LocalNEWS

കോട്ടയം ഓണംതുരുത്തിൽ ഓണാഘോഷത്തിനിടയിൽ ലഹരി മാഫിയ സംഘങ്ങൾ ഏറ്റുമുട്ടി, യുവാവ് കുത്തേറ്റ് മരിച്ചു; കൂട്ടുകാരന്  ഗുരുതര പരിക്ക്

   കോട്ടയം ജില്ലയിലെ  നീണ്ടൂരിനടുത്ത് ഓണം തുരുത്തിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി.  നീണ്ടൂർ സ്വദേശിയായ അശ്വിൻ (23) എന്ന യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന അനന്ദു എന്ന യുവാവിന് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ഒൻപതരയോടെ നീണ്ടൂർ ഓണംതുരുത്ത് കവലയ്ക്ക് സമീപമായിരുന്നു അക്രമ സംഭവങ്ങൾ. ഇവിടെ ലഹരി മാഫിയ സംഘങ്ങൾ നിരന്തരം തമ്പടിക്കുന്നതായി നേരത്തെ തന്നെ നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.

ഇതിനിടെ തിരുവോണ ദിവസമായ ചൊവ്വാഴ്ച പ്രദേശത്ത് യുവാക്കളുടെ സംഘങ്ങൾ തമ്പടിക്കുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് നാട്ടുകാർക്ക് ലഭിക്കുന്ന വിവരം. തുടർന്ന്, കുത്തേറ്റ് കിടന്ന രണ്ടു പേരെയും നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വച്ചാണ് അശ്വിൻ മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംഭവത്തിൽ ഗുണ്ടാ അക്രമി സംഘങ്ങൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: