NEWSPravasi

ഇന്ന് മുതൽ പാസ്പോർട്ടിൽ സിംഗിൾ നെയിം ഉള്ളവർക്ക് യുഎഇയിലേയ്ക്ക് സന്ദർശന വിസ ലഭിക്കില്ല

അബുദാബി :പാസ്‌പോര്‍ട്ടില്‍ സിങ്കിള്‍ നെയിം (ഒറ്റപ്പേര്) മാത്രമുള്ളവര്‍ക്ക് യുഎഇയില്‍ സന്ദര്‍ശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എന്‍എഐസി) അറിയിച്ചു.
ഇന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വരിക.അതേസമയം റെസിഡന്റ്/ തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് ഇത് ബാധകമല്ല.

പാസ്‌പോര്‍ട്ടില്‍ ഗിവണ്‍ നെയിമോ സര്‍ നെയിമോ മാത്രം നല്‍കിയവര്‍ക്കാണ് തിരിച്ചടിയാകുന്നത്. ഗിവണ്‍ നെയിം എഴുതി സര്‍ നെയിമിന്റെ സ്ഥാനത്ത് ഒന്നും എഴുതിയില്ലെങ്കിലോ സര്‍ നെയിം എഴുതി ഗിവണ്‍ നെയിം ഒന്നും എഴുതാതിരുന്നാലോ യുഎഇ പ്രവേശനം സാധ്യമാകില്ലെന്നാണ് എന്‍എഐസി അറിയിച്ചിരിക്കുന്നത്.

Signature-ad

യുഎഇയിലേക്കും തിരികെയും യാത്ര ചെയ്യുന്ന സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലുള്ളവര്‍ പാസ്‌പോര്‍ട്ടില്‍ ഫസ്റ്റ് നെയിം, സര്‍ നെയിം എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.ഇതിനകം വിസ ഇഷ്യു ചെയ്ത പാസ്‌പോര്‍ട്ടില്‍ സിങ്കിള്‍ നെയിം മാത്രമുള്ളവരുടെയും എമിഗ്രേഷനുകള്‍ തടയുമെന്ന് യുഎഇ എമിഗ്രേഷൻ വിഭാഗം അറിയിച്ചു.

Back to top button
error: