NEWS

  • ദിവ്യയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി കലക്ടറും കമ്മിഷണറും

    കണ്ണൂര്‍: എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും. പൊതുപ്രവര്‍ത്തകന്‍ ദേവദാസ് തളാപ്പ് നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ ഇരുവരില്‍നിന്നും റിപ്പോര്‍ട്ട് തേടിയത്. ദിവ്യ യാത്രയയപ്പ് ചടങ്ങ് അലങ്കോലപ്പെടുത്തിയെന്നും എഡിഎമ്മിനെ അധിക്ഷേപിച്ച് മടങ്ങിയെന്നും കലക്ടര്‍ അരുണ്‍ കെ.വിജയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ ഇത്തരം ചടങ്ങുകളില്‍ മാധ്യമസാന്നിധ്യം ഉണ്ടാവാറില്ല. എന്നാല്‍ ഈ ചടങ്ങ് കവര്‍ ചെയ്യാന്‍ പ്രാദേശിക ചാനലിന്റെ വിഡിയോഗ്രഫറും റിപ്പോര്‍ട്ടറും വന്നു. എഡിഎമ്മിനെപ്പോലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് നല്‍കുന്ന യാത്രയയപ്പായതിനാല്‍ ആരും സംശയിച്ചില്ല. താനൊരു വഴിപോക്കയാണെന്നും ഇങ്ങനെയൊരു പരിപാടി ഇവിടെ നടക്കുന്നെന്ന് അറിഞ്ഞാണു വന്നതെന്നുമുള്ള ആമുഖത്തോടെയാണ് ദിവ്യ പ്രസംഗം തുടങ്ങിയത്. പൊതുകാര്യങ്ങള്‍ പറഞ്ഞശേഷം പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലേക്കു കടന്നു. താന്‍ പലതവണ വിളിച്ചിട്ടും നടക്കാത്ത കാര്യം എഡിഎം സ്ഥലംമാറ്റം കിട്ടി പോകുന്നതിന് 2 ദിവസം മുന്‍പ് നടന്നതില്‍ നന്ദിയുണ്ടെന്നും അതെങ്ങനെ ലഭിച്ചുവെന്ന് 2…

    Read More »
  • സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തി 20 ലക്ഷം തട്ടി, എന്നിട്ടും നാഗരാജന് പിടിവീണു; കാരണം ഒരേയൊരു അശ്രദ്ധ

    കൊച്ചി: ഫ്‌ളാറ്റ് സമുച്ചയമായ എറണാകുളം അബാദ് മറൈന്‍ പ്ലാസിലെ സൂപ്പര്‍മാര്‍ക്കിലെ സോഫ്റ്റ് വെയറില്‍ തിരിമറി നടത്തി രണ്ടു വര്‍ഷം കൊണ്ട് യുവാവ് തട്ടിയത് 20 ലക്ഷം രൂപ. പിടിക്കപ്പെടുമെന്നായതോടെ തമിഴ്‌നാട്ടിലേക്ക് കടന്ന 26കാരനെ അഞ്ച് മാസത്തിന് ശേഷം ഇന്നലെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട് സ്വദേശിയും എറണാകുളം കടവന്ത്രയില്‍ താമസിക്കുന്ന നാഗരാജാണ് പിടിയിലായത്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. ‘മിസ് ക്വിക്ക് കണ്‍വീനിയന്‍സ് സ്റ്റോര്‍’ നടത്തിപ്പുകാരന്റെ പരാതിയിലാണ് അറസ്റ്റ്. സ്ഥാപനം ആരംഭിച്ചത് മുതല്‍ നാഗരാജ് ജോലിചെയ്യുന്നുണ്ട്. പണമിടപാടും മറ്റും കണ്ടുപഠിച്ച് ഇയാള്‍ സോഫ്റ്റ് വെയറില്‍ ക്യാഷ് സെയില്‍ എന്നതിന് പകരം ക്രെഡിറ്റ് സെയിലെന്ന് എഴുതിച്ചേര്‍ക്കുകയായിരുന്നു. സോഫ്റ്റ് വെയറില്‍ കണക്കുകള്‍ തന്ത്രപരമായി മായ്ച്ചെങ്കിലും കള്ളത്തരമെല്ലാം സി.സി ടിവിയില്‍ പതിഞ്ഞു. സാമ്പത്തിക ഇടപാടില്‍ സംശയം തോന്നിയ സ്ഥാപന നടത്തിപ്പുകാരന്‍ സി.സി ടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് നാഗരാജ് സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തുന്നതായി കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ പരാതി നല്‍കി. തട്ടിപ്പ് തിരച്ചറിഞ്ഞതോടെ നാഗരാജ് തമിഴ്‌നാട്ടിലേക്ക് കടന്ന്…

    Read More »
  • ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു പുനരന്വേഷണം നേരിടണമെന്നും ഒരു വര്‍ഷത്തിനകത്ത് വിചാരണ നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവില്‍ പിഴവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിനെതിരെ ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് സി.ടി.രവികുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജു ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ വാദം കേള്‍ക്കുന്നിതിനിടെ സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.

    Read More »
  • മലയാളി വിദ്യാര്‍ഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍; മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍

    ബെംഗളൂരു: വയനാട് സ്വദേശിയായ ബിരുദ വിദ്യാര്‍ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി തറയില്‍ ടി.എം.നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (23) ആണ് മരിച്ചത്. രാജനകുണ്ഡെയിലെ അപ്പാര്‍ട്‌മെന്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തിക്കരെ എംഎസ് രാമയ്യ കോളജിലെ ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. കൂടെ താമസിച്ചിരുന്നവര്‍ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഷാമില്‍ ഒറ്റയ്ക്കാണ് മുറിയിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ ഇവര്‍ മടങ്ങിയെത്തിയപ്പോഴാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടത്. രാജനകുണ്ഡെ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം അംബേദ്കര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കളുടെ പരാതിയില്‍ രാജനകുണ്ഡെ പൊലീസ് കേസെടുത്തു. മാതാവ്:വഹീദ. സഹോദരങ്ങള്‍: അഫ്രിന്‍ മുഹമ്മദ്, തന്‍വീര്‍ അഹമ്മദ്.  

    Read More »
  • സഹകരണസംഘം ക്രമക്കേട്; ഒളിവിലായിരുന്ന പ്രസിഡന്റ് മരിച്ച നിലയില്‍

    തിരുവനന്തപുരം: മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മുണ്ടേല മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചുള്ള പരാതിയെ തുടര്‍ന്ന് മോഹനന്‍ ഒളിവിലായിരുന്നു. വെള്ളറട പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘമാണ് മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം. യഥാസമയം പണം തിരികെ നല്‍കിയില്ലെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം സഹകരണ സംഘത്തില്‍ നിക്ഷേപകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുക തിരികെ നല്‍കണമെന്ന ആവശ്യവുമായി സഹകരണ സംഘത്തിലെത്തിയ നിക്ഷേപകര്‍ക്ക് മുന്നില്‍ സെക്രട്ടറി കൈമലര്‍ത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് പൊലീസും സഹകരണ വകുപ്പും നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ഈ മാസം അഞ്ചിനകം തുക മുന്‍ഗണനാ…

    Read More »
  • അര്‍ജന്റീനാ ടീം കേരളത്തില്‍ വരും, മെസിക്കൊപ്പം; രണ്ട് സൗഹൃദമത്സരങ്ങള്‍, അനുമതിയായതായി മന്ത്രി

    കോഴിക്കോട്: അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ പന്തുതട്ടാനെത്തുമെന്ന് അറിയിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള ടീമായിരിക്കും വരികയെന്നും അദ്ദേഹം അറിയിച്ചു. 2025-ലായിരിക്കും മത്സരം. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു. വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായി ചര്‍ച്ച നടത്തി ഇവര്‍ ഒന്നിച്ച് ഈ മത്സരം കേരളത്തില്‍ സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും മത്സരമെന്നും അദ്ദേഹം പറഞ്ഞു. ഒന്നരമാസത്തിനകം അര്‍ജന്റീനാ ടീം അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് ഔദ്യോഗികമായി സര്‍ക്കാരും അര്‍ജന്റീന ദേശീയ ടീമും സംയുക്തമായി ഒരു പ്രഖ്യാപനം നടത്താനാണ് തീരുമാനിച്ചത്. അര്‍ജന്റീന ടീം ആണ് തീയതി ഔദ്യോ?ഗികമായി തീയതി പ്രഖ്യാപിക്കേണ്ടത്. കേരളത്തില്‍ എവിടെയെന്ന് അവര്‍ പരിശോധിക്കട്ടെ. 50,000 കാണികളെ ഉള്‍ക്കൊള്ളാനാകുന്ന സ്ഥലത്ത് വേണം മത്സരം നടത്താന്‍. രണ്ട് മത്സരങ്ങള്‍ ഉണ്ടാകുമെന്നും…

    Read More »
  • അഴുക്കപ്പയല്!!! ഐപാഡില്‍ അശ്ലീല വീഡിയോ കണ്ടുരസിച്ചു; രാത്രി അയല്‍വീട്ടിലെ 91 കാരിയെ പീഡിപ്പിച്ച് 14 കാരന്‍

    മിയാമി(യു.എസ്): വയോധികയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 14 കാരന്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. ഫ്‌ളോറിഡ സ്വദേശിയായ ജെസ്സി സ്റ്റോണ്‍ എന്ന കൌമാരക്കാരനാണ് അയല്‍വാസിയായ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത്. രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയാണ് 14 കാരന്‍ വയോധികയെ ഉപദ്രവിച്ചത്. വയോധികയുടെ വീട്ടില്‍ ഇടയ്ക്ക് വരുന്നയാളായിരുന്നു പ്രതിയായ 14 കാരനെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം പകല്‍ വീട്ടിലെത്തിയ ജെസ്സി സ്റ്റോണ്‍ വീട്ടിലുണ്ടായിരുന്ന ഐപാഡില്‍ അശ്ലീല വീഡിയോകള്‍ കണ്ടു. പിന്നീട് രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കുകയായിരുന്നു. ജനാല വഴി അകത്ത് കടന്ന താന്‍ സ്വീകരണമുറിയുടെ വയോധികയുടെ മുറിയിലെത്തി, പിന്നീട് ഇവരെ പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പ്രതി സമ്മതിച്ചു. സംഭവത്തിന് പിന്നാലെ വയോധിക പൊലീസില്‍ പരാതി നല്‍കിയിരുന്നുയ. തുടര്‍ന്ന് നടത്തിയ അന്വേഷണതതിനൊടുവിലാണ് ജെസ്സി സ്റ്റോള്‍ പിടിയിലായത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ഡിഎന്‍എ പരിശോധന ഫലവും സിസിടി ദൃശ്യങ്ങളും ജെസ്സി സ്റ്റോളിന് എതിരായി.…

    Read More »
  • കൊന്ന് കുഴിച്ചുമൂടിയെന്ന് കാമുകന്റെ മൊഴി; വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

    ആലപ്പുഴ: കരുനാഗപ്പള്ളിയില്‍നിന്ന് കാണാതായ വിജയലക്ഷ്മിയെ (48) കാമുകന്‍ കൊന്ന് കുഴിച്ചുമൂടിയതായി സ്ഥിരീകരണം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. യുവതിയുടെ കാമുകന്‍ അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രനെ പോലീസ് മൂന്ന് ദിവസം മുന്‍പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിവന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയതെന്നാണ് പോലീസില്‍നിന്ന് ലഭ്യമായ വിവരം. ജയചന്ദ്രന്റെ വീട്ടില്‍നിന്ന് മൃതദേഹം പോലീസ് കണ്ടെത്തി നവംബര്‍ പത്തിനാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് സഹോദരി പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതിനിടെ, കൊച്ചി പോലീസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടി. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളും വിജയലക്ഷ്മിയും തമ്മില്‍ അടുപ്പമായിരുന്നു എന്നാണ് പ്രാഥമിക വിവരം. രണ്ടുമക്കളുടെ മാതാവാണ് വിജയലക്ഷ്മി. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്.

    Read More »
  • മഅദനിയുടെ വീട്ടില്‍ന്ന് 7 പവനും പണവും കവര്‍ന്ന സഹായി പിടിയില്‍; രണ്ടു പവന്‍ ഒളിപ്പിച്ചത് മലദ്വാരത്തില്‍!

    കൊച്ചി: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ വീട്ടില്‍ സഹായിയായി കൂടി മോഷണം നടത്തിയ ആള്‍ കൊടുംക്രിമിനല്‍. മഅദനിയുടെ കറുകപ്പിള്ളിയിലെ വീട്ടില്‍നിന്ന് 7 പവന്‍ സ്വര്‍ണവും 7500 രൂപയും മോഷ്ടിച്ച കേസില്‍ തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മന്‍സിലില്‍ റംഷാദിനെ (23) ഇന്നലെ എളമക്കര പൊലീസ് അറസ്റ്റ്‌ െചയ്തിരുന്നു. മഅദനിയുടെ പിതാവ് കറുകപ്പിള്ളിയിലെ വീട്ടിലാണു കഴിയുന്നത്. അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ എത്തിയതായിരുന്നു റംഷാദ്. വൃക്കരോഗം കൂടിയതിനാല്‍ മഅദനി ഒരു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷണം പോയതായി ഞായറാഴ്ചയാണു വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മഅദനിയുടെ മകന്‍ സലാഹുദീന്‍ അയ്യൂബി എളമക്കര പൊലീസില്‍ പരാതി നല്‍കി. വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹോം നഴ്സ് റംഷാദിനെ കസ്റ്റഡിയിലെടുത്ത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം ചെയ്‌തെന്നു സമ്മതിച്ചു. പരിശോധനയില്‍, മലദ്വാരത്തില്‍ ഒളിപ്പിച്ച 2 പവന്റെ കൈച്ചെയിന്‍ കണ്ടെടുത്തു. ബാക്കി സ്വര്‍ണം വില്‍ക്കുന്നതിനു സുഹൃത്തിനെ…

    Read More »
  • 49 കാരിയെ കൊന്നു കുഴിച്ചുമൂടിയത് ‘ദൃശ്യം’ പലതവണ കണ്ട് മനപാഠമാക്കി; യുവതിക്ക് ആദ്യ ബന്ധത്തില്‍ രണ്ടു മക്കള്‍; കസ്റ്റഡിയിലുള്ള കാമുകനും കുടുംബസ്ഥന്‍

    ആലപ്പുഴ: കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി വിജയലക്ഷ്മിയുടെ (49) കൊലപാതകത്തിലും നിറയുന്നത് വഴിവിട്ട സൗഹൃദമോ? ഏറെ ദുരൂഹതകള്‍ ഇപ്പോഴും ഈ കേസിലുണ്ട്. അമ്പലപ്പുഴ കരൂര്‍ പുതുവല്‍ സ്വദേശി ജയചന്ദ്രനെയാണ് (50) കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജയചന്ദ്രന്റെ കുറ്റസമ്മത മൊഴി പോലീസ് മുഖവിലയ്ക്കെടുക്കുന്നു. എന്നാല്‍ നിരവധി ചോദ്യങ്ങള്‍ ഈ ഘട്ടത്തില്‍ സംഭവം ഉയര്‍ത്തുന്നുണ്ട്. ജയചന്ദ്രന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഏറെയാണ്. ജയചന്ദ്രന് അപ്പുറത്തേക്ക് പ്രതികളുണ്ടോ എന്ന സംശയവും സജീവമാണ്. വിജയലക്ഷ്മി ഇടുക്കി സ്വദേശിയെയാണ് വിവാഹം ചെയ്തിരുന്നത്. പിന്നീട് ഭര്‍ത്താവുമായി പിണങ്ങി കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് താമസം മാറ്റി. ഇവര്‍ക്ക് 2 മക്കളുണ്ട്. വിവാഹ മോചിതയാണെന്നാണ് സൂചനകള്‍. ഒറ്റയ്ക്ക് വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഇതിനിടെ അമ്പലപ്പുഴ സ്വദേശി ജയചന്ദ്രനെ പരിചയപ്പെടുകയായിരുന്നു. 4 ദിവസം മുന്‍പ് വിജയലക്ഷ്മിയോട് അമ്പലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിന്നീട് ജയചന്ദ്രന്റെ വീട്ടിലെത്തിയ വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ വഴക്കിട്ടുവെന്നാണ് നിഗമനം. ജയചന്ദ്രന്റെ വീട്ടില്‍ ഭാര്യയും മകനുമുണ്ട്. അതുകൊണ്ട്…

    Read More »
Back to top button
error: