അമേരിക്കന്‍ ഉപരോധം ലംഘിച്ച് ഇറാനില്‍നിന്ന് എണ്ണ വാങ്ങി; യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റുമായി 275 ദശലക്ഷം ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി അദാനി; കൈക്കൂലിക്കേസിലും അനുരഞ്ജനം

ന്യൂയോര്‍ക്ക്: ഇറാനെതിരായ യുഎസ് ഉപരോധം 32 തവണ ലംഘിച്ചതിന്റെ പേരില്‍ അമേരിക്ക ചുമത്തിയ പിഴയില്‍ അദാനിക്ക് ആശ്വാസം. 275 ദശലക്ഷം ഡോളറിന്റെ ഒത്തുതീര്‍പ്പിന് യുഎസ് ട്രെഷറി ഡിപ്പാര്‍ട്ട്മെന്റ് സമ്മതം അറിയിച്ചു.
ദുബായ് ആസ്ഥാനമായുള്ള ഒരു വ്യാപാരിയില്‍ നിന്ന് അദാനി എന്റര്‍പ്രൈസസ് ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍.പി.ജി) വാങ്ങിയിരുന്നു എന്നാണ് യു.എസ് ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിന് അസറ്റ്സ് കണ്ട്രോള് പ്രസ്താവനയില്‍ അറിയിച്ചത്. ഈ ഗ്യാസ് ഇറാഖില്‍ നിന്നും ഒമാനില്‍ നിന്നും വിതരണം ചെയ്തതാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, ഇത് ഇറാനില്‍നിന്ന് എത്തിച്ചതാണെന്നാണ് ആരോപണം.
അതേസമയം, ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കാന് പദ്ധതിയിട്ടു എന്ന ആരോപണത്തില്‍ ഗൗതം അദനിക്കെതിരെ വേറെ ഫയല്‍ ചെയ്തിരുന്ന സിവില്‍ കേസ് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനുമായി (എസ്.ഇ.സി) ഒത്തുതീര്‍പ്പാക്കിയതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നിരുന്നാലും, ഈ എസ്.ഇ.സി ഒത്തുതീര്‍പ്പിന് കോടതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില് 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാമെന്ന് അദാനി വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന്, അദനിക്കെതിരെയുള്ള ക്രിമിനല്‍ തട്ടിപ്പ് കുറ്റപത്രങ്ങള്‍ ഒഴിവാക്കാന്‍ യു.എസ് നീതിന്യായ വകുപ്പ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.
അദാനി ഗ്രൂപ്പ് ഓഫ് കമ്പനികള്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് വികസിപ്പിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയെന്നാരോപിച്ചാണ് യു.എസിലെ പ്രോസിക്യൂട്ടര്‍മാര്‍ അദാനിക്കെതിരെ കുറ്റം ചുമത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
#AdaniEnterprises, #GautamAdani, #USSanctions, #IranSanctions, #USAdaniSettlement, #SECNews, #AdaniGroup, #LPGImport, #BreakingNewsMalayalam, #അദാനി, #യുഎസ്ഉപരോധം, #ലാവGroup, #ഗൗതംഅദാനി, #ബിസിനസ്വാർത്തകൾ, #ഇന്ത്യൻവാർത്തകൾ, #AdaniBribeCase, #SolarProjectIndia, #USCourt, #AdaniInvestUS, #GlobalBusinessNews #AdaniGroupSettlement, #IranSanctionsViolation, #USTreasuryDepartment, #OFAC, #GautamAdaniSEC, #AdaniBribingAllegation, #USJusticeDepartment, #CivilLiabilitySettlement, #AdaniUSInvestment, #SolarPlantScam, #LPGTraderDubai, #ReutersReport, #CorporateGovernance, #GlobalSanctions, #FinancialFraudCase, #USSecuritiesExchangeCommission, #AdaniEnterprisesShare, #InternationalTradeLaw, #GoogleNewsBusiness, #MarketUpdate





