NEWS
-
മൂന്നുമാറ്റങ്ങളുമായി ഇറങ്ങി; ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ; തകര്‍ത്തടിച്ച് വാഷിംഗ്ടണ്‍ സുന്ദര്‍; സഞ്ജുവിന്റെ സ്ഥാനം ഇനി ബെഞ്ചിലാകുമോ?
ഹൊബാര്‍ട്ട്: മൂന്നുമാറ്റങ്ങളുമായി മൂന്നാം മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം. മൂന്നു മാറ്റങ്ങളും ടീമിനെ വിജയത്തിലേക്കു നയിക്കുന്നതിനാണ് ഹൊബാര്‍ട്ടിലെ ബെല്ലെറിവ് ഓവല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യം ബോളിങ്ങില്‍ മൂന്നു വിക്കറ്റുമായി അര്‍ഷ്ദിപ് സിങ്ങും പിന്നീട് ബാറ്റിങ്ങില്‍ വാഷിങ്ടന്‍ സുന്ദറും (23 പന്തില്‍ 49*) സുന്ദറിന് ഉറച്ച പിന്തുണ നല്‍കിയ ജിതേഷ് ശര്‍മയും (13 പന്തില്‍ 22*). മൂന്നാം ട്വന്റി20 മത്സരത്തില്‍ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആറാം വിക്കറ്റില്‍ ഒന്നിച്ച വാഷിങ്ടന്‍ ജിതേഷ് സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇതോടെ പരമ്പരയില്‍ 1-1ന് ഇന്ത്യ ഒപ്പമെത്തി. മറുപടി ബാറ്റിങ്ങില്‍, മികച്ച തുടക്കമാണ് ഓപ്പണിങ് ജോഡിയായ അഭിഷേക് ശര്‍മ ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയ്ക്കു നല്‍കിയത്. ഇരുവരും ചേര്‍ന്ന് 33 റണ്‍സ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. പതിവു പോലെ ബാറ്റര്‍മാരെ…
Read More » -
ലീഗിന്റെ ഭരണം വന്നാല്‍ നമ്മള്‍ നാടുവിടേണ്ടിവരുമെന്ന് വെള്ളാപ്പിള്ളി; ‘ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; മനുഷ്യത്വമില്ലാത്തവര്‍ക്ക് വോട്ടു കൊടുക്കരുത്; അവരുടെ കൂട്ടുപിടിപ്പിക്കുന്നവരെയും ജയിപ്പിക്കരുത്’
കൊല്ലം: മുസ്ലീം ലീഗിനെതിരെ രൂക്ഷമായി ആഞ്ഞടിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം ലീഗിന്റെ ഭരണം വന്നാല്‍ നമ്മള്‍ നാടുവിടേണ്ടി വരുമെന്നും നമ്മള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലം പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുസ്ലിം ലീഗുകാര്‍ക്ക് മനുഷ്യത്വമില്ല. അവര്‍ക്കാണോ നമ്മള്‍ വോട്ടു കൊടുക്കേണ്ടത്. അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. പേരില്‍ തന്നെ മുസ്ലീം കൂട്ടായ്മയാണ്. എന്നിട്ട് മതേതര കൂട്ടായ്മയെന്ന് പറയും. മുസ്ലീം അല്ലാത്ത ഒരു എംഎല്‍എ മുസ്ലീം ലീഗില്‍ ഉണ്ടോയെന്നും അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. മന്ത്രി ഗണേഷ്‌കുമാറിനെതിരെയും വെള്ളാപ്പള്ളി വിമര്‍ശനമുന്നയിച്ചു. ഗണേഷ് കുമാര്‍ തറ മന്ത്രിയാണെന്നും ചൂടുകാലത്ത് കുടിക്കാന്‍ വെച്ച വെള്ളം ബസില്‍ നിന്ന് പിടിച്ചിട്ട് ഗമ…
Read More » -
ബംഗളുരുവിലെ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കണ്ണൂരില്‍ ബീച്ചില്‍ ഒഴുക്കില്‍ പെട്ടു മരിച്ചു
ബംഗളുരുവിലെ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കണ്ണൂരില്‍ ബീച്ചില്‍ ഒഴുക്കില്‍ പെട്ടു മരിച്ചു കണ്ണൂര്‍: ബംഗളുരുവിലെ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ബംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ അഫ്‌നാന്‍, റഹാനുദ്ധീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്. തിരയില്‍ അകപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു.എട്ടംഗ സംഘമായിരുന്നു കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെയാണ് മൂന്ന് പേര്‍ തിരയില്‍പ്പെട്ടത്. അഫ്നാനെയും റഹാനുദ്ദീനെയും നാട്ടുകാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ അഫ്രാസിന്റെ മൃതദേഹം കണ്ടെത്തിയത്.
Read More » -
കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാ്െണന്ന് മുസ്ലിം ലീഗ്
കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാ്െണന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കേരളത്തെ അതിദാരിദ്യമുക്തമായി പ്രഖ്യാപിച്ചതിനെ വിമര്‍ശിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. അത്യാവശ്യത്തിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലെന്നും ഇത് ജനങ്ങളെ മുഴുവന്‍ ബാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തിയതോടെ പല കേന്ദ്ര പദ്ധതികള്‍ക്കും പണം ലഭിക്കാതെ വരും. സംസ്ഥാനത്ത് ചിലവ് ചുരുക്കല്‍ നടക്കുന്നില്ല. പ്രഖ്യാപനം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി ആകും. അതി ദരിദ്രരായിട്ടുള്ള ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ വരും. ബദല്‍ മാര്‍ഗം യുഡിഎഫ് കൊണ്ട് വരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായ പിഎംഎ സലാമിന്റെ പരാമര്‍ശത്തിലും പി. കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലീഗിന് ഒരു രീതി ഉണ്ട്. അന്തസോടെ ആണ് പ്രതികരിക്കാറുള്ളത്. വ്യക്തി അധിക്ഷേപം ലീഗിന്റെ രീതി അല്ലെന്ന് അദേഹം വ്യക്തമാക്കി. പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന രീതി ആണ് ലീഗിന്. പക്ഷെ ചില സമയത്ത് നാക്കുപിഴ…
Read More » -
കണ്ണൂരില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു 12 പേര്‍ക്ക് പരിക്ക് ആരെയും നില ഗുരുതരമല്ല
കണ്ണൂരില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു 12 പേര്‍ക്ക് പരിക്ക് ആരെയും നില ഗുരുതരമല്ല കണ്ണൂര്‍: അപകടത്തില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു. 12 പേര്‍ക്ക് പരിക്കേറ്റു ആരുടെയും എല്ലാ ഗുരുതരമല്ല. പേരിയ നെടുംപൊയില്‍ ചുരത്തിലാണ് കാറിലിടിച്ച് ട്രാവലര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. കണ്ണൂര്‍ -വയനാട് റോഡിലെ പേരിയ- നെടുംപൊയില്‍ ചുരത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. അപകടത്തില്‍ ട്രാവലറിലുണ്ടായിരുന്ന 12 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ നാട്ടുകാരും മറ്റു യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി പേരാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. കൊട്ടിയൂര്‍- പാല്‍ചുരം റോഡില്‍ ഗതാഗത നിയന്ത്രണമുള്ളതിനാല്‍ നെടുംപൊയില്‍ ചുരത്തില്‍ തിരക്ക് കൂടിയിരുന്നു. കൊക്കയിലേക്ക് മറിഞ്ഞ ലോറി പുറത്തെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് പാല്‍ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനിടെയാണ് അപകടമുണ്ടായത്. ചുരം റോഡില്‍ 28ാം മൈല്‍ സെമിനാറി വില്ലക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. വയനാട്ടിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരുകയായിരുന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടെ…
Read More » -
മെക്‌സിക്കോയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സ്‌ഫോടനം 23 പേര്‍ കൊല്ലപ്പെട്ടു ഭീകരാക്രമണമല്ലെന്ന് അധികൃതര്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു
മെക്‌സിക്കോയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സ്‌ഫോടനം 23 പേര്‍ കൊല്ലപ്പെട്ടു ഭീകരാക്രമണമല്ലെന്ന് അധികൃതര്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു മെക്‌സിക്കോ : ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മെക്സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെര്‍മോസില്ലോയിലാണ് അപകടമുണ്ടായത്. സ്‌ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമല്ലരാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിനിടെയാണ് ദുരന്തമുണ്ടായത്.ഭീകരവാദ ആക്രമണമാണെന്ന അഭ്യൂഹം അധികൃതര്‍ തള്ളി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സൊനോറ സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു.
Read More » -
ഇനി കളിമാറും; റണ്‍വേയില്ലാതെ യുദ്ധവിമാനമടക്കം ഇറക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഐഐടി മദ്രാസ്; കപ്പലുകള്‍ മുതല്‍ മലനിരകളിലും വനാന്തരത്തിലുംവരെ ലാന്‍ഡിംഗ് സുഗമമാകും; സൈനിക രംഗത്തും മുതല്‍ക്കൂട്ട്
ചെന്നൈ: റണ്‍വേയില്ലാതെ യുദ്ധവിമാനങ്ങള്‍ക്കടക്കം ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ കണ്ടെത്തി മദ്രാസ് ഐഐടി. ഇന്ത്യയുടെ അടുത്ത തലമുറ ഏവിയേഷന്‍ സാങ്കേതിക വിദ്യയില്‍ നിര്‍ണായകമാകുന്ന കണ്ടെത്തലാണു നടത്തിയിരിക്കുന്നത്. സയന്‍സ് സിനിമകളില്‍ കാണുന്നതുപോലുള്ള സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് നടത്തിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടുന്നത്. റോക്കറ്റ് ത്രസ്റ്ററുകളും വിര്‍ച്വല്‍ സിമുലേഷന്‍ സാങ്കേതികവിദ്യയും സംയുക്തമായി ഉപയോഗിച്ചാണ് പരീക്ഷണം സാധ്യമാക്കിയത്. ഏറ്റവും മികവുറ്റ ‘സോഫ്റ്റ് ലാന്‍ഡിംഗ്’ ടെക്‌നോളിയാണു കണ്ടെത്തിയതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. റണ്‍വേയിലൂടെ പാഞ്ഞുപോയശേഷം നില്‍ക്കുന്നതിനു പകരം ‘വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ്’ ആണ് ഇതിലൂടെ സാധ്യമാകുക. നിലവില്‍ ഇത്തരം ലാന്‍ഡിംഗ് ശൂന്യാകാശ വാഹനങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ചാന്ദ്രയാന്‍ ഘട്ടത്തില്‍ പര്യവേഷണ വാഹനത്തെ ഉപരിതലത്തില്‍ ഇറക്കിയത് ഇത്തരത്തിലായിരുന്നു. ഏറ്റവും ദുഷ്‌കരമായ പ്രതലത്തിലും വിമാനം ഇറക്കാനും ഉയര്‍ത്താനും കഴിയുമെന്നതാണ് പ്രത്യേകത. @iitmadras researchers have taken a major step toward developing Vertical Take-off and Landing (VTOL) aircraft and UAVs powered by Hybrid Rocket Thrusters—a game-changing innovation for India’s…
Read More » -
കാത്തിരിപ്പിന് വിരാമം; ബംഗളുരു- എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് അടുത്ത വെള്ളിയാഴ്ച മുതല്‍; എട്ടു മണിക്കൂര്‍ 40 മിനുട്ട് സര്‍വീസ് സമയം; ഉത്സവകാലത്തെ സ്വകാര്യ ബസുകളുടെ കൊള്ളയും അവസാനിക്കും; പുറപ്പെടുന്ന സമയം ഇങ്ങനെ
തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 8 മണിക്കൂര്‍ 40 മിനിറ്റാണ് സര്‍വീസ് സമയം. കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തയാഴ്ച മുതല്‍ എറണാകുളം-ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങും. സര്‍വീസ് തുടങ്ങുന്ന തീയതി റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ഏഴാം തീയതി പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ എറണാകുളം ബംഗളൂരു വന്ദേ ഭാരത എക്‌സ്പ്രസ്സിന്റെ ഉദ്ഘാടനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. റെയില്‍വേ ഇന്നലെ ഉത്തരവിറക്കിയ സമയക്രമം ഇങ്ങനെ: കെ എസ് ആര്‍ ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ രാവിലെ 5.10 ന് പുറപ്പെടും. ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. 2.20 ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിന്‍ രാത്രി 11 ന് ബംഗളൂരുവിലെത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍ , കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍. 8 മണിക്കൂര്‍ 40 മിനിറ്റുകൊണ്ട് ഓടിയെത്തുന്ന വന്ദേ ഭാരത് ഈ റൂട്ടിലെ…
Read More » -
എങ്ങനെയാണ് അല്‍ക്വയ്ദ ബന്ധമുള്ള ജിഹാദി ഗ്രൂപ്പ് മാലിയെ മുട്ടുകുത്തിക്കുന്നത്? അല്‍ക്വയ്ദയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു രാജ്യത്തിന്റെ ഭരണം പിടിക്കുമെന്ന് ആശങ്ക; സൈന്യം പിടിച്ചു നില്‍ക്കുന്നത് തലസ്ഥാനത്തു മാത്രം; ഗ്രാമങ്ങളും വഴികളും ഉപരോധിച്ച് ജെഎന്‍ഐഎം
മാലി: ഏറ്റുമുട്ടലിലൂടെ ഒസാമാ ബിന്‍ ലാദനെ വധിച്ചതിനുശേഷം നിര്‍ജീവമായ അല്‍-ക്വയ്ദ വീണ്ടും സജീവമാകുന്നെന്നു റിപ്പോര്‍ട്ട്. ഭരണത്തിന്റെ അസ്ഥിരത മുതലെടുത്ത് മാലിയിലെ ജമാഅത്ത് നുസ്‌റത്ത് അല്‍-ഇസ്ലാം വാല്‍-മുസ്ലിമിന്‍ (ജെഎന്‍ഐഎം) എന്ന സംഘടനയുടെ മറവിലാണ് മാലിയിലെമ്പാടും അല്‍ ക്വയ്ദ പിടിമുറുക്കുന്നതെന്നു ബ്രിട്ടീഷ് ദിനപത്രമായ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയെങ്കിലും ഇതുവരെയും ഒരു രാജ്യത്തിന്റെ നിയന്ത്രണം അല്‍ക്വയ്ദ കൈക്കലാക്കിയിരുന്നില്ല. തീവ്രവാദ സംഘടനയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇത്തരമൊരു അവസ്ഥയിലേക്കാണു മാലി നീങ്ങുന്നതെന്നു സുരക്ഷാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാസങ്ങളായി മാലിയുടെ തെക്കന്‍ മേഖലകളിലേക്കു നീങ്ങുന്ന തീവ്രവാദികള്‍ തലസ്ഥാനം വളയുകയും പ്രധാന വിതരണ മാര്‍ഗങ്ങള്‍ സ്തംഭിപ്പിക്കുകയും ചെയ്യുന്നു. ഇന്ധനക്ഷാമം, ഭക്ഷ്യ ഉപരോധങ്ങള്‍, കുതിച്ചുയരുന്ന വിലകള്‍ എന്നിവ ബമാകോയിലെ ദൈനംദിന ജീവിതത്തെ തളര്‍ത്തുന്നു. വിപണികള്‍ വരണ്ടു. അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ക്ക് നഗരത്തിലേക്ക് എത്താന്‍ കഴിയുന്നില്ല. തീവ്രവാദികള്‍ ഗ്രാമപ്രദേശങ്ങളിലുടനീളം ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കുകയും നികുതി പിരിക്കുകയും താല്‍ക്കാലിക കോടതികള്‍ പോലും സ്ഥാപിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാലിയില്‍ ‘നിഴല്‍…
Read More »
