NEWS

  • കാത്തിരിപ്പിന് വിരാമം; ബംഗളുരു- എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് അടുത്ത വെള്ളിയാഴ്ച മുതല്‍; എട്ടു മണിക്കൂര്‍ 40 മിനുട്ട് സര്‍വീസ് സമയം; ഉത്സവകാലത്തെ സ്വകാര്യ ബസുകളുടെ കൊള്ളയും അവസാനിക്കും; പുറപ്പെടുന്ന സമയം ഇങ്ങനെ

    തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 8 മണിക്കൂര്‍ 40 മിനിറ്റാണ് സര്‍വീസ് സമയം. കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തയാഴ്ച മുതല്‍ എറണാകുളം-ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങും. സര്‍വീസ് തുടങ്ങുന്ന തീയതി റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ഏഴാം തീയതി പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ എറണാകുളം ബംഗളൂരു വന്ദേ ഭാരത എക്‌സ്പ്രസ്സിന്റെ ഉദ്ഘാടനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. റെയില്‍വേ ഇന്നലെ ഉത്തരവിറക്കിയ സമയക്രമം ഇങ്ങനെ: കെ എസ് ആര്‍ ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ രാവിലെ 5.10 ന് പുറപ്പെടും. ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. 2.20 ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിന്‍ രാത്രി 11 ന് ബംഗളൂരുവിലെത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍ , കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍. 8 മണിക്കൂര്‍ 40 മിനിറ്റുകൊണ്ട് ഓടിയെത്തുന്ന വന്ദേ ഭാരത് ഈ റൂട്ടിലെ…

    Read More »
  • മേയറാകുമോ? തിരുവനന്തപുരം കോര്‍പറേഷനില്‍ ശബരീനാഥനെ ഇറക്കി കളം പിടിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം; പ്രധാന മുഖങ്ങളും മത്സരത്തിന്; ശബരി ഇറങ്ങുക കവടിയാറില്‍; വിഐപികളെ ഇറക്കാന്‍ ബിജെപിയും; മുന്‍ ഡിജിപി ശ്രീലേഖയും ജെ.ആര്‍. പദ്മകുമാറും അടക്കം പരിഗണനയില്‍

    തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ.എസ് ശബരിനാഥിനെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കവടിയാര്‍ വാര്‍ഡില്‍നിന്നാണ് ശബരിനാഥന്‍ മല്‍സരിക്കുക. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ മുഖ്യപ്രതിപക്ഷമായ ബിജെപിക്കും പിന്നിലാണ് കോണ്‍ഗ്രസ്. പ്രകടനം മെച്ചപ്പെടുത്താന്‍ പ്രധാന മുഖങ്ങളെ മല്‍സരത്തിനിറക്കാന്‍ നീക്കം. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ നിലമെച്ചപ്പെടുത്തുകയാണ് ശബരിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം പരമാവധി യുവാക്കള്‍ക്ക് സീറ്റു നല്‍കിയാകും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുക. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളെയും പരിഗണിക്കും. ഇതിനൊപ്പം മണ്ഡലം പ്രസിഡന്റുമാര്‍ അടക്കമുള്ള പരിചയ സമ്പന്നരും പട്ടികയിലുണ്ടാകും. ശബരിനാഥനെ കൂടാതെ വീണ നായര്‍ പോലുള്ള പ്രമുഖ വ്യക്തികളെ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസ് മല്‍സരിക്കുന്നതും തര്‍ക്കമില്ലാത്തതുമായ 48 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. അന്തിമ പ്രഖ്യാപനം ഇന്ന് രാത്രിയോ നാളെയോ ഉണ്ടാകും. 100 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ 51 സീറ്റുകളാണ് എല്‍ഡിഎഫിനുള്ളത്. ബിജെപിക്ക് 34 അംഗങ്ങള്‍.…

    Read More »
  • എങ്ങനെയാണ് അല്‍ക്വയ്ദ ബന്ധമുള്ള ജിഹാദി ഗ്രൂപ്പ് മാലിയെ മുട്ടുകുത്തിക്കുന്നത്? അല്‍ക്വയ്ദയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു രാജ്യത്തിന്റെ ഭരണം പിടിക്കുമെന്ന് ആശങ്ക; സൈന്യം പിടിച്ചു നില്‍ക്കുന്നത് തലസ്ഥാനത്തു മാത്രം; ഗ്രാമങ്ങളും വഴികളും ഉപരോധിച്ച് ജെഎന്‍ഐഎം

    മാലി: ഏറ്റുമുട്ടലിലൂടെ ഒസാമാ ബിന്‍ ലാദനെ വധിച്ചതിനുശേഷം നിര്‍ജീവമായ അല്‍-ക്വയ്ദ വീണ്ടും സജീവമാകുന്നെന്നു റിപ്പോര്‍ട്ട്. ഭരണത്തിന്റെ അസ്ഥിരത മുതലെടുത്ത് മാലിയിലെ ജമാഅത്ത് നുസ്‌റത്ത് അല്‍-ഇസ്ലാം വാല്‍-മുസ്ലിമിന്‍ (ജെഎന്‍ഐഎം) എന്ന സംഘടനയുടെ മറവിലാണ് മാലിയിലെമ്പാടും അല്‍ ക്വയ്ദ പിടിമുറുക്കുന്നതെന്നു ബ്രിട്ടീഷ് ദിനപത്രമായ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയെങ്കിലും ഇതുവരെയും ഒരു രാജ്യത്തിന്റെ നിയന്ത്രണം അല്‍ക്വയ്ദ കൈക്കലാക്കിയിരുന്നില്ല. തീവ്രവാദ സംഘടനയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇത്തരമൊരു അവസ്ഥയിലേക്കാണു മാലി നീങ്ങുന്നതെന്നു സുരക്ഷാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാസങ്ങളായി മാലിയുടെ തെക്കന്‍ മേഖലകളിലേക്കു നീങ്ങുന്ന തീവ്രവാദികള്‍ തലസ്ഥാനം വളയുകയും പ്രധാന വിതരണ മാര്‍ഗങ്ങള്‍ സ്തംഭിപ്പിക്കുകയും ചെയ്യുന്നു. ഇന്ധനക്ഷാമം, ഭക്ഷ്യ ഉപരോധങ്ങള്‍, കുതിച്ചുയരുന്ന വിലകള്‍ എന്നിവ ബമാകോയിലെ ദൈനംദിന ജീവിതത്തെ തളര്‍ത്തുന്നു. വിപണികള്‍ വരണ്ടു. അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ക്ക് നഗരത്തിലേക്ക് എത്താന്‍ കഴിയുന്നില്ല. തീവ്രവാദികള്‍ ഗ്രാമപ്രദേശങ്ങളിലുടനീളം ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കുകയും നികുതി പിരിക്കുകയും താല്‍ക്കാലിക കോടതികള്‍ പോലും സ്ഥാപിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാലിയില്‍ ‘നിഴല്‍…

    Read More »
  • നിലമ്പൂര്‍ പ്രചാരണത്തിന് എത്തിയില്ല, സാംസ്‌കാരിക പ്രവര്‍ത്തകരെ അണിനിരത്തിയില്ല; ആശാ സമരത്തെ അനുകൂലിച്ചു; പ്രേംകുമാര്‍ തെറിച്ചത് സിപിഎമ്മിന്റെ അതൃപ്തിയില്‍; പുതിയ കമ്മിറ്റി വരുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ

    തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍നിന്ന് നടന്‍ പ്രേംകുമാറിനെ ഒഴിവാക്കിയത് സിപിഎമ്മിന്റെ അതൃപ്തിയെത്തുടര്‍ന്നെന്ന് സൂചന. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകരെ പ്രചാരണത്തിന് അണിനിരത്തണമെന്നും സിപിഎം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ താരം ഇത് അവഗണിച്ചതോടെയാണ് അതൃപ്തി പ്രകടമായത്. ആശാസമരത്തിന് അനുകൂലമായ പരാമര്‍ശവും പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് നീക്കാന്‍ കാരണമായി. പുതിയ കമ്മിറ്റി വരുന്നത് പ്രേംകുമാര്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ നീക്കിയത്. റസൂല്‍ പൂക്കുട്ടിയാണ് പുതിയ ചെയര്‍മാന്‍. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് തനിക്ക് അറിയിപ്പ് കിട്ടിയതെന്നും രാവിലെ വന്ന് താന്‍ ചുമതലയേറ്റെന്നുമായിരുന്നു റസൂല്‍ പൂക്കുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. പുതിയ ചെയര്‍മാന്‍ ചുമതലയേറ്റ ചടങ്ങില്‍ നിന്ന് പ്രേംകുമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, തന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പലവിഷയങ്ങളിലും കലാകാരന്‍ എന്ന നിലയില്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ദോഷകരമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്‌കര്‍ ജേതാവും…

    Read More »
  • ഭാരതാംബ വിവാദത്തിന് വീണ്ടും സാധ്യത കേരളപ്പിറവി ദിനാഘോഷത്തില്‍ രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ വിളക്കുകൊളുത്തി ഭാരതാംബ പ്രത്യക്ഷപ്പെട്ടത് വിവാദങ്ങളുടെ ഇടവേളയ്ക്കു ശേഷം

    ഭാരതാംബ വിവാദത്തിന് വീണ്ടും സാധ്യത കേരളപ്പിറവി ദിനാഘോഷത്തില്‍ രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ വിളക്കുകൊളുത്തി ഭാരതാംബ പ്രത്യക്ഷപ്പെട്ടത് വിവാദങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ രാജ്ഭവനില്‍ ഭാരതാംബ ചിത്രം വീണ്ടും. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിലാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കേരളപ്പിറവി ദിനത്തില്‍ വിളക്കു കൊളുത്തിയത്. ഭാരതാംബ ചിത്രത്തിന്റെ പേരില്‍ വിവാദങ്ങള്‍ മുന്‍പുണ്ടായിരുന്നു. കേരളപ്പിറവി ദിനത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. നേരത്തെ മന്ത്രിമാരായ വി.ശിവന്‍കുട്ടി, പ്രസാദ് എന്നിവര്‍ രാ്ജഭവനില്‍ ഔദ്യോഗിക ചടങ്ങുകളില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ കടുത്ത വിയോജിപ്പ് അറിയിക്കുകയും പരിപാടിയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോരുകയും ബഹിഷ്‌കരിക്കുകയുമെല്ലാ്ം ചെയ്തിരുന്നു. പിന്നീട് മുഖ്യമന്ത്രി പങ്കെടുത്ത മാഗസിന്‍ പ്രകാശന ചടങ്ങിലും ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ ചടങ്ങിലും ചിത്രം ഒഴിവാക്കിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ രാജ്ഭവനില്‍ വീണ്ടും ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ജൂണ്‍ അഞ്ചിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് ഭാരതാംബ’ വിവാദത്തിന് തുടക്കമിട്ടത്. പരിസ്ഥിതി ദിനാഘോഷപരിപാടിയില്‍…

    Read More »
  • തെരഞ്ഞെടുപ്പ് കളം പിടിച്ച് കോണ്‍ഗ്രസ് പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടെ പ്രധാനികളെത്തുന്നു കോര്‍പറേഷനുകള്‍ പിടിച്ചെടുക്കാന്‍ പുതിയ തന്ത്രം ശബരിമല സ്വര്‍ണക്കൊള്ള പ്രധാനപ്രചരണായുധം മുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനിറങ്ങിയേക്കും

    തെരഞ്ഞെടുപ്പ് കളം പിടിച്ച് കോണ്‍ഗ്രസ് പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടെ പ്രധാനികളെത്തുന്നു കോര്‍പറേഷനുകള്‍ പിടിച്ചെടുക്കാന്‍ പുതിയ തന്ത്രം ശബരിമല സ്വര്‍ണക്കൊള്ള പ്രധാനപ്രചരണായുധം മുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനിറങ്ങിയേക്കും തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കേരളം തൂത്തുവാരാന്‍ കോണ്‍ഗ്രസ് പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടും കൂടിയെത്തുന്നു. ഇത്രയും മുന്നൊരുക്കത്തോടെ ഇതിനു മുന്നൊന്നും കോണ്‍ഗ്രസ് തദ്ദേശഭരണ തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടില്ലെന്ന് തന്നെ പറയാം. ഇത്തവണ പരമാവധി തദ്ദേശഭരണസ്ഥാപനങ്ങള്‍ കൈപ്പിടിയിലൊതുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതിനു വേണ്ടി ഏറ്റവും മികച്ച നേതാക്കളെ രംഗത്തിറക്കി പ്രചരണമടക്കമുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. പ്രവര്‍ത്തനപരിചയവും ജനപ്രിയരുമായ നേതാക്കളുടെ കൈകളില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ഏല്‍പ്പിച്ചുകൊണ്ട് കേരളത്തില്‍ കൈകളുയര്‍ത്താനാണ് കോണ്‍ഗ്രസ് കരുനീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പ് ഏകോപനത്തിന് മുതിര്‍ന്ന നേതാക്കളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് വിമതനായി എല്‍ഡിഎഫിന് ഒപ്പം നിന്നതുകൊണ്ടുമാത്രം കോണ്‍ഗ്രസിന് നഷ്ടമായ തൃശൂര്‍ കോര്‍പറേഷന്‍ ഇത്തവണ എന്തുവിലകൊടുത്തും സ്വന്തമാക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ടാര്‍ജറ്റ്. കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ പുത്തന്‍ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് മെനയുന്നത്. തൃശൂര്‍, കൊച്ചി കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍…

    Read More »
  • ‘എനിക്കൊരു പ്രതീക്ഷയുമില്ലായിരുന്നു, പക്ഷേ മടങ്ങുമ്പോള്‍ ഹൃദയത്തിന്റെ ഒരു ഭാഗത്ത് ഇന്ത്യയുണ്ട്’; ബ്രിട്ടീഷ് ട്രാവല്‍ വ്‌ളോഗറുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗം; കേരളത്തിലടക്കം അഞ്ചരമാസം നടത്തിയ യാത്രകളെക്കുറിച്ചുള്ള വിടവാങ്ങല്‍ കുറിപ്പിന് വികാര നിര്‍ഭരമായി മറുപടി നല്‍കി നെറ്റിസെന്‍

    ന്യൂഡല്‍ഹി: അഞ്ചര മാസത്തോളം ഇന്ത്യയിലെമ്പാടും യാത്ര ചെയ്ത ബ്രിട്ടീഷ് ട്രാവല്‍ വ്‌ളോഗറുടെ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധനേടുന്നു. കേരളത്തില്‍ വയനാട്ടിലും കോഴിക്കോടും അതിരപ്പിള്ളി വെള്ളച്ചാട്ടവും സന്ദര്‍ശിച്ചശേഷമാണ് ‘സോഷ്യലിവാണ്ടര്‍ഫുള്‍’ എന്നപേരില്‍ ട്രാവല്‍ വ്‌ളോഗുകള്‍ ചെയ്യുന്ന ഡിയാന ഇന്ത്യയില്‍നിന്നു മടങ്ങുന്നതിനു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറല്‍. ഇക്കാലത്തിനിടെ ഇന്ത്യയുമായുണ്ടായ അടുപ്പത്തെക്കുറിച്ചാണ് ഡിയാന കുറിച്ചത്. ‘ഇന്ത്യയെ ഏറ്റവും സവിശേഷമാക്കുന്നത് ഈ രാജ്യത്തെ ജനങ്ങളാ’ണെന്നും വിവിധയിടങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചശേഷം അവര്‍ എഴുതുന്നു.     View this post on Instagram   A post shared by Deanna| Travel | Culture (@sociallywanderful) ‘അഞ്ചരമാസത്തോളമുള്ള യാത്രകള്‍ക്കുശേഷം ഇന്ന് ഇന്ത്യയില്‍െ അവസാന ദിവസമാണ്. എന്റെ യാത്രയിലെ അവസാനത്തെ ടുക്-ടുക്ക് (ഓട്ടോ) എടുക്കുകയായിരുന്നു ഞാന്‍. എന്റെ മുടിയിഴകളിലൂടെ കാറ്റ് തഴുകുന്നു. എന്റെ ഓര്‍മ്മകളെല്ലാം ഒഴുകിയെത്തി. മനസ്സിലാകാത്തവര്‍ക്ക്, ഒരു സ്ഥലം എത്രത്തോളം നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് പറയാന്‍ പ്രയാസമാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, ഇന്ത്യ എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഒരു…

    Read More »
  • ട്രംപിന്റെ ആണവായുധ പരീക്ഷണ പ്രഖ്യാപനത്തിനു പിന്നില്‍ റഷ്യയുടെ ഈ മിസൈല്‍; 9M729 നിര്‍ത്താതെ സഞ്ചരിക്കുക 2500 കിലോമീറ്റര്‍; ആണവ പോര്‍മുനകളും വഹിക്കും; ലോകത്താദ്യമായി ആണവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മിസൈലുകളും പരീക്ഷിച്ചു; ലക്ഷ്യം യൂറോപ്പെന്നു വിദഗ്ധര്‍

    ലണ്ടന്‍: ആണവായുധങ്ങളുടെ കാര്യത്തില ട്രംപിന്റെ മനം മാറ്റത്തിനു പിന്നില്‍ റഷ്യയുടെ ക്രൂയിസ് മിസൈല്‍ സാങ്കേതികവിദ്യയെന്നു റിപ്പോര്‍ട്ട്. ഭൂമിയില്‍നിന്നു വിക്ഷേപിക്കാവുന്ന 9എം729 എന്ന മിസൈലിന്റെ പേരിലാണ് മനം മാറ്റമെന്നു യുക്രൈന്‍ വിദേശകാര്യ മന്ത്രിയും സാക്ഷ്യപ്പെടുത്തുന്നു. ഓഗസ്റ്റ് ആരംഭിച്ചശേഷം 23 തവണയാണു യുക്രൈനെതിരേ റഷ്യ മിസൈല്‍ പ്രയോഗിച്ചത്. ഇതിനുമുമ്പ് 2022ല്‍ ആണ് സമാന മിസൈല്‍ റഷ്യ പ്രയോഗിച്ചത്. എന്നാല്‍, ഇതേക്കുറിച്ചു റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒറ്റയടിച്ച് 2500 കിലോമീറ്റര്‍ പറക്കാന്‍ ശേഷിയുള്ള മിസൈല്‍ യാഥാര്‍ഥത്തില്‍ അമേരിക്കയുടെ ഉറക്കം കെടുത്തുന്നു എന്നതാണു വസ്തുത. 2019ലെ ഇന്റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ് (ഐഎന്‍എഫ്) കരാറില്‍നിന്ന് അമേരിക്ക പിന്‍മാറി. കരാറിന്റെ ഭാഗമായി 500 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ നിര്‍മിക്കരുത് എന്നതായിരുന്നു. ഇതു ലംഘിച്ചെന്നാണു ട്രംപ് ആരോപിക്കുന്നത്. റഷ്യ ഇക്കാര്യം നിഷേധിച്ചിട്ടുമുണ്ട്. റഷ്യയുടെ 9എം729 മിസൈലിന് ആണവപോര്‍മുനകളുമായി നിര്‍ത്താതെ 2500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നു മിസൈല്‍ ത്രെട്ട് വെബ്‌സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു. ഒക്‌ടോബര്‍ അഞ്ചിന്…

    Read More »
  • ഭീകരവാദം കയറ്റുമതി ചെയ്യാനുള്ള ശേഷി തീര്‍ന്നു; ഖമേനിയുടെ ആജ്ഞകള്‍ക്കും പഴയ കരുത്തില്ല; അഴിമതിയും അടിച്ചമര്‍ത്തലും എതിരാളികളെന്ന് തിരിച്ചറിയുന്ന പുതുതലമുറ; ഐക്യരാഷ്ട്ര സഭയുടെ ഉപരോധത്തോടെ ഇറാന്‍ കടുത്ത തകര്‍ച്ചയിലേക്കെന്ന് റിപ്പോര്‍ട്ട്; റിയാലും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍

    ടെഹ്‌റാന്‍: ഇസ്രയേലിന്റെ ആക്രമണത്തില്‍ അടിമുടി ചിതറിയതിനു പിന്നാലെ ഐക്യരാഷ്ട്ര സഭയുടെ ഉപരോധംകൂടി എത്തിയതോടെ ഇറാന്‍ തകര്‍ച്ചയിലേക്കു നീങ്ങുന്നെന്നു റിപ്പോര്‍ട്ട്. രാജ്യത്തു പ്രതിഷേധങ്ങള്‍ വര്‍ധിച്ചതിനു പിന്നാലെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനിയുടെ സ്വാധീനത്തിനും ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്.   ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിലെ ഖുദ്സ് ഫോഴ്സിനെ നയിച്ചിരുന്ന, മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളായിരുന്ന ഖാസിം സുലൈമാനിയുടെ വധത്തോടെയാണ് യഥാര്‍ഥത്തില്‍ ഇറാന്റെ തകര്‍ച്ച ആരംഭിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പു നടന്ന കൊലപാതകത്തിനു പിന്നാലെ അദ്ദേഹം ഇതിഹാമായി മാറിയെങ്കിലും അതിന്റെ നിഴല്‍ മാത്രമാണ് ഇപ്പോഴുള്ളത്. 2020 ജനുവരിയില്‍ കൊലപാതകത്തിന് തൊട്ടുപിന്നാലെ ഖമേനി പിന്‍ഗാമിയായി നിയമിച്ച അദ്ദേഹത്തിന്റെ ജനറല്‍ ഇസ്മായില്‍ ഖാനിക്കുപക്ഷേ അതേ ‘കരിസ്മ’ നിലനിര്‍ത്താനും കഴിഞ്ഞിട്ടില്ല. സാമ്പത്തികമായും ധാര്‍മികമായും തകര്‍ന്ന രാജ്യം ഇസ്ലാമിക വിപ്ലവം കഷ്ടിച്ചു നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ഇസ്രയേല്‍ ചാരന്‍മാരെന്ന് ആരോപിച്ച് ഒരു വിഭാഗത്തിനെതിരേ വിചാരണയും വധശിക്ഷയും വ്യാപകമാക്കിയത്.   സുലൈമാനി ഒരു സൈനിക കമാന്‍ഡറിനപ്പുറം നയതന്ത്രം, മാനസിക യുദ്ധം,…

    Read More »
  • മുഖ്യമന്ത്രി ആണുംപെണ്ണും കെട്ടവന്‍; പിണറായിക്കെതിരേ പിഎം ശ്രീയില്‍ വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം

    മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആണും പെണ്ണുംകെട്ടവനാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണോ, അല്ലെങ്കില്‍ പെണ്ണോ ആകണം. ഇത് രണ്ടുമല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനമെന്നും സലാം പറഞ്ഞു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്റെ വിവാദ പരാമർശം. ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ടുവരാന്‍ ഒപ്പിട്ടിരിക്കുകയാണ് കേരളം. ഒരു പുരുഷനാണെങ്കില്‍ അതിനെ എങ്ങനെ എതിര്‍ക്കാന്‍ കഴിയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പഠിപ്പിച്ചുതന്നിട്ടുണ്ട്. കോടികള്‍ തന്നാലും ഈ വര്‍ഗീയ വിഷം പശ്ചിമബംഗാളിലേക്ക് കൊണ്ടുവരില്ലെന്ന് വനിതാ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയും പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് അതില്‍പ്പോയി ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണാവണം, അല്ലെങ്കില്‍ പെണ്ണാവണം. ഇത് രണ്ടുംകെട്ട മുഖ്യമന്ത്രിയെ കിട്ടിയതാണ് നമ്മുടെ അപമാനം. അതാണ് നാമിന്ന് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Read More »
Back to top button
error: