Local
-
അരുവിക്കര പട്ടകുളം-പന്നിയോട്- പേഴുംമൂട് റോഡിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു
കാട്ടാക്കട: പട്ടകുളം-പന്നിയോട്- പേഴുംമൂട് റോഡിന്റെ നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുന്നു. റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഇരുവശങ്ങളിലും വീതി കൂട്ടി പാർശ്വഭിത്തികൾ കെട്ടുകയും ഓടകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.5 വര്‍ഷം റോഡ് പരിപാലനം കരാറുകാരെ ഏല്‍പിച്ചുകൊണ്ടുള്ള നിര്‍മാണ രീതിയാണ് നടപ്പിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര നിയോജക മണ്ഡലത്തിലാണ് റോഡ്. പേഴുമൂട് മുതൽ വീരണകാവ് വരെ അഞ്ച് കിലോമീറ്റർ ദൂരമാണ് റോഡിനുള്ളത്.പത്തരക്കോടി രൂപയാണ് നിർമ്മാണച്ചിലവ്.
Read More » -
കനത്ത മഴ; പത്തനംതിട്ട ജില്ലയിൽ ജാഗ്രതാ നിർദേശം
റാന്നി:മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്.മൂഴിയാർ ഡാമിലെ ജലനിരപ്പ് ഇന്നലെ രാത്രി 7.40 ന് റെഡ് അലർട്ട് ലെവലിൽ എത്തിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മൂഴിയാർ ഡാമിലെ ജലനിരപ്പ് 192.63 മീറ്ററിലെത്തിയാൽ ഡാം തുറക്കും.ഇപ്രകാരം തുറന്ന് വിടുന്ന ജലം ആങ്ങമൂഴി,സീതത്തോട് മേഖലയിൽ കക്കട്ടാറിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമാകാം. അതിനാൽ കക്കാട്ടാറിന്റെ ഇരുകരയിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണം. കക്കാട്ടാറിൽ പ്രത്യേകിച്ചും മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഭാഗത്ത് നദിയിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിbയും മേയ് 11, 12 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read More » -
ടൂറിസ്റ്റ് ബസ് ഉടമ കുളത്തിൽ ചാടി മരിച്ചു
കൊട്ടാരക്കര : ടൂറിസ്റ്റ് ബസ് ഉടമ പാറക്കുളത്തില്‍ ചാടി മരിച്ചു.വാളകം അണ്ടൂര്‍ സുജി വിലാസത്തില്‍ സുജിത് കുമാര്‍ (40) ആണ് വീട്ടില്‍ നിന്നും 150 മീറ്റര്‍ അകലെയുള്ള പാറക്കുളത്തിൽ ചാടി മരിച്ചത്. വീട്ടില്‍ നിന്നും ബൈക്കില്‍ പാറക്കുളത്തിന് സമീപം ചെല്ലുകയും അവിടെ വച്ച് ഫോണില്‍ സംസാരിക്കുകയും തുടര്‍ന്ന് പാറക്കുളത്തിലേക്ക് ചാടുകയും ചെയ്യുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ ഉടന്‍തന്നെ പോലീസിനെ വിവരമറിയിക്കുകയും കൊട്ടാരക്കര പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ടൂറിസ്റ്റ് ബസിന്‍റെ ഉടമയും ഡ്രൈവറുമായിരുന്ന സുജിത് കുമാറിന് സാമ്ബത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read More » -
തൃശൂരിൽ ജാര്‍ഖണ്ഡ് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: ലോഡ്ജ് മുറിയിൽ ജാര്‍ഖണ്ഡ് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി.ജാര്‍ഖണ്ഡ് സ്വദേശിനി മുനിക കിഷ്‌കു ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ജാര്‍ഖണ്ഡ് സ്വദേശി മുനിക ഒഡീഷ സ്വദേശി ബെസേജ എന്ന യുവാവുമായി ലോഡ്ജിലെത്തിയത്. പോസ്റ്റ് ഓഫീസ് റോഡിലെ ‘അല്‍ അമാന്‍’ ലോഡ്ജില്‍ 105-ാം നമ്ബര്‍ മുറിയിലാണ് ഇവര്‍ താമസിച്ചത്. ഇന്ന് രാവിലെ മുറി ഒഴിയുമെന്നാണ് അറിയിച്ചിരുന്നത്. രാവിലെ 8.30ന് യുവാവ് പുറത്തുപോയി. എന്നാല്‍ ഉച്ചയായിട്ടും മുറി ഒഴിയാതായതോടെ ജീവനക്കാരെത്തി പരിശോധിക്കുകയായിരുന്നു.അപ്പോഴാണ് മുറി പുറത്തുനിന്ന് പൂട്ടിയതായി കണ്ടത്. പിന്നീട് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതി കട്ടിലില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.ഇവർക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു
Read More » -
വിനോദസഞ്ചാരമേഖലയായ കുമരകത്ത് ബോട്ടുകളിൽ സുരക്ഷാപരിശോധന
കുമരകം: വിനോദസഞ്ചാരമേഖലയായ കോട്ടയം കുമരകത്ത് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോർട്ട് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് സംയുക്തമായി ബോട്ടുകളിൽ സുരക്ഷാ പരിശോധന നടത്തി. വിനോദസഞ്ചാരികൾ അധികമായി വരുന്ന അവധിക്കാലമായതിനാലാണ് പരിശോധന ശക്തമാക്കിയത്. ടൂറിസ്റ്റ് ബോട്ട്, ഹൗസ് ബോട്ട്, ശിക്കാരാ ബോട്ട് തുടങ്ങിയ 50 ലധികം ബോട്ടൂകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ രജിസ്ട്രേഷനും, ഇൻഷുറൻസും ഇല്ലാതിരുന്ന ബോട്ടുകൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കുകയും ചെയ്തു. തുടർന്ന് ബോട്ട് ഉടമകൾക്കും, ഡ്രൈവർമാർക്കും സർവീസ് നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെകുറിച്ചും, ബോട്ടുകളിൽ സജ്ജീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളെകുറിച്ചും ആവശ്യമായ ബോധവൽക്കരണം നടത്തുകയും ചെയ്തു.
Read More » -
കുട്ടി ഡ്രൈവര്‍മാര്‍ വീഥികളിൽ വിലസുന്നു, തളിപ്പറമ്പില്‍ 3 പേർ പിടിയില്‍; രക്ഷിതാക്കളില്‍ നിന്ന് 25,000 രൂപ വീതം പിഴ ഈടാക്കി പൊലീസ്
തളിപ്പറമ്പ് നഗരത്തില്‍ ലൈസന്‍സോ നിയമാനുസൃത രേഖകളോ ഇല്ലാതെ വാഹനമോടിച്ച മൂന്ന് കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍. തിങ്കളാഴ്ച കണ്ണൂരിലെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പ്രിന്‍സിപല്‍ എസ്.ഐ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 15, 16, 17 വയസുള്ള കുട്ടികളെ പിടികൂടിയത്. 15 വയസുകാരന്റെ രക്ഷിതാവ് ഖഫീഖത്, 16 കാരന്റെ രക്ഷിതാവ് പവനന്‍, കെ.വി റംലത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ നിന്ന് 25,000 രൂപ വീതം പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ 10 കുട്ടി ഡ്രൈവര്‍മാരെയാണ് തളിപറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിടികൂടിയത്. ഇരു ചക്ര വാഹനങ്ങള്‍, ആഡംബര കാറുകള്‍ എന്നിവയെടുത്താണ് ഈ കുട്ടി ഡ്രൈവര്‍മാര്‍ റോഡിലിറങ്ങുന്നത്. കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍, മയ്യില്‍, വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലും കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Read More » -
സ്കൂട്ടറിൽ കടത്തുകയായിരുന്ന ആറ് ലിറ്റർ ചാരായവുമായി വിൽപനക്കാരൻ അറസ്റ്റിൽ
പയ്യന്നൂർ.സ്കൂട്ടറിൽ കടത്തുകയായിരുന്ന ആറ് ലിറ്റർ ചാരായവുമായി വിൽപനക്കാരൻ അറസ്റ്റിൽ.ഏഴിമല കുരിശുമുക്ക് സ്വദേശി കെ.പി.സജീവിനെ (46)യാണ് പയ്യന്നൂർ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. എം. കെ.സജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖിൻ്റെ നിർദ്ദേശാനുസരണം രാമന്തളി, കുന്നരു ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഏഴിമല കുരിശുമുക്കിൽ വെച്ചാണ് കെ.എൽ .59.എൻ.8614 നമ്പർ സ്കൂട്ടിയിൽ കടത്തുകയായിരുന്ന ആറ്ലിറ്റർ ചാരായവുമായി പ്രതി പിടിയിലായത്.പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്റ്റേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.
Read More » -
എ.സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
ആലപ്പുഴ: എ.സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.സീവ്യൂ വാര്‍ഡ്, വടക്കേകളം ജോസ് മാത്യുവിന്‍റെ വീട്ടിലെ എ.സിയാണ് പൊട്ടിത്തെറിച്ചത്.സംഭവത്തിൽ വീട്ടുസാധനങ്ങൾ ഉൾപ്പെടെ കത്തിനശിച്ചു. ആലപ്പുഴ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ച ശേഷം എക്സ്ഹോസ്റ്റ് ബ്ലോവര്‍ ഉപയോഗിച്ച് മുറിക്കുള്ളിലെ പുക പുറന്തള്ളി.അപകടത്തിൽ ആർക്കും പരിക്കില്ല അസി. സ്റ്റേഷന്‍ ഓഫിസര്‍ കെ.ആര്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫിസര്‍മാരായ ആര്‍.ഡി. സനല്‍കുമാര്‍, ഹാഷിം, എ.ജെ. ബഞ്ചമിന്‍, സി.കെ. സജേഷ്, ജോബിന്‍ വര്‍ഗീസ്, പി. രതീഷ്, പുരുഷോത്തമന്‍, ഉദയകുമാര്‍, എച്ച്.ജി. സുരേഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
Read More » -
റാന്നി ഇന്ത്യൻ ബാങ്കിൽ തീപിടുത്തം
റാന്നി: ഇന്ത്യൻ ബാങ്ക് റാന്നി ശാഖയിൽ തീപിടുത്തം.ഇന്ന് രാവിലെയായിരുന്നു സംഭവം.റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. അഗ്നിബാധയിൽ സാരമായ നാശനഷ്ടം സംഭവിച്ചതിനാൽ, എടിഎം ഒഴികെയുള്ള ബാങ്ക് പ്രവർത്തനം ഒരാഴ്ച തടസ്സപ്പെടും എന്നാണ് ലഭ്യമായ വിവരം.
Read More » -
ആലപ്പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു
ആലപ്പുഴ:ആറ്റില്‍ നീന്തുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അമ്ബലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടില്‍ മുരളി ആശ ദമ്ബതികളുടെ മകന്‍ ബാലു മുരളി (15) യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. മറ്റ് ആറ് സുഹൃത്തുക്കള്‍ക്കൊപ്പം പുറക്കാട് തൈച്ചിറ കന്നിട്ടക്കടവിന് വടക്ക് ടി എസ് കനാലിന് കുറുകെ ഇടയാടിച്ചിറയിലേക്ക് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഇതു കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്ബലപ്പുഴ ഗവ: മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു
Read More »