Pravasi
-
ജോമോന്‍ തോമസിന് ഫോക്കസ് യാത്രയയപ്പ് നല്‍കി
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു യു.കെയിലേക്ക് പോകുന്ന ആലപ്പുഴ വെളിയനാട് സ്വദേശി കെ.ഇ.ഒ കണ്‍സള്‍ട്ടന്‍സിയിലെ ഡ്രാഫ്റ്റ്‌സ്മാനും ഫോക്കസ് കുവൈറ്റ് യൂണിറ്റ് രണ്ടിലെ സജീവംഗവുമായ ജോമോന്‍ തോമസിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, വൈസ് പ്രസിഡന്റ് റെജി കുമാര്‍, യൂണിറ്റ് കണ്‍വീനര്‍ മോനച്ചന്‍ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. ഫോക്കസിന്റെ ഉപഹാരം സലിം രാജില്‍നിന്നു ജോമോനും ഭാര്യ സ്മിത ചെറിയാനും ചേര്‍ന്നു ഏറ്റുവാങ്ങി. ജോമോന്‍ മറുപടി പ്രസംഗം നടത്തി.
Read More » -
ദുബൈയിലെ സ്വകാര്യ സ്‍കൂളുകളിൽ അടുത്ത അദ്ധ്യയന വർഷം ഫീസ് വർദ്ധിക്കും
ദുബൈ: ദുബൈയിലെ സ്വകാര്യ സ്കൂളുകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം ആറ് ശതമാനം വരെ ഫീസ് വര്‍ദ്ധിക്കും. ട്യൂഷന്‍ ഫീസില്‍ മൂന്ന് ശതമാനം മുതല്‍ ആറ് ശതമാനം വരെ വര്‍ദ്ധനവ് വരുത്താന്‍ ദുബൈയിലെ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നല്‍കി. എമിറേറ്റിലെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസ നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ട് സ്വകാര്യ സ്‍കൂളുകള്‍ നടത്തിക്കൊണ്ട് പോകാനുള്ള ചെലവും കണക്കാക്കിയാണ് ഫീസ് വര്‍ദ്ധനവിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ കണക്കിലെടുത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുബൈയിലെ സ്‍കൂളുകളിലെ ഫീസ് ഘടന മാറ്റമില്ലാതെ തുടരുകയായിരുന്നു. നിലവിലുള്ള ഫീസ് വര്‍ദ്ധനവ് സുതാര്യമായ നടപടികളിലൂടെയാണ് കൊണ്ടുവന്നിരിക്കുന്നതെന്നും രക്ഷിതാക്കള്‍ക്ക് ഇക്കാര്യം പരിശോധിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ സ്‍കൂളുകള്‍ തെരഞ്ഞെടുക്കാമെന്നും കെ.എച്ച്.ഡി.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ദര്‍വീഷ് പറഞ്ഞു. സ്‍കൂളുകളില്‍ അധികൃതര്‍ നടത്തിയ ഏറ്റവും ഒടുവിലത്തെ പരിശോധന പ്രകാരം പ്രത്യേകം റേറ്റിങ് നല്‍കുകയും ഈ റേറ്റിങ് പ്രകാരം ഫീസ് ഘടനയില്‍ മാറ്റം…
Read More » -
തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്ന് ആയുധങ്ങള്‍ കൈവശം വെയ്‍ക്കുകയും രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുകയും ചെയ്ത യുവാവിന്റെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയില്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്ന യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ചൊവ്വാഴ്ച രാജ്യത്തെ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹൈദര്‍ ബിന്‍ നാസര്‍ ബിന്‍ ജസബ് അല്‍ താഹിഫ എന്ന സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഒരു തീവ്രവാദ ഗ്രൂപ്പിന്റെ ഭാഗമായി മാറിയ ഇയാള്‍ ആയുധങ്ങള്‍ കൈവശം വെയ്‍ക്കുകയും രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും സുരക്ഷാ സൈനികരെ വധിക്കാന്‍ പദ്ധതിയിടുകയും മറ്റ് പ്രതിസന്ധികള്‍ രാജ്യത്ത് സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്‍തുവെന്നാണ് കണ്ടെത്തിയത്. പ്രതി ബോബുകള്‍ കൈവശം വെച്ചെന്നും അവ സുരക്ഷാ സൈനികരുടെ വാഹനങ്ങള്‍ക്ക് നേരെ എറിയാന്‍ പദ്ധതിയിട്ടിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അറസ്റ്റിലായ ശേഷം സൗദി അറേബ്യയിലെ പ്രത്യേക ക്രിമിനല്‍ കോടതിയിലാണ് യുവാവിനെതിരായ വിചാരണ നടന്നത്. കോടതി വധശിക്ഷ വിധിച്ചതോടെ മറ്റ് നടപടികളും പിന്നാലെ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ശിക്ഷ നടപ്പാക്കാന്‍ രാജകീയ ഉത്തരവും ലഭിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കിയത്. രാജ്യത്തെ…
Read More » -
ജനങ്ങൾ മാർക്കിടുന്നതിൽ കുറവ് വരുന്നതിന് കാരണം കോൺഗ്രസിന്റെ അച്ചടക്കമില്ലായ്മ; കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‍നങ്ങൾ കോൺഗ്രസിന് തീർക്കാൻ അറിയാം: ഡോ. സരിൻ
റിയാദ്: ജനങ്ങൾ കോൺഗ്രസിന് മാർക്കിടുന്നതിൽ കുറവ് വരുന്നത് അച്ചടക്കമില്ലായ്മ കാരണമാണെന്ന് കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. സരിൻ. സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോൾ കോൺഗ്രസ്സിലെ അവസ്ഥ എന്ന എം.കെ. രാഘവൻ എം.പിയുടെ പരാമർശത്തെ കുറിച്ച് റിയാദിൽ വാർത്താസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം.കെ. രാഘവൻ എം.പി പറഞ്ഞത് പ്രവർത്തകരുടെ പൊതുവികാരമാന്നെന്ന കെ. മുരളീധരന്റെ പ്രസ്താവനയെയും സരിൻ തള്ളി. നേതാക്കളുടെ പ്രസ്താവനയിൽ അണികൾ പലപ്പോഴും നിരാശരാണ്. എന്നാൽ നേതാക്കൾ വ്യതിചലിച്ച് പോയാൽ അണികൾ നേതാക്കളെ തിരുത്തന്ന ജനാധിപത്യമുള്ള ഏക പാർട്ടി കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്‍നങ്ങൾ അവർക്കും ബി.ജെ.പിയുടേത് അവർക്കും തീർക്കാമെങ്കിൽ കോൺഗ്രസ്സിന്റേത് കോൺഗ്രസ്സിനും തീർക്കാൻ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ചിന്തൻ ശിവിറിൽ പങ്കെടുക്കാൻ റിയാദിൽ എത്തിയതായിരുന്നു ഡോ. സരിൻ. അണികൾക്ക് നേതാക്കളോടും നേതാക്കൾക്ക് അണികളോടും സംവദിക്കാനുള്ള അവസരമാണ് ചിന്തൻ ശിവിർ എന്നും സരിൻ വ്യക്തമാക്കി. സൗദിയിൽ നടന്ന…
Read More » -
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ദുബൈയിലെ പ്രവാസിക്ക് ഒന്നാം സമ്മാനമായി 33 കോടി രൂപ!
അബുദാബി: വെള്ളിയാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ദുബൈയിലെ പ്രവാസിക്ക് ഒന്നാം സമ്മാനം. തുര്‍ക്കി സ്വദേശിയായ സാം ഹൈദരിതോര്‍ഷിസിയ്ക്കാണ് 1.5 കോടി ദിര്‍ഹം (33 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമായത്. ഇതാദ്യമായാണ് തുര്‍ക്കിയില്‍ നിന്ന് ഒരാള്‍ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്നത്. ഫെബ്രുവരി നാലാം തീയ്യതി ഓണ്‍ലൈനായി എടുത്ത 172108 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച വിജയം സാമിനെ തേടിയെത്തിയത്. സമ്മാനം കിട്ടിയ വിവരം അറിയിക്കാന്‍ വിജയിയെ ഫോണില്‍ വിളിച്ച അവതാരകര്‍ക്ക് അദ്ദേഹത്തെ കാര്യം പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നു. ഇത്ര വലിയ തുക ലഭിച്ചെന്ന് പറഞ്ഞ് ആരോ തന്നെ ഫോണില്‍ വിളിച്ച് കബളിപ്പിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. 249-ാം സീരിസ് നറുക്കെടുപ്പില്‍ മൂന്നും നാലും സമ്മാനങ്ങളാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. 311931 എന്ന ടിക്കറ്റിലൂടെ ഇന്ത്യക്കാരന്‍ മല്ലേഷ് തുംപെട്ടിക്ക് അര ലക്ഷം ദിര്‍ഹത്തിന്റെ നാലാം സമ്മാനവും 161921 എന്ന…
Read More » -
ഈ വർഷം 1705 ഫാക്ടറികൾ പ്രവര്‍ത്തനം തുടങ്ങും; സൗദി അറേബ്യയിൽ വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍
റിയാദ്: സൗദി അറേബ്യയില്‍ നിർമാണത്തിലിരിക്കുന്ന ഏകദേശം 1,705 പുതിയ ഫാക്ടറികൾ ഈ വർഷം ഉത്പാദനം ആരംഭിക്കുമെന്ന് വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം അണ്ടർ സെക്രട്ടറി അൽബദർ ഫൗദ പറഞ്ഞു. ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021-ൽ 77,000 തൊഴിലവസരങ്ങൾ ഉണ്ടായപ്പോൾ 2022-ൽ വ്യവസായിക മേഖലയിൽ 52,000 തൊഴിലവസരങ്ങളെ ഉണ്ടായുള്ളൂ. ഇത് ഒരു നെഗറ്റീവ് സൂചകമല്ല. മറിച്ച് ‘ഫ്യൂച്ചർ ഫാക്ടറികൾ’ എന്ന പദ്ധതിയുടെ ഫലങ്ങളുടെ നല്ല സൂചനകളാണ് ഇത് നൽകുന്നത്. കുറഞ്ഞ വേതനവും കുറഞ്ഞ വൈദഗ്ധ്യവുമുള്ള ജോലികൾക്ക് മാറ്റം വരുത്താനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നുവെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. നിരവധി ഫാക്ടറികൾ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഓട്ടോമേഷൻ വഴി കുറഞ്ഞ വേതനമുള്ള ജോലികൾ ഇല്ലാതാക്കുമെന്നും രാജ്യത്തെ വിദ്യാഭ്യാസ മേഖല സംഭാവന ചെയ്യുന്ന അഭ്യസ്ഥ വിദ്യരുടെ എണ്ണത്തിന് ആനുപാതികമായ ഗുണപരമായ ജോലികൾ സൃഷ്ടിക്കുന്നതിന് ഇടയാകുമെന്നും പ്രതീക്ഷിക്കുന്നു. വ്യവസായിക മേഖലയിലെ ജോലികളിൽ ഭൂരിപക്ഷവും ലേബർ ജോലികളാണ്. ആ…
Read More » -
സ്വദേശിവത്കരണം; കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച് മടങ്ങിയത് 1,78,919 പ്രവാസികളെന്ന് കണക്കുകള്‍
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം ജോലി അവസാനിപ്പിച്ച് മടങ്ങിയത് 1,78,919 പ്രവാസികളെന്ന് കണക്കുകൾ. സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന് കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന വിവിധ നടപടികൾ ഉൾപ്പെടെ ഇതിന് കാരണമായെന്നാണ് വിലയിരുത്തൽ. ബിരുദ യോഗ്യതയില്ലാത്ത 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ഇഖാമ പുതുക്കാൻ 800 ദിനാർ (രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ഏർപ്പെടുത്തിയതും താഴ്‍ന്ന വരുമാനക്കാരായ പ്രവാസികളിലെ താമസ, തൊഴിൽ നിയമലംഘകരെ പിടികൂടാൻ ലക്ഷ്യമിട്ട് നടത്തിയ ദൈനംദിന പരിശോധനകളും പ്രവാസികൾ വലിയ തോതിൽ കുവൈത്തിൽ നിന്ന് മടങ്ങുന്നതിന് കാരണമായി. 2022ൽ ഫൈനൽ എക്സിറ്റ് നേടിയ പ്രവാസികളിൽ 17,891 പേർ അറുപത് വയസിലധികം പ്രായമുള്ള ബിരുദ യോഗ്യതയില്ലാത്തവരാണ്. ഈ വിഭാഗത്തിൽ പെടുന്ന പ്രവാസികളുടെ ഇഖാമ പുതുക്കാൻ 800 ദിനാർ ഈടാക്കി തുടങ്ങിയതാണ് തൊഴിൽ ഉപേക്ഷിച്ച് മടങ്ങാൻ ഇവരെ നിർബന്ധിതരാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പറയുന്നു. 2021ന്റെ പകുതിയിലെ കണക്കുകൾ പ്രകാരം 60 വയസിനു മുകളിൽ പ്രായമുള്ള പ്രവാസികളുടെ എണ്ണം 1,22,536…
Read More » -
മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു
അബുദാബി: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കുമ്പിടി പെരുമ്പലം ആനക്കര രാരംകണ്ടത്ത് ഇബ്രാഹിം കുട്ടി (32) ആണ് അബുദാബിയില്‍ മരിച്ചത്. അബുദാബി മുസഫ ഷാബിയ 12ലെ ഫ്രഷ് ഫ്രൂട്ട് മാര്‍ട്ട് ശാഖയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുകയായിരുന്നു.ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് ഇബ്രാഹിം കുട്ടിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാരംകണ്ടത്ത് അലിക്കുട്ടിയുടെയും കാരപറമ്പില്‍ ഉമൈബയുടെയും മകനാണ്. ഭാര്യ – സഫ്‍ന. ഒരു കുട്ടിയുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read More » -
യുഎഇയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികള്‍ക്ക് പുതിയ നിബന്ധന
അബുദാബി: യുഎഇയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികള്‍ക്ക് പുതിയ നിബന്ധന ബാധകമാക്കി അധികൃതര്‍. കുടുംബാംഗങ്ങളായ അഞ്ച് പേരെ സ്‍പോണ്‍സര്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് കുറഞ്ഞത് പതിനായിരം ദിര്‍ഹം മാസ ശമ്പളമുണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. ഇത് സംബന്ധിച്ച് ബുധനാഴ്ചയാണ് അറിയിപ്പ് പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് പ്രാബല്യത്തില്‍ വന്ന യുഎഇ ക്യാബിനറ്റ് തീരുമാനപ്രകാരം രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി ചെയര്‍മാന്‍ അലി മുഹമ്മദ് അല്‍ ശംസിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കുടുംബാംഗങ്ങളെ സ്‍പോണ്‍സര്‍ ചെയ്യുന്ന പ്രവാസിക്ക് ഇതിന് ആവശ്യമായ താമസ സൗകര്യവുും ഉണ്ടായിരിക്കണം. ആറ് കുടുംബാംഗങ്ങളെ സ്‍പോണ്‍സര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞത് 15,000 ദിര്‍ഹമെങ്കിലും മാസ ശമ്പളമുണ്ടായിരിക്കണം. ആറ് കുടുംബാംഗങ്ങളേക്കാള്‍ കൂടുതല്‍ പേരെ യുഎഇയിലേക്ക് കൊണ്ടുവന്ന് സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ താമസിപ്പിക്കണമെങ്കില്‍, അത്തരം അപേക്ഷകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ തന്നെ നേരിട്ട് പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Read More » -
കുവൈത്തിലും ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം; പ്രഖ്യാപനവുമായി നാഷണല്‍ ബാങ്ക്
കുവൈത്ത് സിറ്റി: ആപ്പിൾ പേ, സാംസങ് പേ സേവനങ്ങളുടെ വിജയത്തിന് ശേഷം ഇലക്ട്രോണിക് പേയ്‌മെന്റിനായി ഗൂഗിൾ പേ സേവനം ആരംഭിച്ചതായി കുവൈത്ത് നാഷണല്‍ ബാങ്ക് അറിയിച്ചു. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്ട്രോണിക് പേയ്‍മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. കുവൈത്തിൽ നിലവിൽ ലഭ്യമായ ആപ്പിൾ പേ, സാംസങ് പേ സേവനങ്ങൾക്ക് സമാനമായി ബാങ്ക് കാർഡുകള്‍ ഉപയോഗിക്കുന്നതിന് പുറമെ ലോയല്‍റ്റി കാര്‍ഡുകളും ബോര്‍ഡിങ് പാസുകളും ഇവന്റ് ടിക്കറ്റുകളുമെല്ലാം ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും സാധിക്കും. ഗൂഗിള്‍ പേ സേവനം ലഭ്യമായ അറുപത് രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇതോടെ കുവൈത്ത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആപ്പിള്‍ പേ സേവനം കുവൈത്തിലെ ഉപഭോക്താക്കള്‍ക്കായി ആരംഭിക്കുകയാണെന്ന് മാസ്റ്റര്‍കാര്‍ഡ് അറിയിച്ചിരുന്നു. 2020ലാണ് കുവൈത്തിലെ ആദ്യത്തെ കോണ്‍ടാക്ട്‍ലെസ് പെയ്‍മെന്റ് സംവിധാനമായ ഫിറ്റ്ബിറ്റ് പേ ആരംഭിച്ചത്. ആഗോള കണക്കുകള്‍ പ്രകാരം ഏതാണ്ട് 97.1 ബില്യന്‍ ഡോളറാണ് കവൈത്തിലെ കാര്‍ഡ്സ് ആന്റ് പേയ്‍മെന്റ്‍സ് വിപണിയുടെ വലിപ്പം. 2022 മുതല്‍ 2026 വരെയുള്ള…
Read More »