NEWS

  • അതിരപ്പിള്ളിയിലേക്ക് പോയ ഷൂട്ടിങ് സംഘത്തിന് നേരെ കാട്ടാന ആക്രമണം

    തൃശൂര്‍: ചാലക്കുടി കാനനപാതയില്‍ വീണ്ടും ഒറ്റയാന്റെ പരാക്രമം. ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെയാണ് കാട്ടാന ഓടിയടുത്തത്. കണ്ണംകുഴി ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 6മണിയോടെയായിരുന്നു സംഭവം. കാറിന്റെ ഇടതുഭാഗം കൊമ്പുകൊണ്ട് കുത്തിപൊക്കി പിന്നീട് താഴെയിടുകയും ചെയ്തു. അതിരപ്പിള്ളിയിലെ ഷൂട്ടിങ് സെറ്റിലേക്ക് പോകുന്നതിനിടെ അപ്രതീക്ഷിതമായി റോഡിലേക്ക് ഓടികയറിയ ആന വാഹനത്തിന് നേരെ തിരിയുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ ഓടിച്ചുവിട്ടത്. മുറിവാലന്‍ കൊമ്പന്‍ എന്ന ആനയാണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    Read More »
  • ”എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്? നടി അപ്പോള്‍ പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതകൊണ്ട്”

    കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹര്‍ജിയില്‍ കോടതിയില്‍ നടന്നത് മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന വാദം. ഇനി കസ്റ്റഡി അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹണി റോസിനെതിരേ അധിക്ഷേപം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണൂരിന് ഹൈക്കോടതി ജാമ്യം നല്‍കാമെന്ന് വ്യക്തമാക്കിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30-ഓടെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. ഇതിനുപിന്നാലെ ബോബിക്ക് ജയില്‍മോചിതനാകാം. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ബോബി ചെമ്മണൂരിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. പ്രതി നടിയെ നിരന്തരം പിന്തുടര്‍ന്ന് അധിക്ഷേപിച്ചെന്നും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതി സ്ഥിരമായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ്. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, പ്രതി റിമാന്‍ഡിലായതോടെ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി. അതിനിടെ, ബോബി ചെമ്മണൂരിന്റെ ജൂവലറിയുടെ ഉദ്ഘാടനചടങ്ങിലെ ചില ദൃശ്യങ്ങളും പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയില്‍ ഹാജരാക്കി. എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നായിരുന്നു…

    Read More »
  • പ്രണയനൈരാശ്യം; നിയമവിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി, മുന്‍ കാമുകി അറസ്റ്റില്‍

    ന്യൂഡല്‍ഹി: പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് നിയമവിദ്യാര്‍ഥി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. ആത്മഹത്യ പ്രേരണക്കുറ്റത്തിന് മുന്‍ കാമുകി അറസ്റ്റില്‍. നോയിഡയില്‍ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിറ്റി സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ തപസ്സ് (23) ആണ് മരിച്ചത്. കാമുകി ബന്ധത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്നായിരുന്നു ഇത്. തപസ്സും സഹപാഠി കൂടിയായ കാമുകിയും ലിവ് ഇന്‍ ബന്ധത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുകയും പെണ്‍കുട്ടി തപസ്സുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ബന്ധം തുടരണമെന്നാവശ്യപ്പെട്ട് തപസ്സും സുഹൃത്തുക്കളും പലതവണ പെണ്‍കുട്ടിയെ സമീപിച്ചെങ്കിലും പെണ്‍കുട്ടി തയാറായില്ല. ഗാസിയാബാദില്‍ താമസിച്ചിരുന്ന തപസ്സ് ശനിയാഴ്ച നോയിഡയിലെ സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തുകയും സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ അവിടേക്ക് വിളിച്ചുവരുത്തി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിലും പെണ്‍കുട്ടി വഴങ്ങാതായതോടെ തപസ്സ് ഏഴാം നിലയില്‍നിന്ന് ചാടുകയായിരുന്നു. തപസ്സിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് മുന്‍ കാമുകിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പെണ്‍കുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചു.

    Read More »
  • ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി; ‘ബോചെ’ പുറത്തേയ്ക്ക്

    കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലിലാണ്. എന്തിനാണ് ബോബിയുടെ കസ്റ്റഡി തുടരാന്‍ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ആറു ദിവസമായി ബോബി ചെമ്മണൂര്‍ ജയിലിലാണ്. സമൂഹത്തിന് ഇപ്പോഴേ വ്യക്തമായ സന്ദേശം ലഭിച്ചിട്ടില്ലേയെന്ന് കോടതി ചോദിച്ചു. എന്തിനുവേണ്ടിയാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ബോബിക്ക് ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന വ്യവസ്ഥകള്‍ വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കുന്തീദേവി പരാമര്‍ശം തെറ്റായ ഉദ്ദേശത്തോടെയാണ്. പൊതുപരിപാടിക്കിടെ അനുവാദമില്ലാതെ നടിയെ ശരീരത്തില്‍ കടന്നുപിടിച്ചു. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിച്ചു. പ്രതി കുറ്റകൃത്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദശമാകും നല്‍കുകയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നടിയോട് ബോബി ചെമ്മണൂര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന്…

    Read More »
  • ”ടി.പിയുടെ പോക്കറ്റില്‍ കണ്ടത് എന്റെ മകന്റെ വിവാഹത്തിന് വരാനെടുത്ത ട്രെയിന്‍ ടിക്കറ്റ്”

    തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്ത കോട്ടയത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് തന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി എടുത്തതായിരുന്നുവെന്ന് സി.പി.എം നേതാവ് കെ.സുരേഷ് കുറുപ്പ് വെളിപ്പെടുത്തി. ടി.പിയെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങള്‍ ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. ദൈനംദിന കോണ്‍ടാക്ട് ഇടയ്ക്ക് ഇല്ലായിരുന്നെങ്കിലും എന്റെ മകന്റെ വിവാഹത്തിന് ഞാന്‍ ടി.പിയെ ക്ഷണിച്ചു. കോഴിക്കോട് എം.എല്‍.എയായിരുന്ന പ്രദീപ് കുമാറിന്റെ വീട്ടില്‍വച്ച് ഫോണില്‍ വിളിക്കുകയായിരുന്നു. അന്ന് ഞങ്ങള്‍ ഒരുപാട് തമാശകള്‍ പറഞ്ഞു ചിരിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുമോയെന്ന് ഞാന്‍ ചോദിച്ചു. വരുമെന്നായിരുന്നു സ്‌നേഹപൂര്‍വമുള്ള മറുപടി. പിന്നെ ഒരു ദിവസം രാവിലെ പത്രം എടുത്തു നോക്കുമ്പോള്‍ ഈ കൊലപാതക വാര്‍ത്തയാണ് കണ്ടത്. ഞാന്‍ തളര്‍ന്നിരുന്നു പോയി. അന്ന് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് പല കാരണങ്ങളാല്‍ പോകാനായില്ല. ചന്ദ്രശേഖരനുമായി അടുപ്പമുള്ള താനും എസ്.ശര്‍മയുമൊന്നും തിരിഞ്ഞു നോക്കിയില്ലെന്ന് കെ.കെ.രമ എവിടെയോ പ്രതികരിച്ചതായി അറിഞ്ഞു. സി.പി.ജോണിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിന്നീട് ഞാന്‍ കുടുംബസമേതം…

    Read More »
  • ടോസില്‍ ‘ഹെഡ്’ വന്നതുകൊണ്ട് കൊന്നു! 18 കാരിയുടെ മൃതദേഹവുമായി ലൈംഗികബന്ധം; അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ 20കാരന്‍ പറഞ്ഞത്

    വാര്‍സോ: 18 കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ക്രൂരത കോടതിയില്‍ വെളിപ്പെടുത്തി യുവാവ്. മാറ്റിയൂസ് ഹെപ്പ (20) എന്ന പോളിഷ് യുവാവാണ് വിക്ടോറിയ കോസിയേല്‍സ്‌ക (18) എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. നാണയം ടോസ് ചെയ്താണ് താന്‍ കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. 2023 ഓഗസ്റ്റിലായിരുന്നു സംഭവം. പോളണ്ടിലെ കറ്റോവിസില്‍ പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കാര്‍ റിപ്പയര്‍ ഷോപ്പിലെ ജോലിക്കാരനായ പ്രതി സമീപിക്കുകയും തുടര്‍ന്ന് ഫ്‌ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഫ്‌ലാറ്റിലെത്തി ഉറങ്ങിപ്പോയ പെണ്‍കുട്ടിയെ പ്രതി ക്രൂരമായി മര്‍ദ്ദിക്കുകയും കയറുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. കൊലപതകത്തിന് ശേഷം മൃതദേഹവുമായി പ്രതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. സംഭവത്തിന് ശേഷം പ്രതി ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് മനസ്സ് മാറ്റി പൊലീസിനെ വിളിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ‘കൊലപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഞാന്‍ ഒരു…

    Read More »
  • പ്ലസ് വണ്‍ വിദ്യാര്‍ഥി ഫ്‌ലാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍; അന്വേഷണം

    എറണാകുളം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഫ്‌ലാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കാക്കരയിലെ നൈപുണ്യ പബ്ലിക് സ്‌കൂളിന് സമീപത്തെ ഫ്‌ലാറ്റിലാണ് 17 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈപുണ്യ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ജോഷ്വ ആണ് മരിച്ചത്. രാവിലെ ഏഴുമണിയോടെ സമീപത്തെ ബില്‍ഡിങില്‍ നിന്നുള്ള ആളുകളാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന വിവരം ഫ്‌ലാറ്റ് നിവാസികളെ അറിയിക്കുകയായിരുന്നു. ഫ്‌ലാറ്റിന്റെ പതിനെട്ടാം നിലയില്‍ നിന്ന് യുവാവിന്റെ വസ്ത്രങ്ങളും ചെരിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ ഐടി ജീവനക്കാരാണ് കുട്ടി ഫ്‌ലാറ്റില്‍ നിന്നും വീണതാണെന്നാണ് സൂചന. രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

    Read More »
  • നിലമ്പൂരില്‍ യുഡിഎഫിനായി ഷൗക്കത്തോ ജോയിയോ, എല്‍ഡിഎഫില്‍ ആദ്യ പരിഗണന സ്വരാജിന്?

    നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷവും നാല് മാസവും ബാക്കി നില്‍ക്കേ പി.വി അന്‍വറിന്റെ രാജി നിലമ്പൂരിനെ ഉപതിരഞ്ഞെടുപ്പിലേക്ക് നയിച്ചിരിക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന ചട്ടം അനുസരിച്ചാണെങ്കില്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കേരളം ഒരു ഉപതിരഞ്ഞെടുപ്പിനെക്കൂടി നേരിടും. നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് 14 മാസം മാത്രമേയുള്ളൂവെന്നതിനാല്‍ ഒരുപക്ഷേ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് വെക്കാനും സാധ്യതയുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.വി അന്‍വര്‍ തന്നെ നിലപാട് എടുക്കുകയും അതില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മൂന്നുമുന്നണികളും ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന ചര്‍ച്ച മണ്ഡലത്തില്‍ തുടങ്ങിക്കഴിഞ്ഞു. 2021-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് നിലമ്പൂരില്‍ കളമൊരുങ്ങുന്നത്. നാലില്‍ മൂന്നിലും ജയിച്ചത് യുഡിഎഫായിരുന്നു. അതാവട്ടെ അവരുടെ സിറ്റിങ് സീറ്റുകളും. എല്‍ഡിഎഫ് അവരുടെ സിറ്റിങ് സീറ്റായ ചേലക്കരയും നിലനിര്‍ത്തി. തൃക്കാക്കര, പുതുപ്പള്ളി ഏറ്റവും ഒടുവില്‍ പാലക്കാടും യുഡിഎഫിനൊപ്പം തന്നെ നിന്നു. എന്നാല്‍ നിലമ്പൂരില്‍ വരാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിര്‍ണായകമായിരിക്കും.…

    Read More »
  • 15കാരിക്ക് അശ്ലീല സന്ദേശം, പീഡനം; പോക്‌സോ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

    ചെന്നൈ: ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷന്‍ എം.എസ്. ഷാ പോക്‌സോ കേസില്‍ അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മധുര സൗത്ത് ഓള്‍ വിമന്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണു നടപടി. 15 വയസ്സുള്ള മകളുടെ മൊബൈല്‍ ഫോണില്‍ എം.എസ്. ഷാ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്നു പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതായും പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം അറിയാമായിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചു. തുടര്‍ന്ന് ഇയാളുടെ ഭാര്യയ്‌ക്കെതിരെയും ഷായ്ക്ക് എതിരെയും പൊലീസ് കേസെടുക്കുകയായിരുന്നു. വിശദ അന്വേഷണം നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ എം.എസ്. ഷാ കുറ്റക്കാരനാണെന്നു കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

    Read More »
  • പ്രണയ വിവാഹം: ഒടുവിൽ മിന്നു കെട്ടിയ കരം കൊണ്ടു തന്നെ പ്രാണനെടുത്തു, ശാസ്താംകോട്ട ശ്യാമ വധക്കേസിൽ  ഭർത്താവ് അറസ്റ്റിൽ

         കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഭർത്താവ് രാജീവാണ് ഭാര്യ  ശ്യാമ(26)യെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന്  പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ വ്യക്തമായി. മൈനാ​ഗപള്ളി സ്വദേശിയായ ശ്യാമയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ വീണ് കിടന്ന ശ്യാമയെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു രാ​ജീവിൻ്റെ മൊഴി. പോസ്റ്റ്മോര്‍ട്ടത്തിലാണ് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. ഇതിന് പിന്നാലെ രാജീവിനെ ശാസ്താംകോട്ട പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ നിജസ്ഥിതി വ്യക്തമായത്. ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ  രാജീവ് മൊഴി നൽകി. കൊലയ്ക്കു പിന്നിലെ കാരണങ്ങൾ  വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. മദ്യലഹരിയിലാണ് രാജീവ് ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മണ്ണൂർക്കാവ് ക്ഷേത്രത്തിനു സമീപത്തെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ ശ്യാമയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവ സമയത്ത് രാജീവും ശ്യാമയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അബോധാവസ്ഥയിലായ ശ്യാമയെ  ആശുപത്രിയിലെത്തിക്കാൻ…

    Read More »
Back to top button
error: