LocalNEWS

തൃശൂർ ചേര്‍പ്പില്‍  പൊലീസുകാന്  വെട്ടേറ്റു, കൊലക്കേസ് പ്രതിയായ അക്രമി രക്ഷപെട്ടു

   തൃശൂരില്‍ പൊലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി. ഒ സുനിലിനാണ് വെട്ടേറ്റത്. കൊല കേസ് പ്രതി ജിനു ജോസാണ് സുനിലിനെ വെട്ടിയത്. മുഖത്ത് വെട്ടേറ്റ സുനിലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് വിവരം.

സുനിലിനെ കൂടാതെ രണ്ട് പൊലീസുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ജിനു ജോസിന്റെ വീട്ടില്‍ വെച്ചു തന്നെയാണ് സംഭവം നടന്നത്. ഇയാളുടെ വീട്ടില്‍ ബഹളം നടക്കുന്നായി പട്രോളിങിനെത്തിയ പോലീസ് സംഘത്തിന് വിവരം ലഭിച്ചു. അതിനെ തുടര്‍ന്ന് ജിനുവിൻ്റെ വീട്ടിലെത്തിയപ്പോഴാണ് അക്രമം.
പൊലീസുകാരനെ ആക്രമിച്ച ശേഷം പ്രതി ജിനു ഇറങ്ങിയോടി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: