Local

  • തൊടുപുഴ മേഖല മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രക്ക് അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും തുടക്കം

    തൊടുപുഴ: മഞ്ഞനിക്കരയില്‍ കബറടക്കിയിരിക്കുന്ന മഹാ പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 91-ാം മത് ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന തൊടുപുഴ മേഖല കാല്‍നട തീര്‍ഥയാത്ര തുടങ്ങി. തിങ്കളാഴ്ച 2.30 ന് അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്. വിശുദ്ധന്റെ കബറിങ്കല്‍ ധൂപ പ്രാര്‍ഥനയ്ക്ക് പ്രസിഡന്റ് ഫാ. ജോബിന്‍സ് ബേബി ഇലഞ്ഞിമറ്റത്തില്‍, ഫാ.തോമസ് മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഭദ്രദീപം ജോമോന്‍ കെ.പി യ്ക്കും പാത്രിയര്‍ക്കീസ് പതാക ജിജോ ചാരുപറമ്പിലിനും സ്ലീബാ ജോണി തടത്തിലിനും കൈമാറി കാല്‍നട തീര്‍ഥയാത്ര പ്രയാണം ആരംഭിച്ചു. അമയപ്ര പള്ളി ട്രസ്റ്റിമാരായ മിന്നി പടിഞ്ഞാറേടത്ത്, ഏലിയാസ് മേക്കാട്ടില്‍, ജിജോ ചാരുപറമ്പില്‍, ഷിബു എം.സി തീര്‍ഥയാത്രയുടെ കണ്‍വീനറുമായ സാജന്‍ നെടിയശാല എന്നിവര്‍ നേതൃത്വം നല്‍കിയ തീര്‍ഥയാത്ര കരിമണ്ണൂരില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പന്നൂര്‍ സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയിലെ തീര്‍ഥാടകരും ഇടമറുക് സെന്റ് ജോര്‍ജ്, കട്ടിക്കയം സെന്റ്‌മേരീസ് യാക്കോബായ പള്ളിയിലെ തീര്‍ഥയാത്ര സംഘവും…

    Read More »
  • ക​ണ്ണൂ​രിൽ ‘ഷീ ലോഡ്ജ്’ വരുന്നു, സ്ത്രീകൾ സുരക്ഷിതരായി അന്തിയുറങ്ങാം

       നഗരത്തിലെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത പാ​ർ​പ്പി​ട​മൊ​രു​ക്കാ​ൻ ഷീ ​ലോ​ഡ്ജ് ഒ​രു​ക്കി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കും സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്കും മാ​സ​വാ​ട​ക​ക്ക് താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഷീ ​ലോ​ഡ്ജി​ൽ ഒ​രു​ക്കു​ക. കാ​ൽ​ടെ​ക്സ് ഗാ​ന്ധി​സ​ർ​ക്കി​ളി​ന​ടു​ത്തു​ള്ള പെ​ട്രോ​ൾ പ​മ്പി​ന് പി​റ​കു​വ​ശ​ത്താ​ണ് ഷീ ​ലോ​ഡ്ജ് കെ​ട്ടി​ടം. ജോ​ലി​ചെ​യ്യു​ന്ന മു​തി​ർ​ന്ന വ​നി​ത​ക​ൾ​ക്ക് 3000 രൂ​പ​യാ​ണ് മാ​സ​വാ​ട​ക. വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് 1500 രൂ​പ​യും. ഡോ​ർ​മെ​റ്റ​റി സം​വി​ധാ​ന​ത്തി​ലു​ള്ള​താ​ണ് താ​മ​സ സൗ​ക​ര്യം. ഇ​തി​നു​പു​റ​മെ മെ​സ് സൗ​ക​ര്യ​വും ല​ഭ്യ​മാ​കും. ന​ഗ​ര​ത്തി​ൽ ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മാ​യി എ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കോ​ർ​പറേ​ഷ​ൻ ഷീ ​ലോ​ഡ്ജ് ഒ​രു​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ രാ​ത്രി​യി​ൽ ടൗ​ണി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ കോ​ർ​പ്പ​റേ​ഷ​ന്റെ കീ​ഴി​ൽ താ​വ​ക്ക​ര​യി​ലും ഇ​തേ നി​ര​ക്കി​ൽ വ​നി​ത ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലും ഷീ ​ലോ​ഡ്ജ് സൗ​ക​ര്യം ല​ഭ്യ​മാ​ണ്. കോ​ർ​പ്പ​റേ​ഷ​​ന്റെ 101 ദി​ന ക​ർ​മ​പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നാ​യി നി​ർ​മാ​ണം തു​ട​ങ്ങി​യ കെ​ട്ടി​ട​ത്തി​ന്റെ മു​ക​ൾ…

    Read More »
  • വിവാഹത്തലേന്ന് വരന്‍ മുങ്ങി, വധുവിന്റെ കൈപിടിച്ച് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

    കോട്ടയം: കല്യാണത്തലേന്ന് വരനെ കാണാതായതോടെ പിറ്റേന്ന് പറഞ്ഞുറപ്പിച്ച മുഹൂര്‍ത്തത്തില്‍ യുവതിയുടെ കഴുത്തില്‍ മിന്നുകെട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. തലയോലപ്പറമ്പിലാണ് സംഭവം. തലയോലപ്പറമ്പ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിനെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുമീര്‍ വിവാഹം വിവാഹം കഴിച്ചത്. ഞായറാഴ്ച വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സുമീര്‍ ഫാത്തിമയെ വിവാഹം കഴിക്കാമെന്ന് പറയുകയായിരുന്നു. നദ്വത്ത് നഗര്‍ കെ.കെ.പി.ജെ ഓഡിറ്റോറിയത്തില്‍ നടന്ന നിക്കാഹിന് ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കി.

    Read More »
  • ആറ്റിങ്ങലിൽ സഹപാഠികളായ വിദ്യാർത്ഥികൾ തമ്മിൽ വഴക്കുണ്ടാക്കി, ഒരു കുട്ടിയുടെ അച്ഛൻ അയൽക്കാരിയായ വീട്ടമ്മയെ വെട്ടി മാരകമായി പരിക്കേല്പിച്ചു

    ആറ്റിങ്ങൽ: സ്കൂളിലെ കുട്ടികൾ തമ്മിലുള്ള വഴക്ക് രക്ഷിതാവിൻ്റെ കയ്യാങ്കളിയിൽ കലാശിച്ചു. കുപിതനായ ഒരു രക്ഷിതാവ് ഇതിൻ്റെ പേരിൽ വീട്ടമ്മയെ മാരകമായി വെട്ടി പരിക്കേല്പിച്ചു. ആറ്റിങ്ങലിലാണ് ഇത് നടന്നത്. ഇന്നലെ  രാത്രി 7 മണിയോടെയായിരുന്നു സംഭവം. സുജ എന്ന വീട്ടമ്മയും  മക്കളും വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. സുജയുടെ ഭർത്താവ് പുറത്ത് പോയിരിക്കുകയായിരുന്നു. അയൽവാസിയും ബന്ധുവുമായ ഷിബുവാണ് ആക്രമിച്ചത്. ഇരു വീട്ടുകാരുടെയും മക്കൾ ഒരേ സ്കൂളിൽ ആണ് പഠിക്കുന്നത്. കുട്ടികൾ തമ്മിലുള്ള പ്രശ്നം ചോദ്യം ചെയ്യാൻ ഷിബുവും ഭാര്യയും സുജയുടെ വീട്ടിലേക്ക് പോകുകയും വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. കുപിതനായ ഷിബു കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് സുജയെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ് ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു സുജ. ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ സുജ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതി ഷിബുവിനെ…

    Read More »
  • “വലിച്ചെറിയല്‍ വിമുക്ത കേരള” ത്തിന് അറക്കുളത്ത് തുടക്കം; കുളമാവ് ഡാമിന്റെ പരിസരത്തെ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന നീക്കം ചെയ്തു

    കുളമാവ്: കേരളത്തെയാകെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രചാരണ പരിപാടിയായ “വലിച്ചെറിയല്‍ വിമുക്ത കേരളം” അറക്കുളം പഞ്ചായത്തിലും തുടക്കം കുറിച്ചു. സന്ദര്‍ശകരും വാഹനയാത്രികരുമെല്ലാം വലിച്ചെറിഞ്ഞ പല വിധ മാലിന്യങ്ങളാല്‍ വൃത്തിഹീനമായ കുളമാവ് ഡാം ടോപ്പും പരിസരവും വൃത്തിയാക്കുന്നതിനാണ് പഞ്ചായത്ത് തുടക്കമിട്ടത്. ഹരിത കർമ സേനയുടെ നേതൃത്വത്തിൽ തിങ്കള്‍, ചൊവ്വ ദിവസങ്ങള്‍ കൊണ്ട് സമ്പൂര്‍ണമായി ഈ പരിസരമാകെ വൃത്തിയാക്കും. സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ഡാം സുരക്ഷാ അതോറിറ്റി ഈ ഭാഗത്തെ കടകള്‍ നീക്കിയിരുന്നു. ഇവിടെ ഇപ്പോള്‍ വാഹനങ്ങള്‍ യഥേഷ്ടം പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. അതിനാല്‍ ഇവിടെയെത്തുന്ന വാഹനങ്ങളിലെയാളുകള്‍ പ്ലാസ്റ്റിക്കും കുപ്പികളും ഡിസ്പോസിബിളുകളുമെല്ലാം യഥേഷ്ടം ഇവിടെ വലിച്ചെറിയുകയാണ്. എതിര്‍ഭാഗത്ത് കട നടത്തുന്നവരാകട്ടെ മാലിന്യ പരിപാലനത്തിന് യാതൊരു പ്രാധാന്യവും നല്‍കുന്നുമില്ല. ഇതാണ് ഈ പരിസരമാകെ വൃത്തിഹീനമാകാന്‍ ഇടയാക്കുന്നത്. ഇവിടം വലിച്ചെറിയല്‍ മുക്തമായി നിലനിര്‍ത്തുന്നതിന് ഡാം സുരക്ഷാ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, വനംവകുപ്പ്, പഞ്ചായത്ത് എന്നിവയുടെ കൂട്ടായ്മയുണ്ടാക്കുമെന്ന് കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത പഞ്ചായാത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് പറഞ്ഞു. ഇതിനായി അടുത്ത ദിവസം…

    Read More »
  • കോട്ടയം ജില്ലാ പോലീസ് ആനുവൽ സ്പോർട്സ് മീറ്റിന് സമാപനം

    കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് കാര്യക്ഷമത വർധിപ്പിക്കുന്നതിനും ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും  വേണ്ടി എല്ലാവർഷവും നടത്തിവരുന്ന ജില്ലാ പോലീസ് ആനുവൽ സ്പോർട്സ് മീറ്റ് സമാപിച്ചു. മീറ്റിന്റെ സമാപന സമ്മേളനം ഇന്നലെ വൈകിട്ട് 5 മണിക്ക് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്നു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ  സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.  ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടർ പി.കെ ജയശ്രീ ഐ.എ.എസ്, ജില്ലയിലെ വിവിധ ഡി.വൈ.എസ്.പിമാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സ്പോർട്സ് മീറ്റിൽ വിജയികളായവർക്ക് സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്യുകയും ചെയ്തു. സ്പോർട്സ് മീറ്റിൽ  ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ,  വടംവലി മത്സരങ്ങളിൽ കോട്ടയം ഹെഡ് ക്വാർട്ടേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വനിതകളുടെ വടംവലി മത്സരത്തിൽ കാഞ്ഞിരപ്പള്ളി സബ് ഡിവിഷനാണ് ഒന്നാം സ്ഥാനം.

    Read More »
  • സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ തെന്നിവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    ഇടുക്കിയിലെ മുതിരപ്പുഴയാറിൽ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ വെള്ളത്തിൽ തെന്നി വീണ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് (21) ആണ് മരിച്ചത്. ഇന്ന് (ഞായർ) വൈകിട്ടു മൂന്നരയോടെയാണ് സംഭവം. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ രാത്രിയാണ് മ‍‍‍ൃതദേഹം കണ്ടെത്തിയത്. സന്ദീപ് ഉൾപ്പെടെ അഞ്ചംഗ സംഘം മൂന്നാർ സന്ദർശിച്ച ശേഷം തിരികെ എല്ലക്കൽ വഴി ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ സന്ദീപ് കാൽ വഴുതി വെള്ളത്തിൽ വീണു. അടിയൊഴുക്ക് കൂടുതലായതിനാൽ യുവാവ് പെട്ടെന്ന് മുങ്ങിത്താഴ്ന്നു. നാട്ടുകാരും ഫയർ ഫോഴ്സും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീമംഗങ്ങൾ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുൻപും ആളുകൾ അപകടത്തിൽപ്പെട്ടിട്ടുള്ള സ്ഥലമാണിത്. വെള്ളത്തൂവൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • വീട്ടമ്മ ഭര്‍തൃഗൃഹത്തില്‍  പൊള്ളലേറ്റ് മരിച്ച നിലയില്‍

       തൃശൂര്‍ അന്തിക്കാട് പഴുവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിതയാണ് മരിച്ചത്. തീകൊളുത്തി ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂര്‍ണ്ണമായും കത്തിയ നിലയിലാണ്. കോഴിക്കോട് സ്വദേശിനിയാണ് സ്മിത. എല്‍.എല്‍.ബിക്ക് പഠിക്കുന്ന മകളോടൊപ്പം ബാംഗ്ലൂരിലായിരുന്നു താമസം. ഒരാഴ്ച്ച മുമ്പ് നാട്ടിലെത്തി മകളെ കോഴിക്കോടെ തറവാട്ട് വീട്ടിലാക്കിയ ശേഷം പഴുവിലെ ഭര്‍തൃഗൃഹത്തില്‍ എത്തിയതായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് തൊട്ടടുത്തുള്ള വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഈ സമയം ഭര്‍ത്താവ് ദീപു സ്ഥലത്തില്ലായിരുന്നു. അന്തിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മരിച്ച സ്മിത ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്

    Read More »
  • വീട്ടിലെ സെലിബ്രിറ്റിയായ നിങ്ങളുടെ കുട്ടി നാട്ടിലെ താരമാകണോ… ? വേഷപ്പകർച്ചയിലൂടെ രൂപവും ഭാവും മാറ്റണോ: കുട്ടിത്താരത്തിൽ ആത്മവിശ്വാസം നിറയ്ക്കണോ.. ! കുട്ടിത്താരങ്ങളുടെ തകർപ്പൻ പ്രകടനവുമായി കോട്ടയത്ത് കിഡ്സ് ഫാഷൻ ഷോ വരുന്നു

    കോട്ടയം: വീട്ടിലെ സെലിബ്രിറ്റിയായ കുട്ടിയ്ക്ക് നാട്ടിലെ താരമാകണോ… ? വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ കുട്ടി നടത്തുന്ന തകർപ്പൻ പ്രകടനം നാട്ടാര് കണ്ട് കയ്യടിക്കണോ.. ? കോട്ടയത്തിൻ്റെ മണ്ണിൽ തകർപ്പൻ കിഡ്സ് ഫാൻ ഷോയുമായി മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്‌സും ഒ വി & ക്രൂവും എത്തുന്നു. 2023 ഫെബ്രുവരി 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കിഡ്സ്‌ ഫാഷൻ ഷോയിൽ തേച്ചു മിനുക്കിയെടുക്കുന്നത് കോട്ടയത്തെ കുട്ടികളുടെ തകർപ്പൻ പ്രകടനങ്ങൾ തന്നെയാണ്. ഷോയുടെ മുന്നോടിയായി ഫെബ്രുവരി 12,19 തിയതികളിൽ കുട്ടികൾക്കായി ഗ്രൂമിംഗ് സെഷനുകൾ കോട്ടയം മൗണ്ട് കാർമ്മൽ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെ ഒട്ടനവധി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരുന്ന ഒവി ആൻഡ് ക്രൂവിന്റെ ചിട്ടയായ പരിശീലനവും ഗ്രൂമിംഗും കുട്ടികൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണ്. 3 മുതൽ 10 വയസ്സുവരെപ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 3 വയസ് – 6 വയസ്, 7 വയസ്…

    Read More »
  • കോട്ടയം ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ 1.47 കോടിയുടെ പദ്ധതി; ടെൻഡർ നടപടികൾക്ക് അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്

    കോട്ടയം: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ 2022-23 പദ്ധതിയിൽ ഉൾപെടുത്തി 1:47 കോടിയുടെ പദ്ധതികളുടെ ടെൻഡർ അംഗീകാരം നേടിയതായി ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് അറിയിച്ചു. ആരോഗ്യം , വിദ്യാഭ്യാസം, വെളിച്ചം, റോഡ്,സാംസ്കാരിക മേഖലകളിലാണ് ഫണ്ടുകൾ വിനിയോഗിക്കുന്നത്. വിദ്യാഭ്യാസം മേഖലയിൽ കുറിച്ചി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നവീകരണത്തിന് 20 ലക്ഷം രൂപ അനുവദിച്ചു. ചിങ്ങവനം എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂൾ ആധുനിക ടെയിലറ്റ് ബോക്കിന് – 10 ലക്ഷം രൂപ അനുവദിച്ചു. വിവിധ റോഡുകളുടെ നവീകരണത്തിന് പദ്ധതിയിൽ തുക അനുവദിച്ചിട്ടുണ്ട്. പനച്ചിക്കാട് പഞ്ചായത്ത് മലമേൽക്കാവ് പുളിമൂട് കല്ലുങ്കൽ കടവ് റോഡ് നവീകരണം – 15 ലക്ഷം രൂപ. കുറിച്ചി പഞ്ചായത്ത് ചിറവുമുട്ടം മലകുന്നം റോഡ് നവീകരണം – 20 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ആരോഗ്യ മേഖലയിൽ പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്റർ വാങ്ങൽ – 7 ലക്ഷവും കുറിച്ചി ഹോമിയോ മെഡിക്കൽ കോളേജിൽ ഫിസിയോ തെറാപ്പി യൂണിറ്റ് സ്ഥാപിക്കാൻ…

    Read More »
Back to top button
error: