NEWS

  • പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണു; ആശുപത്രിയിലെത്തിച്ചെങ്കിലും മരണം

    കൊല്ലം: പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചോദ്യംചെയ്യാനായി പരവൂര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന തിരുവല്ല സ്വദേശിയും പുക്കുളം സുനാമി ഫ്ലാറ്റില്‍ താമസിക്കുന്നയാളുമായ അശോകധര(56)നാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വീട്ടില്‍നിന്ന് അശോകധരനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. യുവതി നല്‍കിയ പരാതിയിലാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പോലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് നെടുങ്ങോലം താലൂക്കാശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴരയോടെ മരിച്ചു. സ്റ്റേഷനില്‍ എത്തിച്ചസമയം ഭാര്യയും ഓട്ടോറിക്ഷയില്‍ ഒപ്പം എത്തിയിരുന്നെന്ന് പരവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ദീപു അറിയിച്ചു. ഭാര്യക്കൊപ്പമാണ് ആശുപത്രിയിലേക്ക് വിട്ടതെന്നും പോലീസ് പറയുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിരുവല്ലയിലേക്ക് കൊണ്ടുപോയി.

    Read More »
  • പാര്‍ട്ടി വിട്ടുവീഴ്ചക്ക് തയ്യാറായിട്ടും കടുംപിടിത്തം,സന്ദീപ് വാര്യര്‍ക്കെതിരേ നടപടിക്കൊരുങ്ങി BJP

    തിരുവനന്തപുരം: പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സന്ദീപ് വാര്യര്‍ക്കെതിരേ നടപടിയെടുക്കാനൊരുങ്ങി ബി.ജെ.പി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിട്ടുനിന്നതും പരസ്യ പ്രതികരണങ്ങളും അച്ചടക്ക ലംഘനമായി കണക്കാക്കിയാകും നടപടി. പാര്‍ട്ടി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടും സന്ദീപ് കടുംപിടുത്തം തുടര്‍ന്നു എന്നാണ് വിമര്‍ശനം. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നടപടിയുണ്ടാവുമെന്നാണ് ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ളവര്‍ നല്‍കുന്ന സൂചന. സന്ദീപ് അതൃപ്തികള്‍ ഉന്നയിച്ചപ്പോള്‍ അത് പരിഹരിക്കാനായി പാര്‍ട്ടി ശ്രമിച്ചിരുന്നു. ആര്‍.എസ്.എസ് നേതൃത്വം തന്നെ സന്ദീപുമായി ചര്‍ച്ചകള്‍ നടത്തി. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നേരിട്ട് പോയി സന്ദീപുമായി സംസാരിച്ചു. ചിലകാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന് വരെ നേതൃത്വം സന്ദീപിനോട് പറഞ്ഞു. എന്നിട്ടും സന്ദീപ് കടുംപിടുത്തം തുടരുകയായിരുന്നു. അതിനാലാണ് നടപടിക്ക് നിര്‍ബന്ധിതരായതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്കൊന്നും വഴങ്ങില്ലെന്ന നിലപാടിലാണ് സന്ദീപ്. നടപടിയുണ്ടായാല്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയുമെന്ന സൂചനയും സന്ദീപ് നല്‍കുന്നുണ്ട്. തന്നെ അപമാനിച്ച നേതാക്കള്‍ക്കെതിരേ നടപടി വേണമെന്ന നിലപാടില്‍ ഉറച്ചു…

    Read More »
  • എടിഎം കൗണ്ടറില്‍ ഇടിച്ചുകയറി കാട്ടുപന്നി; ഗ്ലാസ് തകര്‍ന്നു വീണ് ഇടപാടുകാരന് പരുക്ക്

    കോട്ടയം: എരുമേലിയില്‍ എടിഎം കൗണ്ടറിലേക്ക് കാട്ടുപന്നി ഇടിച്ചു കയറി കൗണ്ടറിലുണ്ടായിരുന്ന ഇടപാടുകാരന് പരുക്ക്. ബസ് സ്റ്റാന്‍ഡിനു സമീപം മുണ്ടക്കയം റോഡില്‍ സ്വകാര്യ ബാങ്കിന്റെ എടിഎം കൗണ്ടറിലേക്കാണു കാട്ടുപന്നി ഇടിച്ചു കയറിയത്. മഠത്തില്‍ എസ്റ്റേറ്റ് ജീവനക്കാരന്‍ മുക്കട കൂവക്കാവ് വാണിയമ്പറമ്പില്‍ എന്‍.വി. ഗോപാലന് (80) ആണ് പരുക്കേറ്റത്. കാട്ടുപന്നി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് എടിഎം കൗണ്ടറിന്റെ ചില്ല് തകര്‍ന്നു വീണ് ഗോപാലന്റെ കാലുകള്‍ക്കു മുറിവേറ്റു. ഇടതു കാലിന് 2 തുന്നലുണ്ട്. കാട്ടുപന്നി പാഞ്ഞു കയറിയെങ്കിലും ഗോപാലന്‍ പെട്ടന്ന് പുറത്തേക്ക് ഓടിയതിനാലാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത്. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറയില്‍ കാട്ടുപന്നി കൗണ്ടറിലേക്ക് പാഞ്ഞുകയറുന്നതും ഗ്ലാസ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 7 മണിയോടെ ആണ് സംഭവം. എസ്റ്റേറ്റിലേക്ക് ജോലിക്ക് പോകുമ്പോള്‍ പണം എടുക്കാനാണ് ഗോപാലന്‍ എടിഎമ്മില്‍ കയറിയത്. പണം എടുക്കാന്‍ വേണ്ടി കാര്‍ഡ് ഇട്ടതിനു പിന്നാലെ വലിയ ശബ്ദത്തോടെ പിന്നിലെ ഗ്ലാസ് ഡോര്‍ പൊളിഞ്ഞു വീണു. കൗണ്ടറിലേക്ക് കാട്ടുപന്നി…

    Read More »
  • അല്ലു അര്‍ജുനെതിരെ വിഡിയോ; യൂട്യൂബ് ചാനല്‍ ഓഫിസിലേക്ക് ഇരച്ചെത്തി ആരാധകര്‍

    ഹൈദരാബാദ്: തെലുങ്കു സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുനെതിരെ ആക്ഷേപകരമായ വിഡിയോകള്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് ആരാധകക്കൂട്ടം യൂട്യൂബ് ചാനല്‍ ഓഫിസിലേക്ക് ഇരച്ചെത്തി. റെഡ് ടിവിയുടെ ഹൈദരാബാദിലെ ഓഫിസിലാണ് തിങ്കളാഴ്ച പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയത്. താരത്തിനും ഭാര്യ സ്‌നേഹ റെഡ്ഡിക്കുമെതിരെ ആക്ഷേപകരമായ വിഡിയോകള്‍ പങ്കുവെച്ചന്നാണ് ഇവരുടെ പരാതി. രോഷാകുലരായ ആരാധകര്‍ ചാനല്‍ ഓഫിസില്‍ ബഹളം വെക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ചാനലില്‍നിന്ന് വിഡിയോകള്‍ ഡിലീറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് വിഡിയോയില്‍ കാണാം. ഇവ നീക്കിയില്ലെങ്കില്‍ ഓഫിസ് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതിന്റെ വിഡിയോകള്‍ ആള്‍ ഇന്ത്യ അല്ലു അര്‍ജുന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്റെ ‘എക്‌സ്’ അക്കൗണ്ടില്‍ പങ്കുവെക്കുകയും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ‘കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ റെഡ് ടിവിയെ വളരെ അടുത്തുനിന്ന് നിരീക്ഷിക്കുന്നുണ്ട്. അവര്‍ അല്ലു അര്‍ജുനെതിരെ നെഗറ്റീവ് കാമ്പയിന്‍ നടത്തുകയാണ്. ഈയിടെ അല്ലു അര്‍ജുനെയും ഭാര്യയെയും മക്കളെയും ഉള്‍പ്പെടുത്തി അവര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു. അല്ലു അര്‍ജുന് ദോഷം ചെയ്യുന്ന…

    Read More »
  • കൊച്ചിയിലേത് ലഹരി പാര്‍ട്ടി തന്നെ; ഓംപ്രകാശ് താമസിച്ച മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം, സ്ഥിരീകരിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട്

    കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്ന് സ്ഥിരീകരിക്കും വിധമാണ് റിപ്പോര്‍ട്ട്. ഇയാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഹോട്ടലില്‍ കൊക്കെയിനിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിയാത്തത് കേസില്‍ പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഹോട്ടലിലെ മുറിയില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഓം പ്രകാശിന് ജാമ്യം അനുവദിച്ചിരുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ലഹരിപ്പാര്‍ട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.  

    Read More »
  • അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയരംഗങ്ങള്‍; നോട്ടീസ് നല്‍കി തിര.കമ്മിഷന്‍

    തൃശൂര്‍: പി.വി അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്‍വറിന് നോട്ടീസ് നല്‍കി. വിഷയത്തില്‍, അന്‍വറിനെതിരേ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് അന്‍വറിന്റെ വാദം. പറയാനുള്ളത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ”തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് പറയാനുള്ള കാര്യങ്ങളുണ്ട്. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നത് എന്ന് അറിയില്ല. രാവിലെ തന്നെ പോലീസ് വന്ന് സ്റ്റാഫിനേയും ഹോട്ടലുകാരേയും ഭീഷണിപ്പെടുത്തുന്നു. ഒരു തിരഞ്ഞെടുപ്പ് ചട്ടലംഘനവും ഇവിടെ നടത്തുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഇവിടെ പ്രവര്‍ത്തിക്കാന്‍ ആളുകള്‍ കുറവാണ് എന്നത് വസ്തുതയാണ്. 98 എം.എല്‍.എമാരും മുഖ്യമന്ത്രിയും ഒരുഭാഗത്ത്. പ്രതിപക്ഷനേതാവും 40 എം.എല്‍.എയും മറുഭാഗത്ത്. സുരേഷ് ഗോപിയും കേന്ദ്രമന്ത്രിമാരും വേറൊരു ഭാഗത്ത്. ഇവരെല്ലാരുംകൂടെ വായ്പോയ കോടാലിക്ക് വേണ്ടി ഏറ്റുമുട്ടുകയാണ്. ഞങ്ങള്‍ ഈ ദിവസവും ഉപയോഗപ്പെടുത്തും. ഞങ്ങള്‍ക്ക് പരിമിതികളുണ്ട്. ഭയപ്പെടുത്തിയിട്ടൊന്നും കാര്യമില്ല. 20-ലധികം എഫ്.ഐ.ആറുകള്‍ ഇതിനോടകം ഇട്ടുകഴിഞ്ഞു. രണ്ട് കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണ് ഇന്നുവന്നത്. ഇപ്പോഴിതാ 25…

    Read More »
  • യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസ്: സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

    ന്യൂഡല്‍ഹി: യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയെങ്കിലും കോടതി ഒരാഴ്ചകൂടി ജാമ്യം അനുവദിക്കുകയായിരുന്നു. മൂന്നാം തവണയാണ് കോടതി ജാമ്യം അനുവദിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള മറ്റു കേസുകളില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാതിരുന്ന സര്‍ക്കാര്‍ തന്നെ ലക്ഷ്യമിടുന്നതു മറ്റു പല കാരണങ്ങള്‍ കൊണ്ടാണെന്നു നടന്‍ സിദ്ദീഖ് കോടതിയെ അറിയിച്ചിരുന്നു. യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുതിയ കഥകള്‍ മെനയുകയാണെന്നും പൊലീസ് നിഷ്പക്ഷതയുടെ പരിധി വിടുകയാണെന്നും സിദ്ദിഖ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പരാതി വൈകിയതിനു വ്യക്തമായ വിശദീകരണം പരാതിക്കാരി നല്‍കിയിട്ടില്ല. ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റി മുന്‍പാകെ അവര്‍ പരാതി ഉന്നയിച്ചില്ല. മറിച്ചായിരുന്നെങ്കില്‍ കമ്മിറ്റി തന്നെ വിളിപ്പിക്കുമായിരുന്നു. നേരത്തേ ഫെയ്‌സ്ബുക്കില്‍ ഉന്നയിച്ചതായി പറയുന്ന പരാതിയും ഇപ്പോഴത്തെ പരാതിയും തമ്മില്‍ പൊരുത്തക്കേടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള 30 കേസുകളില്‍ തനിക്കു മാത്രമാണ് മുന്‍കൂര്‍ ജാമ്യം…

    Read More »
  • ബന്ധുക്കളുമായി പിതാവിന് സ്വത്ത് തര്‍ക്കം; 13 കാരിയെ സ്‌കൂളിന് പുറത്ത് വച്ച് വിഷം കുടിപ്പിച്ചു

    ലഖ്‌നൗ: 13 കാരിയായ മകളെ സ്‌കൂളിന് പുറത്ത് വച്ച് വിഷം നിര്‍ബന്ധിച്ച് കഴിപ്പിച്ച അജ്ഞാതര്‍ക്കെതിരെ കേസ്. ബന്ധുക്കളുമായി കുട്ടിയുടെ പിതാവിന് സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം അരങ്ങേറിയത്. ഉത്തര്‍ പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. സ്‌കൂളിന് പുറത്ത് വച്ചാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഗജ്റൌല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദേവിപുര ഗ്രാമത്തിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അവശ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ അധ്യാപകരാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്യ സമയത്ത് ചികിത്സ ലഭ്യമായതോടെ 13വയസുകാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നു. തുടര്‍ന്നാണ് സംഭവങ്ങള്‍ പെണ്‍കുട്ടി വിശദമാക്കിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അജ്ഞാതരായ മൂന്ന് പുരുഷന്മാര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് സംഭവത്തിന് പിന്നിലെന്നാണ് കുട്ടിയുടെ അമ്മാവന്‍ ആരോപിക്കുന്നത്. കൃഷി സ്ഥലത്തേച്ചൊല്ലി സഹോദരങ്ങള്‍ക്കിടയില്‍ തര്‍ക്കം നില നിന്നിരുന്നുവെന്നാണ് കുട്ടിയുടെ അമ്മാവന്‍ ആരോപിക്കുന്നത്. സംഭവത്തില്‍ നാലംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്‌കൂള്‍ പരിസരത്തെ സിസിടിവികള്‍…

    Read More »
  • കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ് പ്രതി സ്ഥലംമാറ്റ പട്ടികയില്‍; നടപടി ഒളിവില്‍ തുടരുന്നതിനിടെ

    കോട്ടയം: നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ് പ്രതി അഖില്‍ സി വര്‍ഗീസ് സ്ഥലംമാറ്റ പട്ടികയില്‍ ഇടം പിടിച്ചു. നഗരസഭയിലെ ക്ലര്‍ക്കായിരുന്ന അഖിലിനെ ചങ്ങനാശ്ശേരി നഗരസഭയിലേക്കാണ് മാറ്റിയിരിക്കുന്നത്. അഖിലിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒളിവില്‍ തുടരുന്നതിനിടെയാണ് തദ്ദേശ ജോയിന്റ് ഡയറക്ടര്‍ പുറത്തിറക്കിയ പട്ടികയില്‍ അഖില്‍ ഉള്‍പ്പെട്ടത്. 2.39 കോടി തട്ടിയ ഇയാളെ പിടികൂടാന്‍ സാധിക്കാത്തിനെ തുടര്‍ന്ന് പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അതേസമയം, സാങ്കേതിക നടപടി മാത്രമെന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം. പെന്‍ഷന്‍ തട്ടിപ്പ് വിവരം പുറത്തറിഞ്ഞതുമുതല്‍ ഒളിവില്‍ കഴിയുന്ന അഖിലിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കോട്ടയം ജില്ലയിലും സ്വദേശമായ കൊല്ലത്തും അന്വേഷണം തുടരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇയാളുടെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണ് കോട്ടയം നഗരസഭയില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. കോട്ടയം നഗരസഭയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതല്‍ അഖില്‍ മൂന്നുകോടി രൂപയ്ക്ക് മുകളില്‍ തട്ടിച്ചുവെന്നാണ് കേസ്.…

    Read More »
  • മുനമ്പത്തിനു പിന്നാലെ ചാവക്കാട്ട് 200 ലേറെ കുടുംബങ്ങള്‍ ‘വഖഫ് ഭീഷണി’യില്‍; ഇടപെടല്‍ തേടി ഹൈക്കോടതിയില്‍

    കൊച്ചി: എറണാകുളം മുനമ്പത്തിനു പിന്നാലെ തൃശൂരിലെ ചാവക്കാട്ടും വഖഫ് ഭീഷണിയില്‍ പ്രദേശവാസികള്‍. വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശവാദമുന്നയിച്ചതോടെ ചാവക്കാട്ട് 200-ലധികം കുടുംബങ്ങളാണ് മുനമ്പത്തേതിന് സമാനമായ പ്രതിസന്ധി നേരിടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് തീരദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വില്ലേജ് ഓഫീസില്‍ നിന്ന് ഭൂമിയുടെ രേഖകള്‍ക്കായി നിരവധി താമസക്കാരാണ് കാത്തിരിക്കുന്നത്. എന്നാല്‍ വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചതിനാല്‍ റവന്യൂ അധികൃതര്‍ രേഖകള്‍ നല്‍കുന്നില്ല. പെണ്‍മക്കളുടെ വിവാഹത്തിന് വായ്പയെടുക്കുന്നതിന് പ്രദേശവാസിയായ വലിയകത്ത് ഹനീഫ തന്റെ ആറ് സെന്റ് ഭൂമിയുടെ രേഖക്കായി അടുത്തിടെ മണത്തല വില്ലേജ് ഓഫീസിലെത്തി. എന്നാല്‍, ഭൂമി വഖഫ് ബോര്‍ഡിന്റേതായതിനാല്‍ രേഖകള്‍ നല്‍കാന്‍ കഴിയില്ലെന്ന് റവന്യൂ അധികൃതര്‍ ഹനീഫയോട് പറഞ്ഞു. നിലവില്‍ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് ആര്‍ഒആര്‍ (റെക്കോര്‍ഡ് ഓഫ് റൈറ്റ്സ്) സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് നിര്‍ദേശമുണ്ടെന്ന് വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി. മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ അടക്കം 200-ലേറെ…

    Read More »
Back to top button
error: