്ടാകും. ലോകകപ്പിന് കായികപ്രേമികളെ എത്തിക്കാൻ ആവശ്യമായ എല്ലാ ഒരുക്കവും സൗദിയ ഒരുക്കിയിട്ടുണ്ട്. രാജ്യത്തിനും ഖത്തറിനും സർവിസ് നടത്തുന്നതിന് വേണ്ട എല്ലാ തയാറെടുപ്പുകളുമാണ് പൂർത്തിയായിട്ടുള്ളത്. ടൂർണമെൻറ് കാലയളവിലുടനീളം ദിവസേനയുള്ള പതിവ് സർവിസുകൾ പ്രയോജനപ്പെടുത്താൻ യാത്രക്കാർക്ക് സാധിക്കുന്ന രീതിയിലാണ് ഷെഡ്യൂളുകൾ തയാറാക്കിയിരിക്കുന്നത്. സൗദി ദേശീയ ടീമിനും ഫുട്ബാൾ ആരാധകർക്കുമുള്ള ‘സൗദിയ’യുടെ പിന്തുണയാണിത്. ഹോട്ടലുകളിൽ താമസിക്കേണ്ട ആവശ്യമില്ലാതെ ദോഹയിൽ യഥാസമയം പോയിവരാനുള്ള സൗകര്യമാണ് ദേശീയ വിമാന കമ്പനി ഒരുക്കിയിരിക്കുന്നത്.
Read More » -
ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ഇക്കാര്യങ്ങള്‍ സൂക്ഷിക്കുക…
ദോഹ: ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി. നിരോധിത മരുന്നുകളുമായി ഖത്തറിലേക്ക് വരരുതെന്നാണ് എംബസി മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയില്‍ നിന്നെത്തുന്ന ലോകകപ്പ് ആരാധകര്‍ക്കായി എംബസി പുറത്തിറക്കിയ യാത്രാ നിര്‍ദ്ദേശത്തിലാണ് ഈ വിവരം വ്യക്തമാക്കിയിട്ടുള്ളത്. നാര്‍കോട്ടിക് കണ്ടന്‍റുകള്‍ ഉള്ളതും മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതുമായ പല മരുന്നുകളും ഖത്തറിലേക്ക് കൊണ്ടു വരുന്നത് നിരോധിച്ചിട്ടുണ്ട്. ഖത്തറില്‍ നിരോധിച്ച മരുന്നുകളുടെ പൂര്‍ണ ലിസ്റ്റ് ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഖത്തറിലുള്ള ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വേണ്ടി മരുന്നുകള്‍ കൊണ്ടുവരരുതെന്നും നിര്‍ദ്ദേശത്തിലുണ്ട്. വ്യക്തിഗത ഉപയോഗത്തിനായി ഖത്തറില്‍ നിരോധിച്ചിട്ടില്ലാത്ത മരുന്നുകള്‍ കൊണ്ടുവരാം. സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളിലെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ കൈവശം ഉണ്ടാകണം. നിരോധിത മരുന്നുകള്‍ കൊണ്ടുവരുന്നത് അറസ്റ്റിനും ജയില്‍ശിക്ഷയ്ക്കും ഇടയാക്കുമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. ഖത്തര്‍ ലോകകപ്പിനെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്കായി ഇന്ത്യൻ എംബസി ഹെൽപ് ലൈന്‍ സേവനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.. അടിയന്തര ഘട്ടങ്ങളിൽ ലോകകപ്പിനെത്തുന്ന ഇന്ത്യക്കാര്‍ക്ക് 39931874, 399936779, 39934308 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു. വാട്സ്…
Read More » -
പ്രവാസികളുടെ കാത്തിരിപ്പിന് വിരാമം; കണ്ണൂരില്‍ നിന്ന് നേരിട്ടുള്ള സര്‍വീസിന് തുടക്കം
ജിദ്ദ: കണ്ണൂരില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കമായി. ഇന്ന് ഉച്ചയ്ക്ക് 1.35നാണ് കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഐ എസ് 799 വിമാനം ജിദ്ദയില്‍ എത്തിയത്. 172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ കൂടുതല്‍ ഉംറ തീര്‍ത്ഥാടകരായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ മുക്കാല്‍ മണിക്കൂര്‍ നേരത്തെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. കണ്ണൂരിലെത്തിയ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. പ്രത്യേക എമിഗ്രേഷന്‍ ക്ലിയറന്‍സ് സൗകര്യം ഇവിടെ ക്രമീകരിച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കണ്ണൂരില്‍ നിന്ന് നേരിട്ട് ജിദ്ദയിലേക്കുള്ള സര്‍വീസ് സാധ്യമാകുന്നത്. അതേസമയം ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിന്‍റെ ഭാരം ഗോ ഫസ്റ്റ് എയര്‍ലൈന്‍ വര്‍ധിപ്പിച്ചു. മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ ഇനി മുതല്‍ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു. ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ മുതല്‍ ഡിസംബര്‍ 15 വരെയാണ്…
Read More » -
പ്രവാസി മലയാളി യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: മലയാളി യുവതിയെ ജിദ്ദയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കാവനൂര്‍ സ്വദേശി പി.ടി. ഫാസിലയാണ് (26) മരിച്ചത്. ഭര്‍ത്താവ് അന്‍വര്‍ ഉച്ചക്ക് താമസസ്ഥലത്തെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഫാസിലയെ കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടര വയസ്സായ മകളുണ്ട്. മലപ്പുറം പൂക്കളത്തൂര്‍ സ്വദേശി അന്‍വറാണ് ഭര്‍ത്താവ്. സന്ദര്‍ശന വിസയിലെത്തിയതായിരുന്നു ഫാസില. പിതാവ്: അബൂബക്കര്‍, മാതാവ്: സാജിദ.
Read More » -
കര്‍ശന പരിശോധന തുടരുന്നു ഒരാഴ്ചക്കിടെ നാടുകടത്തിയത് 9,203 പ്രവാസികളെ
റിയാദ്: സൗദിയിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,583 നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ടു വരെയുള്ള ദിവസങ്ങളിൽ 10,007 ഇഖാമ നിയമ ലംഘകരും 4,404 നുഴഞ്ഞുകയറ്റക്കാരും 2,172 തൊഴിൽ നിയമ ലംഘകരും പിടിയിലായി. ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 321 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 43 ശതമാനം പേർ യെമനികളും 51 ശതമാനം പേർ എത്യോപ്യക്കാരും ആറു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 69 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും ജോലിയും താമസവും യാത്രാ സൗകര്യവും നൽകിയ 23 പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 53,366 നിയമ ലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരികയാണ്. ഇക്കൂട്ടത്തിൽ…
Read More » -
ലഗേജ് ഭാരം വര്‍ധിപ്പിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍; പരിമിതകാല ഓഫര്‍
മസ്കറ്റ്: ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിന്‍റെ ഭാരം വര്‍ധിപ്പിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍. മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ ഇനി മുതല്‍ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു. ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇത് നിലവിലുള്ളത്. കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നേരിട്ട് സര്‍വീസ് നടത്തുന്നത്.
Read More »