പത്തനംതിട്ട:ഭിന്നശേഷിക്കാരിയായ യുവതിയെ ലെംഗികമായി പീഡിപ്പിച്ച സ്കൂള്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.പന്തളം കുളനട കൈപ്പുഴ നോര്‍ത്ത് പോഴുകാട്ടില്‍ മേലേതില്‍ മോഹനന് പിള്ളയെ( 53) ആണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. 40 ശതമാനം ഭിന്നശേഷിക്കാരിയായ യുവതി തൊഴില്‍ പരിശീലനം നടത്തുന്ന സ്കൂളിലെ ഡ്രൈവറാണ് പ്രതി.
കഴിഞ്ഞമാസം 21ന് രാവിലെ 10.30നായിരുന്നു സംഭവം.യുവതിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തില്‍ ചെന്നീര്‍ക്കരയില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.