NEWS

  • രാഹുലിന്റെ പ്രചാരണ വീഡിയോ: പേജ് ഹാക്ക് ചെയ്‌തെന്ന് സിപിഎം പരാതി നല്‍കി

    പത്തനംതിട്ട: സിപിഎം ഫെയ്‌സ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തില്‍ പാര്‍ട്ടി പൊലീസില്‍ പരാതി നല്‍കി. ഇ-മെയില്‍ മുഖേന പത്തനംതിട്ട എസ്പിക്കാണ് പരാതി നല്‍കിയത്. പേജ് ഹാക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് എസ്പി പറഞ്ഞു. പൊലീസില്‍ പരാതി നല്‍കാന്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നടപടി. വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് നേരത്തെ വാര്‍ത്ത പുറത്തു വന്നിരുന്നു. പേജ് അഡ്മിന്‍മാരില്‍ ഒരാള്‍ വീഡിയോ അപ്ലോഡ് ചെയ്തതാണെന്നാണ് വ്യക്തമായത്. സംഭവം ഹാക്കിങ് ആണെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞിരുന്നത്. എന്നാല്‍, ഹാക്കിങ്ങല്ലെന്നും സിപിഎം പ്രവര്‍ത്തകര്‍ തനിക്ക് നല്‍കിയ പിന്തുണ ആണെന്നുമായിരുന്നു രാഹുലിന്റെ മറുപടി. വീഡിയോ വന്നതിനു പിന്നാലെ ജില്ലാ കമ്മിറ്റി അഡ്മിന്‍ പാനല്‍ അഴിച്ചു പണിതു. സംഭവത്തില്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.  

    Read More »
  • പുരാവസ്തുവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയില്‍

    ആലപ്പുഴ: പുരാവസ്തുവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയില്‍ ജോലി വാഗ്ദാനംചെയ്തു പണം തട്ടിയ ആള്‍ പിടിയില്‍. കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് ബിനീഷ് ഭവനില്‍ വി. ബിജു(40)വിനെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്. കൊഴുവല്ലൂര്‍ സ്വദേശി ഉല്ലാസാണ് തട്ടിപ്പിന് ഇരയായത്. ജോലി വാഗ്ദാനംചെയ്ത് ഉല്ലാസില്‍ നിന്നും 1.30 ലക്ഷം രൂപ വാങ്ങിയശേഷം ഇയാള്‍ മുങ്ങുക ആയിരുന്നു. സമാനരീതിയില്‍ മറ്റു പലരില്‍നിന്നും ലക്ഷങ്ങള്‍ വാങ്ങിയെന്നാണു വിവരം. ഒരു മന്ത്രിയുമായും പേഴ്സണല്‍ സ്റ്റാഫുമായും ബന്ധമുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പെന്നു പോലീസ് പറഞ്ഞു. കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവിടത്തെ സ്റ്റേഷന്‍പരിധിയില്‍ രണ്ടു തട്ടിപ്പുകേസുണ്ട്. ടി.വി. ചാനലിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി കബളിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇയാള്‍ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് യു ട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്.

    Read More »
  • സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകും; ഇടിമിന്നലിന് സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞ് ഞായറാഴ്ച രാവിലെ ആറിന് 124.60 അടിയിലെത്തി. തലേദിവസം ജലനിരപ്പ് 124.75 അടി ആയിരുന്നു.

    Read More »
  • ”കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ…” ഒളിയമ്പുമായി വീണ്ടും പ്രശാന്തിന്റെ ഫെയ്‌സ്ബുക് കുറിപ്പ്

    തിരുവനന്തപുരം: കളകളെ ഭയപ്പെടേണ്ടെന്ന പരോക്ഷ പരിഹാസവുമായി എന്‍. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാണ്’ എന്നാണ് പുതിയ പോസ്റ്റില്‍ പ്രശാന്ത് എഴുതിയിരിക്കുന്നത്. കള പറിക്കുന്ന യന്ത്രത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനും ജയതിലകിനെതിരായ വിമര്‍ശനങ്ങളില്‍ പ്രശാന്തിനുമെതിരെ ഇന്ന് അച്ചടക്ക നടപടിയുണ്ടാകുമെന്ന വിവരം പുറത്തുവരുന്നതിനിടെയാണ് പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്തുവരുന്നത്. പ്രശാന്തിന്റേത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വന്‍ വിവാദങ്ങള്‍ക്കൊടുവിലാണ് ഗോപാലകൃഷ്ണനും പ്രശാന്തിനുമെതിരായ നടപടിക്ക് കളമൊരുങ്ങുന്നത്. ഇരുവര്‍ക്കും എതിരെ താക്കീതോ ശാസനയോ വരാം. സസ്‌പെന്‍ഷനും തള്ളാനാകില്ല. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ വകുപ്പ് തല അന്വേഷണവും വന്നേക്കാം. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ… ഇന്ത്യയിലെ റീപ്പര്‍, ടില്ലര്‍ മാര്‍ക്കറ്റ് മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടര്‍, സോളാര്‍ ഓട്ടോ, ഹൈഡ്രോപോണിക്‌സ്, ഹാര്‍വസ്റ്റര്‍, പവര്‍ വീഡര്‍, വളം, വിത്ത്-നടീല്‍ വസ്തുക്കള്‍-…

    Read More »
  • ട്രംപിന്റെ വിജയത്തിന് പിന്നാലെ മെലാനിയയുടെ നഗ്‌നചിത്രങ്ങള്‍ ടിവി ചാനലില്‍

    അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്‌നചിത്രങ്ങള്‍ റഷ്യന്‍ ടിവി ചാനലില്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ‘റഷ്യ നെറ്റ്വര്‍ക്ക്’ എന്ന വാര്‍ത്താചാനലിന്റെ ’60 മിനിട്‌സ്’ എന്ന പരിപാടിയിലാണ് മെലാനിയയുടെ നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. മുന്‍മോഡലായ മെലാനിയ 2000ല്‍ ‘ജി.ക്യു മാഗസി’ന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. എഴുത്തുകാരി ജൂലിയ ഡേവിസ് ഇതിന്റെ ദൃശ്യം എക്സില്‍ പങ്കുവച്ചതിന് പിന്നാലെ ചാനലിനെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്. ”മെലാനിയയുടെ ഭര്‍ത്താവ് വിജയിച്ചിരിക്കുന്നു. മുന്‍ പ്രഥമവനിത വൈറ്റ് ഹൗസിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. 2000ന് മുമ്പ് മെലാനിയ എങ്ങനെയായിരുന്നു എന്നാണ് ഇനി കാണിക്കാന്‍ പോകുന്നത്. ജി.ക്യു മാസികയുടെ കവറാണിത്” എന്ന അവതാരക യെവ്ജെനി പോപോവിന്റെ മുഖവരയോടെയാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങളും നല്‍കുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിനെയും ഭാര്യയെയും പരിഹസിക്കുകയാണ് ചാനല്‍ എന്നും അവരുടെ നടപടി അമ്പരിപ്പിക്കുന്നതാണെന്നും വിമര്‍ശനം ഉയരുന്നു. അതേസമയം നഗ്‌നമോഡലിംഗിനെ മെലാനിയ നേരത്തെ ന്യായീകരിച്ചിരുന്നു. മനുഷ്യ ശരീരത്തിന്റെ സൗന്ദര്യത്തെ…

    Read More »
  • 20 ലക്ഷത്തിന്റെ ക്വട്ടേഷന്‍ തുക നല്‍കിയില്ല; പൊലീസിന്റെ ‘സഹായം തേടി’ കൊലക്കേസ് പ്രതി

    ലഖ്നൗ: ഒരു വര്‍ഷം പഴക്കമുള്ള യുവ അഭിഭാഷകയുടെ കൊലക്കേസ്. കൊലയ്ക്കു പിന്നാലെ പിടിയിലായത് വിവാഹമോചിതനായ ഭര്‍ത്താവും കുടുംബവും. ദിവസങ്ങള്‍ക്കുശേഷം കൃത്യം നിര്‍വഹിച്ച പ്രതികള്‍ അറസ്റ്റിലാകുന്നു. ഇവര്‍ ആരോപണമുന മറ്റു രണ്ടുപേരിലേക്കു വഴിതിരിച്ചുവിട്ടതോടെ മുന്‍ ഭര്‍ത്താവും കുടുംബവും ജയില്‍മോചിതരാകുന്നു. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞ് പ്രതികള്‍ പുറത്തിറങ്ങിയതോടെയാണ് കേസില്‍ ട്വിസ്റ്റ് സംഭവിക്കുന്നത്. ക്വട്ടേഷന്‍ കൊലയ്ക്കു പിന്നിലെ യഥാര്‍ഥ ‘വില്ലന്മാര്‍’ യുവതിയുടെ മുന്‍ ഭര്‍ത്താവും കുടുംബവും തന്നെയാണെന്ന് പ്രതി പൊലീസിനോട് സമ്മതിക്കുന്നു. ക്വട്ടേഷനില്‍ വാഗ്ദാനം ചെയ്ത 20 ലക്ഷം പൂര്‍ണമായി നല്‍കാതിരുന്നതാണത്രെ ഇയാളെ വെളിപ്പെടുത്തലിലേക്കു നയിച്ചത്. അഭിഭാഷകയായ അഞ്ജലി ഗാര്‍ഗിന്റെ കൊലക്കേസിലാണ് ഒരു വര്‍ഷത്തിനുശേഷം പൊലീസ് വീണ്ടും പുനരന്വേഷണത്തിലേക്കു നീങ്ങുന്നത്. ഉത്തര്‍പ്രദേശിലെ മീറത്ത് സ്വദേശിയാണ് അഞ്ജലി. 2023 ജൂണ്‍ ഏഴിനാണ് രണ്ടംഗ സംഘം ഇവരെ വെടിവച്ചു കൊല്ലുന്നത്. പാല്‍ വാങ്ങി വീട്ടിലേക്കു മടങ്ങുംവഴിയായിരുന്നു സംഭവം. സംഭവത്തിനു പിന്നാലെ യുവതിയുമായി പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് നിതിന്‍ ഗുപ്തയെയും ഭര്‍തൃ മാതാപിതാക്കളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ജലിയും…

    Read More »
  • മലയാളി എഴുത്തുകാര്‍ മദ്യപിച്ച് കുപ്പികള്‍ കാട്ടില്‍ വലിച്ചെറിയുന്നവര്‍; വീണ്ടും ആക്ഷേപവുമായി ജയമോഹന്‍

    ഷാര്‍ജ: മലയാളികള്‍ക്കെതിരെ വീണ്ടും ആക്ഷേപവുമായി എഴുത്തുകാരന്‍ ബി ജയമോഹന്‍. ലയാളി എഴുത്തുകാര്‍ തമിഴ്‌നാട്ടിലെ കാടുകളില്‍ മദ്യപിച്ച് ബിയര്‍ കുപ്പികള്‍ വലിച്ചെറിയുന്നവരാണ് എന്ന് ജയമോഹന്‍ പറഞ്ഞു. സ്വത്വത്തെ വിമര്‍ശിച്ചാല്‍ പ്രകോപിതരാകുന്നവര്‍ നിലവാരമില്ലാത്തവരാണെന്നും താന്‍ തമിഴന്മാരെയും വിമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലായിരുന്നു പരാമര്‍ശം. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ തമിഴ്‌നാട്ടില്‍ സൂപ്പര്‍ഹിറ്റായതിനു പിന്നാലെ മലയാളി യുവാക്കളെ പെറുക്കി എന്ന് വിളിച്ചതിലായിരുന്നു പ്രതികരണം. തമിഴ്‌നാട്ടില്‍ ഏത് കാട്ടിലും മദ്യം നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി കാട്ടില്‍ ഇതൊക്കെ ചെയ്യുന്നവരെ പ്രകീര്‍ത്തിച്ച് നായകന്‍മാരാക്കി ഒരു സിനിമ പിടിക്കുക. നോര്‍മലൈസ് ചെയ്യുക. ശക്തമായി പ്രതിഷേധിക്കുക തന്നെയാണ് ചെയ്യുന്നത്. മലയാളം എഴുത്തുകാരും ഇതുതന്നെ ചെയ്യുന്നവരാണ്.- ജയമോഹന്‍ പറഞ്ഞു. പെറുക്കി എന്ന വാക്കിന് താന്‍ കൊടുത്ത അര്‍ത്ഥം ഒരു സിസ്റ്റത്തില്‍ നില്‍ക്കാത്ത ആള്‍ എന്നാണ്. നിയമത്തിന്റെ ഉള്ളില്‍ നില്‍ക്കാത്ത ആള്‍ എന്നാണ് ഉദ്ദേശിച്ചത്. കാട്ടിലേക്ക് ബോട്ടില്‍ വലിച്ചെറിയുന്ന വിഷയത്തെ കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ കൂടുതല്‍ മലയാളികള്‍ ബോട്ടില്‍ എറിയുന്നത് പ്രശ്‌നമാണെന്ന് മനസ്സിലാക്കിയല്ലോ, സന്തോഷം. എഴുത്തുകാരന്‍…

    Read More »
  • അസം യുവതിയെ റോഡിലിട്ട് കുത്തിക്കൊന്നു; വയറ്റില്‍ കുത്തിയും വിഷം കഴിച്ചും കാമുകന്റെ ആത്മഹത്യാശ്രമം

    എറണാകുളം: അസം സ്വദേശിനിയായ യുവതി റോഡില്‍ കുത്തേറ്റുമരിച്ചു. പെരുമ്പാവൂര്‍ മുടിക്കലിലെ പ്ലൈവുഡ് ഫാക്ടറി തൊഴിലാളിയായ ഫാരിദ ബീഗം (27) ആണ് കൊല്ലപ്പെട്ടത്. യുവതിയുമായി അടുപ്പത്തിലായിരുന്ന അസം സ്വദേശി മഹര്‍ അലി (23) യെ സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ചും വിഷം ഉള്ളില്‍ച്ചെന്നനിലയിലും പോലീസ് കണ്ടെത്തി. ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 10.45-ന് മുടിക്കല്‍ ചിറയന്‍പാടം തണല്‍പരിവാര്‍ സംഘടനയുടെ ഓഫീസിനുസമീപമാണ് സംഭവം. ജോലിസ്ഥലത്തേക്കുപോയ യുവതിയെ യുവാവ് പിന്നാലെ ഓടിയെത്തി കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നെഞ്ചിനുപിന്നില്‍ കുത്തേറ്റുവീണ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. യുവതിയെ ആക്രമിച്ചശേഷം മഹര്‍ അലി സ്വയം വയറ്റില്‍ കുത്തുകയും കൈയില്‍ കരുതിയിരുന്ന വിഷം കുടിക്കുകയും ചെയ്തു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോയത്. യുവാവിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് നിഗമനം. യുവതിയുടെ ഭര്‍ത്താവ് രണ്ടുകൊല്ലം മുന്‍പ് മരിച്ചതാണ്. ഇതിനുശേഷം പ്ലൈവുഡ് ഫാക്ടറിയില്‍ തൊഴിലാളിയായ മഹര്‍ അലിയുമായി അടുപ്പത്തിലായി. അടുത്തിടെ ഇരുവരും അസമില്‍ പോയിരുന്നു. ഒരാഴ്ച മുന്‍പ് യുവതി കേരളത്തില്‍ തിരിച്ചെത്തി. മഹര്‍…

    Read More »
  • സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ കേസ് എടുക്കാത്തതെന്ത്? വിമര്‍ശനവുമായി സിപിഐ മുഖപത്രം

    തിരുവനന്തപുരം: വഖഫുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതിനു പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവര്‍ പരാമര്‍ശത്തിലും കേസ് എടുക്കാത്തതിനെ ജനയുഗം ചോദ്യം ചെയ്തു. സുരേഷ് ഗോപി ചീറ്റിയ മുസ്ലിം വിദ്വേഷവിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു എന്നാണ് എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ പറയുന്നത്. കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് വി.ആര്‍.അനൂപ് പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു വഖഫിനെ കുറിച്ചുളള സുരേഷ് ഗോപിയുടെ പരാമര്‍ശം. മുനമ്പത്തേത് മണിപ്പുരിന് സമാനമായ സ്ഥിതിയാണ്. മണിപ്പുര്‍ പൊക്കിനടന്നവരെ ഇപ്പോള്‍ കാണാനില്ല. മുനമ്പത്തെ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നുമായിരുന്നു വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപിയുടെ പരാമര്‍ശം. പതിനെട്ടാം പടിക്കു താഴെ ഇരിക്കുന്ന, വാവര് നാളെ അതും വഖഫ് ആണെന്ന് പറഞ്ഞുവന്നാല്‍ കൊടുക്കേണ്ടി…

    Read More »
  • പ്രിയങ്കയുടെ റോഡ് ഷോയ്ക്കിടെ കയ്യാങ്കളി; സംഘര്‍ഷം പ്രവര്‍ത്തകരും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍

    കല്‍പ്പറ്റ: കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രിയങ്കയുടെ സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ കയ്യാങ്കളി. വയനാട് വടുവഞ്ചാലിലെ റോഡ് ഷോയ്ക്കിടെ ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്. വാഹനത്തിന് മുന്നിലുണ്ടായിരുന്ന പ്രവര്‍ത്തകരെ സുരക്ഷ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതോടെയാണ് നേരിയ സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളെയുമാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ മാറ്റിയത്. പ്രകോപിതരായ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു. രംഗം ശാന്തമായതോടെ റോഡ് ഷോ തുടര്‍ന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക മണ്ഡലത്തിലുടനീളം തിരഞ്ഞെടുപ്പ് റോഡ്‌ഷോകള്‍ നടത്തിയിരുന്നു. ഡല്‍ഹിയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥകരാണ് പ്രിയങ്ക ഗാന്ധിയുടെ സുരക്ഷ ഒരുക്കുന്നത്.

    Read More »
Back to top button
error: