Pravasi
-
പ്രവാസികള്‍ക്ക് യുഎഇയിലേയ്ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസയ്ക്ക് അപേക്ഷിക്കാം; വിശദ വിവരങ്ങള്‍…
ദുബൈ: യുഎഇയില്‍ ഏറ്റവുമധികം അന്വേഷണങ്ങള്‍ ലഭിക്കുന്ന വിസകളിലൊന്നാണ് അടുത്തിടെ പ്രാബല്യത്തില്‍ വന്ന പുതിയ ഗ്രീന്‍ വിസകളെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. വിദഗ്ധ തൊഴിലാളികള്‍, ഫ്രീലാന്‍സര്‍മാര്‍, സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍ തുടങ്ങിയവര്‍ക്കാണ് ഗ്രീന്‍ വിസ ലഭിക്കുക. അഞ്ച് വര്‍ഷം കാലാവധിയുള്ള ഈ വിസയ്ക്ക് വേറെ സ്‍പോണ്‍സറുടെ ആവശ്യമില്ലെന്നതാണ് പ്രധാന സവിശേഷത. ദുബൈയില്‍ ഗ്രീന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യരായവര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്‍സ് 60 ദിവസത്തെ എന്‍ട്രി പെര്‍മിറ്റ് നല്‍കും. ലോകത്തെ ഏത് രാജ്യത്തു നിന്നും യോഗ്യരായവര്‍ക്ക് യുഎഇയില്‍ എത്തി ഈ സമയപരിധിക്കുള്ളില്‍ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരായവര്‍ക്കും സമാനമായ തരത്തില്‍ ആറ് മാസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റ് അനുവദിക്കാറുണ്ട്. ജി.ഡി.ആര്‍.എഫ്.എ വെബ്‍സൈറ്റ് വഴി ഗ്രീന്‍ വിസാ അപേക്ഷകര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് നേടാനാവും. ഇ-മെയിലിലൂടെയായിരിക്കും ഇത് ലഭ്യമാവുക. ആമെര്‍ സെന്ററുകള്‍ വഴിയും അപേക്ഷ നല്‍കാം. 60…
Read More » -
ഷാര്‍ജ ബുതീനയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
ഷാർജ: ഷാർജ ബുതീനയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കുത്തേറ്റ് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പാലക്കാട് തൃക്കാക്കല്ലൂർ തച്ചിലംപാറ കല്ലുങ്കുഴി അബ്‍ദുൽ ഹക്കീം (30) ആണ് പാകിസ്ഥാൻ സ്വദേശിയുടെ കുത്തേറ്റ് മരിച്ചത്. നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരം അഞ്ച് മണിക്ക് മുഹൈസിന മെഡിക്കൽ ഫിറ്റ്‍നസ് സെന്ററിൽ മൃതദേഹം എംബാം ചെയ്‍തു. മയ്യിത്ത് നമസ്‍കാരത്തിന് ശേഷം ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 11.45നുള്ള എയർ ഇന്ത്യ എഐ 998 വിമാനത്തിൽ കോഴിക്കോടേക്കാണ് മൃതദേഹം കൊണ്ടുപോയത്. ഹംസ പടലത്ത് – സക്കീദ ദമ്പതികളുടെ മകനായ അബ്ദുൽ ഹക്കീം ഷാർജ ബുതീനയിലെ ഹൈപ്പർ മാർക്കറ്റിലായിരുന്നു ജോലി ചെയ്‍തിരുന്നത്. തൊട്ടടുത്തുള്ള കഫെറ്റീരിയയിൽ വെച്ചാണ് അദ്ദേഹത്തിന് കുത്തേറ്റത്. ജോലിയ്ക്കിടയിലെ ഒഴിവ് വേളകളിൽ പതിവായി ചായ കുടിക്കാൻ പോയിരുന്ന കഫെറ്റീരിയയിൽ വെച്ച് ഹക്കീമിന്റെ സഹപ്രവർത്തകനായ മലയാളിയും, ഇവിടെയെത്തിയ ഒരു പാകിസ്ഥാൻ പൗരനും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇത് അറിഞ്ഞ് പ്രശ്‍നം പരിഹരിക്കാനായാണ് ഹക്കീം അവിടെയെത്തിയത്. എന്നാൽ…
Read More » -
ലുലുവിലെ ജോലിക്കാരനെ കൂടപ്പിറപ്പിനെപ്പോലെ ചേര്‍ത്ത് പിടിച്ച് എം.എ യൂസഫലി
അബുദബി: മൂന്ന് പതിറ്റാണ്ടു കാലമായി തന്നോടൊപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനെ പ്രമുഖ വ്യവസായി എം.എ യൂസഫലി ചേര്‍ത്തുപിടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. അബുദബി ബൈനല്‍ ജസ്രൈന്‍ റബ്ദാന്‍ മാളില്‍ കഴിഞ്ഞ തിങ്കളാഴ്ച തുറന്ന ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടന വേളയിലാണ് മൂന്ന് പതിറ്റാണ്ടായി തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി മൊയ്തീന്‍ കബീറിനെ ചേര്‍ത്തു നിര്‍ത്തി അതിഥികള്‍ക്ക് പരിചയപ്പെടുത്തിയത്. മാത്രമല്ല കുടുംബവിശേഷങ്ങളും സുഖവിവരങ്ങളുമൊക്കെ താല്പര്യപൂർവ്വം ചോദിച്ചറിയുന്നുമുണ്ട്. മൊയ്തീന്‍ കബീര്‍ 1994 മെയ് 15നാണ് ആദ്യമായി ലുലുവില്‍ ജോലിയില്‍ പ്രവേശിച്ചത്.ആദ്യത്തെ 14 വര്‍ഷം അബുദബി മുശ്രിഫ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയിലെ ലുലു സൂപ്പര്‍ മാര്‍ക്കറ്റിലും കഴിഞ്ഞ 15 വര്‍ഷമായി ബൈനല്‍ ജസ്രൈന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലുമാണ് മൊയ്തീന്‍ ജോലി ചെയ്യുന്നത്. വളരെ സന്തോഷത്തോടെയും ചാരിതാര്‍ഥ്യത്തോടെയുമാണ് ലുലുവില്‍ ജോലി ചെയ്യുന്നത് എന്ന് മൊയ്തീന്‍ പറയുന്നു. സാധാരണ മുതലാളിമാര്‍ ജീവനക്കാരെ ജീവനക്കാരായി കാണുമ്പോള്‍ യൂസഫ് ഭായ് തന്നെ സഹോദരന് തുല്യമാണ് കണ്ടിട്ടുള്ളത്. ഇപ്പോഴും സ്‌നേഹമാണ്. കാണുമ്പോഴൊക്കെ…
Read More » -
കുവൈത്തിൽ സർക്കാർ മേഖലയിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാൻ തീരുമാനം
കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ മേഖലയിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. വാണിജ്യ മന്ത്രി മാസൻ അൽ നഹേദിന്റെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ അൻസിയാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന കുവൈത്ത് പൗരന്മാരാല്ലാത്ത 15 പേരുടെ തൊഴിൽ കരാറുകൾ അവസാനിപ്പിക്കാനാണ് തീരുമാനം. രാജ്യത്തെ തൊഴിൽ അവസരങ്ങൾ പരമാവധി സ്വദേശിവത്കരിക്കാനുള്ള നയം തുടരുന്നതിന്റെ ഭാഗമായാണ് തീരുമാനം. ടൈപ്പിസ്റ്റുകൾ, അക്കൗണ്ടന്റുമാർ, നിയമകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ, സാങ്കേതിക വിഭാഗം, ആസൂത്രണ മേഖല, നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖല, സാമ്പത്തിക കാര്യങ്ങൾ, അതുപോലെ കോർപ്പറേറ്റ് മേഖല തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളെയാണ് പിരിച്ചു വിടുന്നത്. ഇവരുമായുള്ള തൊഴിൽ കരാറുകൾ ഈ വർഷം ജൂൺ 29ന് അവസാനിക്കുന്ന തരത്തിൽ നോട്ടീസ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Read More » -
ശമ്പളവും ഭക്ഷണവും വിശ്രമവുമില്ല; കെയര്‍ഹോമില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അടിമപ്പണി, യു.കെയില്‍ 5 മലയാളികള്‍ അറസ്റ്റില്‍
ലണ്ടന്‍: നോര്‍ത്ത് വെയില്‍സിലെ കെയര്‍ഹോമുകളില്‍ അന്‍പതോളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ശമ്പളമില്ലാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികള്‍ യു.കെയില്‍ അറസ്റ്റില്‍. കെണിയില്‍പെട്ട വിദ്യാര്‍ഥികളിലും മലയാളികളുണ്ട്. നോര്‍ത്ത വെയില്‍സില്‍ കെയര്‍ ഹോമുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന മലയാളികളായ മാത്യു ഐസക് (32), ജിനു ചെറിയാന്‍(30), എല്‍ദോസ് ചെറിയാന്‍(25), എല്‍ദോസ് കുര്യച്ചന്‍ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത്. തൊഴില്‍ ചൂഷണം സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്ന ഗാങ്മാസ്റ്റേഴ്‌സ് ആന്‍ഡ് ലേബര്‍ എബ്യൂസ് അതോറിറ്റി ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസം കോടതി ഉത്തരവ് നേടിയെടുത്തു. ശമ്പളമോ ഭക്ഷണമോ വിശ്രമമോ ഇല്ലാതെ വിദ്യാര്‍ഥികള്‍ ദയനീയ അവസ്ഥയിലായിരുന്നെന്നാണ് അതോറിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ശമ്പളം നല്‍കാതിരുന്നും പിടിച്ചുവച്ചും ക്രൂരമായ തൊഴില്‍ചൂഷണമാണ് നടന്നത്. മറ്റൊരു രാജ്യത്തുനിന്ന് എത്തിച്ചതിനാല്‍ മനുഷ്യക്കടത്തും ഉള്‍പ്പെടും. അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരായ അന്‍പതോളം പേരെക്കുറിച്ചു വിവരം കിട്ടിയതായി അതോറിറ്റി അറിയിച്ചു. അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ എല്ലാവരും തന്നെ കെയര്‍ ഹോമുകളില്‍ ജോലി ചെയ്തിട്ടുള്ളവരോ അവിടെ ജീവനക്കാരായ ബന്ധുക്കളുടെ…
Read More » -
സൗദി അറേബ്യയിൽ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചർ ബസ് സർവീസ് തുടങ്ങി
റിയാദ്: സൗദിയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസ് ഖാലിദിയ – ബലദ് റൂട്ടിൽ ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ വ്യാഴാഴ്ച നടന്നെങ്കിലും റെഗുലർ സർവിസ് പൊതു ഗതാഗത അതോറിറ്റിക്ക് കീഴിൽ ആരംഭിച്ചത് ബുധനാഴ്ചയാണ്. മദീന റോഡിലുടെ കടന്നു പോകുന്ന ബസ് അമീർ സഊദ് അൽഫൈസൽ റോഡ് വഴി ഖാലിദിയക്കും ബലദിനുമിടയിൽ പ്രതിദിന സർവിസ് നടത്തും. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ് ഓടുന്നത്. ബസ് ഒറ്റ ചാർജ്ജിൽ 300 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഈ ട്രിപ്പ് വിജയകരമായാൽ മറ്റ് മേഖലകളിൽ കൂടി പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകൾ റോഡിലിറക്കാനാണ് പൊതുഗതാഗത അതോറിറ്റി ഉദ്ദേശിക്കുന്നത്. മാർച്ചിൽ റിയാദിൽ ഇലക്ട്രിക് പാസഞ്ചർ ബസുകൾ സർവിസ് ആരംഭിക്കുമെന്നു അതോറിറ്റി മേധാവി റുമൈഹ് അൽ റുമൈഹ് അറിയിച്ചിരുന്നു.
Read More » -
ബഹ്റൈനിൽ നിര്യാതനായ വടകര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
മനാമാ: വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കീഴൽമുക്ക് മുടപ്പിലാവിൽ വേണു കല്ലായിൽ (60) ആണ് മരിച്ചത്. എയർമെക്ക് കമ്പനിയിൽ ജീവനക്കാരനായിരുന്നു. പരേതനായ പത്മനാഭൻ നമ്പ്യാരുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: സുജാത. മക്കൾ: സുരഭി, സുവർണ. മരുമക്കൾ: പ്രശാന്ത് ആർ. നായർ, വിജയകുമാർ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സുരേഷ് ബാബു. കമ്പനിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് (ബുധൻ) രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. ബഹ്റൈൻ പ്രതിഭ, ബി.കെ.എസ്.എഫ് എന്നീ സംഘടനകൾ ആവശ്യമായ സഹായവുമായി രംഗത്തുണ്ടായിരുന്നു.
Read More » -
സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണത്തിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ
അബുദാബി: യുഎഇയിലെ സ്വകാര്യ കമ്പനികൾക്ക് ബാധകമായ സ്വദേശിവത്കരണ നടപടികൾക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിട്ടു. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്. ഇതനുസരിച്ച് വാർഷിക സ്വദേശിവത്കരണ ടാർഗറ്റായ രണ്ട് ശതമാനത്തിന്റെ പകുതി വീതം ഓരോ അർദ്ധവർഷത്തിലും പൂർത്തിയാക്കണം. 2023ലെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ ഒരു ശതമാനം സ്വദേശിവത്കരണവും രണ്ടാം പകുതിയിൽ അടുത്ത ഒരു ശതമാനം സ്വദേശിവത്കരണവുമാണ് പൂർത്തിയാക്കേണ്ടത്. കഴിഞ്ഞ വർഷം കൊണ്ടുവന്ന ഫെഡറൽ നിയമം അനുസരിച്ച് 2022 മുതൽ വിദഗ്ധ തൊഴിലുകളിൽ ഓരോ വർഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണമാണ് നടപ്പാക്കേണ്ടത്. ഇങ്ങനെ 2026 ആവുമ്പോഴേക്ക് ആകെ പത്ത് ശതമാനത്തിലേക്ക് സ്വദേശിവത്കരണ തോത് എത്തിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. 2022ൽ രണ്ട് ശതമാനം സ്വദേശിവത്കരണം പൂർത്തീകരിക്കാത്ത സ്ഥാപനങ്ങളിൽ നിന്ന് 400 ദശലക്ഷത്തോളം ദിർഹമാണ് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പിഴയായി ഈടാക്കിയത്. രാജ്യത്തെ ആകെ സ്വകാര്യ കമ്പനികളിൽ 9293 സ്ഥാപനങ്ങളും സ്വദേശിവത്കരണ ടാർഗറ്റ് പൂർത്തീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം…
Read More » -
സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് കൂടുതല്‍ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാന്‍ അവസരം
റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് അവരുടെ കൂടുതല്‍ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാന്‍ അവസരം. നേരത്തെ ലഭിക്കാതിരുന്ന ഏതാനും വിഭാഗങ്ങളെ കൂടി വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി. പ്രവാസികളുടെ മാതാപിതാക്കള്‍, ഭാര്യ, മക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍ എന്നിരെ മാത്രമാണ് സന്ദര്‍ശക വിസയില്‍ കൊണ്ടുവരാൻ ആദ്യം അനുമതിയുണ്ടായിരുന്നത്. പിന്നീട് ‘മറ്റുള്ളവര്‍’ എന്ന വിഭാഗത്തിൽ ഏതാനും ബന്ധുക്കളെ കൊണ്ടുവരാനുള്ള അനുമതിയായിരുന്നു. ഇപ്പോൾ പട്ടിക വിപുലപ്പെടുത്തിയിരിക്കുകയാണ്. മാതൃസഹോദരന്‍, മാതൃസഹോദരി, പിതൃസഹോദരന്‍, പിതൃസഹോദരി, പിതാവിന്റെ മാതാപിതാക്കള്‍, മാതാവിന്റെ അച്ഛന്‍, പേരമക്കള്‍, സഹോദങ്ങളുടെ മക്കൾ എന്നിവരെ കൂടിയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പ്രവാസികളുടെ ഏതാണ്ടെല്ലാ തരത്തിലുള്ള ബന്ധുക്കള്‍ക്കും കുടുംബ വിസയില്‍ സൗദി സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. അതിന് പുറമെ മറ്റുള്ളവര്‍ എന്ന കോളം കൂടിയുണ്ട്. മുകളിൽപറഞ്ഞ പട്ടികയിൽ ഇല്ലാത്ത ബന്ധുക്കളെ കൂടി ചേര്‍ക്കാനാണിത്. ഒരു മാസം മുമ്പ് വരെ മാതൃ, പിതൃസഹോദരി സഹോദരന്മാര്‍ക്ക് വേണ്ടി നല്‍കിയിരുന്ന വിസ അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ ഇപ്പോൾ അവര്‍ക്കും വിസ…
Read More » -
റാസൽഖൈമയിൽ വാഹനം അപകടത്തില്‍ പെട്ട് തിരൂർ സ്വദേശി മരിച്ചു
ദുബായ്: വിനോദസഞ്ചാര കേന്ദ്രമായ ജബൽ ജൈസ് സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് തിരൂർ സ്വദേശി മരിച്ചു. അബൂദബിയിൽ ഗാരേജ് സ്ഥാപനം നടത്തിയിരുന്ന തിരൂർ അന്നാര തവറൻകുന്നത്ത് അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് സുൽത്താനാണ് (25) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.30നായിരുന്നു അപകടം. ശനിയാഴ്ച വൈകുന്നേരം ജബൽ ജൈസിലെത്തിയ സംഘം ഞായറാഴ്ച മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിന് പിന്നിലിടിക്കുകയായിരുന്നു. അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശിയെ ഗുരുതര പരിക്കുകളോടെ റാക് സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു മൂന്നുപേർക്ക് നിസാര പരിക്കേറ്റു. അഖിൽ, ഹാദി, സഹൽ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മുഹമ്മദ് സുൽത്താനാണ് വാഹനം ഓടിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: റംല. സഹോദരങ്ങൾ: ഷറഫുദ്ദീൻ (അബൂദബി), ഷക്കീല, ഷഹന.
Read More »