Breaking NewsKeralaLead NewsNEWS

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പേരിലുൾപ്പെടെയുള്ള 4 കേസുകൾ അടിയന്തര പരി​ഗണനയ്ക്കായി ലിസ്റ്റ് ചെയ്യിച്ച ഹർജിക്കാരന് 40,000 രൂപ പിഴയിട്ട നടപടി റദ്ദാക്കില്ലെന്ന് ഹൈക്കോടതി; ഇതേ കാര്യങ്ങൾ ആവർ‍ത്തിച്ചാൽ പിഴ 10,000 രൂപയിൽ ഒതുങ്ങുകയില്ലെന്നും കോടതി

കൊച്ചി : മുഖ്യമന്ത്രിയുടെ മക്കൾ വീണയുടെ കമ്പനി എക്‌സലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാട്, ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയടക്കം 4. കേസുകൾ അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ലിസ്റ്റ് ചുമത്തിയതിന് ചുമത്തിയ പിഴ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. ഓരോ കേസിനും 10,000 രൂപ വീതം 40,000 രൂപ ഹർജിക്കാരനായ എം.ആർ.അജയൻ അടയ്‌ക്കണമെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ ഇനി പിഴ 10,000 രൂപയിൽ നിൽക്കില്ലെന്നും ജസ്റ്റിസുമാരായ എ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അവധിക്കാല ബെഞ്ച് കോടതി ചെലവായി വിധിച്ച 40,000 രൂപ ഹർജിക്കാരൻ കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു.

അവധിക്കാല ബെഞ്ചിൽ 4 കേസുകൾ ലിസ്റ്റ് ചെയ്തതിന് എം.ആർ.അജയൻ കഴിഞ്ഞ ഡിസംബർ 23നാണ് കോടതി പിഴ ചുമത്തിയത്. അവധിക്കാല ബെഞ്ച് ചേരുന്ന അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാനാണ് കോടതി പിഴ ചുമത്തിയത്. ഒരു കേസിനു ശേഷം ഹർജിക്കാരൻ്റെ അഭിഭാഷകരും കോടതിയിൽ ഉണ്ടായിരുന്നില്ല. കോടതി അവധിക്ക് ശേഷം ചേരുമ്പോൾ ജനുവരി 21ന് പരിഗണിക്കാമെന്ന് തീരുമാനിച്ചിരുന്ന കേസുകളാണ് പിന്നീട് അവധിക്കാല ബെഞ്ചിൽ ലിസ്റ്റ് ചെയ്തതെന്ന് പിഴ ചുമത്തിയ വേളയിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Signature-ad

തനിക്കെതിരെ പിഴ ചുമത്തിയ നടപടിക്ക് മേൽ എം.ആർ.അജയൻ പുനഃപരിശോധനാ ഹർജി നൽകിയതിനെ തുടർന്നാണ് തീരുമാനത്തിന് മാറ്റമില്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഹർജിക്കാരൻ്റെ ആവശ്യം ദുരുദ്ദേശപരമാണെന്നും നടപടി പുനഃപരിശോധിക്കാൻ മതിയായ കാരണങ്ങളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി റിവ്യൂ പെറ്റിഷൻ തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: