LocalNEWS

വര്‍ക്കലയിൽ സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: വര്‍ക്കല കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരുനിലക്കോട് കലാനിലയത്തില്‍ 24കാരന്‍ സംഗീത് ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ആറുമണിയോടെ കരനിലക്കോട് മാവിള ജംഗ്ഷനിലായിരുന്നു സംഭവം. റോഡിലേക്ക് തെറിച്ചുവീണ സംഗീതിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഗീതിനൊപ്പം ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിനു കാരണമായ ശ്രീനന്ദ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

നാട്ടിലെ എല്ലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു സംഗീതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഓണാഘോഷ പരിപാടികളിലും സജീവമായിരുന്ന സംഗീത്. ഇന്ന് നടക്കുന്ന ചതയ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായതെന്നും പ്രദേശവാസികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: