Breaking NewsIndiaKeralaLead NewsNEWS

കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാ്െണന്ന് മുസ്ലിം ലീഗ്

കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ ദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാ്െണന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കേരളത്തെ അതിദാരിദ്യമുക്തമായി പ്രഖ്യാപിച്ചതിനെ വിമര്‍ശിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
അത്യാവശ്യത്തിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലെന്നും ഇത് ജനങ്ങളെ മുഴുവന്‍ ബാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തിയതോടെ പല കേന്ദ്ര പദ്ധതികള്‍ക്കും പണം ലഭിക്കാതെ വരും. സംസ്ഥാനത്ത് ചിലവ് ചുരുക്കല്‍ നടക്കുന്നില്ല. പ്രഖ്യാപനം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി ആകും. അതി ദരിദ്രരായിട്ടുള്ള ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ വരും. ബദല്‍ മാര്‍ഗം യുഡിഎഫ് കൊണ്ട് വരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിക്ക് എതിരായ പിഎംഎ സലാമിന്റെ പരാമര്‍ശത്തിലും പി. കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലീഗിന് ഒരു രീതി ഉണ്ട്. അന്തസോടെ ആണ് പ്രതികരിക്കാറുള്ളത്. വ്യക്തി അധിക്ഷേപം ലീഗിന്റെ രീതി അല്ലെന്ന് അദേഹം വ്യക്തമാക്കി. പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന രീതി ആണ് ലീഗിന്. പക്ഷെ ചില സമയത്ത് നാക്കുപിഴ സംഭവിക്കും. പി.എം.എ സലാമിനെ സംസ്ഥാന പ്രസിഡന്റ് തന്നെ തിരുത്തിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.
പാര്‍ട്ടി രീതി എന്താണെന്ന് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞിട്ടുണ്ട്. നാക്ക് പിഴ ആര്‍ക്കും സംഭവിക്കാമെന്നും തനിക്ക് സംഭവിച്ചാലും പാര്‍ട്ടി തിരുത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: