Local

  • ജ്വലറികളിൽ മുക്കുപണ്ടം പകരം വെച്ച് സ്വർണം മോഷ്ടിക്കുന്നത് പതിവാക്കിയ 55 കാരി തിരുവല്ലയില്‍ അറസ്റ്റിലായി

    ജ്വലറികളിൽ നിന്നും സ്വർണം മോഷ്ടിക്കുകയും മുക്കുപണ്ടം പണയം വച്ച് പണം തട്ടുകയും ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ സ്ത്രീകൾ പിടിയിലാകുന്നത് നിത്യസംഭവമായിട്ടുണ്ട്. ഇന്ന് തിരുവല്ല എസ്.സി.എസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന എസ്.പി ജ്വല്ലറിയിൽ നടത്തിയ കവർച്ചാ ശ്രമത്തിനിടെയിൽ 55 കാരി പിടിയിലായി. പത്തനംതിട്ട കുമ്പളം പൊയ്കയിൽ ചെങ്ങറമുക്ക് പുലിമല നിരമേൽ വീട്ടിൽ മേഴ്സി മാത്യു ( ലിസി ) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത് . ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വലറികളിൽ എത്തി ആഭരണങ്ങൾക്ക് പകരമായി ഏകദേശം അതേ തൂക്കം വരുന്ന മുക്ക് പണ്ടങ്ങൾ വച്ച് സ്വർണം കവരുന്നതാണ് ഇവരുടെ രീതി. വ്യാജ മോതിരം പകരം വെച്ച് സ്വർണ്ണ മോതിരം കവരാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത് . ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ മേഴ്സി ഇതേ ജ്വലറിയിൽ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. സ്വർണത്തിൽ കുറവ് കണ്ടതിനെ തുടർന്ന് ജ്വലറിയിലെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നും മേഴ്സിയെ തിരിച്ചറിഞ്ഞിരുന്നു. ചെറിയ അളവ് സ്വർണം മാത്രം നഷ്ടപ്പെട്ടതിനാൽ ജ്വലറി ഉടമ…

    Read More »
  • അമ്പല കള്ളന്‍ പിടിയില്‍, സിസിടിവി ദൃശ്യം പൊലീസിന് തുണയായി; അറസ്റ്റിലായത് രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തി ഒളിവില്‍ കഴിയുന്നതിനിടെ

    കാഞ്ഞങ്ങാട്:  ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തി വന്ന അമ്പല കള്ളന്‍ പൊലീസ് പിടിയിലായി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാബു തെക്കില്‍ (50) ആണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നുമ്മല്‍ ശ്രീ വിഷുമുര്‍ത്തി ക്ഷേത്രത്തിലും മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം നടത്തി ഒളിവില്‍ കഴിയുന്നതിനിടെയാണ് ബാബുവിനെ തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ നവംബറില്‍ സംസ്ഥാന പാതയിലെ മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച നടത്തിയ ശേഷം ബാബു ഒളിവില്‍ പോയിരുന്നു. ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞതാണ് തിരിച്ചറിയാന്‍ സഹായകമായത്. ക്ഷേത്രത്തിന്റെ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്. അകത്തെ മൂന്നു ഭണ്ഡാരങ്ങളും മതില്‍ കെട്ടിനുള്ളിലെ നടയില്‍ വെച്ചിരുന്ന ഭണ്ഡാരവുമടക്കം നാല് ഭണ്ഡാരങ്ങളാണ് കവര്‍ച ചെയ്തത്. പതിനായിരത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കോട്ടച്ചേരി കുന്നുമ്മല്‍ ക്ഷേത്രത്തില്‍ ബാബുവിനൊപ്പം മറ്റൊരാളും കവര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ദൃശ്യങ്ങളില്‍ മുഖം മറച്ച നിലയിലായിരുന്നു കൂടെയുണ്ടായിരുന്ന യുവാവ്. ഇയാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്…

    Read More »
  • സംസ്ഥാന ബഡ്ജറ്റ് അധ്യാപകരെയും ജീവനക്കാരെയും പൂർണ്ണമായും അവഗണിച്ചു: സെറ്റോ

    കോട്ടയം: സംസ്ഥാന സർക്കാർ ജീവനക്കാരെയും അധ്യാപകരെയും പൂർണ്ണമായും അവഗണിച്ച ബഡ്ജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് സെറ്റോ കോട്ടയം ജില്ലാ കമ്മറ്റി പറഞ്ഞു. ജീവനക്കാർക്ക് മാത്രമല്ല സമൂഹത്തിലെ ഒരു വിഭാഗത്തിനും ആശ്വാസത്തിന് വക നൽകാത്തതും, സമസ്ത മേഖലയിലും നികുതി വർദ്ധനവിനും അതുവഴി വിലവർദ്ധനവിനും കാരണമാകുന്ന ബജറ്റിൽ അദ്ധ്യാപകർക്കും ജീവനക്കാർക്കും അർഹതപെട്ട 2 വർഷത്തെ ക്ഷാമബത്ത കുടിശിഖയെപറ്റിയോ തടഞ്ഞു വച്ച ആനുകൂല്യങ്ങളെ പറ്റിയോ പരാമർശിച്ചില്ല. അപകട മരണ ഇൻഷ്വറൻസ് പ്രീമിയം 500 രൂപയിൽ നിന്ന് 1000 രൂപയായി വർദ്ധിപ്പിച്ചപ്പോൾ ആനുപാതികമായി പരിരക്ഷ തുക വർദ്ധിപ്പിച്ചില്ല. എല്ലാ മേഖലകളിലും വില വർദ്ധനക്ക് വഴിവെക്കുന്ന പെട്രോൾ, ഡീസൽ സെസ് അടക്കമുള്ള നികുതി വർധനവ് പുന:പരിശോധിച്ചില്ലെങ്കിൽ വരുംദിവസങ്ങളിലും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു പറഞ്ഞു.

    Read More »
  • സംസ്ഥാന ബജറ്റ്: എക്‌സ്പീര്യൻഷ്യൽ വിനോദ സഞ്ചാര പദ്ധതിയിൽ കുമരകവും, മെഡിക്കൽകൊളേജ് റോഡിൽ ഭൂഗർഭപാത, കുമരകത്ത് ഫയർ സ്റ്റേഷൻ

    ഏറ്റുമാനൂർ: സംസ്ഥാനസർക്കാരിന്റെ എക്‌സ്പീര്യൻഷ്യൽ വിനോദ സഞ്ചാര പദ്ധതിയിൽ കുമരകവും. ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ടൂറിസം മേഖലയ്ക്ക് കുതിപ്പ് നൽകുന്ന എക്‌സ്പീര്യൻഷ്യൽ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി കുമരകവും മാറിയത്. ടൂറിസം കേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യപദ്ധതികളുടെ വികസനവും, ജലപാത ടൂറിസം പദ്ധതികളുമാണ് ഇതിലൂടെ നടപ്പിലാവുക. ഇതിനു പുറമെ ഏറ്റുമാനൂർ മണ്ഡലത്തിൽ വൻ വികസന പദ്ധതികൾക്കും അനുമതിയായി . കുമരകം ഫയർ‌സ്റ്റേഷൻ, ഏറ്റുമാനൂർ മിനിസിവിൽ സ്റ്റേഷൻ, മെഡിക്കൽ കൊളേജ് ഭൂഗർഭപാത, എന്നിങ്ങനെ വിവിധ പദ്ധതികൾക്കായിട്ട് ബജറ്റിൽ തുക അനുവദിച്ചു. സിവിൽസ്റ്റേഷന്റെ ആദ്യഘട്ടത്തിനായി 15 കോടി രൂപ അനുവദിക്കുകയും, രണ്ടാം ഘട്ടത്തിന് 16 കോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. സീപാസിനു കീഴിൽ നഴ്‌സിങ്ങ് കൊളേജിനായി 3 കോടിരൂപയാണ് നീക്കിവച്ചിരിക്കുന്നത്. അതിരമ്പുഴ ആട്ടുകാരൻ കവലറോഡിന് 445 ലക്ഷം രൂപയും, മെഡിക്കൽ കൊളേജിന് മുൻവശത്തായി ആർപ്പുക്കര അമ്മഞ്ചേരി റോഡിൽ ഭൂഗർഭപാത നിർമ്മിക്കുന്നതിനായി 130 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മണർകാട്‌ ബൈപാസിന്റെ , പട്ടിത്താനം മുതൽ പാറക്കണ്ടം വരയും,…

    Read More »
  • തൃശൂരിൽ നാല് പേർ സഞ്ചരിച്ച കാർ കനാലിൽ വീണു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

    തൃശൂർ: തൃശൂർ തുമ്പൂർമുഴിയിൽ കാർ കനാലിൽ വീണു. കാറിൽ ഉണ്ടായിരുന്ന 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ അതിരപ്പിള്ളിയിലെ ഒരു റിസോർട്ടിലേക്ക് വന്നതായിരുന്നു. കാർ ക്രെയിൻ ഉപയോഗിച്ച് കരക്ക് കയറ്റി. ആർക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ, കണ്ണൂരിനു പിന്നാലെ വെഞ്ഞാറമൂട്ടിലും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വാഹനത്തിൽ നിന്നിറങ്ങി ഓടിയ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന സാന്‍ട്രോ കാറിനാണ് തീപിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. വെഞ്ഞാറമൂട് സ്വദേശിയുടേതാണ് അപകടത്തില്‍പ്പെട്ട വാഹനം. ഇയാള്‍ ആറ്റിങ്ങൽ ഉള്ള തന്‍റെ വ്യാപാര സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു തീ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ഡ്രൈവർ വാഹനം നിര്‍ത്തി ഓടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തീ…

    Read More »
  • തിരുവനന്തപുരത്ത് അതിഥി തൊഴിലാളികൾക്കിടയിൽ മന്തുരോഗം പടരുന്നു; പ്രതിരോധവുമായി ആരോഗ്യ വകുപ്പ്

    തിരുവനന്തപുരം: തിരുവനന്തപുരത്ത് അതിഥി തൊഴിലാളികൾക്കിടയിൽ മന്തുരോഗം പടരുന്ന റിപ്പോർട്ടുകൾക്കു പിന്നാലെ പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികൾക്കിടയിലാണ് മന്ത് രോഗം പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. രണ്ടാഴ്ച മുമ്പ് 50 അതിഥി തൊഴിലാളികളെ പരിശോധിച്ചതിൽ 18 പേർക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 13 പേർ തുടർ ചികിത്സ തേടിയപ്പോൾ മറ്റു അഞ്ചു പേരെ പറ്റി ആർക്കും ഒരറിവും ഇല്ല. ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമില്ല. ഇവർ ക്യാമ്പുകളിൽ ഉണ്ടോ അതോ നാട്ടിലേക്ക് തിരിച്ചു പോയോ എന്നറിയാൻ പോലും കഴിയുന്നില്ല. ഇവർ ലേബർ ക്യാമ്പുകളിൽ തുടർന്നാൽ മറ്റു തൊഴിലാളികൾക്കും രോഗം പടർന്നു പിടിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെയാണ് അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. ആറു സ്ഥലങ്ങളിലാണ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി സലിൽ എ.…

    Read More »
  • കോടതിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലായ സ്ത്രീ, വനിതാ എസ്‌.ഐയുടെ കണ്ണില്‍ മുളകുപൊടി വിതറി

    തൃശൂര്‍:  കോടതിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സ്ത്രീ വനിതാ എസ്‌ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞതായി പരാതി.  വെളപ്പായ സ്വദേശിനി സൗദാമിനിയാണ് മുളകുപൊടി എറിഞ്ഞ് പരാക്രമം കാണിച്ചത്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ബഹളം വച്ചതിനെത്തുടര്‍ന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴിയാണ് ഇവര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മുളക് പൊടി എറിഞ്ഞതെന്നാണ് പരാതി. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ വനിതാ എസ് ഐ  ഗിതുമോള്‍, എ എസ് ഐ സുധീപ് എന്നിവരുടെ കണ്ണിലേക്കാണ് സൗദാമിനി മുളക് പൊടിയെറിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് സൗദാമിനിയെന്നാണ് റിപ്പോർട്ടുകള്‍.

    Read More »
  • പ്രവാസിയുടെ ഭാര്യയും 2 മക്കളുടെ മാതാവുമായ യുവതി ഭാര്യയും മക്കളുമുള്ള യുവാവിനൊപ്പം ഒളിച്ചോടി, പരിചയം സോഷ്യൽ മീഡിയയിലൂടെ

    പയ്യന്നൂര്‍: രണ്ട് മക്കളുടെ മാതാവായ യുവതിയെ കാണാതായി. അന്വേഷണത്തില്‍ ഭാര്യയും മക്കളുമുള്ള യുവാവിനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവാസിയുടെ ഭാര്യയായ 28 കാരിയാണ് വീട്ടില്‍ മക്കളെ തനിച്ചാക്കി വീടുവിട്ടത്. ജനുവരി 30ന് വൈകീട്ട് ഏഴ് മണിയോടെ ടൗണില്‍ പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഏറെ വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്രയിന്‍ ജോലിക്കാരനായ യുവാവിനൊപ്പമാണ് യുവതി പോയതെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

    Read More »
  • മകള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുവേ മരക്കൊമ്പ് വീണു; നീതിക്കായി പോരാടിയ യുവാവിന് വിജയം, പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി നിര്‍ദേശം

    കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് മരക്കൊമ്പ് വീണ് കാറിന് കേടുപാട് സംഭവിച്ചതില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദേശം. മഴക്കാല മുന്നൊരുക്കത്തിന്‍റെ ഭാഗമായി റോഡരികിലെ അപകടകരമായ രീതിയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതില്‍ സെക്രട്ടറി വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. ചാത്തമംഗലം സ്വദേശി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ചാത്തമംഗലം സ്വദേശിയായ അഭിലാഷ് മകള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ കുന്ദമംഗലം ടൗണില്‍ വെച്ചാണ് മരക്കൊമ്പ് കാറിനു മുകളിലേക്ക് ഒടിഞ്ഞ് വീണത്. കാറിന്‍റെ ചില്ലും മുകള്‍ഭാഗവും തകര്‍ന്നു. സംഭവത്തിന് പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിലാഷ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ഇതേ മരത്തിന്‍റെ ശിഖരങ്ങള്‍ വീണ് നേരത്തെയും വാഹനങ്ങള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി കളക്ടര്‍ നല്‍കിയ മറുപടിയിലാണ് കുന്ദമംഗലം പഞ്ചായത്തിന് വീഴ്ച പറ്റിയതായി പറയുന്നത്. പൊതു സ്ഥലങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം പാലിക്കുന്നതില്‍ കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്ന് ഡെപ്യൂട്ടി…

    Read More »
  • പാലായിൽ കെ എസ് ആർ ടി സി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് 12 വയസുകാരി വിദ്യാർത്ഥിനി മരിച്ചു, സഹോദരൻ 5 വയസുകാരൻ്റെ നില ഗുരുതരം

        പാലാ: ഓട്ടോറിക്ഷയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരിക്കു ദാരുണാന്ത്യം. വള്ളിച്ചിറ നെല്ലിയാനി തെക്കേനെല്ലിയാനി സുധീഷിൻ്റെ മകൾ കൃഷ്ണപ്രിയ ആണ് മരണമടഞ്ഞത്. സുധീഷ് (42) മാതാവ് ഭാർഗവിയമ്മ (70), ഭാര്യ അമ്പിളി (39), മകൻ കൃഷ്ണദേവ് (5) എന്നിവരെ ചേർപ്പുങ്കലുള്ള മാർ സ്ലീവാ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണദേവിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പൂഞ്ഞാർ- ഏറ്റുമാനൂർ ഹൈവേയിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. അമ്പിളിയുടെ കയ്യൂരുള്ള വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം. പാലായിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് പോകുകയായിരുന്ന ബസ് എതിർദിശയിൽ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. സുധീഷാണ് ഓട്ടോ ഓടിച്ചിരുന്നത്. അപകടത്തെത്തുടർന്ന് ഈരാറ്റുപേട്ട റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. പാലാ എസ്ഐ എം.ആർ അഭിലാഷിൻ്റെ നേതൃത്വത്തിൽ പാലാ പോലീസ് നടപടി സ്വീകരിച്ചു. പാലാ സെൻ്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് കൃഷ്ണപ്രിയ.

    Read More »
Back to top button
error: