NEWS

  • ദുരൂഹതകളുടെ ഭാണ്ഡക്കെട്ടുമായി “ആമോസ് അലക്സാണ്ടർ” ടീസർ പുറത്ത്

    ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി ആമോസ് അലക്സാണ്ടറിൻ്റെ ആദ്യ ടീസർ എത്തി. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്നു. ടീസറിലെ ചില സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ ഈ ചിത്രം വലിയ ദുരൂഹതകൾ ഒളിപ്പിച്ചു വച്ച ഒരു ഭാണ്ഡക്കെട്ടു തന്നെയെന്നു വ്യക്തമാകും. അവതാരങ്ങൾ പിറവിയെടുക്കുന്ന ദിവസം ലോകത്തിൽ രക്തച്ചൊരിച്ചിലുകൾ ഉണ്ടാകുമെന്ന് ജാഫർ ഇടുക്കി പറയുമ്പോൾ എന്താണ് അതിനു പിന്നിൽ ആകഥാപാത്രം ഉദ്ദേശിക്കുന്നതെന്ന് ആകാംക്ഷജനിപ്പിക്കുന്നു. ” ഈ പല്ലൊക്കെ നാട്ടുകാര് അടിച്ച് തെറുപ്പിച്ചതാണോ ” എന്ന് ചോദിക്കുമ്പോൾ ചിരിച്ചു കൊണ്ടുള്ള മറുപടി കൗതുകവുമാണ്. ” അല്ലാ.ഈ പൊലീസ്സുകാരുടെ ഒരു പരിപാടിയില്ലേ? ജാഫർ ഇടുക്കി നൽകുന്ന ഈ മറുപടി പല അർത്ഥങ്ങൾക്കും ഇടനൽകുന്നു. സമൂഹത്തിൽ ഈ കഥാപാത്രം വലിയ ചോദ്യചിഹ്നം ഉയർത്തുന്നതാണെന്ന് വേണം അനുമാനിക്കാൻ. ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ടർ എന്ന ഈ വ്യത്യസ്ഥമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേഷത്തിലും, രൂപത്തിലും, അവതരണത്തിലുമെല്ലാം വലിയ വ്യത്യസ്ഥതയാണ് ഈ കഥാപാത്രത്തിനു നൽകിയിരിക്കുന്നത്.…

    Read More »
  • കാട്ടുങ്കൽ പോളച്ചനായി ജോജു ജോർജ്, ജന്മദിന സമ്മാനമായി വരവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

    പാതി മറഞ്ഞ മുഖം. മുന്നിൽ കുരിശ്…തീഷ്ണമായ കണ്ണ്. ജോജു ജോർജിൻ്റെ ഏറ്റവും പുതിയ ലുക്ക്… ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കാണിത്. ജോജുവിൻ്റെ ജന്മദിനമായ ഒക്ടോബർ ഇരുപത്തിരണ്ടിന് ബർത്ത്ഡേ ഗിഫ്റ്റ് ആയിട്ടാണ് പുതുമയും, ആകാംക്ഷയും നൽകിക്കൊണ്ട് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഭാർഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ഈ ചിത്രം നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസർ – ജോമി ജോസഫ് പുളിങ്കുന്ന്. നായക സങ്കൽപ്പങ്ങളെ അതിൻ്റെ പൂർണ്ണതോതിൽ അവതരിപ്പിച്ച് കൈയ്യടി നേടിയ സംവിധായകനാണ് ഷാജി കൈലാസ്. വരവിലെ നായകനായ ജോജുവിനേയും നായക സങ്കൽപ്പങ്ങളിലെ പരിപൂർണ്ണതയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കാട്ടുങ്കൽ പോളച്ചൻ എന്ന പോളിയുടെ ഒറ്റയാൻ പോരാട്ടം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ജോജുവിൻ്റെ അതിശക്തമായ കഥാപാത്രമാണ് കാട്ടുങ്കൽ പോളി എന്നു വിളിക്കപ്പെടുന്ന പോളച്ചൻ്റേത്. മനസ്സിൽഎരിയുന്ന കനൽ പോലെ പകയുടെ ബീജങ്ങളുമായി അരങ്ങുതകർക്കുക യാണ് പോളി .പൂർണ്ണമായും ആക് ഷൻ ത്രില്ലർ ജോണറിലാണ്. ഈ ചിത്രത്തിൻ്റെ അവതരണം.…

    Read More »
  • ഉണ്ണികൃഷ്ണന്‍ പോറ്റിയ്്‌ക്കൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും ; മുരാരി ബാബുവിനെയും രണ്ടു കേസുകളിലും സ്വര്‍ണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കിയെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍

    പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. എ ഡി ജി പി എച്ച് വെങ്കിടേഷിന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുക. തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിലാകും ചോദ്യം ചെയ്യല്‍. സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഉണ്ണികൃഷ്ണന്‍ പോറ്റിയിലുംസ്വര്‍ണപ്പാളിയിലും മാത്രം ഒതുക്കരുതെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിനു ശേഷമുള്ള ഹൈക്കോടതി നിര്‍ദേശം. വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത ശേഷം ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്തശേഷമാണ് രാവിലെ ഒന്‍പത് മണിയോടെ മുരാരിബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി പത്തു മണിയോടെ പെരുന്നയിലെ വീട്ടില്‍ നിന്നാണ് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ എടുത്തത്. 1998ല്‍ ചെമ്പ് പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്നു ധാരണ ഉണ്ടായിട്ടും 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ചെമ്പ് പാളിയെന്ന് മുരാരി ബാബു രേഖ ഉണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. സ്വര്‍ണക്കൊള്ളയ്ക്ക് വഴിയൊരുക്കിയെന്ന് അന്വേഷണ സംഘം…

    Read More »
  • സുരേഷ്‌ഗോപി ഇനി അഭിനയിക്കാന്‍ പോയാല്‍ എട്ടുനിലയില്‍ പൊട്ടും ; അയാള്‍ വാ തുറക്കുന്നത് നുണപറയാനും ഭക്ഷണം കഴിക്കാനും ; ആരും ശ്രദിക്കാനില്ലാത്തതിനാലാണ് കലുങ്കിലിരിക്കുന്നത്

    തിരുവനന്തപുരം: സുരേഷ് ഗോപി വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ആരും ശ്രദ്ധിക്കാത്ത കാരണമാണ് സുരേഷ്‌ഗോപി കലുങ്കിലിരുന്ന് വര്‍ത്തമാനം പറയുന്നതെന്നും കലുങ്കിസമാണ് അവിടെ നടക്കുന്നതെന്നും പറഞ്ഞിരുന്നു. സുരേഷ്‌ഗോപി അഭിനയത്തിലേക്ക് തിരിച്ചുപോയാല്‍ എട്ടുനിലയില്‍ പൊട്ടുമെന്നും പറഞ്ഞു. വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വേണമെന്ന കേന്ദ്രമന്ത്രിയുടെ പരിഹാസത്തിനായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി. അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കുറിച്ച് ആയിരിക്കും പറഞ്ഞത്. പാവപ്പെട്ടവന്‍ പരാതിയുമായി വന്നാല്‍ അടിച്ചോടിക്കുന്ന് മന്ത്രി വായില്‍ തോന്നിയതൊക്കെ വിളിച്ചുപറയുന്നയാളാണെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. സുരേഷ്‌ഗോപിയുടേത് അഭിനയമല്ലെന്നും അല്ലെങ്കിലും ഇപ്പോള്‍ അഭിനയം ഒന്നുമില്ലല്ലോയെന്നും മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്നത് പോലെ അഭിനയിക്കാന്‍ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. സുരേഷ്‌ഗോപിക്ക് ദേശീയപുരസ്‌ക്കാാരഗ കിട്ടിയത് എങ്ങിനെയെന്ന് താന്‍ പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തില്‍ സുരേഷ്‌ഗോപി വി ശിവന്‍കുട്ടിയെ പരിഹസിച്ചിരുന്നു. വട്ടവടയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. തനിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയില്‍നിന്ന്…

    Read More »
  • മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും പേടിസ്വപ്‌നം ; ദീപാവലിക്ക് ‘കാര്‍ബൈഡ് ഗണ്‍’ ഉപയോഗിച്ച് കളിച്ചു; മധ്യപ്രദേശില്‍ 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു ; 122 പേര്‍ ആശുപത്രിയില്‍

    ഭോപ്പാല്‍: ഓരോ ദീപാവലിക്കും ചക്രങ്ങള്‍, റോക്കറ്റുകള്‍, പൂത്തിരികള്‍ തുടങ്ങി പുതിയ പടക്ക ട്രെന്‍ഡുകള്‍ ഉണ്ടാകാറുണ്ട്, എന്നാല്‍ ഈ വര്‍ഷത്തെ ഭ്രമം മാരകമായി മാറിയിരിക്കുന്നു. കുട്ടികള്‍ ഏറ്റവും പുതിയ ദീപാവലി ‘മസ്റ്റ്-ഹാവ്’ എന്ന് വിളിക്കുന്ന ‘കാര്‍ബൈഡ് ഗണ്‍’ അഥവാ ‘നാടന്‍ പടക്ക തോക്ക് വലിയ പേടിസ്വപ്‌നമായി. കേവലം മൂന്ന് ദിവസത്തിനുള്ളില്‍, മധ്യപ്രദേശിലുടനീളം 122-ല്‍ അധികം കുട്ടികളെ കണ്ണിന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു, ഇതില്‍ 14 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് വിദിഷ ജില്ലയിലാണ്. ഒക്ടോബര്‍ 18-ന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടും ഈ നാടന്‍ ‘കാര്‍ബൈഡ് ഗണ്ണുകള്‍’ അവിടുത്തെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ പരസ്യമായി വിറ്റഴിക്കപ്പെട്ടു. ഈ ഉപകരണങ്ങള്‍ അനധികൃതമായി വിറ്റതിന് വിദിഷ പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ആര്‍.കെ. മിശ്ര പറഞ്ഞു, ‘ഉടന്‍ നടപടിയെടുത്തിട്ടുണ്ട്. ഈ കാര്‍ബൈഡ് ഗണ്ണുകള്‍ വില്‍ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.’ ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ഈ ഗ…

    Read More »
  • ഇത് സിപിഐഎം – സിപിഐ അഭിപ്രായ ഭിന്നതയല്ല ; വര്‍ഗ്ഗീയ നിലപാടിനെതിരേയുള്ള പോരാട്ടത്തിന്റെ പ്രശ്നമാണ് ; പിഎം ശ്രീ പദ്ധതി: നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ സിപിഐ

    തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ സിപിഐ. ഇതിനെ ഒരു തരത്തിലും സിപിഐഎം- സിപിഐ അഭിപ്രായ ഭിന്നതയായി കാണേണ്ടതില്ലെന്നും വര്‍ഗീയതയ്‌ക്കെതിരായ നിലപാടിന്റെ പ്രശ്‌നമാണിതെന്നുമാണ് നേതാക്കളുടെ അഭിപ്രായം. സിപിഐയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലും സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായിരുന്നു. നിലപാടില്‍ തരി പോലും വിട്ടുവീഴ്ച വേണ്ടെന്ന് തന്നെയാണ് യോഗത്തില്‍ തീരുമാനം. പിഎം ശ്രീയുടെ മറവില്‍ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനാണ് നീക്കമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐ എതിര്‍പ്പുമായി രംഗത്തെത്തിയത്. പിഎം ശ്രീയില്‍ ഒപ്പിടാനുളള നീക്കത്തില്‍ മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാരും ആശങ്കയറിയിച്ചിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് മാധ്യമങ്ങളില്‍ കാണുന്നെന്നും ചര്‍ച്ചയില്ലാതെ തീരുമാനമെടുക്കുന്നതില്‍ ആശങ്കയുണ്ടെന്നുമാണ് സിപിഐ മന്ത്രിമാര്‍ അറിയിച്ചത്. പിഎം ശ്രീ പദ്ധതി കേരളത്തിലെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ വര്‍ഗീയതയ്‌ക്കെതിരെ പോരാട്ടത്തിലാണ്. ഇങ്ങനെ വര്‍ഗീയതയ്‌ക്കെതിരെ ഒരു ചേരി വര്‍ഗീയ വിരുദ്ധ ചേരി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍…

    Read More »
  • തേജസ്വി യാദവ് മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ; മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രിയാകും ; അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് – ആര്‍ജെഡിയുമായി സൗഹൃദ പോരാട്ടവും നടത്തും

    പാറ്റ്‌ന: വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് എതിരേയുള്ള മഹാഗത്ബന്ധന്‍ സഖ്യം അന്തിമ തീരുമാനമായി. മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിനെ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തു. നേതൃനിരയെ മഹാഗത്ബന്ധന്‍ വ്യാഴാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) മേധാവി മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. പട്‌നയില്‍ നടന്ന സംയുക്ത പത്രസമ്മേളനത്തിലാണ് മഹാഗത്ബന്ധന്‍ പാര്‍ട്ടികള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യ ബ്ലോക്കിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച അശോക് ഗെലോട്ട് ഭാരതീയ ജനതാ പാര്‍ട്ടി എന്തുകൊണ്ടാണ് അവരുടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതെന്ന് ചോദിച്ചു. ബീഹാറിലെ പ്രതിപക്ഷ സഖ്യത്തില്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ (എംഎല്‍), സിപിഐ, സിപിഎം, മുകേഷ് സഹാനിയുടെ വികാസീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) എന്നിവ ഉള്‍പ്പെടുന്നു. 243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് നവംബര്‍ 6 നും 11 നും വോട്ടെടുപ്പ് നടക്കും, വോട്ടെണ്ണല്‍ നവംബര്‍ 14 ന് നടക്കും. നിയമസഭയിലെ 243 സീറ്റുകളില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും യഥാക്രമം 143…

    Read More »
  • ആന്ധ്രാപ്രദേശില്‍ ഞെട്ടിപ്പിക്കുന്ന സംഭവം ; 20 രൂപയുടെ പേരില്‍ ‘മദ്യപിച്ച’ കൗമാരക്കാരന്‍ സഹപാഠിയുടെ കഴുത്തറുത്തു, ഒമ്പതാംക്ലാസുകാരന്‍ അതേബ്‌ളേഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു

    വിശാഖപട്ടണം: മദ്യലഹരിയില്‍ 14 കാരന്‍ സഹപാഠിയുടെ കഴുത്ത് ബ്്‌ളേഡ് ഉപയോഗിച്ചു അറുത്തു. 20 രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കൗമാരക്കാരന്‍ മദ്യലഹരിയിലായിരുന്നെന്ന് പറയപ്പെടുന്നു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ ഒരു ഗോത്രവര്‍ഗ്ഗ കായിക വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കഴുത്തിന് മുറിവേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്്. പക്ഷേ കഴുത്തില്‍ അഞ്ച് തുന്നലുകള്‍ ഇട്ടതായും അധികൃതര്‍ അറിയിച്ചു. സഹപാഠിയുടെ കഴുത്തറുത്ത ശേഷം ഭയത്താല്‍ ഇയാള്‍ സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്ക് നിസ്സാരമായ മുറിവേല്‍ക്കുകയും പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയക്കുകയും ചെയ്തു. പ്രതിയായ കൗമാരക്കാരന് മദ്യം ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍ക്ക് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച (ഒക്ടോബര്‍ 22) മദ്യപിച്ച ശേഷം പ്രതിയായ കൗമാരക്കാരന്‍ അരക്കു ഗ്രാമത്തില്‍ കറങ്ങി നടക്കുകയായിരുന്നു. ആ സമയത്ത്, അവന്‍ തന്റെ ആറ് സഹപാഠികളെ കണ്ടു. അവരോട് അവന്‍ 20 രൂപ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍, ഒരാളെ ആക്രമിക്കുകയും ബ്ലേഡ്…

    Read More »
  • നിങ്ങൾ ആണാണെങ്കിൽ നേരിട്ട് വരൂ, അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളോട് പോരാടൂ… ഉന്നത ഉദ്യോഗസ്ഥർ സ്വയം യുദ്ധക്കളത്തിലേക്ക് ഇറങ്ങ്, പക്ഷെ ചാകാൻ വേണ്ടി നിങ്ങളുടെ സൈനീകരെ അയയ്ക്കരുത്!! അസിം മുനീറിനെ വെല്ലുവിളിച്ച് താലിബാൻ

    ഇസ്ലാമാബാദ്: പാക് സൈനിക മേധാവി അസിം മുനീറിനെ വെല്ലുവിളിച്ച് താലിബാൻ. ധൈര്യമുണ്ടെങ്കിൽ തങ്ങളോട് ഏറ്റുമുട്ടാൻ നേരിട്ട് വരൂ എന്നും കൊല്ലപ്പെടാനായി സൈനികരെ തങ്ങളുടെ പക്കലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്നും തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സൈനീകരെ ഇറക്കാതെ ഉന്നത ഉദ്യോഗസ്ഥർ സ്വയം യുദ്ധക്കളത്തിലേക്ക് ഇറങ്ങിവരൂ എന്നും ഭീഷണി വീഡിയോയിൽ പറയുന്നു. വീഡിയോയിൽ ഒക്ടോബർ എട്ടിന് ഖൈബർ പഖ്തൂൺ ഖ്വയിലെ കുറാമിൽ നടന്ന ആക്രമണ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അന്ന് 22 പാക് സൈനികർ കൊല്ലപ്പെട്ടതായി ടിടിപി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, പാക് രേഖകളിൽ പതിനൊന്ന് സൈനികർ കൊല്ലപ്പെട്ടതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കമാൻഡർ കാസിം എന്ന് പാക് ഉദ്യോഗസ്ഥർ വിളിക്കുന്ന ടിടിപി നേതാവ് അസിം മുനീറിനെ വെല്ലുവിളിക്കുന്നതും വീഡിയോയിൽ കാണാം. ‘നിങ്ങൾ ആണാണെങ്കിൽ നേരിട്ട് വരൂ, അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളോട് പോരാടൂ…’ എന്നിങ്ങനെയാണ് ഇയാളുടെ വെല്ലുവിളികൾ. കാസിമിനെ പിടികൂടുകയോ വിവരങ്ങൾ നൽകുകയോ ചെയ്യുന്നവർക്ക് 10 കോടി രൂപ പാക്കിസ്ഥാൻ നേരത്തെ…

    Read More »
  • രണ്ടു മക്കളുടെ അമ്മയായ യുവതിയുമായി മൂന്നുമാസത്തെ അടുപ്പം, ഭാര്യയെന്നു പറഞ്ഞ് ലോഡ്ജിൽ മുറിയെടുത്തു, വാക്കുതർക്കത്തിനിടെ കൊലപാതകം, യുവതിയുടെ ശരീരമാസകലം ബിയർബോട്ടിൽ കൊണ്ട് കുത്തിയ മുറിവുകൾ, അസ്മിനയുടെ കൊലപാതകത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ

    തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നു മുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ അസ്മിനയെന്ന നാൽപതുകാരിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന ജോബി ജോർജിനെ ആറ്റിങ്ങൽ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പ്രതിയെ കണ്ടെത്തിയതെന്ന് ആറ്റിങ്ങൽ സിഐ അജയൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജോബി ബസ് സ്റ്റാൻഡിലെത്തി കായംകുളത്തേക്കു പോയതായി കണ്ടെത്തി. പിന്നാലെ കായംകുളത്തെത്തി കൂടുതൽ തിരച്ചിൽ നടത്തിയപ്പോഴാണ് ഇയാൾ കോഴിക്കോട്ടേക്കു കടന്നതായി അറിഞ്ഞത്. ഇതോടെ പോലീസ് സംഘം പിന്തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം വടകര സ്വദേശിയും രണ്ടുകുട്ടികളുടെ അമ്മയുമായ അസ്മിനയും ജോബിയും തമ്മിൽ രണ്ടു മൂന്നു മാസമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കായംകുളത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴാണ് ഇവർ തമ്മിൽ അടുപ്പത്തിലായത്. കഴിഞ്ഞ ദിവസം ജോബി ജോലി ചെയ്യുന്ന ആറ്റിങ്ങലിലെ ലോഡ്ജിലേക്ക് ഇവരെ കൊണ്ടുവരികയായിരുന്നു. രാത്രി മദ്യപിച്ചതിനു ശേഷം ഇവർ തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് ജോബി ഇവരെ കുപ്പി കൊണ്ടു കുത്തി കൊല്ലുകയായിരുന്നുവെന്നുമാണ് പോലീസിന്റെ…

    Read More »
Back to top button
error: