Breaking NewsKeralaLead NewsLocalNEWS

കണ്ണൂരില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു 12 പേര്‍ക്ക് പരിക്ക് ആരെയും നില ഗുരുതരമല്ല

കണ്ണൂരില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു
12 പേര്‍ക്ക് പരിക്ക്
ആരെയും നില ഗുരുതരമല്ല

കണ്ണൂര്‍: അപകടത്തില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു. 12 പേര്‍ക്ക് പരിക്കേറ്റു ആരുടെയും എല്ലാ ഗുരുതരമല്ല.
പേരിയ നെടുംപൊയില്‍ ചുരത്തിലാണ് കാറിലിടിച്ച് ട്രാവലര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. കണ്ണൂര്‍ -വയനാട് റോഡിലെ പേരിയ- നെടുംപൊയില്‍ ചുരത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. അപകടത്തില്‍ ട്രാവലറിലുണ്ടായിരുന്ന 12 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ നാട്ടുകാരും മറ്റു യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി പേരാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. കൊട്ടിയൂര്‍- പാല്‍ചുരം റോഡില്‍ ഗതാഗത നിയന്ത്രണമുള്ളതിനാല്‍ നെടുംപൊയില്‍ ചുരത്തില്‍ തിരക്ക് കൂടിയിരുന്നു. കൊക്കയിലേക്ക് മറിഞ്ഞ ലോറി പുറത്തെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് പാല്‍ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനിടെയാണ് അപകടമുണ്ടായത്. ചുരം റോഡില്‍ 28ാം മൈല്‍ സെമിനാറി വില്ലക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. വയനാട്ടിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരുകയായിരുന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ട്രാവലര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Back to top button
error: