Local

  • എരുമേലിയിൽ ആംബുലൻസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു രണ്ടു പേരുടെ നില ഗുരുതരം

    എരുമേലി: നിയന്ത്രണം വിട്ട ആംബുലൻസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു.മറ്റു രണ്ടു പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി ചെമ്പകപ്പാറയിലാണ് സംഭവം.കാഞ്ഞിരപ്പള്ളി ആർ എ സി ഓഫീസിലെ അറ്റൻഡർ കെഴുവനാൽ ശങ്കർ ഭവനം വീട്ടിൽ ഗോകുൽ ശങ്കർ (34) ആണ് മരിച്ചത്.വിവിധ ആശുപത്രിയിലേക്ക് മരുന്ന് എത്തിക്കുന്ന വെറ്റിനറി വിഭാഗത്തിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

    Read More »
  • മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം നിർമ്മാണം പൂർത്തിയായി

    കോഴിക്കോട്: കൂളിമാട് പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായി.പാലത്തിന്‍റെ അവസാനവട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡിന്‍റെ നിര്‍മാണവും  അന്തിമഘട്ടത്തിലാണ്. മെയ് രണ്ടാം വാരത്തിൽ പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.25 കോടി രൂപയാണ് നിര്‍മാണചെലവ്.കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിയാറിന് കുറുകെയുള്ള പാലമാണിത്.

    Read More »
  • മൂന്നാറിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കി റേഞ്ച് ഐജി

    മൂന്നാർ: മൂന്നാറിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ അടിയന്തിര നിർദേശം നൽകി റേഞ്ച് ഐജി. ജില്ലാ പൊലീസ് മേധാവി, മൂന്നാർ ഡിവൈഎസ്പി എന്നിവർക്കാണ് കർശന നിർദ്ദേശം നൽകിയത്. മൂന്നാറിലെ ഗതാഗത തടസം നേരിട്ട് കണ്ട് മനസിലാക്കിയ ശേഷമാണ് നടപടി. മാട്ടുപ്പെട്ടിയിൽ അടഞ്ഞു കിടക്കുന്ന ടൂറിസം പൊലീസ് എയ്ഡ് പോസ്റ്റ് തുറന്നു പ്രവർത്തിക്കാനും ഇവിടേക്ക് ടൂറിസം പൊലീസിനെ നിയമിക്കാനും കൊച്ചി റേഞ്ച് ഐജി ജി. സ്പർജൻകുമാർ നിർദ്ദേശിച്ചു. ബുധൻ രാവിലെയാണ് ഐജി ഔദ്യോഗിക സന്ദർശനത്തിനായി മൂന്നാർ സ്റ്റേഷനിലെത്തിയത്‌. തുടർന്ന് ഏറ്റവുമധികം സഞ്ചാരികളെത്തുന്നതും ഏറ്റവുമധികം ഗതാഗതകുരുക്ക് അനുഭവപ്പെടുന്നതുമായ രാജമല അഞ്ചാംമൈൽ, മാട്ടുപ്പെട്ടി, എക്കോ പോയിൻ്റ്, ഫ്ളവർ ഗാർഡൻ, മൂന്നാർ ടൗൺ എന്നിവിടങ്ങളിലെ ഗതാഗത പ്രശ്നങ്ങൾ നേരിട്ടു കണ്ടു. ഗതാഗതം നിയന്ത്രിക്കാൻ മിക്ക സ്ഥലങ്ങളിലും പൊലീസ് ഇല്ലാത്തതും, മണിക്കൂറുകളുടെ ഗതാഗത കുരുക്കും നേരിട്ടു കണ്ട് മനസ്സിലാക്കിയതിനെ തുടർന്നാണ് പ്രധാന സ്ഥലങ്ങളിൽ അടിയന്തിരമായി പൊലീസിനെ നിയമിക്കാൻ ജില്ലാ പൊലീസ് മേധാവിയടക്കമുള്ളവർക്ക് നിർദേശം നൽകിയത്. മധ്യ വേനലവധി ആരംഭിച്ചതിനെ തുടർന്ന്…

    Read More »
  • പിറവത്ത് മിന്നൽ പരിശോധന;എട്ട് ഹോട്ടലുകൾക്കെതിരെ നടപടി

    കൊച്ചി: പിറവത്ത് നഗരസഭ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ എട്ട് ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണം പിടിച്ചെടുത്തു.കട ഉടമകള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. ഐശ്വര്യ ഹോട്ടലില്‍ നിന്ന് പഴകിയ പുളിശേരി, ജാക്ക്രസ് കോഫി ഹൗസില്‍ നിന്ന് പഴകിയ എണ്ണ, ബീഫ് കറി, കടലക്കറി, സിറ്റി ഹോട്ടലില്‍ നിന്ന് ബീഫ് കറി, കുഞ്ഞൂഞ്ഞ് ഹോട്ടലില്‍ നിന്ന് പന്നിയിറച്ചി, എണ്ണ, ഹോട്ടല്‍ ഹണീബിയില്‍ നിന്ന് ചിക്കന്‍ അല്‍ഫാം, ഫിഷ് ഫ്രൈ, ഹോട്ടല്‍ അഥീനയില്‍ നിന്ന് ഫ്രൈഡ് റൈസ്, ശിവനന്ദ ബേക്കറിയില്‍ നിന്ന് ബീഫ്, വിജയ ബേക്കറിയില്‍ നിന്ന് പഴം ചിപ്സ് എന്നിവയാണ് പിടികൂടിയത്.ഇവര്‍ക്കെതിരെ പിഴ ഈടാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എം ആര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രശ്മി പി ആര്‍, ഉമേഷ് എന്‍ എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

    Read More »
  • എന്ത് ക്യാമറ…? എന്ത് പിഴ…? കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം

    കൊല്ലം:കെ.എസ്.ആര്‍.ടി.സി ബസിനു മുന്നില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം.കൊല്ലം പത്തനംതിട്ട ചെയിന്‍ സര്‍വീസിന്റെ മുന്നിലായിരുന്നു ഇന്നലെ ഉച്ചയോടെ ഇരുപത് വയസ്സുപോലും തികയാത്ത പിള്ളേരുടെ ‘കൊലമാസ്’ പ്രകടനം.   രണ്ട് ബൈക്കിലായി 5 പേരാണ് എട്ടു കിലോമീറ്റററോളം സൈഡ് കൊടുക്കാതെ ബസിനു മുന്നിൽ അഭ്യാസ പ്രകടനം നടത്തിയത്.ഹോൺ അടിച്ചിട്ടും ബസിന് സൈഡ് കൊടുക്കാതെയായിരുന്നു നടുറോഡിലെ അഭ്യാസങ്ങൾ.സംഭവത്തില്‍ ബസ് ജീവക്കാര്‍ കൊല്ലം ആർടിഒയ്ക്ക് പരാതി നൽകി.

    Read More »
  • ടാങ്കര്‍ ലോറിയിടിച്ച്‌ പഞ്ചായത്ത് മെമ്ബറിന് ദാരുണാന്ത്യം

    കൊച്ചി: ടാങ്കര്‍ ലോറിയിടിച്ച്‌ പഞ്ചായത്ത് മെമ്ബറിന് ദാരുണാന്ത്യം.എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് മെംബര്‍ മുറവന്‍തുരുത്ത് പൈനേടത്ത് ജോബിയാണ് മരിച്ചത്. കൊടുങ്ങല്ലൂരില്‍ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

    Read More »
  • അഞ്ചല്‍ ബൈപാസ് യാഥാര്‍ത്ഥ്യമായി; മെയ് 17-ന് തുറന്നു കൊടുക്കും

    കൊല്ലം:അഞ്ചൽ നിവാസികളുടെ ഏറെനാളായുള്ള സ്വപ്നമായ ബൈപാസ് യാഥാര്‍ത്ഥ്യമായി.ആയൂർ അഞ്ചൽ റോഡും പുനലൂർ റോഡും ബന്ധിപ്പിച്ചാണ് ബൈപാസ്. 10 മീറ്റർ വീതിയിൽ റോഡും രണ്ട് മീറ്റർ വീതിയിൽ ഓടയും നടപ്പാതയും ഉൾപ്പെടുത്തി ആധുനിക നിലവാരത്തിലാണ് റോഡ് പൂര്ത്തീകരിച്ചിരിക്കുന്നത്. ബൈപാസ് 17ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ജനങ്ങള്‍ക്കായി തുറന്നു നല്‍കും.   കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ബൈപാസിന്റെ നിര്‍മാണം.ആകെ ദൂരം 2.1 കിലോമീറ്ററാണ്.

    Read More »
  • മൂന്നാർ കല്ലാര്‍ എസ്റ്റേറ്റിലിറങ്ങുന്ന കടുവയെ പിടികൂടാന്‍ കൂടുവെക്കണമെന്ന് ആവശ്യവുമായി നാട്ടുകാര്‍

    മൂന്നാർ: മൂന്നാർ കല്ലാര്‍ എസ്റ്റേറ്റിലിറങ്ങുന്ന കടുവയെ പിടികൂടാന്‍ കൂടുവെക്കണമെന്ന് ആവശ്യവുമായി നാട്ടുകാര്‍. വളർത്തുമൃഗങ്ങള്‍ നിരന്തരം അക്രമത്തിനിരയാകാന്‍ തുടങ്ങിയതോടെ ജോലിക്കുപോലാന്‍ പോലുമാകാത്ത സ്ഥിതിയിലാണ് തോട്ടം തോഴിലാളികള്‍. പ്രദേശത്ത് ഒന്നിലധികം കടുവകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കല്ലാര്‍ എസ്റ്റേറ്റില്‍‍‍‍‍‍ നിരന്തരം വളര്‍ത്തുമൃഗങ്ങളെ അക്രമിക്കുന്നത് കടുവയെന്ന് നാട്ടുകാരും വനംവകുപ്പും ഉറപ്പിക്കുന്നത് തോട്ടത്തിനുള്ളിലൂടെ കടന്നുപോയ ജീപ്പ് ഡ്രൈവര്‍ ചിത്രമെടുത്തതോടെയാണ്. സംഭവം നടന്നിട്ട് മുന്നു ദിവസം കഴിഞ്ഞെങ്കിലും കാര്യമായ നടപടിയോന്നുമില്ല. ഇതിനിടെ പലയിടങ്ങളില്‍ കടുവയെ തോട്ടം തോഴിലാളികള്‍ കണ്ടു. ഇതോടെയാണ് ഒന്നിലധികം കടുവകള്‍ പ്രദേശത്തുണ്ടെന്ന നിഗമനത്തില്‍ നാട്ടുകാരെത്തിയിരിക്കുന്നത്. എന്നാല്‍ വനംവകുപ്പ് ഇതുറപ്പിക്കുന്നില്ല. കടുവ ഭീതി മുലം പ്രദേശത്തെ തോട്ടം തോഴിലാളികള്‍ ജോലിക്ക് പോകുന്നില്ല. വനംമന്ത്രി ഇടപെട്ട് കൂടുവച്ച് പിടിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. വനംവകുപ്പ് കാര്യമായോന്നും ചെയ്യാത്തതില്‍ വലിയ പ്രതിക്ഷേധമുണ്ട് പ്രദേശവാസികള്‍ക്ക് അതെസമയം കടുവ കാടിന് പുറത്തെത്താതിരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്‍റെ പ്രതികരണം. കൂടുവെച്ച് പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും വിശദീകരിച്ചു.

    Read More »
  • സ്കൂട്ടറിൽ ലോറിയിടിച്ച് യുവതി മരിച്ചു

    പാലക്കാട്:സ്കൂട്ടറിൽ ലോറിയിടിച്ച് യുവതി മരിച്ചു.സ്കൂട്ടർ യാത്രക്കാരിയായ വിയ്യകുര്‍ശ്ശി സ്വദേശി ജസ്‌ന(26) ആണ് മരിച്ചത്. കുമരംപുത്തൂരില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടമുണ്ടായത്.അപകടത്തില്‍ മറ്റൊരാള്‍ക്കും പരുക്കേറ്റു.ലോറി ഡ്രൈവറെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. (പ്രതീകാത്മക ചിത്രം)

    Read More »
  • ആലപ്പുഴയില്‍ സ്വകാര്യബസിന്റെ പിന്‍ചക്രം തലയിലൂടെ കയറി വീട്ടമ്മ മരിച്ചു

    ആലപ്പുഴ:അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു.കരുവാറ്റ കരീയില്‍ ക്ഷേത്രത്തിന് സമീപം വടക്കതില്‍ ലതയാണ് (46) മരിച്ചത്. മണ്ണാറശാല ക്ഷേത്രത്തിന് കിഴക്ക് വശമുള്ള റോഡിലൂടെ ഭര്‍ത്താവ് ഷേണുവുമൊത്ത് ലത സ്കൂട്ടറില്‍ വരവെ  പിന്നിലൂടെ അമിതവേഗത്തിൽ വന്ന സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ലതയുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ലത മരിച്ചു.

    Read More »
Back to top button
error: