Local

  • കണ്ണൂരിൽ ബോംബേറ്; രണ്ട് ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

    തലശേരി: ഈസ്റ്റ് പളളൂര്‍ ബൈപ്പാസ് റോഡില്‍ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ രണ്ടു ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ക്കെതിരെ പളളൂര്‍ പൊലിസ് കേസെടുത്തു. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് ഇവിടെ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഈസ്റ്റ് പളളൂരില്‍ സി.പി. എം സ്ഥാപിച്ച കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ സംഘര്‍ഷമുണ്ടായത്. ബോംബെറില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ബോംബേറ് നടന്ന സ്ഥലം സി.പി. എം നേതാക്കള്‍ സന്ദര്‍ശിച്ചു. മാഹി സി. ഐ എസ്. ശേഖറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

    Read More »
  • ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളി ശുചിമുറിയില്‍ പ്രസവിച്ച ശിശു മരിച്ചു

    ഇടുക്കി: അന്യസംസ്ഥാന തൊഴിലാളി ശുചിമുറിയില്‍ പ്രസവിച്ച ശിശു മരിച്ചു. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശി സാഥുറാമിന്‍റെ ഭാര്യ മാലതി ആണ് ഇവര്‍ താമസിക്കുന്ന വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ചത്. ശനിയാഴ്ച രാത്രി കമ്ബംമെട്ടിനു സമീപം ആണ് സംഭവം.ഇരുവരും മേഖലയിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ ജോലിക്കാരാണ്.പ്രസവം നടന്നശേഷം കുട്ടിക്ക് അനക്കമില്ലാതെ വന്നതോടെ ഇവര്‍ തൊഴിലുടമയെ വിവരം അറിയിക്കുകയായിരുന്നു. തൊഴിലുടമ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരെ അറിയിച്ചതനുസരിച്ച്‌ നടത്തിയ പരിശോധനയിലാണ് ശിശു മരിച്ചതായി കണ്ടെത്തിയത്. കമ്ബംമെട്ട് പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു.

    Read More »
  • പരുമല ആശുപത്രിയിൽ സൗജന്യ താക്കോൽ ദ്വാര ഹെർണിയ നിർണയ ക്യാമ്പ് 

    ആലപ്പുഴ: മാന്നാർ പരുമല ആശുപത്രിയിൽ സൗജന്യ താക്കോൽ ദ്വാര ഹെർണിയ നിർണയ ക്യാമ്പ് മെയ് 8 മുതൽ മെയ് 13 വരെ നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ കൺസൾട്ടേഷനോടൊപ്പം  അൾട്രാ സൗണ്ട് ഹെർണിയ സ്ക്രീനിങ് തികച്ചും സൗജന്യമായിരിക്കും.USG Abdomen, CT സ്കാൻ എന്നിവയ്ക്ക് 25% ഇളവും, ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക്  50% ത്തോളം ഇളവും ഉണ്ടായിരിക്കുന്നതാണ്. കേരളത്തിലെ മികച്ച താക്കോൽ ദ്വാര ഉദര ശസ്ത്രക്രിയ വിദഗ്ധനും റോബോട്ടിക് സർജനുമായ ഡോ. അരുൺ എസ് നായർ (MBBS, MS, FNB (MAS), FALS ROBOTIC, FACS, FMAS, FIAGES),  ഡോ. ഷഫീർ എം ഷാഫിയുമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

    Read More »
  • കാറില്‍ തട്ടി നിയന്ത്രണംതെറ്റിയ ബൈക്ക് സ്വകാര്യബസിന്റെ അടിയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു

    ആലപ്പുഴ:കാറില്‍ തട്ടി നിയന്ത്രണംതെറ്റിയ ബൈക്ക് സ്വകാര്യബസിന്റെ അടിയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു.മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് ആറാം വാര്‍ഡ് വള്ളിക്കാട്ട് കോളനി മട്ടപ്പുറത്തുവെളി പ്രണവ് പ്രമോദ്(22), തൂവാനത്തുവെളി ബിസ്മല്‍ ബാബു(26) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ വള്ളിക്കാട്ട് കോളനിയിലെ പ്രണവ് പ്രകാശനെ(24) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   ഞായര്‍ രാവിലെ 10.30ന് ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ മാക്കേക്കവലയ്ക്ക് സമീപത്തായിരുന്നു അപകടം. പൂച്ചാക്കലില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പുലര്‍ച്ചെ വീട്ടില്‍നിന്ന് പോന്നവരാണ് യുവാക്കള്‍.ബസിന്റെ പിന്‍ചക്രങ്ങള്‍ യുവാക്കളുടെ ദേഹത്തുകയറിയിറങ്ങുകയായിരുന്നു.

    Read More »
  • ഗൃഹനാഥൻ വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ 

    ആലപ്പുഴ ഗൃഹനാഥനെ വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കരുവാറ്റ വടക്ക് പ്രവീണ ഭവനത്തില്‍ പ്രദീപ് (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.30 ഓടെ സമീപവാസികളാണ് മൃതദേഹം കണ്ടത്.മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബിന്ദുവാണ് ഭാര്യ. മക്കള്‍: പ്രവീണ, ആദിത്യന്‍.

    Read More »
  • വന്ദേഭാരതിനായി സമയമാറ്റം; കോട്ടയം പാതയിൽ റെയിൽയാത്ര അതിദുരിതം

    കോട്ടയം:വന്ദേഭാരതിനെ ഏറ്റവും നല്ല മനസ്സോടുകൂടിയാണ് യാത്രക്കാർ എതിരേറ്റത് എന്നതിന്റെ തെളിവുകളാണ് റിസർവേഷൻ ചാർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ മറ്റു ട്രെയിനുകളെ ആശ്രയിക്കുന്നവരുടെയും സ്ഥിരം യാത്രക്കാരുടെയും സമയത്തിന് യാതൊരു പ്രാധാന്യവും റെയിൽവേ നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.  വന്ദേഭാരതിനായി പാലരുവിയുടെ കോട്ടയം സമയം പുലർച്ചെ 06 55 ലേയ്ക്ക് മാറ്റിയതോടെ റെയിൽവേ കടുത്ത ദുരിതമാണ് യാത്രക്കാർക്ക് സമ്മാനിച്ചത്. ബസ് സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പ്  സ്റ്റേഷനുകളിൽ എത്തിച്ചേരാൻ കഴിയാതെ എറണാകുളത്തും മറ്റും ജോലി നോക്കുന്നവർ ഇപ്പോൾ ജോലി ഉപേക്ഷിക്കേണ്ട ഗതികേടിലാണ്. വന്ദേഭാരതിന് വേണ്ടി വേണാട്  10 മിനിറ്റ് വൈകിയാണ് ഇപ്പോൾ രാവിലെ പുറപ്പെടുന്നത്.അതുകൊണ്ട് തന്നെ രാവിലെ എറണാകുളത്ത് ഓഫീസ് സമയം പാലിക്കുവാൻ ഏക ആശ്രയമായ പാലരുവിയിലെ ജനറൽ കോച്ചുകളിൽ  യാത്രക്കാർ  തിങ്ങിഞെരിയുകയാണ്.പാലരുവി പിടിക്കണമെങ്കിൽ ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം ഭാഗത്തുനിന്നുള്ള യാത്രക്കാർ സൂര്യനുദിക്കും മുമ്പേ വീടുകളിൽ നിന്ന് പുറപ്പെടേണ്ട അവസ്ഥയുമാണുള്ളത്. വന്ദേഭാരതിന് വേണ്ടി പാലരുവി വൈകുന്നില്ല എന്ന് റെക്കോർഡുകളിൽ വരുത്തിതീർക്കുവാൻ കൊല്ലത്ത് നിന്ന് 10 മിനിറ്റ് മുമ്പേ പുറപ്പെടുന്ന…

    Read More »
  • കൊട്ടാരക്കര പുത്തൂരില്‍ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ചു കാര്‍ ഡ്രൈവര്‍ മരിച്ചു

    കൊല്ലം:കൊട്ടാരക്കര പുത്തൂരില്‍ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ചു കാര്‍ ഡ്രൈവര്‍ മരിച്ചു.എഴുകോണ്‍ സ്വദേശി അജിലാണ് മരിച്ചത്. കൊല്ലത്തുനിന്നും മാറനാട് പുത്തൂര്‍ വഴി കൊട്ടാരക്കരയ്ക്ക് പോകുന്ന സ്വകാര്യ ബസ്സും പുത്തൂരില്‍ നിന്നും ഏതിര്‍ദിശയില്‍ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച വൈകിട്ട് 5.45-നോടെ പുത്തൂര്‍ തെക്കുംപുറം വഴുതാനത്തായിരുന്നു അപകടം.പുത്തൂര്‍ പൊലീസ് കേസെടുത്തു.

    Read More »
  • ഭിന്നശേഷിക്കാരിയായ യുവതിയെ ലെംഗികമായി പീഡിപ്പിച്ചു; സ്‌കൂള്‍ ഡ്രൈവർ അറസ്റ്റിൽ

    പത്തനംതിട്ട:ഭിന്നശേഷിക്കാരിയായ യുവതിയെ ലെംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.പന്തളം കുളനട കൈപ്പുഴ നോര്‍ത്ത് പോഴുകാട്ടില്‍ മേലേതില്‍ മോഹനന്‍ പിള്ളയെ( 53) ആണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. 40 ശതമാനം ഭിന്നശേഷിക്കാരിയായ യുവതി തൊഴില്‍ പരിശീലനം നടത്തുന്ന സ്‌കൂളിലെ ഡ്രൈവറാണ് പ്രതി. കഴിഞ്ഞമാസം 21ന് രാവിലെ 10.30നായിരുന്നു സംഭവം.യുവതിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തില്‍ ചെന്നീര്‍ക്കരയില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

    Read More »
  • എരുമേലിയിൽ ആംബുലൻസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു രണ്ടു പേരുടെ നില ഗുരുതരം

    എരുമേലി: നിയന്ത്രണം വിട്ട ആംബുലൻസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു.മറ്റു രണ്ടു പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി ചെമ്പകപ്പാറയിലാണ് സംഭവം.കാഞ്ഞിരപ്പള്ളി ആർ എ സി ഓഫീസിലെ അറ്റൻഡർ കെഴുവനാൽ ശങ്കർ ഭവനം വീട്ടിൽ ഗോകുൽ ശങ്കർ (34) ആണ് മരിച്ചത്.വിവിധ ആശുപത്രിയിലേക്ക് മരുന്ന് എത്തിക്കുന്ന വെറ്റിനറി വിഭാഗത്തിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

    Read More »
  • മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം നിർമ്മാണം പൂർത്തിയായി

    കോഴിക്കോട്: കൂളിമാട് പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായി.പാലത്തിന്‍റെ അവസാനവട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡിന്‍റെ നിര്‍മാണവും  അന്തിമഘട്ടത്തിലാണ്. മെയ് രണ്ടാം വാരത്തിൽ പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.25 കോടി രൂപയാണ് നിര്‍മാണചെലവ്.കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിയാറിന് കുറുകെയുള്ള പാലമാണിത്.

    Read More »
Back to top button
error: