NEWS

  • സിഐ അഭിലാഷിനെ സംരക്ഷിച്ചത് സർക്കാർ, പിരിച്ചുവിടൽ നടപടികൾ പാതിവഴിയിൽ ഉപേക്ഷിച്ചു!! ​ഗുണ്ടാ, ബന്ധം, ക്രിമിനൽ പശ്ചാത്തലം, ലൈംഗികാതിക്രമ കേസ് അന്വേഷണത്തിലെ വീഴ്ച, സിഐ അഭിലാഷിനെ പിരിച്ചുവിടാനായി സിറ്റി പോലീസ് കമ്മീഷണർ നൽകിയ നോട്ടീസ് പുറത്ത്

    തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ പൊതിഞ്ഞ് സംരക്ഷിച്ചത് സർക്കാർതന്നെയെന്ന കാര്യത്തിൽ വ്യക്തത. ഗുണ്ടാ, ബന്ധം, ക്രിമിനൽ പശ്ചാത്തലം, ലൈംഗികാധിക്രമ കേസ് അന്വേഷണത്തിലെ വീഴ്ച തുടങ്ങിയ ആരോപണങ്ങളുടേയും തെളിവുകളുടേയും പശ്ചാത്തലത്തിൽ സിഐ അഭിലാഷിനെ പിരിച്ചുവിടാനായി സിറ്റി പോലീസ് കമ്മീഷണർ നാഗരാജു നൽകിയ നോട്ടീസ് പുറത്ത്. ഇത് റദ്ദാക്കിയാണ് സർക്കാർ അഭിലാഷിനെ സർവ്വീസിൽ തിരിച്ചെടുത്തത്. അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചുവെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഗൂണ്ടാ ബന്ധം ആരോപിച്ചാണ് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നത്. അതേസമയം പേരാമ്പ്ര സംഘർഷത്തിൽ തന്നെ മർദ്ദിച്ചത് ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ കണക്കിലെടുത്ത് സേനയിൽ നിന്ന് പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥനെന്ന് ഷാഫി പറമ്പിൽ എംപി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. നിലവിൽ വടകര കൺട്രോൾ റൂം ഇൻസ്പെക്ടറായ അഭിലാഷ് ഡേവിഡാണ് തന്നെ മർദ്ദിച്ചത് എന്നാണ് ദൃശ്യങ്ങൾ സഹിതം ഷാഫി ആരോപിച്ചത്. ക്രിമിനൽ ബന്ധങ്ങളും ലൈംഗികാതിക്രമ കേസ് അന്വേഷണത്തിലെ വീഴ്ചയും കണക്കിലെടുത്ത് 2023 ജനുവരിയിൽ സർവീസിൽ നിന്ന്…

    Read More »
  • ‘നിങ്ങളുടെ മുത്തച്ഛന്‍ വന്നത് ഇന്ത്യയില്‍നിന്ന്’; കുടിയേറ്റ വിഷയത്തില്‍ നിക്കി ഹാലേയുടെ മകന് ചുട്ട മറുപടിയുമായി മാധ്യമ പ്രവര്‍ത്തകന്‍ മെഹ്ദി ഹസന്‍

    ന്യൂയോര്‍ക്ക്: കുടിയേറ്റ വിഷയത്തില്‍ കൈവിട്ട വാക്കുകള്‍ ഉപയോഗിച്ച റിപ്പബ്ലിക്കന്‍ നേതാവിന് ചുട്ട മറുപടിയുമായി ഇന്ത്യന്‍ വേരുകളുള്ള മാധ്യമപ്രവര്‍ത്തകന്‍. യുഎസില്‍ കുടിയേറ്റത്തിനെതിരേ പ്രതിഷേധവും പ്രക്ഷോഭവും സര്‍ക്കാര്‍ നടപടികളും നടക്കുന്ന സമയമാണിത്. ഇതിനിടെയാണ് റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹാലേയുടെ മകന്‍ നലിന്‍ ഹാലേ കുടിയേറ്റം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിനും സാഹചര്യമൊരുക്കി. നലിന് ബ്രിട്ടീഷ്-അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ മെഹ്ദി ഹസന്‍ നല്‍കിയ മറുപടിയും സോഷ്യല്‍ ലോകത്ത് വൈറലായി. എച്ച്-1ബി വിസകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നലിന്‍ ഹാലേ സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇന്നലെയാണ് നലിന്‍ കുടിയേറ്റ വിഷയത്തില്‍ എക്‌സില്‍ പോസ്റ്റിട്ടത്. യുഎസിലെ ജനപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, തൊഴില്‍ മേഖലയിലെ പ്രതിസന്ധി എന്നിവ കണക്കിലെടുത്ത് കുടിയേറ്റം അവസാനിപ്പിക്കണമെന്നായിരുന്നു നലിന്റെ വാദം. ഹാലേയുടെ മുത്തച്ഛന്‍ അജിത് രണ്‍ധാവ 1969-ല്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ ആളാണെന്നാണ് നലിന് മെഹ്ദി ഹസന്‍ നല്‍കിയ മറുപടി. പഞ്ചാബില്‍ നിന്നുള്ള നലിന്റെ മുത്തച്ഛന്‍ അജിത് സിങ് രണ്‍ധാവ…

    Read More »
  • ഇരിങ്ങോള്‍കാവ് ക്ഷേത്രത്തിലെ 200 കിലോ സ്വര്‍ണവും അപൂര്‍വ രത്‌നങ്ങളും അപ്രത്യക്ഷം; കണക്കുകള്‍ ലഭ്യമല്ലെന്ന് ബോര്‍ഡ്; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

    പെരുമ്പാവൂര്‍: ശബരിമലയില്‍ സ്വര്‍ണക്കൊള്ള വ്യക്തമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ സ്വത്ത് സംബന്ധിച്ചും ആശങ്ക. പെരുമ്പാവൂര്‍ ഇരിങ്ങോള്‍കാവ് ഭഗവതി ക്ഷേത്രത്തിലെ ഇരുനൂറ് കിലോയിലേറെ സ്വര്‍ണം കാണാനില്ലെന്നാണ് ആരോപണം ഉയരുന്നത്. ക്ഷേത്രത്തിലെ സ്വര്‍ണം സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയതോടെ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തൃക്കാരിയൂര്‍ ഗ്രൂപ്പിന്‍റെ കീഴിലാണ് നിലവില്‍ പെരുമ്പാവൂരിലെ ഇരിങ്ങോള്‍കാവ്. നാഗഞ്ചേരി മനയുടെ കാവ് 1944ലാണ് നീലകണ്ഠന്‍ നമ്പൂതിരി ദേവസ്വം ബോര്‍ഡിന് കൈമാറുന്നത്. ക്ഷേത്രം ഉള്‍പ്പെട്ട അറുപതേക്കര്‍ വനഭൂമി, 400 ഏക്കര്‍ നെല്‍പ്പാടം, സ്വര്‍‍ണം എന്നിവയാണ് ഉടമ്പടി പ്രകാരം കൈമാറിയത്. ക്ഷേത്രവും സമ്പത്തും സംരക്ഷിക്കണപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു കൈമാറ്റം. അന്ന് കൈമാറിയ സ്വത്തും സ്വര്‍ണവുമെല്ലാം ബോര്‍ഡ് നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം. കോടികള്‍ വിലയുള്ള  അപൂര്‍വയിനം രത്നങ്ങളും അടങ്ങിയ സ്വര്‍ണമടക്കം അപ്രത്യക്ഷമായി. ഇവ എവിടെയെന്ന ചോദ്യത്തിന് ദേവസ്വം ബോര്‍ഡിന് ഉത്തരവുമില്ല. ഇരുപത് വര്‍ഷം മുന്‍പുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം…

    Read More »
  • ഷാഫിയെ മര്‍ദിച്ചെന്ന് ആരോപണം ഉയര്‍ന്ന സിഐ അഭിലാഷിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് മുന്‍ ഡിജിപി; രേഖ പുറത്ത്; ‘കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി തൃപ്തികര’മെന്ന് വിലയിരുത്തി നടപടി

    തിരുവനന്തപുരം: പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിനെ മർദിച്ചെന്ന ആരോപണം നേരിടുന്ന ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനെ നേരത്തെ പൊലീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും രക്ഷിച്ചത് അന്നത്തെ ഡിജിപിയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ശ്രീകാര്യം സി ഐ ആയിരുന്ന സമയത്ത് ലൈംഗിക പീഡനക്കേസ് പണം വാങ്ങി അട്ടിമറിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കമ്മീഷണർ ആയിരുന്ന സി.എച്ച്.നാഗരാജുവാണ് അഭിലാഷിനെ പിരിച്ചുവിടാന്‍ നോട്ടിസ് നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് രണ്ടുവർഷത്തെ ശമ്പള വർദ്ധന തടയൽ എന്ന നടപടി മാത്രമാക്കി അന്നത്തെ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ചുരുക്കി. പിരിച്ചുവിടാനുള്ള കാരണം കാണിക്കൽ നോട്ടിസിന് അഭിലാഷ് നൽകിയ മറുപടി തൃപ്തികരമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. നടപടിക്ക് നിര്‍ദേശം വന്ന് ഒന്നര വര്‍ഷത്തിനുള്ളിലായിരുന്നു ഇത്. അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാൻ തീരുമാനിച്ച് കമ്മീഷണർ നൽകിയ റിപ്പോർട്ട്  ലഭിച്ചു. അതേസമയം, പേരാമ്പ്രയിൽ ഷാഫി പറമ്പിലിനെ സി.ഐ.അഭിലാഷ് ഡേവിഡ് മർദിച്ചെന്ന് ആവർത്തിച്ച് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ. ഷാഫിക്ക് മർദനം ഏൽക്കുമ്പോൾ അഭിലാഷിന്റെ…

    Read More »
  • ‘അയ്യപ്പന്റെ സ്വർണം അ‌ടിച്ചുമാറ്റിതല്ല രാജ്യത്ത് ഏറ്റവും പ്രധാന പ്രശ്നം’!! മുഖ്യമന്ത്രിയുടെ കാറിൽ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാനെത്തിയ വെള്ളാപ്പള്ളി, താങ്കൾ ശരിക്കും എന്തിനാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായത് ?

    “ശബരിമല സ്വർണ്ണമല്ല രാജ്യത്ത് ഏറ്റവും പ്രധാന പ്രശ്നം, സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ വേറെയുണ്ട്” എന്നാണ് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നുമുതലാണ് വെള്ളാപ്പള്ളി നടേശൻ രാജ്യത്തെ നീറുന്ന പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയത്? കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ നിരന്തരം വർഗീയ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനാണ് ഇന്ന് സാരോപദേശം നൽകുന്നത്. എന്തൊക്കെയാണ് ഈ രാജ്യത്തെ സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ? അവസാനമായി എപ്പോഴാണ് അത്തരം ഒരു വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ ശക്തമായ നിലപാട് സ്വീകരിച്ചത്? പോലീസ് അതിക്രമങ്ങൾ, തൊഴിലില്ലായ്മ, ആശാവർക്കർമാരുടെ സമരം, അഴിമതി വാർത്തകൾ തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന പല പ്രശ്നങ്ങളും നമുക്ക് ചുറ്റും നടന്നപ്പോൾ എപ്പോഴെങ്കിലും വെള്ളാപ്പള്ളി നടേശൻ ശക്തമായ ഒരു നിലപാട് സ്വീകരിക്കുന്നത് കേരള സമൂഹം കണ്ടിട്ടുണ്ടോ? പിന്നെ ഇപ്പോൾ എന്തിനുവേണ്ടിയാണ് ഈ തരത്തിൽ സിനിമ ഡയലോഗിന് തോൽപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തുന്നത്? ശബരിമലയിലെ സ്വർണ്ണം ഈ നാട്ടിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ വിഷയം തന്നെയാണ്. അയ്യപ്പന്റെ സ്വർണ്ണം…

    Read More »
  • പിഎം ശ്രീയില്‍ ഭാഗമാകുന്ന 34ാമത്തെ സര്‍ക്കാരായി ; സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് കേരളവും ഒപ്പുവെച്ചു ; 1500 കോടി രൂപ ആദ്യ ഗഡുവായി ഉടന്‍ സംസ്ഥാനത്തിന് കൈമാറും

    തിരുവനന്തപുരം: സിപിഐയുടെ കടുത്ത എതിര്‍പ്പിനെ പരിഗണിക്കാതെ പിഎം ശ്രീ പദ്ധതിയില്‍ കേരളവും പങ്കാളിയാകുന്നു. സംസ്ഥാനം പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇതോടെ പിഎം ശ്രീയില്‍ ഭാഗമാകുന്ന 34ാമത്തെ സര്‍ക്കാരായി കേരളം മാറിയിരിക്കുകയാണ്. വിദ്യാഭ്യാസ സെക്രട്ടറിയാണ് കേരള സര്‍ക്കാരിന് വേണ്ടി ഒപ്പുവെച്ചത്. തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. 1500 കോടി രൂപ ആദ്യ ഗഡുവായി ഉടന്‍ സംസ്ഥാനത്തിന് കൈമാറും. അതേസമയം സിപിഐ യുടെ എതിര്‍പ്പുകളെല്ലാം മറികടന്ന് പിഎം ശ്രീ ധാരണാ പത്രത്തില്‍ സംസ്ഥാനം ഒപ്പുവെച്ചത്. പാര്‍ട്ടി തീരുമാന പ്രകാരം റവന്യു മന്ത്രി കെ രാജന്‍ മന്ത്രിസഭയില്‍ വിഷയം എടുത്തിട്ടിട്ടും മുഖ്യമന്തി പിണറായി വിജയനോ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയോ ഒന്നും പറയാതിരുന്നത് അവഗണനയായി സിപിഐ കാണുകയാണ്. എതിര്‍പ്പ് ശക്തമായി തുടരാനായിരുന്നു സിപിഐ എക്‌സിക്യുട്ടീവിന്റെ തീരുമാനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിന് സെക്രട്ടേറിയേറ്റിന്റെയും എക്‌സിക്യൂട്ടീവിന്റെയും പൂര്‍ണ്ണ പിന്തുണ ലഭിച്ചിരുന്നു. മന്ത്രിസഭയില്‍ ചര്‍ച്ച വന്നാല്‍ ശക്തമായി എതിര്‍ക്കാന്‍ ബിനോയ്…

    Read More »
  • നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും ; 0.7% മാത്രമുള്ള ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കെന്ന് നീതി ആയോഗ് പഠനം

    ന്യൂഡല്‍ഹി: നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും. 2025 നവംബര്‍ ഒന്നിന് തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഒരു മഹത്തായ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ കേരളം ചരിത്രം സൃഷ്ടിക്കും. പ്രമുഖ നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ എന്നിവര്‍ ചടങ്ങില്‍ പ്രത്യേക അതിഥികളായി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിലവിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍ഡിഎഫ്) സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനങ്ങളിലൊന്നായി 2021 ല്‍ ആരംഭിച്ച കടുത്ത ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടി ഇപ്പോള്‍ അതിന്റെ പാരമ്യത്തിലെത്തിയതായി മന്ത്രി രാജേഷ് പറഞ്ഞു. ”2021 ലെ നീതി ആയോഗ് പഠനമനുസരിച്ച്, മൊത്തം ജനസംഖ്യയുടെ വെറും 0.7% മാത്രമുള്ള ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്ക് കേരളത്തിലുണ്ട്. ഒരു കുടുംബം പോലും പിന്നാക്കം പോകുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് സമൂഹത്തിലെ ഈ വിഭാഗത്തെ തിരിച്ചറിയുന്നതിലും ഉന്നമിപ്പിക്കുന്നതിലും…

    Read More »
  • മുരാരി ബാബു സ്വര്‍ണ്ണപ്പാളികള്‍, ചെമ്പെന്ന് എന്ന് രേഖപ്പെടുത്തിയത് മനപ്പൂര്‍വ്വം ; അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി ആവശ്യപ്പെട്ടില്ല, റിമാന്‍ഡ് ചെയ്ത് കോടതി

    തിരുവനന്തപുരം: മുരാരി ബാബു സ്വര്‍ണ്ണപ്പാളികള്‍, ചെമ്പെന്ന് എന്ന് രേഖപ്പെടുത്തിയത് മനപ്പൂര്‍വ്വമെന്ന് റിപ്പോര്‍ട്ട്. മുരാരി ബാബു ക്ഷേത്ര ശ്രീകോവില്‍ കട്ടളയിലെ സ്വര്‍ണ്ണം കൊള്ള ചെയ്ത കേസില്‍ പ്രതിയാണെന്നും ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും അന്വേഷണസംഘം സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി ആവശ്യപ്പെട്ടില്ല. 1998ല്‍ തന്നെ പാളികള്‍ സ്വര്‍ണം പൂശിയതായി മുരാരി ബാബുവിന് വ്യക്തതയുണ്ടായിരുന്നു എന്നും തട്ടിപ്പിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണസംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. മുരാരി നടത്തിയ ഗൂഢാലോചനകള്‍ എണ്ണിപ്പറഞ്ഞ റിപ്പോര്‍ട്ടില്‍ ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നുവെന്നും പറയുന്നു. രണ്ട് ആഴ്ചത്തേക്കാണ് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പിന്നീട് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇന്നലെ രാത്രി പത്തു മണിയോടെ പെരുന്നയിലെ വീട്ടില്‍ നിന്നാണ് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ എടുത്തത്. അര്‍ധരാത്രിയോടെ തിരുവനന്തപുരം ഈഞ്ചക്കലുള്ള ക്രൈം…

    Read More »
  • പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി”യുടെ ടൈറ്റിൽ പുറത്ത്

    തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. “ഫൗസി” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. മെഗാ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. “എ ബറ്റാലിയൻ ഹു വോക്‌സ് എലോൺ” എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ടൈറ്റിലിനൊപ്പം പ്രഭാസിന്റെ ലുക്കും ടൈറ്റിൽ പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ചരിത്രത്താളുകളിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു. ‘സീതാ രാമം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 1940-കളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന…

    Read More »
  • ദുരൂഹതകളുടെ ഭാണ്ഡക്കെട്ടുമായി “ആമോസ് അലക്സാണ്ടർ” ടീസർ പുറത്ത്

    ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി ആമോസ് അലക്സാണ്ടറിൻ്റെ ആദ്യ ടീസർ എത്തി. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്നു. ടീസറിലെ ചില സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ ഈ ചിത്രം വലിയ ദുരൂഹതകൾ ഒളിപ്പിച്ചു വച്ച ഒരു ഭാണ്ഡക്കെട്ടു തന്നെയെന്നു വ്യക്തമാകും. അവതാരങ്ങൾ പിറവിയെടുക്കുന്ന ദിവസം ലോകത്തിൽ രക്തച്ചൊരിച്ചിലുകൾ ഉണ്ടാകുമെന്ന് ജാഫർ ഇടുക്കി പറയുമ്പോൾ എന്താണ് അതിനു പിന്നിൽ ആകഥാപാത്രം ഉദ്ദേശിക്കുന്നതെന്ന് ആകാംക്ഷജനിപ്പിക്കുന്നു. ” ഈ പല്ലൊക്കെ നാട്ടുകാര് അടിച്ച് തെറുപ്പിച്ചതാണോ ” എന്ന് ചോദിക്കുമ്പോൾ ചിരിച്ചു കൊണ്ടുള്ള മറുപടി കൗതുകവുമാണ്. ” അല്ലാ.ഈ പൊലീസ്സുകാരുടെ ഒരു പരിപാടിയില്ലേ? ജാഫർ ഇടുക്കി നൽകുന്ന ഈ മറുപടി പല അർത്ഥങ്ങൾക്കും ഇടനൽകുന്നു. സമൂഹത്തിൽ ഈ കഥാപാത്രം വലിയ ചോദ്യചിഹ്നം ഉയർത്തുന്നതാണെന്ന് വേണം അനുമാനിക്കാൻ. ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ടർ എന്ന ഈ വ്യത്യസ്ഥമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേഷത്തിലും, രൂപത്തിലും, അവതരണത്തിലുമെല്ലാം വലിയ വ്യത്യസ്ഥതയാണ് ഈ കഥാപാത്രത്തിനു നൽകിയിരിക്കുന്നത്.…

    Read More »
Back to top button
error: