Pravasi

  • സന്ദർശന വിസയിലെത്തി; അബുദാബി ബിഗ് ടിക്കറ്റിൽ 2.2 കോടിയുടെ സമ്മാനം നേടി ഇന്ത്യക്കാരി

    അബുദാബി : ഭർത്താവിന്റെ അരികിലേക്ക് സന്ദർശന വിസയിലെത്തി അബുദാബി ബിഗ് ടിക്കറ്റിൽ കോടികളുടെ സമ്മാനം നേടി ഇന്ത്യൻ യുവതി.  യു എ ഇയില്‍ സന്ദര്‍ശനത്തിനായി എത്തിയ വര്‍ഷ ഗുന്‍ഡ എന്ന ഗുജറാത്തി യുവതിക്കാണ് ബിഗ് ടിക്കറ്റില്‍ കോടികള്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. നവംബര്‍ മാസത്തെ ബിഗ് ടിക്കറ്റിന്റെ രണ്ടാമത്തെ പ്രതിവാര ഇ – ഡ്രോയിലാണ്  വര്‍ഷ ഗുന്‍ഡ വിജയിയായത്.     പ്രതിവാര ഇ-ഡ്രോകളുടെ ഭാഗമായി ബിഗ് ടിക്കറ്റ് ഓരോ ആഴ്ചയും 1 മില്യണ്‍ ദിര്‍ഹമാണ് സമ്മാനമായി നല്‍കി വരുന്നത്. ഇത് പ്രകാരം 2 കോടി 20 ലക്ഷത്തിലേറെ രൂപയാണ് വര്‍ഷ ഗുന്‍ഡക്ക് ലഭിക്കുക. കൂടാതെ പ്രമോഷന്‍ തീയതികളില്‍ ടിക്കറ്റ് വാങ്ങുന്ന മറ്റെല്ലാ ഉപഭോക്താക്കളെയും പോലെ വര്‍ഷ ഗുന്‍ഡക്കും ഡിസംബര്‍ 3-ന് 30 മില്യണ്‍ ദിര്‍ഹം സമ്മാനം സ്വന്തമാക്കാനുള്ള അവസരവും ലഭിക്കും.

    Read More »
  • പത്തനംതിട്ട സ്വദേശി ഖത്തറിൽ നിര്യാതനായി

    പത്തനംതിട്ട : ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ദോഹയിൽ നിര്യാതനായി. തിരുവല്ല കുമ്ബനാട് സ്വദേശി തോമസ് മാത്യു (62)ആണ് നിര്യാതനായത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ റേഡിയോളജി വിഭാഗത്തിലെ മുന്‍ ജീവനക്കാരനായിരുന്നു. സുമിയാണ് ഭാര്യ. മേഘ മകളാണ്.

    Read More »
  • ഇന്ന് മുതൽ പാസ്പോർട്ടിൽ സിംഗിൾ നെയിം ഉള്ളവർക്ക് യുഎഇയിലേയ്ക്ക് സന്ദർശന വിസ ലഭിക്കില്ല

    അബുദാബി :പാസ്‌പോര്‍ട്ടില്‍ സിങ്കിള്‍ നെയിം (ഒറ്റപ്പേര്) മാത്രമുള്ളവര്‍ക്ക് യുഎഇയില്‍ സന്ദര്‍ശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എന്‍എഐസി) അറിയിച്ചു. ഇന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വരിക.അതേസമയം റെസിഡന്റ്/ തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് ഇത് ബാധകമല്ല. പാസ്‌പോര്‍ട്ടില്‍ ഗിവണ്‍ നെയിമോ സര്‍ നെയിമോ മാത്രം നല്‍കിയവര്‍ക്കാണ് തിരിച്ചടിയാകുന്നത്. ഗിവണ്‍ നെയിം എഴുതി സര്‍ നെയിമിന്റെ സ്ഥാനത്ത് ഒന്നും എഴുതിയില്ലെങ്കിലോ സര്‍ നെയിം എഴുതി ഗിവണ്‍ നെയിം ഒന്നും എഴുതാതിരുന്നാലോ യുഎഇ പ്രവേശനം സാധ്യമാകില്ലെന്നാണ് എന്‍എഐസി അറിയിച്ചിരിക്കുന്നത്. യുഎഇയിലേക്കും തിരികെയും യാത്ര ചെയ്യുന്ന സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലുള്ളവര്‍ പാസ്‌പോര്‍ട്ടില്‍ ഫസ്റ്റ് നെയിം, സര്‍ നെയിം എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.ഇതിനകം വിസ ഇഷ്യു ചെയ്ത പാസ്‌പോര്‍ട്ടില്‍ സിങ്കിള്‍ നെയിം മാത്രമുള്ളവരുടെയും എമിഗ്രേഷനുകള്‍ തടയുമെന്ന് യുഎഇ എമിഗ്രേഷൻ വിഭാഗം അറിയിച്ചു.

    Read More »
  • വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി 

    ന്യൂഡൽഹി:വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷൻ കേന്ദ്രസർക്കാർ റദ്ദാക്കി. കൊവിഡ് വാക്‌സിനേഷനുള്ള സെല്‍ഫ് ഡിക്ലറേഷന്‍ ഫോം ആണ് വിദേശത്തുനിന്ന് വരുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്. ഗള്‍ഫ് പ്രവാസികളുടെയടക്കമുള്ള ആവശ്യമായിരുന്നു സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ഒഴിവാക്കുകയെന്നത്. ലോകത്തും രാജ്യത്തും കൊവിഡ് കേസുകളില്‍ വലിയ ഇടിവ് വന്നതും വാക്‌സിനേഷന്‍ വ്യാപിച്ചതും കാരണം അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കുകയാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. കൊവിഡ് സ്ഥിതി അനുസരിച്ച്‌ ആവശ്യം വന്നാല്‍ ഇക്കാര്യം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

    Read More »
  • സൗദി അറേബ്യയിൽ ട്രക്ക് ഡ്രൈവർമാർ, ഡിസംബർ എട്ടിന് മുൻപ് പ്രൊഫഷണൽ ഡ്രൈവേഴ്‍സ് കാർഡ് എടുക്കണം

    റിയാദ്: സൗദി അറേബ്യയില്‍ ട്രക്ക് ഓടിക്കുന്ന ഡ്രൈവര്‍മാര്‍, പ്രൊഫഷണല്‍ ഡ്രൈവേഴ്‍സ് കാര്‍ഡ് എടുക്കണമെന്ന് ജനറല്‍ ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഡിസംബര്‍ എട്ടാം തീയ്യതി വരെയാണ് ഇതിന് അനുവദിച്ചിരിക്കുന്ന സമയപരിധി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് ഉള്‍പ്പെടെ വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിബന്ധന കൊണ്ടുവന്നത്. 3500 കിലോഗ്രാമിലധികം ഭാരമുള്ള ട്രക്കുകള്‍ ഓടിക്കുന്നവര്‍ ജനറല്‍ ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചത് പ്രകാരമുള്ള പ്രൊഫഷണല്‍ ഡ്രൈവേഴ്‍സ് കാര്‍ഡ് എടുത്തിരിക്കണം. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും പ്രൊഫഷണല്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ചരക്കു കടത്ത് സംവിധാനങ്ങളുടെ സുരക്ഷാ നിലവാരം വര്‍ദ്ധിപ്പിക്കാം പുതിയ പ്രൊഫഷണല്‍ ഡ്രൈവേഴ്‍സ് കാര്‍ഡിലൂടെ ലക്ഷ്യമിടുന്നതായി അധികൃതര്‍ അറിയിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായോ സ്വകാര്യ ആവശ്യങ്ങള്‍ക്കായോ സാധനങ്ങള്‍ കൊണ്ടുപോകുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുുപോലെ നിബന്ധന ബാധകമാണ്. കഴിഞ്ഞ വര്‍ഷം സൗദി മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നുവെന്ന് ജനറല്‍ ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഗതാഗത രംഗത്ത് കള്ളക്കടത്ത് തടയുന്നതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റി മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ചരക്ക് ഗതാഗത…

    Read More »
  • കാസർകോട്കാരൻ സുരേന്ദ്രൻ കെ പട്ടേൽ അമേരികയിൽ ജഡ്‌ജ്‌, വധശിക്ഷ പോലും വിധിക്കാന്‍ അധികാരമുള്ള കോടതിയിലേക്കാണ് നിയമനം

    കാസര്‍കോട്കാരന്‍ സുരേന്ദ്രന്‍ കെ പട്ടേല്‍ അമേരികയില്‍ ജഡ്ജായി തെരഞ്ഞെടുക്കപ്പെട്ടു. വോടെടുപ്പിലൂടെയാണ് അദ്ദേഹം ടെക്സാസിലെ 240-ാമത് ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോടതി ജഡ്ജായി തെരഞ്ഞെടുക്കപ്പെട്ടത്. വധശിക്ഷ വരെ വിധിക്കാന്‍ അധികാരമുള്ള കോടതിയിലേക്കാണ് നിയമനം. വോടെടുപ്പില്‍ രണ്ടാമത്തെ ശ്രമത്തിലാണ് 194 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം നേടിയത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ സുരേന്ദ്രന്‍ സിറ്റിംഗ് ജഡ്ജിനെയാണ് 50 ശതമാനത്തിലധികം വോട്ടുകള്‍ക്ക് തോല്‍പിച്ചത്. കാസര്‍കോട്ടെ മലയോര മേഖലയായ ബളാലിലെ പരേതനായ കോരന്‍- ജാനകി ദമ്പതികളുടെ മകനാണ്. ഹൂസ്റ്റണില്‍ സിവില്‍, ക്രിമിനല്‍, ലേബര്‍, വ്യവസായ മേഖലയില്‍ അഭിഭാഷകനായി കഴിവ് തെളിയിച്ച അദ്ദേഹം അറ്റോര്‍ണിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ബ്ലാല്‍ ഗവ. ഹൈസ്‌കൂളിലായിരുന്നു സെക്കന്‍ഡറി വിദ്യാഭ്യാസം. പിന്നീട് എളേരിത്തട്ട് ഗവ. കോളജ്, പയ്യന്നൂര്‍ കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. 1995 ല്‍ കോഴിക്കോട് ലോ കോളജില്‍ നിന്ന് നിയമബിരുദവുമെടുത്ത ശേഷം 10 വര്‍ഷക്കാലം ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനായിരുന്നു. ചിറ്റാരിക്കല്‍ പാലാവയല്‍ സ്വദേശിനിയും ഡെല്‍ഹിയില്‍ നഴ്സുമായ ശുഭയെ വിവാഹം കഴിച്ചതോടെ പ്രാക്ടീസ് ഡെല്‍ഹിയിലേക്ക് മാറ്റി. സുപ്രീം കോടതിയില്‍…

    Read More »
  • യാത്രക്കാർക്ക് അധിക ബാഗേജ് ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്; ഓഫർ ഈ മാസം അവസാനം വരെ

    മസ്‌കറ്റ്: മസ്‌കറ്റിൽനിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാർക്ക് അധിക ബാഗേജ് ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഈ ഓഫർ. ഇതിന്റെ ഭാഗമായി സൗജന്യ ബാഗേജ് പരിധി പത്തു കിലോ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് ആനുകൂല്യം അനുവദിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഏഴ് കിലോ ഹാൻഡ് ബാഗേജ് പരിധിക്ക് പുറമെയാണിത്. ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിൻറെ ഭാരം ഗോ ഫസ്റ്റ് എയർലൈൻ വർധിപ്പിച്ചിരുന്നു. മസ്കറ്റ്-കണ്ണൂർ സെക്ടറുകളിൽ ഇനി മുതൽ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു. ഹാൻഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബർ മുതൽ ഡിസംബർ 15 വരെയാണ് ഇത് നിലവിലുള്ളത്. കണ്ണൂരിൽ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയർലൈൻ നേരിട്ട് സർവീസ് നടത്തുന്നത്.

    Read More »
  • ഖത്തര്‍ ലോകകപ്പ് ലോഗോ അറബിക് കാലിഗ്രഫിയിലാക്കി മലയാളി ചിത്രകാരി

    ദമാം:ഖത്തര്‍ ലോകകപ്പ് ലോഗോ അറബിക് കാലിഗ്രഫിയിലാക്കി മലയാളി ചിത്രകാരി. കോതമംഗലം അടിവാട് സ്വദേശിയും ജുബൈൽ സാബിക് കമ്ബനിയില്‍ സേഫ്റ്റി സൂപര്‍വൈസറുമായ അജാസിന്റെയും ഷഫീനയുയും മകള്‍ അദീബ അജാസ് ആണ് ലോകകപ്പിനോടുള്ള തന്റെ അഭിനിവേശം കാലിഗ്രഫിയില്‍ കോറിയിട്ടിരിക്കുന്നത്. രാജസ്ഥാനിലെ സിംഗാനിയ യൂനിവേഴ്സിറ്റിയില്‍ ഫൈന്‍ ആര്‍ട്സില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അദീബ. എട്ടാം ക്ലാസ് മുതലാണ് ചിത്രരചന ആരംഭിക്കുന്നത്. വൈകാതെ കാലിഗ്രഫിയിലേക്ക് ചുവടുമാറ്റുകയായിരുന്നു. ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ കാല്‍പന്ത് മാമാങ്കത്തിലേക്ക് തിരിയുന്ന സന്ദര്‍ഭത്തില്‍ അതുമായി ബന്ധപ്പെട്ടുള്ള ‘ഖത്തര്‍ ഫിഫ 2022’ എന്ന വാക്കുപയോഗിച്ച്‌ ലോകകപ്പ് ലോഗോ അറബിക് കാലിഗ്രഫിയില്‍ ചിത്രീകരിക്കുകയായിരുന്നു. ജുബൈല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളായ ആലിയ, മജദ്, മാഹിര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

    Read More »
  • ആസ്‌ട്രേലിയൻ മലയാളികൾക്ക് ആഹാദവാർത്ത, ‘ഫാമിലി കണക്റ്റ്’ പദ്ധതി ടാസ്മാനിയയിലും; മാതൃകാപരമെന്ന് കമ്മ്യൂണിറ്റി സർവീസ് വകുപ്പ് മന്ത്രി

    ആസ്‌ട്രേലിയൻ സംസ്ഥാനമായ ടാസ്മാനിയയിലും ഫാമിലി കണക്റ്റ് പദ്ധതി നിലവിൽ വന്നു. ടാസ്മാനിയയിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്ക് അവരുടെ മെഡിക്കൽ സംശയങ്ങളും ജി.പി യെ കണ്ട ശേഷമുള്ള സെക്കന്റ് ഒപ്പീനിയനുകളും സൗജന്യമായി ലഭ്യമാക്കുന്ന ഈ പദ്ധതി ടാസ്മാനിയൻ കമ്മ്യൂണിറ്റി സർവീസ് വകുപ്പ് മന്ത്രി നിക് സ്ട്രീറ്റ് ആണ് ഉത്ഘാടനം ചെയ്തത്. തങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഇത്രയേറെ പ്രയോജനപ്പെടുന്ന ഈ പദ്ധതി നടപ്പിലാക്കുന്ന സംഘാടകർ എല്ലാ പ്രവാസികൾക്കും മാതൃകയാണെന്ന് മന്ത്രി നിക് സ്ട്രീറ്റ് അഭിപ്രായപ്പെട്ടു ആസ്‌ട്രേലിയയിലെ പ്രവാസിമലയാളികളുടെ നാട്ടിലുള്ള മാതാപിതാക്കളെയും രക്‌തബന്ധുക്കളെയും സമഗ്ര ആരോഗ്യ പരിരക്ഷക്ക് കീഴിൽ കൊണ്ട് വരുന്ന പദ്ധതിയുടെ പ്രാദേശിക സംവിധാനം എന്ന നിലയിൽ ആണ് ഹോബർട്ടിൽ ഉത്ഘാടനം നടന്നത്. മുൻപ് ബ്രിസ്‌ബെയിനിൽ പാർലമന്റ് സ്പീക്കർ കാർട്ടിസ് പിറ്റ് ഉത്ഘാടനം നിർവഹിച്ച പദ്ധതിക്ക് രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും മുതിർന്ന മന്ത്രിതലത്തിലുള്ളവരുടെ സാന്നിധ്യത്തിൽ പ്രാദേശിക സംവിധാനങ്ങൾ നിലവിൽ വന്നിരുന്നു. ടാസ്മാനിയയിൽ കൂടി പദ്ധതിനിലവിൽ വരുന്നതോടെ ആസ്‌ട്രേലിയയിലെ എല്ലാ പ്രധാന നഗരങ്ങളിലും പദ്ധതിക്ക് പ്രാദേശിക…

    Read More »
  • ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

    കുവൈറ്റ്‌ സിറ്റി : ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കൊട്ടാരക്കര കലയപുരം വെളിയിൽ പുത്തൻവീട്ടിൽ തോമസ് ജോർജ്(47) ആണ് മരിച്ചത്.കെ സി സി യിൽ എ സി ടെക്‌നിഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ : സാലു തോമസ്. മകൾ : ശാലു തോമസ് (നഴ്സിംഗ് വിദ്യാർത്ഥി, ബംഗ്ലൂരു). സംസ്കാരം പിന്നീട് കലയപുരം ബസേലിയോസ്‌ മാർ ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌ ചർച്ച് സെമിത്തെരിയിൽ നടക്കും.

    Read More »
Back to top button
error: