NEWSPravasiTRENDING

അബുദാബിയില്‍ വന്‍ തീപിടിത്തം; ആളപായമില്ല

അബുദാബി: അബുദാബിയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അല്‍ മഫ്രക് ഏരിയയിലെ വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. സ്‌ക്രാപ്ഡ് ഹെവി വാഹനങ്ങളും ടാങ്കറുകളും സൂക്ഷിക്കുന്ന സ്ഥലമായിരുന്നു ഇത്.

വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും വിജയകരമായി തീ നിയന്ത്രണവിധേമാക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കെട്ടിടത്തിന്റെ കൂളിങ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Back to top button
error: