പയ്യന്നൂര്‍: രണ്ട് മക്കളുടെ മാതാവായ യുവതിയെ കാണാതായി. അന്വേഷണത്തില്‍ ഭാര്യയും മക്കളുമുള്ള യുവാവിനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവാസിയുടെ ഭാര്യയായ 28 കാരിയാണ് വീട്ടില്‍ മക്കളെ തനിച്ചാക്കി വീടുവിട്ടത്.
ജനുവരി 30ന് വൈകീട്ട് ഏഴ് മണിയോടെ ടൗണില്‍ പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഏറെ വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്രയിന്‍ ജോലിക്കാരനായ യുവാവിനൊപ്പമാണ് യുവതി പോയതെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.