LocalNEWS

പതിനാറുകാരിയെ ആഗ്രയിലേക്ക് തട്ടിക്കൊണ്ടുപോയി, മടങ്ങിവരുന്നതിനിടെ പോക്സോ കേസിൽ ബംഗളൂരുവിൽ വച്ച് പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ. ആവിക്കൽ റോഡിൽ ഉതിരുപറമ്പിൽ മുഹമ്മദ് റസലിനെ (22) യാണ് അറസ്റ്റ് ചെയ്തത്.

പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ജനുവരി 24 നാണ് 16കാരിയെ 22കാരൻ തട്ടിക്കൊണ്ടുപോയത്.

ആഗ്രയിലേക്കാണ് കൊണ്ടു പോയത്. തിരിച്ചുവരുന്നതിനിടെ ബംഗളൂരുവിൽ വച്ചാണ് പിടിയിലായത്. പയ്യോളി കോടതിയിൽ ഹാജരാക്കിയ 22കാരനെ റിമാൻഡ് ചെയ്തു.

Back to top button
error: