NEWSPravasiWorld

സന്ദർശന വിസയിലെത്തി; അബുദാബി ബിഗ് ടിക്കറ്റിൽ 2.2 കോടിയുടെ സമ്മാനം നേടി ഇന്ത്യക്കാരി

അബുദാബി : ഭർത്താവിന്റെ അരികിലേക്ക് സന്ദർശന വിസയിലെത്തി അബുദാബി ബിഗ് ടിക്കറ്റിൽ കോടികളുടെ സമ്മാനം നേടി ഇന്ത്യൻ യുവതി.

 യു എ ഇയില്‍ സന്ദര്‍ശനത്തിനായി എത്തിയ വര്‍ഷ ഗുന്‍ഡ എന്ന ഗുജറാത്തി യുവതിക്കാണ് ബിഗ് ടിക്കറ്റില്‍ കോടികള്‍ സമ്മാനം ലഭിച്ചിരിക്കുന്നത്.

നവംബര്‍ മാസത്തെ ബിഗ് ടിക്കറ്റിന്റെ രണ്ടാമത്തെ പ്രതിവാര ഇ – ഡ്രോയിലാണ്  വര്‍ഷ ഗുന്‍ഡ വിജയിയായത്.

 

 

പ്രതിവാര ഇ-ഡ്രോകളുടെ ഭാഗമായി ബിഗ് ടിക്കറ്റ് ഓരോ ആഴ്ചയും 1 മില്യണ്‍ ദിര്‍ഹമാണ് സമ്മാനമായി നല്‍കി വരുന്നത്. ഇത് പ്രകാരം 2 കോടി 20 ലക്ഷത്തിലേറെ രൂപയാണ് വര്‍ഷ ഗുന്‍ഡക്ക് ലഭിക്കുക. കൂടാതെ പ്രമോഷന്‍ തീയതികളില്‍ ടിക്കറ്റ് വാങ്ങുന്ന മറ്റെല്ലാ ഉപഭോക്താക്കളെയും പോലെ വര്‍ഷ ഗുന്‍ഡക്കും ഡിസംബര്‍ 3-ന് 30 മില്യണ്‍ ദിര്‍ഹം സമ്മാനം സ്വന്തമാക്കാനുള്ള അവസരവും ലഭിക്കും.

Back to top button
error: