Breaking NewsCrimeKeralaLead NewsNEWS

വിനീഷയെ അടിച്ച് വീഴ്ത്തി, പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തി, ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചു വീഴ്ത്തി…. ചേന്ദമംഗലം കൂട്ടക്കൊല കേസ് പ്രതി ഋതു ജയന് ജാമ്യം, സ്ഥലത്തെ സ്ഥിരം പ്രശ്നക്കാരൻ, രാത്രികാലങ്ങളിൽ സ്ത്രീകളെ ജനലിൽ കൂടി വിളിച്ചു ശല്യം ചെയ്യുമെന്ന് നാട്ടുകാർ

കൊച്ചി: നാടിനെയൊട്ടാകെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ പ്രതി ഋതു ജയന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. 2025 ജനുവരി 16നായിരുന്നു ചേന്ദമംഗലം കൂട്ടക്കൊല അരങ്ങേറിയത്. മുൻവൈരാ​ഗ്യത്തിന്റെ പേരിൽ പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെപ്പറ്റി വിനീഷയുടെ ഭർത്താവ് ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു പോലീസിനോട് പറഞ്ഞത്.

ജിതിനെ ഋതു ആക്രമിക്കാൻ ചെന്നപ്പോൾ ആദ്യം ജിതിൻ്റെ ഭാര്യ വിനീഷയാണ് പുറ‍ത്തിറങ്ങിവന്നത്. ഇതോടെ വിനീഷയെ അടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി. ഇയാളുടെ ആക്രമണത്തിൽ ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജിതിന് അധുപത്രി വിടാനായത്.

Signature-ad

കൊലപാതകത്തിന് പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുൻപായിരുന്നു നാട്ടിൽ എത്തിയത്. അതേസമയം സ്ഥിരം ശല്യക്കാരനായിരുന്നു ഋതു എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. രാത്രി സമീപത്തെ വീടുകളുടെ ടെറസിൽ കയറി കിടക്കുമെന്നും സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമാണ് ഇയാൾക്കെതിരെ ഉയർന്ന ആരോപണം. ഋതു പരിസവാസികളായ സ്ത്രീകളെ സ്ഥിരം ശല്യം ചെയ്യുന്ന ആളാണെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. പിന്നാലെ ഋതുവിന് മേൽ കാപ്പ ചുമത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: