NEWS

  • കഴിഞ്ഞയാഴ്ച തിരുച്ചി വേലുസാമിയുമായി കൂടിക്കാഴ്ച, ഈ ആഴ്ച രാഹുലിന്റെ സുഹൃത്ത് പ്രവീണ്‍ ചക്രവര്‍ത്തിയുമായും കൂടിക്കാഴ്ച ; വിജയ് യും ടിവികെയും കോണ്‍ഗ്രസിലേക്കോ?

    ചെന്നൈ: ടിവികെ നേതാവ് വിജയ് കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങുന്നതായി അഭ്യൂഹം. ഇക്കാര്യത്തില്‍ ടിവികെ ഔദ്യോഗിക വിശദീകരണമൊന്നും നടത്തിയിട്ടില്ലെങ്കിലും രാഹുല്‍ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്. വിജയ് യും പിതാവും കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച്ച നടത്തിയതായി വിവരമുണ്ട്. വിജയ്യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് പ്രവീണ്‍ ചക്രവര്‍ത്തി. നേരത്തേ തിരുച്ചിറപ്പള്ളിയില്‍ കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി വിജയ്യുടെ പിതാവ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കാനുള്ള സാധ്യത തേടിയാണ് വിജയ് എത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിരുച്ചി വേലുസാമിയുമായി സ്വകാര്യ ചടങ്ങിന് ശേഷം ഇരുവരും കാറില്‍ നാല് മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നാണ് വിവരം. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ടിവികെ തയ്യാറായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസ് സമിതി കഴിഞ്ഞ ദിവസം ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി…

    Read More »
  • അറസ്റ്റും ഉണ്ടാകില്ല, ഒളിവ് ജീവിതം അവസാനിപ്പിക്കാനും കഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന് തടസമായി രണ്ടാമത്തെ ബലാത്സംഗ കേസ്; സംരക്ഷണം ഒരുക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍; അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി; ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കെ. മുരളീധരന്‍

    ബലാൽസംഗ കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാവലയം കോണ്‍ഗ്രസിന്റേതാണ്. രാഹുലിന്റെ മാത്രം കഴിവുകൊണ്ടല്ല അയാള്‍ ഒളിച്ചിരിക്കുന്നത്.  രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സ്വാഭാവിക നടപടിയാണ്. കോടതി പരിഗണിക്കുന്നതിനാലാണ്  അറസ്റ്റ് ചെയ്യാത്തതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഹൈക്കോടതിയുടെ  അടുത്ത നടപടി എന്താണെന്ന് കാത്തിരിക്കാമെന്ന് പികെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് ചെയ്യേണ്ടതൊക്കെ ചെയ്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, രാഹുൽ വിഷയത്തിൽ ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്നു കെ. മുരളീധരന്‍. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളാണ് രാഹുൽ . ജാമ്യം കിട്ടുകയോ കിട്ടാതെയോ ഇരിക്കട്ടെ . കർണാടകയിൽ സംരക്ഷണം ഒരുക്കി എന്നത് പൊലീസ് വാദമാണ്. സംസ്ഥാന ഡിജിപി കർണാടക ഡിജിപിയുമായി ബന്ധപ്പെട്ടോ? . സംസ്ഥാന ഡിജിപി മറ്റ് ഡിജിപിമാരുമായി ബന്ധപ്പെടണം . അല്ലാതെ വാചക കസർത്ത് നടത്തുകയല്ല വേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.  രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിനേറ്റ തിരിച്ചടിയെന്നു കെ.…

    Read More »
  • ഭാര്യക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും ജീവനാംശം നല്‍കണം; ഭര്‍ത്താവിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതിയുടെ നിര്‍ണായക വിധി; സ്വന്തം നിലയില്‍ വരുമാനം കണ്ടെത്തുന്നതുവരെ ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വം; ഡല്‍ഹി കോടതിയുടെ വ്യാഖ്യാനവും തള്ളി

    കൊച്ചി: ഉന്നത വിദ്യാഭ്യാസവും ജോലി ലഭിക്കാനുമുള്ള കഴിവുകളുമുണ്ടെന്ന പേരില്‍ സ്ത്രീയ്ക്കു ഭര്‍ത്താവില്‍നിന്ന് ജീവനാംശം നിഷേധിക്കാന്‍ കഴിയില്ലെന്നു കേരള ഹൈക്കോടതി. സ്വന്തമായി വരുമാനം കണ്ടെത്തുന്നതുവരെ അവര്‍ക്കു ജീവനാംശം നല്‍കണമെന്നും ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് നിരീക്ഷിച്ചു. ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് ശരിവച്ചുള്ള വിധിയിലാണ് നിരീക്ഷണം. ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കു സംരക്ഷണം നല്‍കേണ്ടതിനെക്കുറിച്ചു സിആര്‍പിസി വകുപ്പ് 125 വ്യക്തമായി പറയുന്നുണ്ട്. ഒറ്റയ്ക്കായിപ്പോകുന്ന പങ്കാളിക്കും അവരെ ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ലഭിക്കേണ്ട സാമാന്യ നീതിയാണത്. ഭാര്യക്കു സ്വന്തം നിലയ്ക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ഭര്‍ത്താവ് ആവശ്യമായ ജീവനാംശം നല്‍കണം. 125-ാം വകുപ്പിലെ ‘പരിപാലിക്കാന്‍ കഴിയാത്ത’ എന്ന പ്രയോഗിനെ വെറും സാധ്യതാപരമായ വരുമാന ശേഷി (potential earning capacity) എന്നതിനേക്കാള്‍ യഥാര്‍ത്ഥത്തില്‍ സ്വയം പുലര്‍ത്താനുള്ള കഴിവില്ലായ്മ (actual inability to sustain) എന്നാണ് വ്യാഖ്യാനിക്കേണ്ടതെന്ന് കോടതി വിധിച്ചു. ഈ പ്രയോഗത്തിന് വെറും വരുമാനമുണ്ടാക്കാനുള്ള ശേഷിയോ യോഗ്യതയോ (mere capacity…

    Read More »
  • ഹൂതി തടവിലായിരുന്ന കായംകുളം സ്വദേശി വീട്ടിലെത്തി; മോചനം ആറു മാസത്തിനു ശേഷം; മുങ്ങിയ കപ്പലില്‍നിന്ന് അത്ഭുതകരമായ മടങ്ങിവരവ്; തുണയായത് മത്സ്യബന്ധന ബോട്ട്‌

    കായംകുളം: ചെങ്കടലിൽ ഹൂതി വിമതർ ആക്രമിച്ച് തകർത്ത കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥനായ കായംകുളം സ്വദേശി വീട്ടിലെത്തി. യമനിൽ ആറുമാസം ഹൂതി വിമതരുടെ തടവിൽ കഴിഞ്ഞ ശേഷമാണ് മുൻ സൈനികൻ കൂടിയായ  കായംകുളം പത്തിയൂർക്കാല ആർ. അനിൽകുമാർ ഉറ്റവരുടെ സ്നേഹക്കൂട്ടിലേക്കെത്തിയത്. അനിൽ കുമാറിന്റെ മോചനത്തിനായി പ്രവർത്തിച്ചവർക്കെല്ലാം നന്ദിയർപ്പിക്കുകയാണ് ഭാര്യ ശ്രീജയും മക്കളായ അനഘയും  അനുജും ബന്ധുക്കളും.   ലൈബീരിയൻ പതാക വഹിച്ചിരുന്ന ചരക്കുകപ്പലായ ‘എംവി എറ്റേണിറ്റി’ സിയിലെ സെക്യൂരിറ്റി ഓഫീസറായിരുന്നു അനിൽ കുമാർ. ഈ വർഷം ജൂലൈ 7-നാണ് ചെങ്കടലിൽ വെച്ച് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പൽ തകർന്ന് മുങ്ങി. തുടർന്ന് അനിൽ കുമാറും മറ്റ് ആറുപേരും ലൈഫ് ജാക്കറ്റ് ധരിച്ചു കടലിൽ ചാടി. രക്ഷിക്കാനെത്തിയ മൽസ്യബന്ധന ബോട്ടിൽ ഉണ്ടായിരുന്നവർ എത്തിച്ചത് ഹൂതി വിമതരുടെ അടുത്തേക്കായിയിരുന്നു. അങ്ങനെയാണ് തടവിലായത്.   ഇന്ത്യയും ഒമാനും ചേർന്ന് നടത്തിയ നയതന്ത്ര ഇടപെടലിലൂടെയണ് ബന്ദികളുടെ മോചനം സാധ്യമായത്. ഹൂതികൾ ബന്ദികളാക്കിയവരിൽ അനിൽകുമാർ അടക്കം…

    Read More »
  • ഫിഫയുടെ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന്; കായിക- രാഷ്ട്രീയ ലോകത്ത് വന്‍ ചര്‍ച്ച; ‘തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നെന്നു ട്രംപ്’

    ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്. വാഷിങ്ടണിലെ ലോകകപ്പ് മല്‍സരക്രമ പ്രഖ്യാപന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ലോകസമാധനത്തിന് നടത്തിയ ശ്രമങ്ങള്‍ക്കാണ് അംഗീകാരമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ പറഞ്ഞു. അതേസമയം, ഇന്ത്യ– പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടത്തിയ ഇടപെടല്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ മറുപടി പ്രസംഗം.   ഇത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണെന്നും പുരസ്കാരങ്ങള്‍ക്കപ്പുറം ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും പുരസ്കാരം സ്വീകരിച്ച ശേഷം ട്രംപ് പറഞ്ഞു. ‘കോംഗോ ഒരു ഉദാഹരണമാണ്. 10 ദശലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, അത് തടയാൻ സഹായിക്കാൻ കഴിഞ്ഞു എന്നത് എനിക്ക് വളരെ അഭിമാനകരമാണ്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുള്‍പ്പെടെ നിരവധി സംഘർഷങ്ങളും ഞങ്ങൾക്ക് അവസാനിപ്പിക്കാൻ കഴിഞ്ഞു, പല സംഘര്‍ഷങ്ങളും ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അവസാനിപ്പിക്കാന്‍ സാധിച്ചു’ ട്രംപ് പറഞ്ഞു.   യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ…

    Read More »
  • പിന്തുണച്ചവന്‍ പൂജപ്പുരയില്‍, കുറ്റാരോപിതന്‍ റിസോര്‍ട്ടില്‍! മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ ഈശ്വര്‍ വീണ്ടും എയറില്‍; വീണ്ടും ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; രേഖകള്‍ ഹാജരാക്കുംവരെ അകത്ത്

    തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന് താത്കാലിക ആശ്വാസമുണ്ടെങ്കിലും ശക്തമായി വാദിച്ചു സോഷ്യല്‍ മീഡിയയില്‍ എത്തയ രാഹുല്‍ ഈശ്വര്‍ അകത്തുതന്നെ. കുറ്റാരോപിതന്റെ അറസ്റ്റ് തടയുകയും പിന്തുണച്ചയാള്‍ അകത്താകുകയും ചെയ്ത അപൂര്‍വ സാഹചര്യത്തിനാണ് ഇന്നു കേരളം സാക്ഷിയാകുന്നത്. രാഹുല്‍ ഈശ്വര്‍ ജയിലിലായതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴയായിരുന്നു. ‘എന്തൊക്കെയായിരുന്നു? മലപ്പുറം കത്തി, മെഷീന്‍ ഗണ്‍, അമ്പും വില്ലും’ എന്നു തുടങ്ങുന്ന ട്രോളുകള്‍ ‘മറ്റൊരുത്തന്റെ പീഡനക്കേസിന് ലോകത്ത് ആദ്യമായി അകത്തുപോകുന്ന മറ്റൊരുത്തന്‍’ എന്നതു വരെയെത്തി. പൗഡിക്കോണത്തെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് ഉറക്കെ വിളിച്ചുപറഞ്ഞത് ഇങ്ങനെ. ‘രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്, നിര്‍ത്തില്ല’. ഇതിന് പിന്നാലെ കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തതോടെ സൈബറിടത്ത് ട്രോള്‍ പൂരത്തിന്റെ വേലിയേറ്റമായിരുന്നു. ഇന്നലെ സാറെ എനിക്ക് ഏഴു മണിക്ക് ചര്‍ച്ചയുണ്ട് എന്നെ വിടുമോ എന്ന് ചോദിച്ച് പോയ ആള്‍ ഇന്ന് ഇനി ജയില്‍ പൊലീസുകാരോട് ‘സാറെ എനിക്ക്…

    Read More »
  • ‘രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവതരം’; ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; വിലക്ക് ആദ്യ കേസില്‍ മാത്രം; കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശം

    തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ആദ്യകേസിലാണ് രാഹുലിന്റെ അറസ്റ്റ് വിലക്കിയത്. രാഹുലിന്റെ ഹര്‍ജി പരിഗണിച്ചാണ് നടപടി. ഡിസംബര്‍ 15 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോര്‍ട്ട് തേടി. കേസ് ഡയറി ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. ആദ്യകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. അതിജീവിതയുടെ പരാതിയനുസരിച്ച് എസ്ഐടി ചുമത്തിയ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. പൊലീസിനാണ് ആദ്യം പരാതി നല്‍കേണ്ടതെന്നും രാഹുല്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. പരാതിക്കാരിയുടെ എല്ലാ ആക്ഷേപങ്ങളിലും തനിക്ക് മറുപടിയുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയ്യാറാണ്. അന്വേഷണവുമായി സഹകരിക്കാന്‍…

    Read More »
  • ചാനല്‍ വാര്‍ത്ത മുക്കിയത് 24 മണിക്കൂര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ പരാതി എല്ലാ ചാനലും ബ്രേക്കിംഗ് ആക്കിയപ്പോള്‍ അനങ്ങിയില്ല; ‘സ്‌ക്രോള്‍ പോലും നല്‍കാതെ മുക്കിയശേഷം പരാജയപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ ശ്രമിക്കുന്നു’; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ 24 മണിക്കൂര്‍ മുക്കിവച്ച ചാനലിനെതിരേ സോഷ്യല്‍ മീഡയയില്‍ വന്‍ വിമര്‍ശനം. രാഹുലിനെതിരേ ഗര്‍ഭഛിദ്ര ആരോപണങ്ങളുമായി ആദ്യ അതിജീവിത രംഗത്തുവന്നതിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങള്‍ക്കു പരാതികളൊന്നും ലഭിച്ചില്ലെന്ന് ആരോപിച്ചു രംഗത്തുവന്നിരുന്നു.   ഇതിനു പിന്നാലെയാണ് തനിക്കുണ്ടായ ക്രൂരമായ ബലാത്സംഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് പെണ്‍കുട്ടിയുടെ ഇ-മെയില്‍ പുറത്തുവന്നത്. അതീവ ഗുരുതരമായ ആരോപണങ്ങളായതിനാല്‍ കേരളത്തിലെ ചാനലുകളെല്ലാം ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നു. പരാതിയുടെ കോപ്പി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനു കൈമാറിയെന്നും പെണ്‍കുട്ടി തെളിവു സഹിതം പുറത്തുവിട്ടു.   ഇത് ഡിജിപിക്കു കൈമാറിയെന്നു തൊട്ടുപിന്നാലെ കെപിസിസി പ്രസിഡന്റ് വ്യക്തമാക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ ഇതു സംബന്ധിച്ച തെളിവു നല്‍കാന്‍കൂടിയാണ് പ്രോസിക്യൂഷന്‍ സമയം നീട്ടിച്ചോദിച്ചത്. ഇത്രയും ഗുരുതരമായ ആരോപണങ്ങളായിട്ടും 24 മണിക്കൂറോളം വാര്‍ത്ത മുക്കുകയാണ് ‘നേരോടെ, നിര്‍ഭയം, നിരന്തരം’ ചാനല്‍ ചെയ്തതെന്നു സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന എഴുത്തുകാരന്‍ ബഷീര്‍ വള്ളിക്കുന്ന് ആരോപിക്കുന്നു.  …

    Read More »
  • കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിന് ഒളിയിടങ്ങള്‍ ഒരുക്കുന്നോ? യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സഹായമെന്ന് പോലീസ്; ഒമ്പതു ദിവസങ്ങള്‍ക്കിടെ പുതിയ ഫോണും വസ്ത്രങ്ങളും; റിസോര്‍ട്ടില്‍ താമസം; ഗുണ്ടകളുടെ സഹായമെന്നും സംശയം

    തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സഹായം നല്‍കിയത് കര്‍ണാടകയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് താമസ സൗകര്യവും, മറ്റ് സഹായങ്ങളും എത്തിച്ചത് പ്രദേശിക നേതാക്കളുടെ സഹായത്തോടെയെന്നും പൊലീസ്. രാഹുലിന് വേണ്ടിയുള്ള തെരച്ചില്‍ പത്താം ദിനത്തിലേക്ക് കടന്നിരിക്കവെയാണ് സഹായിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. 3000 ഏക്കര്‍ വരുന്ന റിസോര്‍ട്ടിലായിരുന്നു രാഹുലിന്റെ താമസം. വളരെ സെന്‍സിറ്റിവായ സ്ഥലമായതിനാല്‍ പൊലീസ് ഇടപെടലിന് പരിമിതി ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഒളിയിടങ്ങളില്‍നിന്ന് ഒളിയിടങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോള്‍ ആവശ്യത്തിനു വസ്ത്രവും മൊബൈല്‍ ഫോണുകളും മാറി ഉപയോഗിക്കാന്‍ ലഭിക്കുന്നത് നേതാക്കളുടെ സഹായത്തോടെയാണ്. ഗുണ്ടാ സംഘങ്ങളുടെ സഹായവും ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനായി തെരച്ചില്‍ തുടരുകയാണ് എസ്‌ഐടി. രാഹുല്‍ സംസ്ഥാനത്ത് എത്തിയെന്ന നിഗമനത്തില്‍ പൊലീസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍ വയനാട് തുടങ്ങിയ അതിര്‍ത്തി ജില്ലകളില്‍ അന്വേഷണ സംഘം പഴുതടച്ച പരിശോധന നടത്തുകയാണ്. അതിര്‍ത്തി ജില്ലകളിലെ ചെക്ക്പോസ്റ്റുകളില്‍ കര്‍ശനനിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അന്വേഷണം സംഘം.…

    Read More »
  • വീണുതുടങ്ങിയതോടെ വിമര്‍ശനങ്ങളുമായി യുവ നേതാക്കളും; ‘രാഹുലിനെ അറിയാതെ വളര്‍ത്തിയവര്‍ തിരുത്തിയപ്പോള്‍ അറിഞ്ഞു വളര്‍ത്തിയവര്‍ മിണ്ടാതിരുന്നു, ഉത്തരവാദിത്വം എന്തും ചെയ്യാന്‍ ലൈസന്‍സ് നല്‍കിയവര്‍ക്ക്’; ഷാഫിക്ക് ഒളിയമ്പുമായി മാത്യു കുഴല്‍നാടനും

    കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ഷാഫി പറമ്പിലിനെതിരെ പരോക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ. രാഹുലിന്റെ പതനത്തിന് ഉത്തരം നൽകേണ്ടത് അതിവേഗം വളർത്തിയവരാണെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മാത്യു കുഴൽനാടൻ പറഞ്ഞത്. രാഹുലിനെ അറിയാതെ വളർത്തിയവർ തിരുത്തിയപ്പോഴും അറിഞ്ഞ് വളർത്തിയവർ മിണ്ടാതിരുന്നു. പാർട്ടിയേക്കാൾ മീഡിയ സ്വീകാര്യതക്ക് അവർ പ്രാധാന്യം നൽകിയെന്നും കുറിപ്പിൽ പറയുന്നു. മാങ്കൂട്ടത്തിൽ വിവാദത്തിൽ പറയാൻ ആഗ്രഹിച്ച കാര്യങ്ങളെക്കുറിച്ച് മിനിമോഹൻ എഴുതിയ കുറിപ്പ് പങ്കുവെച്ചാണ് മാത്യു കുഴൽനാടൻ്റെ വിമർശനം. സെലിബ്രിറ്റി രാഷ്ട്രീയക്കാർ കൃത്രിമമായി നിർമിക്കപ്പെടുന്ന കാലത്ത് പ്രസ്ഥാന മൂല്യം നഷ്ടമായെന്നാണ് കുറിപ്പിൽ പറയുന്നത്. പാർട്ടി നടപടി ദഹിക്കാത്ത ചിലർ പൊട്ടിത്തെറിച്ച പ്രതികരണത്തിലൂടെ വിഷയം പാർട്ടിക്കെതിരാക്കി. രാഷ്ട്രീയ പ്രവർത്തനം സെലിബ്രിറ്റികളുടെ കയ്യിൽ ഏൽപ്പിച്ചപ്പോൾ പ്രസ്ഥാനത്തെ സംരക്ഷിക്കാതെ വ്യക്തികളെ സംരക്ഷിക്കുന്ന വാണിജ്യചിന്തയിലേക്ക് വഴുതിപ്പോയി. രാഹുലിനെ ഉമ്മൻ ചാണ്ടിയോട് ഉപമിച്ചത് അസംബന്ധം. രാഹുലിനെ അറിയാതെ വളർത്തിയവർ തിരുത്തിയപ്പോഴും അറിഞ്ഞ് വളർത്തിയവർ മിണ്ടാതിരുന്നു. പാർട്ടിയേക്കാൾ മീഡിയ സ്വീകാര്യതക്ക് അവർ പ്രാധാന്യം നൽകിയെന്നും വിമർശനം.   പോസ്റ്റിൻ്റെ പൂർണരൂപം…

    Read More »
Back to top button
error: