LocalNEWS

കൊതിയൂറും കേക്കുകളും മധുരമിറ്റുന്ന ചോക്ക്‌ലേറ്റുകളും മറ്റു വ്യത്യസ്ത മധുരപലഹാരങ്ങളുമുണ്ടാക്കി നാടിന് മധുരം വിളമ്പി നിപ്മറിലെ കുട്ടികൾ

തൃശൂർ: കൊതിയൂറും കേക്കുകളും മധുരമിറ്റുന്ന ചോക്ക്‌ലേറ്റുകളും മറ്റു വ്യത്യസ്ത മധുരപലഹാരങ്ങളുമുണ്ടാക്കി നാടിന് മധുരം വിളമ്പി നിപ്മറിലെ കുട്ടികൾ. കല്ലേറ്റുങ്കരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലെ ഭിന്നശേഷി കുട്ടികളുടെ തൊഴിൽ പരിശീലന പദ്ധതിയായ എം വോക്കിന് കീഴിൽ പരിശീലനം നടത്തുന്ന കുട്ടികളാണ് മധുര രുചിക്കൂട്ടുകളുടെ സൃഷ്ടാക്കൾ.

ആറുമാസത്തെ പരിശീലന കാലയളവിൽ വിവിധതരം കേക്കുകൾ, ചോക്ക്‌ലെറ്റുകൾ, ഷേക്കുകൾ, സാലഡുകൾ തുടങ്ങിയവയാണ് കുട്ടികൾ തയാറാക്കാൻ പഠിക്കുന്നത്. ഇതുവഴി സ്വന്തം കഴിവ് കൊണ്ടുതന്നെ ജീവിതം കരുപിടിപ്പിക്കാൻ കുട്ടികൾ പ്രാപ്തരാകുമെന്ന് നിപ്മർ എക്‌സി. ഡയറക്ടർ ഇൻചാർജ് സി. ചന്ദ്രബാബു പറഞ്ഞു. ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ തെരഞ്ഞെടുക്കൽ, അളവ് നിർണയിക്കൽ, ബേക്കിങ്, ഗാർനിഷിങ്, വിളമ്പി നൽകൽ, പാക്കിങ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ കുട്ടികൾ പരിശീലനം നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ബേക്കറികളിൽ പ്രായോഗികമായ പരിശീലനം നേടുന്നതിനും അവസരമുണ്ട്.

Signature-ad

കൂടാതെ പ്രാദേശിക വ്യാപാരമേളകളിൽ പങ്കെടുത്ത് വിപണി ഇടപെടലുകൾ പരിശീലനവും ലഭിക്കുന്നു. ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷവേളകളിൽ കേക്ക്‌മേളകൾ, ഭക്ഷ്യമേളകൾ എന്നിവയിൽ പങ്കെടുത്ത് വിപണി തന്ത്രങ്ങൾ അഭ്യസിക്കുന്നതിനും പരിശീലന പദ്ധതിയിലൂടെ കുട്ടികൾക്ക് സാധിക്കും. ആദ്യഘട്ടത്തിൽ എട്ടു കുട്ടികളാണ് പരിശീലനം പൂർത്തിയാക്കിയത്.

Back to top button
error: