LocalNEWS

സംസ്ഥാന ബഡ്ജറ്റ് അധ്യാപകരെയും ജീവനക്കാരെയും പൂർണ്ണമായും അവഗണിച്ചു: സെറ്റോ

കോട്ടയം: സംസ്ഥാന സർക്കാർ ജീവനക്കാരെയും അധ്യാപകരെയും പൂർണ്ണമായും അവഗണിച്ച ബഡ്ജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് സെറ്റോ കോട്ടയം ജില്ലാ കമ്മറ്റി പറഞ്ഞു. ജീവനക്കാർക്ക് മാത്രമല്ല സമൂഹത്തിലെ ഒരു വിഭാഗത്തിനും ആശ്വാസത്തിന് വക നൽകാത്തതും, സമസ്ത മേഖലയിലും നികുതി വർദ്ധനവിനും അതുവഴി വിലവർദ്ധനവിനും കാരണമാകുന്ന ബജറ്റിൽ അദ്ധ്യാപകർക്കും ജീവനക്കാർക്കും അർഹതപെട്ട 2 വർഷത്തെ ക്ഷാമബത്ത കുടിശിഖയെപറ്റിയോ തടഞ്ഞു വച്ച ആനുകൂല്യങ്ങളെ പറ്റിയോ പരാമർശിച്ചില്ല.

അപകട മരണ ഇൻഷ്വറൻസ് പ്രീമിയം 500 രൂപയിൽ നിന്ന് 1000 രൂപയായി വർദ്ധിപ്പിച്ചപ്പോൾ ആനുപാതികമായി പരിരക്ഷ തുക വർദ്ധിപ്പിച്ചില്ല. എല്ലാ മേഖലകളിലും വില വർദ്ധനക്ക് വഴിവെക്കുന്ന പെട്രോൾ, ഡീസൽ സെസ് അടക്കമുള്ള നികുതി വർധനവ് പുന:പരിശോധിച്ചില്ലെങ്കിൽ വരുംദിവസങ്ങളിലും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു പറഞ്ഞു.

Back to top button
error: