Local

  • ഗൂഗിൽ മാപ് ചതിച്ച് ആശാനെ! വര്‍ക്കല പാപനാശം ബീച്ചിന് സമീപം വിനോദ സഞ്ചാരികൾ വന്ന കാർ പടികെട്ടിൽ കുടുങ്ങി, ഒടുവിൽ ക്രെയ്നെത്തി പൊക്കിയെടുത്തു

    തിരുവനന്തപുരം: ഗൂഗിൽ മാപ് ചതിച്ചു. വർക്കല പാപനാശം ബീച്ചിന് സമീപം വിനോദ സഞ്ചാരികൾ വന്ന കാർ പടികെട്ടിൽ കുടുങ്ങി. വർക്കല ഹെലിപ്പാഡിന് സമീപത്തെ പ്രകൃതി ചികിത്സ കേന്ദ്രത്തിന് മുന്നിലെ റോഡിലൂടെ മുന്നോട്ടുപോയ കാറാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർ പ്രകൃതി ചികിത്സ കേന്ദ്രത്തിന് മുന്നിലെ ചെറിയ ഇടറോഡിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. ഹെലിപാഡിൽനിന്ന് ബീച്ചിലേക്ക് പോകാനായി ഗൂഗ്ൾ മാപ് നോക്കിയാണ് യുവാക്കൾ ഇടറോഡിലൂടെ കാർ ഓടിച്ചുപോയത്. റോഡിന് സമാനമായ വീതിയുണ്ടായിരുന്നെങ്കിലും ഇത് നടപ്പാതയാണെന്ന് യുവാക്കൾ അറിഞ്ഞിരുന്നില്ല. ബീച്ചിന് മുന്നിൽ റോഡ് അവസാനിക്കുന്നിടത്ത് പടിക്കെട്ടുകൾ ഉണ്ടായിരുന്നു. ഇറക്കം ഇറങ്ങിച്ചെന്ന കാർ പടിക്കെട്ടുകളിൽ കുടുങ്ങിനിന്നു. ആർക്കും അപകടമുണ്ടായില്ല. തടിയും കല്ലുകളും ഉപയോഗിച്ച് യുവാക്കൾ കാർ മുകളിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് തിരുവനന്തപുരത്തുനിന്ന് ക്രെയിൻ എത്തിച്ചാണ് കാർ തിരികെ റോഡിലേക്ക് കയറ്റിയത്. രാത്രിയിൽ റോഡിൽ സൈൻ ബോർഡുകളും ലൈറ്റുകളും ഇല്ലാത്തതാണ് അപകടത്തിന് വഴിതെളിച്ചതെന്ന് യുവാക്കൾ…

    Read More »
  • തൃശൂർ ചേര്‍പ്പില്‍  പൊലീസുകാന്  വെട്ടേറ്റു, കൊലക്കേസ് പ്രതിയായ അക്രമി രക്ഷപെട്ടു

       തൃശൂരില്‍ പൊലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി. ഒ സുനിലിനാണ് വെട്ടേറ്റത്. കൊല കേസ് പ്രതി ജിനു ജോസാണ് സുനിലിനെ വെട്ടിയത്. മുഖത്ത് വെട്ടേറ്റ സുനിലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് വിവരം. സുനിലിനെ കൂടാതെ രണ്ട് പൊലീസുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ജിനു ജോസിന്റെ വീട്ടില്‍ വെച്ചു തന്നെയാണ് സംഭവം നടന്നത്. ഇയാളുടെ വീട്ടില്‍ ബഹളം നടക്കുന്നായി പട്രോളിങിനെത്തിയ പോലീസ് സംഘത്തിന് വിവരം ലഭിച്ചു. അതിനെ തുടര്‍ന്ന് ജിനുവിൻ്റെ വീട്ടിലെത്തിയപ്പോഴാണ് അക്രമം. പൊലീസുകാരനെ ആക്രമിച്ച ശേഷം പ്രതി ജിനു ഇറങ്ങിയോടി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • പുലി ചത്ത കേസിൽ വനം വകുപ്പ് ചോദ്യം ചെയ്ത ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; കർഷകർ അടക്കം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി

    പാലക്കാട്: പുലി ചത്ത കേസിൽ വനം വകുപ്പ് ചോദ്യം ചെയ്ത ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മംഗലം ഡാമിനടുത്തെ ടാപ്പിങ് തൊഴിലാളി ഓടംതോട് സ്വദേശി സജീവിനെയാണ് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. 54 വയസായിരുന്നു. വനം വകുപ്പിന്റെ മാനസിക പീഡനവും ഭീഷണിയും മൂലം സജീവ് ജീവനൊടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് പ്രദേശത്തെ കർഷകർ അടക്കം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇവർ മൃതദേഹവുമായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ചു. മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷന് മുന്നിലാണ് പ്രതിഷേധം. കഴിഞ്ഞമാസം ഓടംതോടിലെ സ്വകാര്യ ഭൂമിയിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ വനം വകുപ്പ് സജീവിനെ തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

    Read More »
  • നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു

    നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ) അന്തരിച്ചു. 70 വയസ് ആയിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിൻ്റെ ഭാര്യയാണ്. കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു. മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിംകുട്ടി, സക്കറിയ, സൌദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍. മക്കള്‍: ജൂലി, ജൂബി, ജിതിന്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് ചെമ്പ് ജുമാ മസ്‍ജിദ് ഖബര്‍സ്ഥാനില്‍.  

    Read More »
  • ആലപ്പുഴ സിപിഎമ്മിൽ കൂട്ടത്തല്ല്; പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് കുട്ടനാട് ഏരിയാ കമ്മിറ്റിയിലെ 3 പേരെ പുറത്താക്കി

    കുട്ടനാട്: ആലപ്പുഴ സിപിഎമ്മിൽ കൂട്ടത്തല്ല്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് കുട്ടനാട് ഏരിയാ കമ്മിറ്റിയിലെ 3 പേരെ പുറത്താക്കി. എഎസ് അജിത്, വി കെ കുഞ്ഞുമോൻ, എംഡി ഉദയ് കുമാർ എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇവർക്കെതിരെയുള്ള നടപടിയുണ്ടായത്. ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനമാണ് ഇവർ നടത്തിയതെന്നാണ് സിപിഎം നിലപാട്. അടുത്തിടെ ഇവർ സിപിഐയിൽ ചേർന്നിരുന്നു. അതിനിടെ,പാർട്ടിയിൽ നിന്ന് പുറത്താക്കിയവർക്കെതിരെ കുട്ടനാട്ടിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വർഗ വഞ്ചകരെന്നും ഒറ്റുകാരെന്നുമാണ് പോസ്റ്ററുകളിലുള്ളത്. കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിൽ 222 പേർ കഴിഞ്ഞയാഴ്ച സിപിഐയിൽ ചേർന്നിരുന്നു. അതേസമയം, ഇവർക്ക് അംഗത്വം നൽകിയത് സിപിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ പോര് തുടങ്ങിയിരുന്നു. കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് തുടങ്ങിയതാണ് സിപിഎമ്മിന് കുട്ടനാട്ടിലെ തലവേദന. വിഭാഗീയത രൂക്ഷമായതോടെ ലോക്കല്‍ സമ്മേളനങ്ങളില്‍ പലതിലും ചേരി തിരിഞ്ഞ് തെരഞ്ഞെടുപ്പ് നടന്നു. സമ്മേളനത്തിന് പിന്നാലെ ഏരിയാ കമ്മിറ്റി നേതൃത്വത്തിനെതിരെ…

    Read More »
  • കിണറ്റിലകപ്പെട്ട 85 വയസുകാരിക്ക് രക്ഷകരായി നെയ്യാറ്റിന്‍കര ഫയർഫോഴ്സ്

    തിരുവനന്തപുരം: കിണറ്റിലകപ്പെട്ട 85 വയസുകാരിക്ക് രക്ഷകരായി നെയ്യാറ്റിന്‍കര ഫയർഫോഴ്സ്. കമുകിൻകോട് കോട്ടപ്പുറം ചെമ്മണ്ണുവിള വീട്ടിൽ ശ്രീമതിയെന്ന 85 വയസുകാരിയാണ് അറുപത് അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ വീണത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു സംഭവം. സംഭവം അറിഞ്ഞ് ഉടൻ തന്നെ നെയ്യാറ്റിന്‍കര ഫയർ സ്റ്റേഷനിലെ സംഘം സ്ഥലത്തെത്തി. ഫയര്‍ ഫോഴ്സ് സംഘം എത്തി നോക്കുമ്പോൾ ശ്രീമതി വെള്ളത്തിൽ മുങ്ങിത്താഴുകയും കൈകാലുകളിട്ടടിക്കുകയുമായിരുന്നു. ഉടൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വി.എസ്.സുജൻ കിണറിലിറങ്ങി അവശയായ ശ്രീമതിയെ വലയ്ക്ക് ഉള്ളിൽ ആക്കി മറ്റു ജീവനക്കാരുടെ സഹായത്തോടെ പുറത്തെത്തിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ രാജശേഖരൻ നായരുടെ നേതൃത്വത്തിലെത്തിയ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ സോണി എം.എ, പ്രസാദ് കുമാർ, പ്രദീഷ് ചന്ദ്രൻ, ജയകൃഷ്ണൻ, വിനീഷ് കുമാർ, വൈശാഖ്, പ്രദീഷ് ചന്ദ്രൻ, ശീതൾ ഹോംഗാർഡുമാരായ ഗോപകുമാർ, വനജകുമാർ, രാജശേഖരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

    Read More »
  • കൊതിയൂറും കേക്കുകളും മധുരമിറ്റുന്ന ചോക്ക്‌ലേറ്റുകളും മറ്റു വ്യത്യസ്ത മധുരപലഹാരങ്ങളുമുണ്ടാക്കി നാടിന് മധുരം വിളമ്പി നിപ്മറിലെ കുട്ടികൾ

    തൃശൂർ: കൊതിയൂറും കേക്കുകളും മധുരമിറ്റുന്ന ചോക്ക്‌ലേറ്റുകളും മറ്റു വ്യത്യസ്ത മധുരപലഹാരങ്ങളുമുണ്ടാക്കി നാടിന് മധുരം വിളമ്പി നിപ്മറിലെ കുട്ടികൾ. കല്ലേറ്റുങ്കരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലെ ഭിന്നശേഷി കുട്ടികളുടെ തൊഴിൽ പരിശീലന പദ്ധതിയായ എം വോക്കിന് കീഴിൽ പരിശീലനം നടത്തുന്ന കുട്ടികളാണ് മധുര രുചിക്കൂട്ടുകളുടെ സൃഷ്ടാക്കൾ. ആറുമാസത്തെ പരിശീലന കാലയളവിൽ വിവിധതരം കേക്കുകൾ, ചോക്ക്‌ലെറ്റുകൾ, ഷേക്കുകൾ, സാലഡുകൾ തുടങ്ങിയവയാണ് കുട്ടികൾ തയാറാക്കാൻ പഠിക്കുന്നത്. ഇതുവഴി സ്വന്തം കഴിവ് കൊണ്ടുതന്നെ ജീവിതം കരുപിടിപ്പിക്കാൻ കുട്ടികൾ പ്രാപ്തരാകുമെന്ന് നിപ്മർ എക്‌സി. ഡയറക്ടർ ഇൻചാർജ് സി. ചന്ദ്രബാബു പറഞ്ഞു. ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ തെരഞ്ഞെടുക്കൽ, അളവ് നിർണയിക്കൽ, ബേക്കിങ്, ഗാർനിഷിങ്, വിളമ്പി നൽകൽ, പാക്കിങ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ കുട്ടികൾ പരിശീലനം നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ബേക്കറികളിൽ പ്രായോഗികമായ പരിശീലനം നേടുന്നതിനും അവസരമുണ്ട്. കൂടാതെ പ്രാദേശിക വ്യാപാരമേളകളിൽ പങ്കെടുത്ത് വിപണി ഇടപെടലുകൾ പരിശീലനവും ലഭിക്കുന്നു. ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷവേളകളിൽ കേക്ക്‌മേളകൾ,…

    Read More »
  • കാർ നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന 5 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു

    ആലപ്പുഴ: കാർ നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന 5 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നിന് അഗ്നിരക്ഷാസേന ഓഫിസിന് സമീപം ആലപ്പുഴ–അമ്പലപ്പുഴ തോട്ടിൽ പോഞ്ഞിക്കര ഭാഗത്തായിരുന്നു അപകടം. കെഎസ്ആർടിസി റോഡിൽ നിന്നു ചുങ്കം റോഡിലേക്ക് വരികയായിരുന്ന കാർ. നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി അഞ്ച് പേരെയും കരക്കെത്തിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിഷ്ണു (31), ദേവനാരായണൻ (26) എന്നിവരെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫിസർ എസ്. പ്രസാദിന്റെ ചുമതലയിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജയസിംഹൻ, എഎസ്ടിഒ ഗ്രേഡ് എ. നൗഷാദ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ വി. സന്തോഷ്, ടി. ജെ. ജിജോ, എ. ജെ. ബഞ്ചമിൻ, സനൽകുമാർ, എച്ച്. പ്രശാന്ത്, എം. പി. പ്രമോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

    Read More »
  • വര്‍ക്കലയിൽ സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

    തിരുവനന്തപുരം: വര്‍ക്കല കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരുനിലക്കോട് കലാനിലയത്തില്‍ 24കാരന്‍ സംഗീത് ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ആറുമണിയോടെ കരനിലക്കോട് മാവിള ജംഗ്ഷനിലായിരുന്നു സംഭവം. റോഡിലേക്ക് തെറിച്ചുവീണ സംഗീതിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഗീതിനൊപ്പം ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിനു കാരണമായ ശ്രീനന്ദ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നാട്ടിലെ എല്ലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു സംഗീതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഓണാഘോഷ പരിപാടികളിലും സജീവമായിരുന്ന സംഗീത്. ഇന്ന് നടക്കുന്ന ചതയ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായതെന്നും പ്രദേശവാസികൾ പറഞ്ഞു.

    Read More »
  • കോട്ടയം ഓണംതുരുത്തിൽ ഓണാഘോഷത്തിനിടയിൽ ലഹരി മാഫിയ സംഘങ്ങൾ ഏറ്റുമുട്ടി, യുവാവ് കുത്തേറ്റ് മരിച്ചു; കൂട്ടുകാരന്  ഗുരുതര പരിക്ക്

       കോട്ടയം ജില്ലയിലെ  നീണ്ടൂരിനടുത്ത് ഓണം തുരുത്തിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി.  നീണ്ടൂർ സ്വദേശിയായ അശ്വിൻ (23) എന്ന യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന അനന്ദു എന്ന യുവാവിന് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ഒൻപതരയോടെ നീണ്ടൂർ ഓണംതുരുത്ത് കവലയ്ക്ക് സമീപമായിരുന്നു അക്രമ സംഭവങ്ങൾ. ഇവിടെ ലഹരി മാഫിയ സംഘങ്ങൾ നിരന്തരം തമ്പടിക്കുന്നതായി നേരത്തെ തന്നെ നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു. ഇതിനിടെ തിരുവോണ ദിവസമായ ചൊവ്വാഴ്ച പ്രദേശത്ത് യുവാക്കളുടെ സംഘങ്ങൾ തമ്പടിക്കുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് നാട്ടുകാർക്ക് ലഭിക്കുന്ന വിവരം. തുടർന്ന്, കുത്തേറ്റ് കിടന്ന രണ്ടു പേരെയും നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വച്ചാണ് അശ്വിൻ മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംഭവത്തിൽ ഗുണ്ടാ അക്രമി സംഘങ്ങൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
Back to top button
error: