NEWSPravasi

ഖത്തര്‍ ലോകകപ്പ് ലോഗോ അറബിക് കാലിഗ്രഫിയിലാക്കി മലയാളി ചിത്രകാരി

ദമാം:ഖത്തര്‍ ലോകകപ്പ് ലോഗോ അറബിക് കാലിഗ്രഫിയിലാക്കി മലയാളി ചിത്രകാരി.

കോതമംഗലം അടിവാട് സ്വദേശിയും ജുബൈൽ സാബിക് കമ്ബനിയില്‍ സേഫ്റ്റി സൂപര്‍വൈസറുമായ അജാസിന്റെയും ഷഫീനയുയും മകള്‍ അദീബ അജാസ് ആണ് ലോകകപ്പിനോടുള്ള തന്റെ അഭിനിവേശം കാലിഗ്രഫിയില്‍ കോറിയിട്ടിരിക്കുന്നത്.

രാജസ്ഥാനിലെ സിംഗാനിയ യൂനിവേഴ്സിറ്റിയില്‍ ഫൈന്‍ ആര്‍ട്സില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അദീബ. എട്ടാം ക്ലാസ് മുതലാണ് ചിത്രരചന ആരംഭിക്കുന്നത്. വൈകാതെ കാലിഗ്രഫിയിലേക്ക് ചുവടുമാറ്റുകയായിരുന്നു. ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ കാല്‍പന്ത് മാമാങ്കത്തിലേക്ക് തിരിയുന്ന സന്ദര്‍ഭത്തില്‍ അതുമായി ബന്ധപ്പെട്ടുള്ള ‘ഖത്തര്‍ ഫിഫ 2022’ എന്ന വാക്കുപയോഗിച്ച്‌ ലോകകപ്പ് ലോഗോ അറബിക് കാലിഗ്രഫിയില്‍ ചിത്രീകരിക്കുകയായിരുന്നു.

ജുബൈല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളായ ആലിയ, മജദ്, മാഹിര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Back to top button
error: