LocalNEWS

കിണറ്റിലകപ്പെട്ട 85 വയസുകാരിക്ക് രക്ഷകരായി നെയ്യാറ്റിന്‍കര ഫയർഫോഴ്സ്

തിരുവനന്തപുരം: കിണറ്റിലകപ്പെട്ട 85 വയസുകാരിക്ക് രക്ഷകരായി നെയ്യാറ്റിന്‍കര ഫയർഫോഴ്സ്. കമുകിൻകോട് കോട്ടപ്പുറം ചെമ്മണ്ണുവിള വീട്ടിൽ ശ്രീമതിയെന്ന 85 വയസുകാരിയാണ് അറുപത് അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ വീണത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു സംഭവം. സംഭവം അറിഞ്ഞ് ഉടൻ തന്നെ നെയ്യാറ്റിന്‍കര ഫയർ സ്റ്റേഷനിലെ സംഘം സ്ഥലത്തെത്തി.

ഫയര്‍ ഫോഴ്സ് സംഘം എത്തി നോക്കുമ്പോൾ ശ്രീമതി വെള്ളത്തിൽ മുങ്ങിത്താഴുകയും കൈകാലുകളിട്ടടിക്കുകയുമായിരുന്നു. ഉടൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വി.എസ്.സുജൻ കിണറിലിറങ്ങി അവശയായ ശ്രീമതിയെ വലയ്ക്ക് ഉള്ളിൽ ആക്കി മറ്റു ജീവനക്കാരുടെ സഹായത്തോടെ പുറത്തെത്തിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ എത്തിച്ചു.

Signature-ad

ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ രാജശേഖരൻ നായരുടെ നേതൃത്വത്തിലെത്തിയ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ സോണി എം.എ, പ്രസാദ് കുമാർ, പ്രദീഷ് ചന്ദ്രൻ, ജയകൃഷ്ണൻ, വിനീഷ് കുമാർ, വൈശാഖ്, പ്രദീഷ് ചന്ദ്രൻ, ശീതൾ ഹോംഗാർഡുമാരായ ഗോപകുമാർ, വനജകുമാർ, രാജശേഖരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Back to top button
error: