NEWSPravasi

നെഞ്ചുവേദനയെ തുടര്‍ന്ന് ബോധരഹിതനായ മലയാളി സൗദിയില്‍ മരിച്ചു

റിയാദ്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി സൗദിയില്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരം സ്വദേശി തത്തമംഗലം മോഹന്‍ദാസ് (49)ആണ് മരിച്ചത്. നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ബോധരഹിതനായ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു. മാധവന്‍-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കുന്നതിന് പ്രവാസി സംഘടനകള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: