Local

  • പൊതുമരാമത്ത് വകുപ്പിന്‍റെ രണ്ട് ഹോസ്റ്റൽ അടച്ചുപൂട്ടി, പകരം സംവിധാനമൊരുക്കിയില്ല; ഇടുക്കിയിലെ ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐയുടെ കിടപ്പു സമരം

    ഇടുക്കി: ഇടുക്കിയിലെ ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിൽ എസ് എഫ് ഐ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കിടപ്പു സമരം. കെട്ടിടത്തിന് ഫിറ്റ്നസില്ലെന്ന കാരണം പറഞ്ഞ് ഹോസ്റ്റലുകൾ അടച്ചു പൂട്ടിയതാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിനിടയാക്കിയത്. താൽക്കാലിക സൗകര്യമെങ്കിലും ഒരുക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാഥികളുടെ തീരുമാനം. പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള നാല് ഹോസ്റ്റലുകളിലാണ് ഇടുക്കി എൻജിനീയറിംഗ് കോളജിലെ ആൺകുട്ടികൾ താമസിച്ചിരുന്നത്. ഇതിൽ രണ്ടെണ്ണമാണ് കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയത്. ഇവിടുത്തെ കട്ടിലുകൾ പി ടി എ നടത്തുന്ന ഹോസ്റ്റലിലേക്ക് മാറ്റിയതും പ്രതിഷേധം ശക്തമാകാൻ കാരണമായി. പകരം സംവിധാനമൊരുക്കാനും അധികൃതർ തയ്യാറായില്ല. ഇതോടെയാണ് കോളേജിനുള്ളിൽ എസ് എഫ് ഐയുടെ നേതൃത്വത്തിൽ കിടപ്പു സമരം തുടങ്ങിയത്. കോളജ് ഹോസ്റ്റലിൽ താമസിക്കുന്നതിന് 310 രൂപയാണ് നൽകേണ്ടത്.  എന്നാൽ സ്വകാര്യ ഹോസ്റ്റലുകൾ 1000 രൂപ മുതൽ 1500 രൂപ വരെയാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. കോളജ് അധികൃതർ വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിൽ പഴയ ഹോസ്റ്റലിന് സമീപത്തുള്ള മറ്റൊരു കെട്ടിടം ശുചീകരിച്ച് വിദ്യാർഥികൾക്കായി നൽകാമെന്ന്…

    Read More »
  • അമ്മയും മകനും മോഷണ കേസിൽ അറസ്റ്റിൽ, ഹോംനേഴ്സായി ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് പതിനൊന്നര പവൻ സ്വർണം മോഷ്ടിച്ച കേസിലാണ് ഇരുവരും പിടിയിലായത്

       കടുത്തുരുത്തിയിലെ വീട്ടിൽ നിന്നും പതിനൊന്നര പവൻ സ്വർണം മോഷ്ടിച്ച കേസിൽ ഹോംനേഴ്സായ മധ്യവയസ്കയേയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വാഗമൺ കൊച്ചുകരിന്തിരി, നെല്ലിക്കുന്നോരത്ത് മലയിൽപുതുവേൽ വീട്ടിൽ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന അന്നമ്മ(63), ഇവരുടെ മകൻ  ഷാജി എൻ.ഡി (40) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.  മുട്ടുചിറ ഇടുക്കുമറ്റം ഭാഗത്തുള്ള വീട്ടിൽ ഹോംനേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്ന അന്നമ്മ ഈ വീട്ടിലെ  വയോധികയായ അമ്മയുടെയും,  ഇവരുടെ മരുമകളുടെയും മാല, വള എന്നിവയടക്കം ഏകദേശം നാലു ലക്ഷത്തി അമ്പതിനായിരം രൂപ വില വരുന്ന പതിനൊന്നര   പവൻ സ്വർണം പല സമയങ്ങളിലായി  മോഷ്ടിക്കുകയായിരുന്നു. വീട്ടുകാര്‍ അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം ഇവര്‍ കവർന്നെടുത്തതിനുശേഷം അതിനുപകരം മുക്കുപണ്ടം വയ്ക്കുകയായിരുന്നു. വീട്ടുകാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താനാണ് സ്വർണം എടുത്തതെന്നും, ഈ സ്വർണം തന്റെ മകൻ വിറ്റ്…

    Read More »
  • മൂന്നാറില്‍ റവന്യൂ ഭൂമി കയ്യേറി അനധികൃതമായി നിർമാണമാരംഭിച്ച കെട്ടിടങ്ങൾ പഞ്ചായത്ത്‌ ഏറ്റെടുത്ത് ബോർഡ്‌ സ്ഥാപിച്ചു

    മൂന്നാർ: മൂന്നാറിൽ റവന്യൂ ഭൂമി കയ്യേറി അനധികൃതമായി നിർമാണമാരംഭിച്ച കെട്ടിടങ്ങൾ പഞ്ചായത്ത്‌ ഏറ്റെടുത്ത് ബോർഡ്‌ സ്ഥാപിച്ചു. പത്താം വാർഡ് ഇക്കാനഗർ ഭാഗത്ത് നിർമാണത്തിലിരുന്ന റിസോർട്ടിന് വേണ്ടി പണിത കെട്ടിടമുൾപ്പെടെ മൂന്ന് കെട്ടിടങ്ങളാണ് പഞ്ചായത്ത്‌ ഏറ്റെടുത്തത്. കൈയ്യേറ്റം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് എൻജിനീയറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി. ‍റവന്യൂ ഭൂമിയും തോട് പുറമ്പോക്കും കൈയ്യേറി ബഹുനില കെട്ടിടങ്ങൾ നിർമിച്ചതായി ഈ പരിശോധനയിലാണ് കണ്ടെത്തിയത്. അനുമതിയില്ലാതെ അവധി ദിവസങ്ങളുടെ മറവിലാണ് നിർമാണം നടത്തിയതെന്നാണ് അധികൃതരുടെ വാദം. കെട്ടിടങ്ങളുടെ ഉടമകളെ തിരിച്ചറിയാനായിട്ടില്ല. കെട്ടിടം പൊളിച്ചു നീക്കുന്നതിനാണ് പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്. ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ എൻ.ഒ.സി. ഉൾപ്പെടെയുള്ള ഭൂമി സംബന്ധമായ രേഖകൾ ഹാജരാക്കിയാൽ കെട്ടിടം നിയമാനുസൃതമാക്കി മാറ്റാനാവുന്നതാണ്. ഏറ്റെടുത്ത കെട്ടിടത്തിൽ മറ്റാർക്കും പ്രവേശനം ഉണ്ടായിരിക്കില്ല എന്നും സെക്രട്ടറി കെ.എൻ.സഹജൻ പറഞ്ഞു.

    Read More »
  • വാട്‌സ് ആപ് വഴി മുത്തലാഖ് ചൊല്ലി, ഭാര്യയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിക്കെതിരെ കാസർകോട് കേസ്

       വാട്‌സ് ആപ് വഴി മുത്തലാഖ് ചൊല്ലിയെന്ന ഭാര്യയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിക്കെതിരെ കാസർകോട് സുള്ള്യ പൊലീസ് കേസെടുത്തു. സുള്ള്യ ജയനഗറിലെ യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിയായ അബ്ദുല്‍ റഷീദിനെതിരെയാണ് കേസ്. അബ്ദുല്‍ റഷീദ് ഇപ്പോള്‍ വിദേശത്താണ്. ഇതിനിടെയാണ് വാട്സ് ആപിലൂടെ മുത്തലാഖ് ചൊല്ലിയത്. ഇതോടെ ഭര്‍ത്താവിനെതിരെ യുവതി സുള്ള്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ജയനഗറിലെ യുവതിയെ ഏഴു വര്‍ഷം മുമ്പാണ് അബ്ദുള്‍ റഷീദ് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്. രണ്ട് വര്‍ഷം മുമ്പ് റഷീദ് ഭാര്യയെയും വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനായി യുവതിയെ സുള്ള്യയിലെ വീട്ടില്‍ കൊണ്ടുവന്നാക്കി. അടുത്തിടെ ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായി. എന്നാല്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. പക്ഷേ റഷീദ് ഇതിന് തയ്യാറാകാതെ ഭാര്യക്ക് മുത്തലാഖ് ചൊല്ലി വാട്‌സ്ആപ്പ് സന്ദേശം അയക്കുകയായിരുന്നു

    Read More »
  • മാഹി പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ മയ്യഴിക്കൂട്ടം നിയമ പോരാട്ടത്തിനിറങ്ങുന്നു

    മാഹി: കാലപ്പഴക്കം കൊണ്ടു ജീര്‍ണിച്ചു അപകടാവസ്ഥയിലുള്ള മാഹി പാലം ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്തണം എന്നാവശ്യപ്പെട്ട് മയ്യഴിക്കാരായ പ്രവാസികളുടെ കൂട്ടായ്മ ‘മയ്യഴിക്കൂട്ടം’ കേരള ഹൈക്കോടതിയില്‍ നിയമയുദ്ധം നടത്തും. ഇതിനായി ഈ മാസം 19-ന് ഹൈക്കോടതിയില്‍ ഹർജി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാഹി പാലത്തിന്റെ മേല്‍ ഭാഗത്തിന്റെ മിക്കയിടങ്ങളും പൊട്ടിപൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങളും കുണ്ടും കുഴികളും നിറഞ്ഞതിനാല്‍ ഗതാഗതപ്രശ്‌നങ്ങള്‍ രൂക്ഷമായിട്ടും അധികൃതര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് മയ്യഴിക്കൂട്ടം ഭാരവാഹികള്‍ ആരോപിച്ചു. കണ്ണൂര്‍ – കോഴിക്കോട് ജില്ലകള്‍ക്കിടയിലെ അതിര്‍ത്തി പങ്കിടുന്നതാണ് ഒന്നര കിലോമീറ്റര്‍ നീളമുളള പ്രദേശമാണ് മാഹി ദേശീയപാത. കണ്ണൂര്‍ ജില്ലയുടെ പ്രവേശന കവാടത്തില്‍ മാഹിയോടു ചേര്‍ന്ന് കിടക്കുന്ന മാഹി പാലത്തോട് വര്‍ഷങ്ങളായി അധികൃതര്‍ അവഗണന കാണിക്കുകയാണ്. മഴക്കാലത്ത് മാഹി പാലത്തിലെ തകര്‍ച്ച രൂക്ഷമാകുകയും ഗതാഗതം തടസ്സപ്പെടുകയുമാണ് പതിവ്. പരാതികളും പരിദേവനങ്ങളും സമരങ്ങളും മാധ്യമ വാര്‍ത്തകളുമൊക്കെ അധികൃതര്‍ അവഗണിക്കുന്നു. സുപ്രീം കോടതി അഭിഭാഷകന്‍ മനോജ് വി. ജോര്‍ജ് മുഖേനയാന്ന് കേരള ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി ഫയല്‍…

    Read More »
  • സ്കൂൾ വാൻ ശരീരത്തിലൂടെ കയറിയിറങ്ങി നാലു വയസുകാരിയ്ക്ക് ഗുരുതര പരുക്ക്

    തൃശൂർ: കാട്ടകാമ്പാൽ ചിറയ്ക്കലിൽ സ്കൂൾ വാൻ ശരീരത്തിലൂടെ കയറിയിറങ്ങി നാലു വയസുകാരിയ്ക്ക് ഗുരുതര പരുക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ചിറയ്ക്കൽ മേലെയിൽ വീട്ടിൽ ജംഷാദിന്റെ മകൾ  റിസ ഫാത്തിമയ്ക്കാണ് ഗുരുതര പരുക്കേറ്റത്. കാട്ടകാമ്പാൽ ചിറക്കലിൽ ചിറളയം ബിസിഎൽപി സ്കൂളിലെ വിദ്യാർഥിയാണ്.  വാനിൽ നിന്ന് ഇറങ്ങിയ ഉടനെ കുട്ടി വാഹനത്തിനടിയിലേയ്ക്ക് വീണു. ദേഹത്തു കൂടെ വാഹനം കയറിയിറങ്ങി. ഗുരുതര പരുക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട്‌ വിദഗ്ദ ചികിത്സയ്ക്കയി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

    Read More »
  • കാസർകോട് ഉദുമയിൽ അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ

    കാസർകോഡ്: കാസർകോട് ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30) മകൾ അനാന മറിയ (5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ മുതല്‍ ഇവരെ കാണാതായിരുന്നു. കളനാട് അരമങ്ങാനം അമരാവതി താജുദ്ദീന്‍റെ ഭാര്യയാണ് റുബീന. അഞ്ചുവയസ്സുള്ള മകളുമായി കിണറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തിലാണ്. ഇവരെ കാണാതായതിനെ തുടര്‍ന്ന് വീടിനടുത്തുള്ള കിണറിന് സമീപം ചെരിപ്പുകള്‍ കണ്ടെത്തുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സസും എത്തിയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കുടംബത്തില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി അറിവില്ല. ഇവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • മാവേലിക്കരയിലെ ‘കാർബൺ ബ്ലേയ്സ്’ ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സണ്ണി  ജോസഫ് ഉദ്ഘാടനം ചെയ്യും

       മാവേലിക്കര: മദ്ധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക തലസ്ഥാനമായ മാവേലിക്കരയിൽ പുത്തൻ ചലച്ചിത്ര അവബോധമുയർത്താൻ ‘കാർബൺ ബ്ലേയ്സ്’ എന്ന ഫിലിം സൊസൈറ്റി രൂപീകരിക്കുന്നു. ഒക്ടോബർ 15ന് പ്രശസ്ത ഛായാഗ്രാഹകൻ സണ്ണി ജോസഫ് സൊസൈറ്റിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കും. പ്രശസ്ത തിരക്കഥാകൃത്തും അവാർഡ് ജേതാവുമായ ഡോ.പ്രവീൺ ഇറവങ്കര, വിശ്വപ്രസിദ്ധ ചിത്രകാരൻ രാജാരവിവർമ്മയുടെ ചെറുമകൻ ചിത്രകാരൻ പാർത്ഥസാരഥി വർമ്മ, ജില്ലാ പഞ്ചായത്തംഗവും എൽ.ഡി.എഫ് കൺവീനറുമായ ജേക്കബ് ഉമ്മൻ എന്നിവരാണ് കാർബൺ ബ്ലേയ്സിന്റെ അമരത്ത്. ലോകോത്തര സിനിമകൾ നാടിനു പരിചയപ്പെടുത്തുകയും സമഗ്രമായ ചലച്ചിത്ര ചർച്ചകളിലൂടെ പുതിയ തലമുറയുടെ സിനിമാവബോധത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം. കാർബൺ ബ്ലേയ്സ് ലൊഗോപ്രകാശനം മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ ഡോ. പ്രവീൺ ഇറവങ്കര പാർത്ഥസാരഥി വർമ്മക്കു നൽകി നിർവഹിച്ചു.

    Read More »
  • ഗൂഗിൽ മാപ് ചതിച്ച് ആശാനെ! വര്‍ക്കല പാപനാശം ബീച്ചിന് സമീപം വിനോദ സഞ്ചാരികൾ വന്ന കാർ പടികെട്ടിൽ കുടുങ്ങി, ഒടുവിൽ ക്രെയ്നെത്തി പൊക്കിയെടുത്തു

    തിരുവനന്തപുരം: ഗൂഗിൽ മാപ് ചതിച്ചു. വർക്കല പാപനാശം ബീച്ചിന് സമീപം വിനോദ സഞ്ചാരികൾ വന്ന കാർ പടികെട്ടിൽ കുടുങ്ങി. വർക്കല ഹെലിപ്പാഡിന് സമീപത്തെ പ്രകൃതി ചികിത്സ കേന്ദ്രത്തിന് മുന്നിലെ റോഡിലൂടെ മുന്നോട്ടുപോയ കാറാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർ പ്രകൃതി ചികിത്സ കേന്ദ്രത്തിന് മുന്നിലെ ചെറിയ ഇടറോഡിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. ഹെലിപാഡിൽനിന്ന് ബീച്ചിലേക്ക് പോകാനായി ഗൂഗ്ൾ മാപ് നോക്കിയാണ് യുവാക്കൾ ഇടറോഡിലൂടെ കാർ ഓടിച്ചുപോയത്. റോഡിന് സമാനമായ വീതിയുണ്ടായിരുന്നെങ്കിലും ഇത് നടപ്പാതയാണെന്ന് യുവാക്കൾ അറിഞ്ഞിരുന്നില്ല. ബീച്ചിന് മുന്നിൽ റോഡ് അവസാനിക്കുന്നിടത്ത് പടിക്കെട്ടുകൾ ഉണ്ടായിരുന്നു. ഇറക്കം ഇറങ്ങിച്ചെന്ന കാർ പടിക്കെട്ടുകളിൽ കുടുങ്ങിനിന്നു. ആർക്കും അപകടമുണ്ടായില്ല. തടിയും കല്ലുകളും ഉപയോഗിച്ച് യുവാക്കൾ കാർ മുകളിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് തിരുവനന്തപുരത്തുനിന്ന് ക്രെയിൻ എത്തിച്ചാണ് കാർ തിരികെ റോഡിലേക്ക് കയറ്റിയത്. രാത്രിയിൽ റോഡിൽ സൈൻ ബോർഡുകളും ലൈറ്റുകളും ഇല്ലാത്തതാണ് അപകടത്തിന് വഴിതെളിച്ചതെന്ന് യുവാക്കൾ…

    Read More »
  • തൃശൂർ ചേര്‍പ്പില്‍  പൊലീസുകാന്  വെട്ടേറ്റു, കൊലക്കേസ് പ്രതിയായ അക്രമി രക്ഷപെട്ടു

       തൃശൂരില്‍ പൊലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി. ഒ സുനിലിനാണ് വെട്ടേറ്റത്. കൊല കേസ് പ്രതി ജിനു ജോസാണ് സുനിലിനെ വെട്ടിയത്. മുഖത്ത് വെട്ടേറ്റ സുനിലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് വിവരം. സുനിലിനെ കൂടാതെ രണ്ട് പൊലീസുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ജിനു ജോസിന്റെ വീട്ടില്‍ വെച്ചു തന്നെയാണ് സംഭവം നടന്നത്. ഇയാളുടെ വീട്ടില്‍ ബഹളം നടക്കുന്നായി പട്രോളിങിനെത്തിയ പോലീസ് സംഘത്തിന് വിവരം ലഭിച്ചു. അതിനെ തുടര്‍ന്ന് ജിനുവിൻ്റെ വീട്ടിലെത്തിയപ്പോഴാണ് അക്രമം. പൊലീസുകാരനെ ആക്രമിച്ച ശേഷം പ്രതി ജിനു ഇറങ്ങിയോടി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
Back to top button
error: