NEWS

  • 17കാരനെ തട്ടിക്കൊണ്ടുപോയികൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയില്‍

    ലഖ്‌നൗ: 17-കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂട്ടുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. കോച്ചിങ് ക്ലാസിലേക്കുപോയ വിദ്യാര്‍ഥി തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൂട്ടുകാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇതില്‍നിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍മാര്‍ഗിലെ കോച്ചിങ് സെന്ററിന് സമീപത്തുനിന്ന് 17-കാരന്റെ മൃതദേഹം കണ്ടെത്തി. വധിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഹാമറും വിദ്യാര്‍ഥിയുടെ എ.ടി.എം. കാര്‍ഡും 4400 രൂപയും സ്ഥലത്തുനിന്ന് കണ്ടെടുത്തു. സുഹൃത്തായ 17-കാരനാണ് കൊലയ്ക്കുപിന്നിലെന്നാണ് പ്രാഥമികവിവരം.

    Read More »
  • വിനോദയാത്രാ സംഘത്തിന്റെ ബസ് പോസ്റ്റില്‍ ഇടിച്ചു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

    മലപ്പുറം: എരമംഗലം വെളിയംങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്സാം ഹയര്‍സെക്കന്‍ഡറി മദ്രസയിലെ വിദ്യാര്‍ഥിനി ഹിബയാണ് മരിച്ചത്. പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അപകടം. ഫിദല്‍ ഹന്ന എന്ന വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്കേറ്റു. മദ്രസയില്‍ നിന്നും വാഗമണ്ണിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ഥി സംഘത്തിന്റെ ബസ് വെളിയംങ്കോട് അങ്ങാടിക്കു സമീപം പുതിയ എന്‍എച്ച് 66 റോഡിന്റെ മേല്‍പ്പാലത്തിന്റെ വശത്തുള്ള പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍.

    Read More »
  • നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ല; തലയിടിച്ച് വീണതായി സംശയം

    തിരുവനന്തപുരം: നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന. മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മുറിയില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളും കരള്‍ രോഗത്തിനുള്ള മരുന്നും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍. ഇന്നലെ ഉച്ചയോടെയാണ് സിനിമാ – സീരിയല്‍ താരം എറണാകുളം തെക്കന്‍ ചിറ്റൂര്‍ മത്തശേരില്‍ തറവാട്ടില്‍ ദേവാങ്കണത്തില്‍ ദിലീപ് ശങ്കറിനെ (50) തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന്റെ ലക്ഷണങ്ങളൊന്നും മുറിയില്‍ കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും കന്റോണ്‍മെന്റ് പൊലീസ് നേരത്തേ തന്നെ അറിയിച്ചിരുന്നു. ചാപ്പാ കുരിശ്, നോര്‍ത്ത് 24 കാതം തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ദിലീപ് ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്. ഒരു സീരിയല്‍ ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് എത്തിയ…

    Read More »
  • വാർത്ത വ്യാജമല്ല: യു. പ്രതിഭ എം.എൽ.എയുടെ മകൻ കഞ്ചാവ് ഉപയോഗിച്ചെന്ന് എക്സൈസ്, പ്രതികൾക്ക് എതിരെ ചുമത്തിയത് 2 വകുപ്പുകൾ

         ആലപ്പുഴ തകഴി പുലിമുഖം ജെട്ടിക്കു സമീപം കഴിഞ്ഞ ദിവസം  കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ 9 യുവാക്കൾ പിടിയിലായ കേസിൽ എക്സൈസ് ചുമത്തിയത് 2 വകുപ്പുകൾ. ആദ്യ രണ്ടു പ്രതികളായ എസ്. സച്ചിൻ, മിഥുൻ ഉണ്ണിക്കൃഷ്ണൻ എന്നിവർക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനുള്ള എൻഡിപിഎസ് ആക്ട് 20 (ബി) വകുപ്പാണ് ചുമത്തിയത്. 3 മുതൽ 9 വരെ പ്രതികൾക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനുള്ള എൻഡിപിഎസ് ആക്ട് 27 (ബി) വകുപ്പും ചുമത്തി. ജെറിൻ, ജോസഫ്, സഞ്ജിത്ത്, അഭിഷേക്, ബെൻസൺ, സോജൻ, കനിവ് എന്നിവരാണ് ഈ പ്രതികൾ. യു.പ്രതിഭ എംഎൽഎയുടെ മകനാണ് കേസിലെ 9–ാം പ്രതിയായ കനിവ്. മകനെതിരെ കള്ള വാർത്തയാണ് നൽകിയതെന്ന വാദവുമായി ഫേസ് ബുക്ക്‌ ലൈവിലൂടെ യൂ പ്രതിഭ രംഗത്ത് എത്തിയിരുന്നു. മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു എംഎൽഎ പറഞ്ഞത്. അതിനിടെയാണ് കനിവിനെ പ്രതിചേർത്തു കൊണ്ടുള്ള എഫ്.ഐ.ആറിന്‍റെ  പകർപ്പ് മാധ്യമങ്ങൾ പുറത്തുവിട്ടത്. ശനിയാഴ്ചയാണ് 3 ഗ്രാം കഞ്ചാവുമായി  യുവാക്കളെ കുട്ടനാട് എക്സൈസ് സംഘം അറസ്റ്റ്…

    Read More »
  • മണാലിയിൽ മഞ്ഞുവീഴുന്നത് കാണാൻ പോയി, സോളാങ് വാലിയില്‍ കുടുങ്ങിയ 10,000ത്തിലേറെ വിനോദസഞ്ചാരികളെ ഒഴിപ്പിച്ച്‌ പൊലീസ്

        ഹിമാചല്‍ പ്രദേശിലെ മനോഹരമായ ഹില്‍ സ്റ്റേഷനായ മണാലിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികൾ സന്ദര്‍ശിക്കുന്ന സ്ഥലം. മനംകവരുന്ന ബിയാസ് നദിയുടെ തീരത്തുള്ള ഈ പ്രദേശം, കുളു താഴ്‌വരയുടെ വടക്കന്‍ മേഖലയിൽ  സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2,050 മീറ്റര്‍ ഉയരത്തിലുള്ള മണാലിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, അതിശയകരമായ പ്രകൃതിഭംഗികളും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ സീസണിൽ മണാലിയില്‍  കനത്ത മഞ്ഞുവീഴ്ചയാണ്. കഴിഞ്ഞ ദിവസം മഞ്ഞു വീഴുന്നത് കാണാൻ പോയ നിരവധിയാളുകള്‍ ഇവിടെ കുടുങ്ങി.  സോളാങ് താഴ്‌വരയില്‍ കുടുങ്ങിയ 10,000ത്തിലധികം വിനോദസഞ്ചാരികളെ ഹിമാചല്‍ പ്രദേശ് പൊലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു. 3000ത്തോളം വാഹനങ്ങളും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഡ്രൈവർമാർ ഇല്ലാത്ത അസംഖ്യം  കാറുകളും പ്രദേശത്തുള്ളതായി പൊലീസ് പറയുന്നു. ഈ വാഹനങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും കാലാവസ്ഥ മെച്ചപ്പെട്ടാല്‍ നീക്കം ചെയ്യുമെന്നും മണാലിയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു. മോശം കാലാവസ്ഥയും അപകടകരമായ സാഹചര്യങ്ങളും കാരണം സോളാങ് വാലിയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനവിലക്കുണ്ട്. നെഹ്‌റു…

    Read More »
  • കാഞ്ഞങ്ങാട് മാതാവും 5 മക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; 2 കുട്ടികൾക്ക് ദാരുണാന്ത്യം

        കാഞ്ഞങ്ങാട് ദേശീയപാതയിൽ ഐങ്ങോത്ത് ഉമ്മയും 5 മക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് 2 കുട്ടികൾ മരിച്ചു. മാതാവിനും 3 മക്കൾക്കും പരുക്കേറ്റു. നീലേശ്വരം കണിച്ചിറ കല്ലായി ഹൗസിലെ ലത്തീഫിന്റെയും ഫാത്തിമത്ത് സുഹറാബിയുടെയും മക്കളായ സൈനുൽ റുമാൻ ലത്തീഫ് (9), ലഹക്ക് സൈനബ (12) എന്നിവരാണു മരിച്ചത്. ഫാത്തിമത്ത് സുഹറാബി (40), മക്കളായ ഫായിസ് അബൂബക്കർ (20), ഷെറിൻ ലത്തീഫ് (14), മിസബ് ലത്തീഫ് (3) എന്നിവരെ പരുക്കുകളോടെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളയകുട്ടി മിസബിനു നിസ്സാര പരുക്കേയുള്ളൂ. ബസ് യാത്രക്കാരായ സൂര്യ, അനിൽ ഹരിദാസ് എന്നിവർക്കും പരുക്കുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കു 12ന് ആണ് നാടിനെ നടുക്കിയ അപകടം.

    Read More »
  • ഉമ തോമസ് എംഎല്‍എക്ക് ഗുരുതര പരിക്ക്, കലൂർ സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍  തെറിച്ച് വീണ് അപകടം

        കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരുക്ക്.  ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുറിവിൽ നിന്ന് രക്തം വാർന്നുപോയെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. കലൂർ സ്റ്റേഡിയത്തിൽ 12000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയായിരുന്നു പരിപാടി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്. ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ. താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്കാണ് എംഎൽഎ വീണത്. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎൽഎ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തൻ്റെ സീറ്റിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോൾ, ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. ഉടൻ സന്നദ്ധ പ്രവർത്തകർ എംഎൽഎയെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലൻസിൽ കയറ്റി  ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • കാട്ടാന ആക്രമണം, ഇടുക്കി മുള്ളരിങ്ങാട്  യുവാവ് മരിച്ചു

        ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട്  കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. തേക്കിൻ തോട്ടത്തിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൺസൂർ ഓടി രക്ഷപ്പെട്ടു. നാട്ടുകാരെ വിവരം അറിയിച്ചത് മൺസൂറാണ്. ഇയാളുടെ പരുക്കു ഗുരുതരമല്ല. അമർ ഇലാഹിയുടെ മൃതദേഹം തൊടുപുഴ കാരിക്കോട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചക്ക് 3 മണിയോടെയാണു സംഭവം നടന്നത്. വനത്തിന് അടുത്താണ് അമർ ഇലാഹിയുടെ വീട്. വനത്തോട് ചേർന്ന മേഖലയാണ് മുള്ളരിങ്ങാട്. രണ്ട് വർഷമായി ആന ശല്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ സോളർ ഫെൻസിങ് സ്ഥാപിക്കുന്ന നടപടികൾ നടക്കുകയാണെന്നു വനം വകുപ്പ് പറയുന്നു. കോതമംഗലം ഫോറസ്റ്റ് റെയ്ഞ്ചിലുള്ള ഭാഗമാണിത്. നേരത്തെ ആനകൾ പതിവായി കൃഷി നശിപ്പിച്ചിരുന്നു. ആളെ ആക്രമിക്കുന്നത് ആദ്യമായാണ്. കോതമംഗലത്തോട് ചേർന്നുള്ള പ്രദേശമാണ് മുള്ളരിങ്ങാട്. പെരിയാർ നദിയിലൂടെ നേര്യമംഗലം റെയ്ഞ്ചിലേക്ക് ആനകളെ കടത്തി വിട്ടിരുന്നു എന്നാണ് വനംവകുപ്പ് അവകാശപ്പെട്ടിരുന്നത്. പ്രദേശത്തുനിന്ന് ആനകളെ…

    Read More »
  • ആലത്തൂരില്‍ വീടിനുള്ളില്‍ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍; ഇവര്‍ തമ്മിലെന്ത്?

    പാലക്കാട്: ആലത്തൂരില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങന്നൂര്‍ വാലിപ്പറമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യയും (18) കുത്തനൂര്‍ ചിമ്പുകാട് മാറോണി കണ്ണന്റെ മകന്‍ സുകിന്‍ (23) നുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് പറയുന്നത് ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ്. വെങ്ങന്നിയൂരില്‍ അയ്യപ്പന്‍ വിളക്ക് നടക്കുന്ന സ്ഥലത്ത് ആയിരുന്ന ഉപന്യയും സുകിനും രാത്രി 11ന് ഉപന്യയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഈ സമയം ഇവിടെ മറ്റാരും ഉണ്ടായിരുന്നില്ല. ഉപന്യയുടെ വീട്ടിനുള്ളില്‍ ഒരേ ഹുക്കില്‍ ഒരു സാരിയുടെ രണ്ട് അറ്റത്തായി തൂങ്ങിയ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. രാത്രി 12 മണിയോടെ ഉപന്യയുടെ സഹോദരന്‍ ഉത്സവ സ്ഥലത്തു നിന്ന് എത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.

    Read More »
  • മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച് മകന്‍

    കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മകന്‍. കൊല്ലം തേവലക്കരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ മനുമോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണകുമാരിയുടെ കവിളിലും വലതുകൈക്കുമാണ് വെട്ടേറ്റത്. വലതുകൈപ്പത്തിയുടെ ഞരമ്പിലടക്കം ആഴത്തില്‍ മുറിവേറ്റു. മകനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മനുമോഹന്‍ സ്ഥിരം മദ്യപാനിയാണെന്നും വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നതാണ്. വീട്ടില്‍ പൊലീസെത്തി പല തര്‍ക്കങ്ങളും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊടുവിലാണ് വീണ്ടും തര്‍ക്കമുണ്ടാവുകയും ക്രൂരമായ ആക്രമണത്തില്‍ കലാശിക്കുകയും ചെയ്തത്.  

    Read More »
Back to top button
error: