Local

  • കോട്ടയം ജില്ലയിൽ 12 പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

    കോട്ടയം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോട്ടയം ജില്ലയിലെ 12 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രി നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ. വർഗീസ് ടി.എം (ഡി.വൈ.എസ്.പി ക്രൈം ബ്രാഞ്ച് കോട്ടയം), സന്തോഷ് കുമാർ കെ (എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം), മണിലാൽ എം.ആർ (എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം), ദിലീപ് വർമ്മ. വി (എസ്.സി.പി.ഓ കോട്ടയം വെസ്റ്റ് പി.എസ്), ജോമി കെ വർഗീസ് (എസ്.സി.പി.ഓ മേലുകാവ് പി.എസ്), രമാ വേലായുധൻ (എ.എസ്.ഐ മേലുകാവ് പി.എസ്), സന്തോഷ് എൻ.എൻ (എ.എസ്.ഐ മേലുകാവ് പി.എസ്), സെബാസ്റ്റ്യൻ വി.എ (എ.എസ്.ഐ കറുകച്ചാൽ പി.എസ്), സുശീലൻ പി.ആർ (എസ്.ഐ തലയോലപ്പറമ്പ് പി.എസ്), ജോസ് എ.വി (എസ്.സി.പി.ഓ കുറവിലങ്ങാട് പി.എസ്), ബിനോയ് എം.സി (എസ്.സി.പി.ഓ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം) ) അസിയ ടി.എ ( എ.എസ്ഐ. വാകത്താനം ) എന്നിവരാണ് മുഖ്യമന്ത്രിയുടെ മെഡലിന്…

    Read More »
  • പിറവത്ത് ട്രെയിനില്‍ നിന്നും പുഴയില്‍ വീണ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

    പിറവം റോഡ് റയിൽവെ സ്റ്റേഷന് സമീപം ട്രെയിനില്‍ നിന്നും പുഴയില്‍ വീണ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി.അതേസമയം മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല. 40-45 വയസ് പ്രായമുള്ളയാളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിെന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്നയാള്‍ മൂവാറ്റുപുഴയാറിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വെള്ളൂര്‍ റെയില്‍വേ മേല്‍പ്പാലത്തിലൂടെ കടന്നുപോകവേയായിരുന്നു അപകടം. വൈക്കം കടത്തുരുത്തി ഫയര്‍ഫോഴ്സ് യൂണിറ്റുകളില്‍ നിന്നും സ്കൂബ ടീം എത്തി രാത്രിയുള്‍പ്പെടെ തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല.രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ്, മൃതദേഹം കണ്ടെത്തിയത്.

    Read More »
  • ബസ് കാറിൽ തട്ടി എന്ന് ആരോപണം, മേല്‍പാലത്തിന് മുകളില്‍ വെച്ച് ബസിന്റെ താക്കോല്‍ ഊരിയെടുത്ത് മുങ്ങിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

      കാഞ്ഞങ്ങാട്: ബസ് കാറില്‍ തട്ടിയതിനെ ചൊല്ലി ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും താക്കോലും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെടുകയും ചെയ്തെന്ന കേസില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി കെ ജാസിറിനെ (38) യാണ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പടന്നക്കാട് മുതല്‍ പുതിയകോട്ട വരെയുള്ള നൂറോളം സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ നിന്നും 15 കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് കാറിനെ കുറിച്ച് സൂചന ലഭിച്ചത്. പിന്നീട് കാറിന്റെ ഉടമ അജാനൂര്‍ സ്വദേശി നാസറാണെന്ന് പൊലീസ് കണ്ടെത്തി. നാസറിനെ ചോദ്യം ചെയ്തപ്പോഴാണ് കാര്‍ ഓടിച്ചതും ബസ് ഡ്രൈവറെ അക്രമിച്ചതും ജാസിറാണെന്ന് വെളിപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പടന്നക്കാട് മേല്‍പാലത്തില്‍ വെച്ചാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ എല്‍ 58 എന്‍ 2537 നമ്പര്‍ ബസ് കാറില്‍ ഉരസിയെന്ന് ആരോപിച്ച്…

    Read More »
  • ഓഫീസ് സമയത്തിന് ശേഷം പ്രതിഷേധ പരിപാടി നടത്തിയതിന് സംഘടനാ നേതാവായ കനറാ ബാങ്ക് ജീവനക്കാരന് മെമ്മോ; ജീവനക്കാർ ധർണ്ണ നടത്തി

    കോട്ടയം: ഞീഴൂർ കനറാ ബാങ്ക് ദിവസക്കൂലി തൊഴിലാളിയുടെ വേതനം അക്കൗണ്ടിൽ ഇടാതെ പണമായി നൽകുന്നതിനെതിരേ, ഓഫീസ് സമയത്തിന് ശേഷം പ്രതിഷേധ പരിപാടി നടത്തിയതിന് സംഘടനാ നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരേ പ്രതിഷേധ ധർണ്ണ നടത്തി. സംഘടനാ നേതാവായ കനറാ ബാങ്ക് ജീവനക്കാരന് ബാങ്ക് മാനേജ്മെന്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ ബാങ്ക് ജീവനക്കാർ ബി.ഇ.എഫ്.ഐയുടെ നേതൃത്വത്തിൽ കനറാ ബാങ്ക് കോട്ടയം റീജിയണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ സമരം ബി.ഇ.എഫ്.ഐ. സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വി.പി. ശ്രീരാമൻ അദ്ധ്യക്ഷനായ യോഗത്തിൽ ബെഫി ജില്ലാ സെക്രട്ടറി കെ.കെ. ബിനു സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം രാജേഷ് ദിവാകരൻ നന്ദിയും പ്രകാശിപ്പിച്ചു. എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ റെഡ്യാർ, കെ.ഡി. സുരേഷ്, റെന്നി പി.സി. തുടങ്ങിയവർ സംസാരിച്ചു. കാരണം കാണിക്കൽ നോട്ടീസ് പിൻവലിച്ചിലെങ്കിൽ സമരം കനറാബാങ്ക് ശാഖകൾക്ക് മുന്നിലേക്ക് വ്യാപിക്കുമെന്ന്…

    Read More »
  • ജനങ്ങൾക്ക് ഭീക്ഷണിയായി ടെലിഫോൺ പോസ്റ്റ് 

    മുണ്ടക്കയം: ടെലിഫോൺ പോസ്റ്റ് താഴെവീഴാറായിട്ടും വകുപ്പ് അറിഞ്ഞിട്ടില്ല.മുണ്ടക്കയത്തിന് സമീപം കോരുത്തോടാണ് സംഭവം.കോരുത്തോട് പഞ്ചായത്ത്‌ ഓഫീസ് ജംഗ്ഷനിൽ  സ്കൂൾ  കുട്ടികളും യാത്രക്കാരും ബസ് കാത്തു നിൽക്കുന്ന ബസ് സ്റ്റോപ്പിലാണ് അപകടകാരമായി  വീഴാറായി  നിൽക്കുന്ന ടെലിഫോൺ പോസ്റ്റ്. കാലപ്പഴക്കം കൊണ്ട് ചുവട് ദ്രവിച്ച പോസ്റ്റ് ഏതുസമയത്തും വീഴാവുന്ന നിലയിലാണ്.പോസ്റ്റ്‌ അടിയന്തിരമായി നീക്കം ചെയ്യാൻ ബിഎസ്എൻഎൽ അധികൃതർ  നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

    Read More »
  • ഇഷ്ടമില്ലാത്ത വിവാഹം വീട്ടുകാർ തീരുമാനിച്ചതിന്റെ പേരിൽ 21കാരി  വീട്ടിനുള്ളിൽ ജീവനൊടുക്കി

        കാഞ്ഞങ്ങാട്: 21 കാരിയായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പനയാൽ എക്കാൽ സ്വദേശി കൃഷ്ണന്റെ മകൾ നീതു കൃഷ്ണയാണ് മരിച്ചത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൂട്ടപ്പുന്ന സ്വസ്തി ക്ലബ് ശിങ്കാരി മേളം കലാകാരിയും ഡി.വൈ.എഫ്.ഐ കൂട്ടപ്പുന്ന എക്സ്ക്യൂടീവ്‌ അംഗവുമായിരുന്നു. ഇഷ്ടമില്ലാത്ത വിവാഹം ബന്ധുക്കൾ തീരുമാനിച്ചതിൽ യുവതിക്ക് മനോവിഷമം ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബേക്കൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. ശ്രീലതയാണ് മാതാവ്. സഹോദരൻ: ജിതിൻ കൃഷ്ണ.

    Read More »
  • സമ്പൂർണ വാക്‌സിനേഷൻ തീവ്രയജ്ഞം: കോട്ടയം ജില്ലാതല ആലോചനായോഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു

    കോട്ടയം: ദേശീയതലത്തിൽ നടക്കുന്ന സമ്പൂർണ വാക്‌സിനേഷൻ തീവ്രയജ്ഞത്തിന്റെ ജില്ലാതല യോഗം ഈരാറ്റുപേട്ടയിൽ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വാക്‌സിനേഷനിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ജില്ലയായ കോട്ടയത്ത് വാക്‌സിനേഷനിൽ പിന്നിൽ നിൽക്കുന്ന പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭ, പാറത്തോട് ഗ്രാമപഞ്ചായത്തുകളിൽ രാഷ്ട്രീയ മത സംഘടനകൾ യുവജന സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഉദ്യമം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരഭവൻ ഹാളിൽ നടന്ന യോഗത്തിൽ നഗരസഭ അധ്യക്ഷ സുഹറാ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ മുഖ്യപ്രഭാഷണം നടത്തി. ഇന്നു മുതൽ 12 വരെ ജില്ലയിലുടനീളം പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും രണ്ടാം ഘട്ട ക്യാമ്പുകൾ സെപ്റ്റംബർ 11 മുതൽ 16 വരെയും, മൂന്നാം ഘട്ട ക്യാമ്പുകൾ ഒക്ടോബർ 9 മുതൽ 14 വരെയും നടക്കുമെന്നും ഡി എം ഓ അറിയിച്ചു. ആരോഗ്യ…

    Read More »
  • ദ് ടേസ്റ്റ് ഓഫ് തലയാഴം; മൂല്യ വർദ്ധിത ഭക്ഷ്യോത്പന്നങ്ങൾ വിപണിയിലേക്ക്

    കോട്ടയം: തലയാഴത്ത് കാർഷികമൂല്യ വർദ്ധിത ഭക്ഷ്യ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ദ് ടേസ്റ്റ് ഓഫ് തലയാഴം എന്ന പേരിൽ ആരംഭിച്ച വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഭക്ഷ്യോത്പന്നങ്ങൾ തലയാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസി സോണിക്ക് കൈമാറി. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബിയുടെ നിർദ്ദേശപ്രകാരം 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷൻ, കുമരകം കാർഷിക വിജ്ഞാനകേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് കോമൺ ഫെസിലിറ്റി സെന്റർ തലയാഴം തോട്ടകത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് വക കെട്ടിടത്തിൽ ആരംഭിച്ചത്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. തലയാഴം കൂടാതെ സമീപ പഞ്ചായത്തുകളിലെ കർഷകർക്ക് കൂടി ഗുണകരമാകുന്ന വിധമാണ് ജില്ലാ പഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കാർഷിക ഉത്പന്നങ്ങൾ സംസ്കരിച്ച് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി…

    Read More »
  • പാലാ രൂപതയുടെ കാസ ദെൽ ക്ലെയറോ വൈദിക മന്ദിരം ഉദ്‌ഘാടനം ചെയ്തു

    പാലാ: പാലാ രൂപത ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ മെത്രാഭിഷേക സുവർണ്ണ ജൂബിലി സ്മാരകമായി നിർമ്മിച്ച വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി. മാർ സ്ലീവാ മെഡിസിറ്റിയോട് അനുബന്ധിച്ചാണ് കാസ ദെൽ ക്ലെയറോ എന്ന പേരിൽ വൈദിക മന്ദിരം നിർമ്മിച്ചത്. ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനത്തോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പിന് മുഖ്യ കാർമികത്വം വഹിച്ചു. ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, ഷംഷാബാദ് ഓക്സിലറി ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ എന്നിവർ പങ്കെടുത്തു. മാർ ജോസഫ് കല്ലറങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാർ ജോസഫ് പള്ളിക്കാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ, കാസാ ദെൽ ക്ലെയറോ ഡയറക്ടർ ഫാ.അഗസ്റ്റിൻ പെരുമറ്റത്തിൽ , പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ, മാണി സി. കാപ്പൻ എം എൽ…

    Read More »
  • വയനാട് കൂടൽക്കടവ് ചെക്ക് ഡാമിൽ യുവാവ് മുങ്ങി മരിച്ചു, വലവീശുന്നതിനിടെ അപകടത്തിൽ പെട്ടതെന്ന് സൂചന

    വയനാട് ജില്ലയിലെ ദാസനക്കര കൂടല്‍കടവ് ചെക്ക്ഡാമിന് സമീപം മീന്‍ പിടിക്കുന്നതിനിടെ പുഴയിലകപ്പെട്ട യുവാവ് മുങ്ങി മരിച്ചു. പനമരം ചുണ്ടക്കുന്ന് പൂക്കോടന്‍ നാസറാണ് മരിച്ചത്. മാനന്തവാടിയില്‍ നിന്നും അഗ്‌നി രക്ഷാ സേന സ്‌കൂബ ഡൈവിംഗിലൂടെ ആളെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഏകദേശം മൂന്ന് മണിക്കൂര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കയ്യില്‍ വീശുവലയുടെ കയര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വലയിടുന്നതിനിടയില്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതായിരിക്കുമെന്നാണ് സൂചന. മാനന്തവാടി എസ്.ഐ സോബിന്റെ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി. വി വിശ്വാസ്., അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ എം രാജന്‍, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ എം.ബി. വിനു, കെ.അജീഷ് എന്നിവരാണ് വെള്ളത്തില്‍ നിന്നും നാസറിന്റെ മൃതദേഹം മുങ്ങി എടുത്തത്.

    Read More »
Back to top button
error: