NEWS

  • നൊബേൽ സമ്മാനത്തിനുവേണ്ടിയല്ലാട്ടോ… അടുത്തത് അഫ്ഗാനിസ്ഥാൻ, യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ അതി വിദഗ്ധൻ… നിങ്ങൾ രണ്ടുപേരും യുദ്ധത്തിനു പോയാൽ നിങ്ങളുടെ മേൽ 100%, 150%, 200% എന്നിങ്ങനെ തീരുവകൾ ചുമത്തും!! ഒറ്റ ഭീഷണിയേ ഇന്ത്യ- പാക്കിസ്ഥാൻ കാര്യത്തിൽ എനിക്ക് വേണ്ടിവന്നുള്ളു- ട്രംപ്

    വാഷിങ്ടൻ: പറഞ്ഞ പല്ലവിതന്നെ പാടിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാപാര ഭീഷണി ഉയർത്തിയാണ് ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത്. ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രംപിന്റെ പുതിയ പരാമർശം. നിങ്ങൾ രണ്ടുപേരും യുദ്ധത്തിനു പോയാൽ, താൻ നിങ്ങളുടെ മേൽ 100%, 150%, 200% എന്നിങ്ങനെ തീരുവകൾ ചുമത്തുമെന്ന് ഇന്ത്യയോടും പാക്കിസ്ഥാനോടും പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ അത് പരിഹരിച്ചു. തീരുവകൾ ഇല്ലായിരുന്നുവെങ്കിൽ, ഈ യുദ്ധം ഒരിക്കലും അവസാനിക്കുമായിരുന്നില്ലെന്നാണ് ട്രംപ് പറയുന്നത്. ഗാസയിലെ വെടിനിർത്തൽ താൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമായി വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപിന്റെ പ്രസ്താവന. ‘‘ഇന്ത്യയെയും പാക്കിസ്ഥാനെയും കുറിച്ച് ചിന്തിക്കൂ. ചില യുദ്ധങ്ങൾ 31, 32 അല്ലെങ്കിൽ 37 വർഷം നീണ്ടുനിന്നു. ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചു. അവയിൽ മിക്കതും ഞാൻ ഒരു ദിവസത്തിനുള്ളിൽ പരിഹരിച്ചു. നിങ്ങൾ രണ്ടുപേരും യുദ്ധത്തിനു പോയാൽ, ഞാൻ നിങ്ങളുടെ മേൽ 100%, 150%, 200% എന്നിങ്ങനെ തീരുവകൾ ചുമത്തുമെന്ന് ഇന്ത്യയോടും പാക്കിസ്ഥാനോടും പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ അത് പരിഹരിച്ചു. തീരുവകൾ ഇല്ലായിരുന്നുവെങ്കിൽ, ഈ…

    Read More »
  • അവശേഷിക്കുന്നത് 39 പവൻ സ്വർണം മാത്രം, പോറ്റി തട്ടിയെടുത്തത് 200 പവനിലേറെ!! ദ്വാരപാലക ശിൽപപാളികൾ കൈമാറിയത് പ്രധാന കൈയാളായ ഹൈദരാബാദ് സ്വദേശി നാഗേഷിന്? സ്വർണം പൂശാൻ കൊടുത്തതും തിരിച്ചുനൽകിയതിനുമിടയിൽ 4.5 കി. ഭാരവ്യത്യാസം, പോറ്റിയെ ചോദ്യം ചെയ്യും

    തിരുവനന്തപുരം: 1999ൽ സ്വർണം പൊതിഞ്ഞശേഷം 258 പവൻ സ്വർണം ഉണ്ടായിരുന്നെങ്കിൽ ശിൽപ പാളികളിൽ ഇപ്പോൾ അവശേഷിക്കുന്നത് 36 പവൻ മാത്രമെന്ന് അന്വേഷണ സംഘം. അതായത് 222 പവൻ കുറഞ്ഞു. ഇതോടെ പോറ്റി 200 പവനിലേറെ സ്വർണം അടിച്ചുമാറ്റിയെന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. അതുപോലെ ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രധാന സഹായിയും ഹൈദരാബാദ് സ്വദേശിയുമായ നാഗേഷിലേക്കും നീങ്ങുന്നു. ശബരിമലയിലെ യഥാർഥ ദ്വാരപാലക ശിൽപപാളികൾ ഇയാൾ കൈവശപ്പെടുത്തുകയോ വിൽക്കുകയോ ചെയ്തിരിക്കാമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സംശയം. കാരണം ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തിലാണ് സന്നിധാനത്തുനിന്ന് കൊണ്ടുപോയ സ്വർണപ്പാളികൾ ഏറെ ദിവസം സൂക്ഷിച്ചത്. സ്വർണം പൂശാനായി ചെന്നൈയിലെത്തിച്ചതും നാഗേഷാണ്. ഇതിനിടയിലാണ് ശിൽപ്പ പാളികളുടെ ഭാരത്തിൽ നാലരകിലോയുടെ വ്യത്യാസമുണ്ടായി. കൂടാതെ ശബരിമലയിൽ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും വ്യാജമാണെന്ന് സംശയിക്കുന്നതാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ തൂക്കം കുറഞ്ഞതാണ്…

    Read More »
  • ഹോൺ അടിച്ചതിനല്ല ഓവർ സ്പീഡിൽ ബസ് ഓടിച്ചതിനാണ് നടപടി, ഇത്തരം സർക്കസിന് സൈഡ് പറയാൻ കുറേയാളുകളും, ഡ്രൈവർ മഹാൻ ആണെങ്കിൽ ക്ഷമ ചോദിക്കാം, അനാവശ്യകാര്യങ്ങൾ തന്റെ തലയിൽ കെട്ടിവച്ച് വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ടെന്ന് കെ ബി ​ഗണേഷ് കുമാർ

    പത്തനാപുരം: ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകൾക്കെതിരെ ഗതാഗത മന്ത്രിയുടെ നടപടി സ്വീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഹോൺ അടിച്ച് വന്നതല്ല വിഷയമെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും മന്ത്രിയുടെ തലയിൽ വച്ചുകെട്ടി വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ട. ബസ് സ്റ്റാൻഡിന് അകത്തേക്ക് ബസ് പാഞ്ഞുകയറുന്നത് എംഎല്‍എ കണ്ടുകൊണ്ട് ഇരിക്കുകയാണ്. എന്നിട്ട് അതുവഴി പോയെന്നാണ് കരുതിയത്. പിന്നെ പുറത്തേക്ക് പാഞ്ഞുവരുന്നത് കണ്ടപ്പോഴാണ് നടപടി സ്വീകരിച്ചത്. ഇനി ഡ്രൈവര്‍ മഹാൻ ആണെങ്കിൽ ക്ഷമ ചോദിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു. ഇനി മാധ്യമങ്ങൾ എന്ത് എഴുതിയാലും തന്‍റെ ഉത്തരവാദിത്തം നിർവഹിക്കും. വളരെ പതുക്കെ അകത്ത് വന്ന് ആളുകളെ എടുത്തു പോകേണ്ട സ്ഥലത്ത് ഇത്തരം സർക്കസ് കാണിച്ചിട്ട് അതിന് സൈഡ് പറയുകയാണ് കുറെ പേർ. മൈക്കിൽ കൂടിയാണ് പറ‌ഞ്ഞത്. ഹോൺ അടിച്ചതിന് വണ്ടി പിടിക്കാൻ പറഞ്ഞില്ല. വല്ലാത്ത സ്പീഡിൽ ബസ് ഓടിച്ചതിനെന്നാണ് പറഞ്ഞത്. നിയവിരുദ്ധമായ കാര്യങ്ങൾ അനുവദിക്കില്ല. അനാവശ്യമായി ഹോൺ അടിക്കരുതെന്ന് ഹൈക്കോടതി…

    Read More »
  • ഷോട്ട് ഫിലിമിന്റെ പേരിൽ 15 കാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു, വസ്ത്രം മാറുന്നത് വീഡിയോ പകർത്തി ലൈം​ഗിക പീഡനം, യുട്യൂബറും പ്രായപൂർത്തിയാകാത്ത മകനും പിടിയിൽ

    കൊൽക്കത്ത:  ഷോട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ബം​ഗാളിൽ 48കാരനായ യൂട്യൂബറും മകനും അറസ്റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹരോവയിൽ നിന്ന് 48 കാരനായ യൂട്യൂബർ അരബിന്ദ് മൊണ്ഡാലും പ്രായപൂർത്തിയാകാത്ത മകനുമാണ് അറസ്റ്റിലായത്. പൊലീസുകാരന്റെ മകളാണ് അതിക്രമത്തിന് ഇരയായത്. ബസിർഹട്ട് സബ് ഡിവിഷണൽ കോടതി പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മകനെ ജുവനൈൽ ഹോമിലേക്ക് അയച്ചു. മാസങ്ങൾക്ക് മുമ്പ് അച്ഛനും മകനും 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ സമീപിച്ച് അവളുമായി ഷോർട്ട്സ് നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടി അവരോടൊപ്പം ഷൂട്ടിംഗിനായി വിവിധ സ്ഥലങ്ങളിലേക്ക് പോയി. പെൺകുട്ടി വസ്ത്രം മാറുമ്പോൾ രഹസ്യമായി അവളുടെ ചിത്രങ്ങളും വീഡിയോയും പകർത്തുകയും ലൈം​ഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മകൻ അവളെ വിവാഹം കഴിക്കുമെന്ന് പ്രേരിപ്പിച്ചുകൊണ്ട് അവളുടെ മുടിയിൽ കുങ്കുമം പുരട്ടിയെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അരബിന്ദുവിനെ വിശ്വസിച്ചാണ് കുടുംബം കുട്ടിയെ വിട്ടത്. എന്നാൽ, കുട്ടി തുറന്നു…

    Read More »
  • മദ്യ വിറ്റ് പിടിയിലായ യുവാവിനെ പരിഹസിച്ച് എഐ ചിത്രം നിർമ്മിച്ചു, അപമാനത്തിന് പ്രായശ്ചിത്തമായി പിന്നാക്ക വിഭാ​ഗക്കാരനെക്കൊണ്ട് ബ്രാഹ്മണ യുവാവിന്റെ കാൽ കഴുകി വെള്ളം കുടിപ്പിച്ചു

    ഭോപ്പാൽ: മധ്യപ്രദേശിൽ ദാമോ ജില്ലയിൽ താഴ്ന്ന ജാതിക്കാരനായ യുവാവിനെക്കൊണ്ട് ബ്രാഹ്മണ യുവാവിന്റെ കാല്‍ കഴുകിയ വെള്ളം കുടിപ്പിച്ചു. ഒബിസി വിഭാഗത്തില്‍ നിന്നുള്ള പര്‍ഷോത്തം കുശ്വാഹയെയാണ് ബ്രാഹ്‌മണനായ അന്നു പാണ്ഡെയുടെ കാലുകള്‍ കഴുകാനും ഗ്രാമവാസികളുടെ മുന്നില്‍ വച്ച് ആ വെള്ളം കുടിക്കാനും നിര്‍ബന്ധിച്ചത്. സംഭവത്തില്‍ കുശ്വാഹ വിഭാഗത്തില്‍പ്പെട്ടയാളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഗ്രാമതല തർക്കത്തോടെയാണ് ഇത് ആരംഭിച്ചത്. പർഷോത്തം കുശ്വാഹയും അന്നു പാണ്ഡെയും താമസിക്കുന്ന സതാരിയ ഗ്രാമം മദ്യനിരോധനം പ്രഖ്യാപിച്ചു. ഇതൊക്കെയാണെങ്കിലും, അന്നു പാണ്ഡെ മദ്യം വിൽക്കുന്നത് തുടർന്നു. പിടിക്കപ്പെട്ടപ്പോൾ, ഗ്രാമവാസികൾ അദ്ദേഹത്തെ ശിക്ഷിച്ചു, പരസ്യമായി ക്ഷമാപണം നടത്താനും 2,100 രൂപ പിഴ അടയ്ക്കാനും നിർബന്ധിച്ചു, പാണ്ഡെ അത് അംഗീകരിച്ചു. എന്നാല്‍ സംഭവത്തിന് പിന്നാലെ പാണ്ഡെ ചെരുപ്പ് മാല ധരിച്ച് നില്‍ക്കുന്നു എന്ന തരത്തില്‍ ഒരു എഐ ചിത്രം ഉണ്ടാക്കിയ പര്‍ഷോത്തം അത് ഗ്രാമത്തിലാകെ പ്രചരിപ്പിച്ചു. മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തെങ്കിലും, ചിലർ ഈ പ്രവൃത്തിയെ ബ്രാഹ്മണ…

    Read More »
  • അഴിക്കോട് സാറിന്റെ വാക്കുകൾ കടംകൊള്ളുന്നു ഇവിടെ… “മനുഷ്യൻ അധ:പതിച്ചാൽ മൃഗമാകും, മൃഗം അധ:പതിച്ചാൽ…

    കേരളത്തിൽ നടമാടുന്നത് പോലീസ് രാജാണോയെന്ന് തോന്നിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഷാഫി പറമ്പിൽ എംപിക്ക് പോലീസിൽ നിന്നും മൃഗീയമായ ആക്രമണമാണ് നേരിടേണ്ടിവന്നത്. അക്രമത്തിൽ പരുക്കേറ്റ ഷാഫി പറമ്പിൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമ്പോൾ ഈ അക്രമത്തിന് നേതൃത്വം കൊടുത്ത പോലീസിനെ ന്യായീകരിക്കുന്ന സിപിഎമ്മിനെ ആണ് നാം കണ്ടത്. ഒരു ജനപ്രതിനിധിയുടെ അവസ്ഥ ഇതാണെങ്കിൽ ഇന്നാട്ടിലെ സാധാരണക്കാരുടെ ജീവിതം എത്രത്തോളം ദു:സഹം ആയിരിക്കും. പോലീസ് അതിക്രമത്തെ ന്യായീകരിക്കാൻ എത്തുന്ന സിപിഎംകാരിൽ മുഖമില്ലാത്ത സൈബർ അണികൾ മുതൽ പാർട്ടി സെക്രട്ടറി വരെയുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ കെ ശൈലജയെ സിപിഎമ്മിന്റെ തന്നെ കോട്ട എന്ന് അവർ അവകാശപ്പെടുന്ന വടകരയിൽ എത്തി ഷാഫി പറമ്പിൽ തോൽപ്പിച്ചതിനു ശേഷം ഷാഫിയോട് സിപിഎമ്മിന് അടങ്ങാത്ത ദേഷ്യവും വൈരാഗ്യവും ഉണ്ട്. ഈ പോലീസ് അതിക്രമത്തെ ന്യായീകരിക്കാൻ അവരെക്കൊണ്ട് പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും അതുതന്നെയാണ്. അല്ലെങ്കിലും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരുടെ പ്രവർത്തകർക്ക് അടി കിട്ടുമ്പോൾ മാത്രമാണ് പോലീസ് അക്രമണങ്ങൾ…

    Read More »
  • ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിക്ക് ക്ഷണം; ഉച്ചകോടി സംഘടിപ്പിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡന്റും ചേര്‍ന്ന്

    ന്യൂഡല്‍ഹി: ഈജിപ്തില്‍ നാളെ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. മോദി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഭാഗികമായി സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തതിന് ശേഷമുള്ള ആദ്യത്തെ യോഗമാണ് നടക്കാനിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സ്നാചസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങി 20 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കൂടാതെ പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുക, പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും പുതിയ യുഗത്തിന് തുടക്കം കുറിക്കുക എന്നിവയും ചര്‍ച്ചയാകും. ഈജിപ്ത്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫത്താഹ് എല്‍ സിസിയാണ് പ്രധാനമന്ത്രിക്ക് ഔദ്യോഗിക ക്ഷണക്കത്ത് അയച്ചത്. എന്നാല്‍ മോദി പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര സഹമന്ത്രി കിര്‍തി വര്‍ധന്‍ സിങ് ഇന്ത്യയ്ക്ക് വേണ്ടി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ്…

    Read More »
  • ദുര്‍ഗാപൂര്‍ കൂട്ടബലാത്സംഗ കേസ്: സംഭവത്തിലെ മൂന്ന് പ്രതികളെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു ; സംസ്ഥാനത്ത് ഉടനീളം പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം

    പശ്ചിമ ബര്‍ദ്ധമാന്‍ ജില്ലയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളെ ദുര്‍ഗാപൂരിലെ സബ്ഡിവിഷണല്‍ കോടതി 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ജലേശ്വറില്‍ നിന്നുള്ള രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഇര, വെള്ളിയാഴ്ച രാത്രി ഒരു സുഹൃത്തിനോടൊപ്പം അത്താഴത്തിന് പുറത്തുപോയപ്പോഴാണ് കോളേജിന് പുറത്ത് ആക്രമിക്കപ്പെട്ടത്. ഇവരുടെ മാതാപിതാക്കള്‍ ന്യൂ ടൗണ്‍ഷിപ്പ് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് എതിരെ കൂട്ടബലാത്സംഗത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതിനും കുറ്റകൃത്യത്തില്‍ പങ്കെടുത്ത മറ്റ് വ്യക്തികളെ കണ്ടെത്താനും കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷിച്ചതിനെ തുടര്‍ന്നാണ് ദുര്‍ഗാപൂര്‍ എസ്ഡിജെഎം കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവത്തെ ‘ഞെട്ടിക്കുന്നത്’ എന്ന് വിശേഷിപ്പിക്കുകയും ഉള്‍പ്പെട്ട ആരെയും വെറുതെ വിടില്ലെന്നും പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായ വടക്കന്‍ ജില്ലകളിലേക്ക് പോകുന്നതിന് മുമ്പ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.…

    Read More »
  • ശാസ്ത്രം മറഞ്ഞുനില്‍ക്കാന്‍ സഹായിക്കുമെന്ന് കരുതി ; കെമിസ്ട്രയില്‍ എംഫില്‍ ബിരുദമുള്ളയാള്‍ ബാങ്കുകൊള്ളയ്ക്ക് പോയി ; സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് മൊഴി

    ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും കുറ്റകൃത്യത്തിന്റെ വഴി തിരഞ്ഞെടുത്ത രസതന്ത്ര വിദഗ്ദ്ധന്‍ ഒടുവില്‍ കുടുങ്ങി. ദീപ് ശുഭം എന്നയാളാണ് കുടുങ്ങിയത്. ഡല്‍ഹിയിലും ബിഹാ റിലുമായി ബാങ്ക് കവര്‍ച്ചകള്‍ നടത്തിയ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചി രുന്നു. ഒടുവില്‍ കുടുങ്ങിപ്പോകുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് തന്നെ കുറ്റകൃത്യ ത്തിലേക്ക് നയിച്ചതെന്ന് ദീപ് ശുഭം അവകാശപ്പെടുന്നു. പിന്നീട് അയാള്‍ തെറ്റുതിരുത്തി, നിയമം തന്നെ മറക്കുമെന്ന് പ്രതീക്ഷിച്ചെന്നും എന്നാല്‍ ഉണ്ടായില്ലെന്നും പറഞ്ഞു. കഴിഞ്ഞ ആഴ്ച, നിരവധി ബാങ്ക് കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ദീപ് ശുഭമിനെ ഹരിയാനയിലെ സോഹ്ന പ്രദേശത്ത് കണ്ടതായി ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അജയ്ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് സാങ്കേതിക നിരീക്ഷണത്തിലൂടെ പോലീസ് ദീപിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 2017-ലും 2021-ലും ഡല്‍ഹിയിലും ബിഹാറിലുമായി നടന്ന ബാങ്ക് കവര്‍ച്ചാ കേസുകളിലാണ് ഇയാള്‍ അറസ്റ്റിലായത്. ബിഹാറിലെ സിതാമര്‍ഹി ജില്ലക്കാരനായ 32 വയസ്സുകാരന്‍ ദീപ്, ഡല്‍ഹിയിലെ പ്രശസ്തമായ കിറോരി മാള്‍ കോളേജില്‍ നിന്നാണ് രസതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്. അതിനുശേഷം…

    Read More »
  • ബിജെപി, ജെഡിയു 101 വീതം, ചിരാഗ് പാസ്വാന് 29 സീറ്റ് ; തര്‍ക്കത്തിനും നീണ്ട ചര്‍ച്ചകള്‍ക്കും ശേഷം ബിഹാര്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി എന്‍ഡിഎ ; പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയും വരും

    പാറ്റ്‌ന: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന കരാര്‍ എന്‍ഡിഎ അന്തിമമാക്കി. പുതിയ കരാര്‍ പ്രകാരം, സംസ്ഥാനത്തെ ആകെ 243 നിയമസഭാ സീറ്റുകളില്‍ ബിജെപിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും (ജെഡിയു) 101 സീറ്റുകളില്‍ വീതം മത്സരിക്കും. ഏറെക്കാലം തടസ്സമുണ്ടാക്കിയ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് 29 സീറ്റുകള്‍ ലഭിക്കും. ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും (എച്ച്എഎം) ആറ് സീറ്റുകള്‍ വീതം ലഭിക്കുമെന്ന് ബിജെപിയുടെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രധാന്‍ പോസ്റ്റ് ചെയ്തു. ചിരാഗ് പാസ്വാന്‍ 40-45 സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി 25 സീറ്റുകള്‍ മാത്രമാണ് നല്‍കാന്‍ തയ്യാറായത്. പ്രശാന്ത് കിഷോറിന്റെ ജന സൂരജ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ തള്ളിക്കളയില്ലെന്നും പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. എല്‍ജെപി അധ്യക്ഷന്‍ മനസ്സ് മാറ്റാന്‍ പ്രധാന്‍ ഉള്‍പ്പെടെയുള്ളവരുമായി നിരവധി കൂടിക്കാഴ്ചകള്‍ വേണ്ടിവന്നു. എല്‍ജെപിക്ക് ഒരു സീറ്റ് മാത്രമാണ് ബിജെപി…

    Read More »
Back to top button
error: