തലശേരി: ഈസ്റ്റ് പളളൂര്‍ ബൈപ്പാസ് റോഡില്‍ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ രണ്ടു ആര്. എസ്. എസ് പ്രവര്‍ത്തകര്‍ക്കെതിരെ പളളൂര്‍ പൊലിസ് കേസെടുത്തു.
ഞായറാഴ്ച്ച പുലര്‍ച്ചെയാണ് ഇവിടെ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഈസ്റ്റ് പളളൂരില്‍ സി.പി. എം സ്ഥാപിച്ച കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ സംഘര്‍ഷമുണ്ടായത്. ബോംബെറില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ബോംബേറ് നടന്ന സ്ഥലം സി.പി. എം നേതാക്കള്‍ സന്ദര്‍ശിച്ചു. മാഹി സി. ഐ എസ്. ശേഖറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.