LocalNEWS

പരുമല ആശുപത്രിയിൽ സൗജന്യ താക്കോൽ ദ്വാര ഹെർണിയ നിർണയ ക്യാമ്പ് 

ആലപ്പുഴ: മാന്നാർ പരുമല ആശുപത്രിയിൽ സൗജന്യ താക്കോൽ ദ്വാര ഹെർണിയ നിർണയ ക്യാമ്പ് മെയ് 8 മുതൽ മെയ് 13 വരെ നടത്തപ്പെടുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ കൺസൾട്ടേഷനോടൊപ്പം  അൾട്രാ സൗണ്ട് ഹെർണിയ സ്ക്രീനിങ് തികച്ചും സൗജന്യമായിരിക്കും.USG Abdomen, CT സ്കാൻ എന്നിവയ്ക്ക് 25% ഇളവും, ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക്  50% ത്തോളം ഇളവും ഉണ്ടായിരിക്കുന്നതാണ്.
കേരളത്തിലെ മികച്ച താക്കോൽ ദ്വാര ഉദര ശസ്ത്രക്രിയ വിദഗ്ധനും റോബോട്ടിക് സർജനുമായ ഡോ. അരുൺ എസ് നായർ (MBBS, MS, FNB (MAS), FALS ROBOTIC, FACS, FMAS, FIAGES),  ഡോ. ഷഫീർ എം ഷാഫിയുമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

Back to top button
error: