Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

സത്യപ്രതിജ്ഞ ചടങ്ങില്‍ റിനിയെ കൂകി വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കാണിയായി രാഹുല്‍ മാങ്കൂട്ടത്തില്‍

സത്യപ്രതിജ്ഞ കാണാനെത്തിയ റിനി ആന്‍ ജോര്‍ജിനെ കൂകി വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയ റിനി നടന്നു പോകുന്നതിനിടെ ആളുകള്‍ കൂകി വിളിക്കുകയായിരുന്നു. ഒരു അഭിമുഖത്തിനിടെ  റിനി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് റിനി.

സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത സമയത്ത് അഭിനന്ദനങ്ങളുമായി റിനി പോസ്റ്റിട്ടിരുന്നു. ‘പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും’ എന്നായിരുന്നു അന്നത്തെ പോസ്റ്റ്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചും റിനി അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.

Signature-ad

റിനിയുടെ ഒരഭിമുഖത്തിലെ വെളിപ്പെടുത്തലുകളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധത്തിലാക്കിയത്. ഇതേ തുടര്‍ന്നാണ് രാഹുലിനെതിരായ ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നതും, പീഡനത്തിനരയായ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും. യുവനേതാവിന്‍റെ അടുത്തു നിന്നും മോശം സമീപനം ഉണ്ടായിരുന്നുവെന്നും അശ്ലീല സന്ദേശങ്ങളയച്ചെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഈ വിഷയത്തില്‍ പലരോടും സംസാരിച്ചെങ്കിലും സ്ത്രീകള്‍ക്കു വേണ്ടി നില്‍ക്കുന്ന പല മാന്യന്‍മാക്കും ‘ഹൂ കെയേഴ്സ്’ എന്ന ആറ്റിറ്റ്യൂഡാണ് എന്നും റിനി പറഞ്ഞിരുന്നു.  വെളിപ്പെടുത്തലിന് പിന്നാലെ റിനിക്കെതിരെ പലതവണയായി സൈബര്‍ അറ്റാക്ക് നടന്നിരുന്നു

Back to top button
error: