കൊല്ലം:കൊട്ടാരക്കര പുത്തൂരില്‍ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ചു കാര്‍ ഡ്രൈവര്‍ മരിച്ചു.എഴുകോണ്‍ സ്വദേശി അജിലാണ് മരിച്ചത്.
കൊല്ലത്തുനിന്നും മാറനാട് പുത്തൂര്‍ വഴി കൊട്ടാരക്കരയ്ക്ക് പോകുന്ന സ്വകാര്യ ബസ്സും പുത്തൂരില്‍ നിന്നും ഏതിര്‍ദിശയില്‍ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.
ശനിയാഴ്ച വൈകിട്ട് 5.45-നോടെ പുത്തൂര്‍ തെക്കുംപുറം വഴുതാനത്തായിരുന്നു അപകടം.പുത്തൂര്‍ പൊലീസ് കേസെടുത്തു.