NEWS

  • തേജസ്വി യാദവ് മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ; മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രിയാകും ; അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് – ആര്‍ജെഡിയുമായി സൗഹൃദ പോരാട്ടവും നടത്തും

    പാറ്റ്‌ന: വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് എതിരേയുള്ള മഹാഗത്ബന്ധന്‍ സഖ്യം അന്തിമ തീരുമാനമായി. മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിനെ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തു. നേതൃനിരയെ മഹാഗത്ബന്ധന്‍ വ്യാഴാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) മേധാവി മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. പട്‌നയില്‍ നടന്ന സംയുക്ത പത്രസമ്മേളനത്തിലാണ് മഹാഗത്ബന്ധന്‍ പാര്‍ട്ടികള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യ ബ്ലോക്കിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച അശോക് ഗെലോട്ട് ഭാരതീയ ജനതാ പാര്‍ട്ടി എന്തുകൊണ്ടാണ് അവരുടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതെന്ന് ചോദിച്ചു. ബീഹാറിലെ പ്രതിപക്ഷ സഖ്യത്തില്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ (എംഎല്‍), സിപിഐ, സിപിഎം, മുകേഷ് സഹാനിയുടെ വികാസീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) എന്നിവ ഉള്‍പ്പെടുന്നു. 243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് നവംബര്‍ 6 നും 11 നും വോട്ടെടുപ്പ് നടക്കും, വോട്ടെണ്ണല്‍ നവംബര്‍ 14 ന് നടക്കും. നിയമസഭയിലെ 243 സീറ്റുകളില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും യഥാക്രമം 143…

    Read More »
  • ആന്ധ്രാപ്രദേശില്‍ ഞെട്ടിപ്പിക്കുന്ന സംഭവം ; 20 രൂപയുടെ പേരില്‍ ‘മദ്യപിച്ച’ കൗമാരക്കാരന്‍ സഹപാഠിയുടെ കഴുത്തറുത്തു, ഒമ്പതാംക്ലാസുകാരന്‍ അതേബ്‌ളേഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു

    വിശാഖപട്ടണം: മദ്യലഹരിയില്‍ 14 കാരന്‍ സഹപാഠിയുടെ കഴുത്ത് ബ്്‌ളേഡ് ഉപയോഗിച്ചു അറുത്തു. 20 രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കൗമാരക്കാരന്‍ മദ്യലഹരിയിലായിരുന്നെന്ന് പറയപ്പെടുന്നു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ ഒരു ഗോത്രവര്‍ഗ്ഗ കായിക വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കഴുത്തിന് മുറിവേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്്. പക്ഷേ കഴുത്തില്‍ അഞ്ച് തുന്നലുകള്‍ ഇട്ടതായും അധികൃതര്‍ അറിയിച്ചു. സഹപാഠിയുടെ കഴുത്തറുത്ത ശേഷം ഭയത്താല്‍ ഇയാള്‍ സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്ക് നിസ്സാരമായ മുറിവേല്‍ക്കുകയും പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയക്കുകയും ചെയ്തു. പ്രതിയായ കൗമാരക്കാരന് മദ്യം ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍ക്ക് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച (ഒക്ടോബര്‍ 22) മദ്യപിച്ച ശേഷം പ്രതിയായ കൗമാരക്കാരന്‍ അരക്കു ഗ്രാമത്തില്‍ കറങ്ങി നടക്കുകയായിരുന്നു. ആ സമയത്ത്, അവന്‍ തന്റെ ആറ് സഹപാഠികളെ കണ്ടു. അവരോട് അവന്‍ 20 രൂപ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍, ഒരാളെ ആക്രമിക്കുകയും ബ്ലേഡ്…

    Read More »
  • നിങ്ങൾ ആണാണെങ്കിൽ നേരിട്ട് വരൂ, അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളോട് പോരാടൂ… ഉന്നത ഉദ്യോഗസ്ഥർ സ്വയം യുദ്ധക്കളത്തിലേക്ക് ഇറങ്ങ്, പക്ഷെ ചാകാൻ വേണ്ടി നിങ്ങളുടെ സൈനീകരെ അയയ്ക്കരുത്!! അസിം മുനീറിനെ വെല്ലുവിളിച്ച് താലിബാൻ

    ഇസ്ലാമാബാദ്: പാക് സൈനിക മേധാവി അസിം മുനീറിനെ വെല്ലുവിളിച്ച് താലിബാൻ. ധൈര്യമുണ്ടെങ്കിൽ തങ്ങളോട് ഏറ്റുമുട്ടാൻ നേരിട്ട് വരൂ എന്നും കൊല്ലപ്പെടാനായി സൈനികരെ തങ്ങളുടെ പക്കലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്നും തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സൈനീകരെ ഇറക്കാതെ ഉന്നത ഉദ്യോഗസ്ഥർ സ്വയം യുദ്ധക്കളത്തിലേക്ക് ഇറങ്ങിവരൂ എന്നും ഭീഷണി വീഡിയോയിൽ പറയുന്നു. വീഡിയോയിൽ ഒക്ടോബർ എട്ടിന് ഖൈബർ പഖ്തൂൺ ഖ്വയിലെ കുറാമിൽ നടന്ന ആക്രമണ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അന്ന് 22 പാക് സൈനികർ കൊല്ലപ്പെട്ടതായി ടിടിപി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, പാക് രേഖകളിൽ പതിനൊന്ന് സൈനികർ കൊല്ലപ്പെട്ടതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കമാൻഡർ കാസിം എന്ന് പാക് ഉദ്യോഗസ്ഥർ വിളിക്കുന്ന ടിടിപി നേതാവ് അസിം മുനീറിനെ വെല്ലുവിളിക്കുന്നതും വീഡിയോയിൽ കാണാം. ‘നിങ്ങൾ ആണാണെങ്കിൽ നേരിട്ട് വരൂ, അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളോട് പോരാടൂ…’ എന്നിങ്ങനെയാണ് ഇയാളുടെ വെല്ലുവിളികൾ. കാസിമിനെ പിടികൂടുകയോ വിവരങ്ങൾ നൽകുകയോ ചെയ്യുന്നവർക്ക് 10 കോടി രൂപ പാക്കിസ്ഥാൻ നേരത്തെ…

    Read More »
  • രണ്ടു മക്കളുടെ അമ്മയായ യുവതിയുമായി മൂന്നുമാസത്തെ അടുപ്പം, ഭാര്യയെന്നു പറഞ്ഞ് ലോഡ്ജിൽ മുറിയെടുത്തു, വാക്കുതർക്കത്തിനിടെ കൊലപാതകം, യുവതിയുടെ ശരീരമാസകലം ബിയർബോട്ടിൽ കൊണ്ട് കുത്തിയ മുറിവുകൾ, അസ്മിനയുടെ കൊലപാതകത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ

    തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നു മുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ അസ്മിനയെന്ന നാൽപതുകാരിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന ജോബി ജോർജിനെ ആറ്റിങ്ങൽ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പ്രതിയെ കണ്ടെത്തിയതെന്ന് ആറ്റിങ്ങൽ സിഐ അജയൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജോബി ബസ് സ്റ്റാൻഡിലെത്തി കായംകുളത്തേക്കു പോയതായി കണ്ടെത്തി. പിന്നാലെ കായംകുളത്തെത്തി കൂടുതൽ തിരച്ചിൽ നടത്തിയപ്പോഴാണ് ഇയാൾ കോഴിക്കോട്ടേക്കു കടന്നതായി അറിഞ്ഞത്. ഇതോടെ പോലീസ് സംഘം പിന്തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം വടകര സ്വദേശിയും രണ്ടുകുട്ടികളുടെ അമ്മയുമായ അസ്മിനയും ജോബിയും തമ്മിൽ രണ്ടു മൂന്നു മാസമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കായംകുളത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴാണ് ഇവർ തമ്മിൽ അടുപ്പത്തിലായത്. കഴിഞ്ഞ ദിവസം ജോബി ജോലി ചെയ്യുന്ന ആറ്റിങ്ങലിലെ ലോഡ്ജിലേക്ക് ഇവരെ കൊണ്ടുവരികയായിരുന്നു. രാത്രി മദ്യപിച്ചതിനു ശേഷം ഇവർ തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് ജോബി ഇവരെ കുപ്പി കൊണ്ടു കുത്തി കൊല്ലുകയായിരുന്നുവെന്നുമാണ് പോലീസിന്റെ…

    Read More »
  • അമേരിക്ക നാടുകടത്തിയ ‘കുപ്രസിദ്ധ ചാരസുന്ദരി’ക്ക് റഷ്യയിൽ പുതിയ ഡ്യൂട്ടി, റഷ്യൻ ഇന്റലിജൻസ് മ്യൂസിയത്തിന്റെ മേധാവി!! ലക്ഷ്യം റഷ്യൻ ചാരവൃത്തിയുടെ ചരിത്രവും നേട്ടങ്ങളും പ്രദർശിപ്പിക്കുക

    മോസ്‌കോ: ഓപ്പറേഷൻ ഗോസ്റ്റ് സ്‌റ്റോറീസിലൂടെ പിടിയിലായി അമേരിക്കയിൽനിന്ന് നാടുകടത്തപ്പെട്ട ‘ചാരസുന്ദരി’ക്ക് പുതിയ ചുമതല നൽകി റഷ്യയുടെ ചുവടുവയ്പ്പ്. ചാരവനിതയായ അന്ന ചാപ്മാനെയാണ് പുതുതായി സ്ഥാപിക്കുന്ന റഷ്യൻ ഇന്റലിജൻസ് മ്യൂസിയത്തിന്റെ മേധാവിയായാണ് നിയമിച്ചത്. മോസ്‌കോയിലെ ഗോർകി പാർക്കിലാണ് പുതിയ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. റഷ്യയുടെ വിദേശ ഇന്റലിജൻസ് സർവീസുമായി(എസ്‌വിആർ) ബന്ധപ്പെട്ടാണ് മ്യൂസിയത്തിന്റെ പ്രവർത്തനം. റഷ്യൻ ചാരവൃത്തിയുടെ ചരിത്രവും നേട്ടങ്ങളും പ്രദർശിപ്പിക്കുകയെന്നതാണ് ലക്ഷ്യം. എസ്‌വിആർ മേധാവിയായ സെർജി നരിഷ്‌കിനിന്റെ മേൽനോട്ടത്തിലായിരിക്കും മ്യൂസിയം പ്രവർത്തിക്കുകയെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടിലുണ്ട്. ഈ മ്യൂസിയത്തിന്റെ മേധാവിയായാണ് കുപ്രസിദ്ധ ചാരവനിതയായ അന്ന ചാപ്മാനെയും നിയമിച്ചിരിക്കുന്നത്. അതേസമയം 2010-ലാണ് റഷ്യൻ ചാരവനിതയായ അന്നയെ എഫ്ബിഐ ന്യൂയോർക്കിൽനിന്ന് അറസ്റ്റ്‌ ചെയ്തത്. ‘ഓപ്പറേഷൻ ഗോസ്റ്റ് സ്‌റ്റോറീസ്’ എന്ന പേരിൽ നടത്തിയ ഓപ്പറേഷനിലാണ് റഷ്യൻ സ്ലീപ്പർസെല്ലിന്റെ ഭാഗമായിരുന്ന അന്ന എഫ്ബിഐയുടെ പിടിയിലായത്. ഇതോടെയാണ് യുഎസിൽ താമസിച്ച് അന്ന നടത്തിയിരുന്ന ചാരവൃത്തികൾ പുറംലോകമറിഞ്ഞു. റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരിയെന്ന വ്യാജേനയാണ് അന്ന ചാപ്മാൻ 2009-ൽ മാൻഹാട്ടനിൽ താമസിച്ചിരുന്നത്. എന്നാൽ, ഇവിടെ…

    Read More »
  • ശബരിമല സ്വര്‍ണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം, സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ വേറെയുണ്ട്, വാസവന്‍ നല്ല മന്ത്രി; വെള്ളാപ്പള്ളി നടേശന്‍

    കൊല്ലം: ശബരിമലയിലെ സ്വര്‍ണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം. സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ വേറെയുണ്ടെന്നും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയക്കാര്‍ അതൊന്നും കാണുന്നില്ലെന്നും തിരഞ്ഞെടുപ്പില്‍ വോട്ട് ആക്കാനുള്ള രാഷ്ട്രീയ അടവ് നയമാണ് പാര്‍ട്ടികള്‍ക്കെന്നും ദേവസ്വം മന്ത്രിയും സര്‍ക്കാരും രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും പറഞ്ഞു. ദവസ്വം മന്ത്രി രാജിവെക്കണം എന്നതിനോട് യോജിപ്പില്ല. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടെ. കാട്ടിലെ തടി, തേവരുടെ ആന എന്ന സ്ഥിതിയാണിപ്പോള്‍. സകല ദേവസ്വം ബോര്‍ഡുകളും പിരിച്ചുവിടണം. ഇക്കാര്യം സര്‍ക്കാരിനെതിരെ തിരിച്ചു വിടുന്നത് എന്തിനാണ്? ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തികച്ചും രാഷ്ട്രീയമാണെന്നും പറഞ്ഞു. കോടതി എല്ലാം കണ്ടു പിടിക്കും. പുണ്യാളന്‍മാരൊക്കെ പാപികളാണെന്ന് തെളിയട്ടെയെന്നും പറഞ്ഞു. വാസവന്‍ നല്ല മന്ത്രിയാണ്. മൂന്ന് വകുപ്പ് നല്ലപോലെ കൈകാര്യം ചെയ്യുന്നു. അഴിമതി ഇല്ലാത്ത മന്ത്രിയാണ് വാസവന്‍. സതീശന്‍ കിടന്ന് നിലവിളിക്കുന്നു പ്രതിപക്ഷത്തിന് വേറെ പണിയൊന്നുമില്ല. പ്രതിപക്ഷ നേതാവിന്റെ കൂടെ ഇപ്പൊ ആരുമില്ലെന്ന അവസ്ഥയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.…

    Read More »
  • ആശ പ്രവര്‍ത്തകരെ ശത്രുക്കളെ പോലെയാണ് സര്‍ക്കാര്‍ നേരിടുന്നു ; വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരം കേരളത്തില്‍ ഇതാദ്യമല്ല; സ്ത്രീകളെ ആക്രമിക്കുന്നെന്ന് വി.ഡി.സതീശന്‍

    തിരുവനന്തപുരം: ആശ പ്രവര്‍ത്തകരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരം കേരളത്തില്‍ ഇതാദ്യമല്ല. എന്നാല്‍ ആശ പ്രവര്‍ത്തകരെ ശത്രുക്കളെ പോലെയാണ് സര്‍ക്കാര്‍ നേരിടുന്നതെന്നും പറഞ്ഞു. ന്യായമായ ആവശ്യത്തിനാണ് ആശമാര്‍ നടത്തുന്ന സമരത്തെ ഫാഷിസ്റ്റ് രീതിയില്‍ നേരിടാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടു. അനാവശ്യ പിടിവാശിയും ഈഗോയും വെടിഞ്ഞ് ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാരും മുഖ്യമന്ത്രിയും തയാറാകണം. എട്ടര മാസമായി തുടരുന്ന ആശ പ്രവര്‍ത്തകരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നത്തെ മാര്‍ച്ചിന് നേരെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് സ്ത്രീകളെ ആക്രമിച്ചു. ചിലരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പരാതിയുണ്ട്. സമര നേതാക്കളെയും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സ്ഥലത്തെത്തിയ യു.ഡി.എഫ് സെക്രട്ടറി സി.പി ജോണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത് നീതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്റെ…

    Read More »
  • മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുക്കാമെന്ന് ഉറപ്പ് കിട്ടി ; ക്ലിഫ് ഹൗസിലെ സമരം അവസാനിപ്പിച്ച് ആശമാര്‍ ; അറസ്റ്റ് ചെയ്ത 19 പേരെ വിട്ടയക്കും, സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരും

    തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വര്‍ക്കേഴ്‌സ്. പൊലീസിന്റെ ബലപ്രയോഗത്തില്‍ പരുക്കേറ്റെന്ന് ആരോപിച്ച ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ ആശാവര്‍ക്കേഴ്‌സ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്റെ 256 -ാം ദിവസം ആശാവര്‍ക്കര്‍മാര്‍ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ബാരിക്കേഡ് വച്ച് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചെങ്കിലും മുഖ്യമന്ത്രിയെ കാണാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍. പ്രതിഷേധം അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പൊലീസ് എത്തി മൈക്കും ജനറേറ്ററും പിടിച്ചെടുത്തത് സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷത്തില്‍ പൊലീസിനും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പിന്നാലെ എല്ലാ ജില്ലകളിലും പ്രതിഷേധത്തിന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി നേതാവ് വികെ സദാനന്ദന്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത…

    Read More »
  • ധീരതയുടെയും പാരമ്പര്യത്തിന്റെയും ആഘോഷം അരാജകത്വത്തിലേക്കും തീക്കളിയിലേക്കും മാറി ; ദീപാവലിയുടെ ഭാഗമായുളള ഇന്‍ഡോറിലെ ഹിംഗോട്ട് യുദ്ധത്തില്‍ 35 പേര്‍ക്ക് പൊള്ളല്‍

    ഇന്‍ഡോര്‍: ദീപാവലിയുടെ ഭാഗമായുളള ഇന്‍ഡോറിലെ ഹിംഗോട്ട് യുദ്ധത്തില്‍ 35 പേര്‍ക്ക് പൊള്ളല്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ധീരതയുടെയും പാരമ്പര്യത്തിന്റെയും ആഘോഷം അരാജകത്വത്തിലേക്കും തീക്കളിയിലേക്കും മാറിയത്. പരിക്കേറ്റവരെ സ്ഥലത്തുതന്നെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതായി പറയപ്പെടുന്ന തുറ, കലാംഗി ടീമുകള്‍ തമ്മിലുള്ള കടുത്ത മത്സരം കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി, ഈ ആചാരം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്ന് പറയപ്പെടുന്നു. കാതടപ്പിക്കുന്ന ഡ്രമ്മുകളുടെയും ചുഴലിക്കാറ്റിന്റെയും ശബ്ദങ്ങള്‍ക്കിടയില്‍, യോദ്ധാക്കള്‍ വെടിമരുന്ന് നിറച്ച ഉണങ്ങിയതും പൊള്ളയായതുമായ പഴങ്ങള്‍ – കത്തുന്ന ഹിംഗോട്ടുകള്‍ – വയലിലുടനീളം എറിഞ്ഞു, ഉത്സവ അന്തരീക്ഷത്തെ ഒരു ഉജ്ജ്വലമായ പോരാട്ടത്തിന്റെ വേദിയാക്കി മാറ്റി. ഗൗതംപുരയിലെ തുറ ടീമും റൂഞ്ചിയിലെ കലാംഗി ടീമും തമ്മില്‍ നടന്ന ഹിംഗോട്ടുകളുടെ പോരാട്ടം, ദേവനാരായണ ക്ഷേത്രത്തിന് സമീപം ഇരുപക്ഷവും ഏകദേശം 200 അടി അകലത്തില്‍ സ്ഥാനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് ആരംഭിച്ചത്. പരമ്പരാഗത വസ്ത്രം ധരിച്ച്, കൈകളില്‍ പരിചകളും തോളില്‍ ഹിംഗോട്ടുകള്‍ തൂക്കിയിട്ടും, യോദ്ധാക്കള്‍ മുളങ്കമ്പുകള്‍ കത്തിച്ച് എതിരാളികള്‍ക്ക് നേരെ ജ്വലിക്കുന്ന…

    Read More »
  • പിണറായിക്ക് അയച്ചതെന്ന് പറഞ്ഞ് അസഭ്യ കവിത പ്രചരിപ്പിക്കുന്നു; തനിക്കെതിരെ ഗുരുതര സൈബര്‍ ആക്രമണം ; വീണ്ടും ശക്തമായ പ്രതിഷേധവുമായി ജി സുധാകരന്‍ രംഗത്ത്

    ആലപ്പുഴ: പാര്‍ട്ടിയില്‍ നിന്നും സൈബര്‍ ആക്രമണം നടക്കുന്നതായി വീണ്ടും ആരോപണവു മായി സിപിഐഎം നേതാവ് ജി.സുധാകരന്‍. ഗുരുതര സൈബര്‍ കുറ്റമെന്നും, സൈബര്‍ പൊലീസ് ശ്രദ്ധിക്കണമെന്നും ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയ്ക്ക് താന്‍ അയച്ച കവിത എന്ന പേരില്‍ ഒന്ന് പ്രചരിക്കുന്നു. തന്റെ പേരില്‍ ക്രിമിനല്‍ സ്വഭാവമുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു. തന്നെ മനപ്പൂര്‍വ്വം അപമാനി  ക്കുകയാണ്. ‘എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂര്‍വ്വം എന്നെ അപമാനിക്കാന്‍ വേണ്ടിയാണ്’ എന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോടുള്ള ഒരു സുഹൃത്താണ് അവരുടെ ഗ്രൂപ്പില്‍ കവിത വന്നതായി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി. ജി.സുധാകരന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…. ‘സ. പിണറായി വിജയന് ജി സുധാകരന്‍ അയച്ച കവിത വൈറലാകുന്നു’ എന്നു പറഞ്ഞ് ഇപ്പോള്‍ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാന്‍ അവരുടെ ഗ്രൂപ്പില്‍ വന്നതായി…

    Read More »
Back to top button
error: