Local
-
തെരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കുന്നു, വെള്ളാള മഹാസഭയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കമെന്നും സുരേന്ദ്രന്‍പിള്ള
പത്തനംതിട്ട : 2017 മുതല്‍ അധികാരം കൈവശമാക്കി കേരള വെള്ളാള മഹാസഭയെ തകര്‍ക്കാന്‍ ഒരുകൂട്ടം സമുദായ വിരുദ്ധര്‍ ശ്രമിക്കുന്നതായും, തെരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കുന്നതായും വെള്ളാളസംരക്ഷണസമിതി ചെയര്‍മാനും മുന്‍മന്ത്രിയുമായ വി. സുരേന്ദ്രന്‍പിള്ള ആരോപിച്ചു. 2020ല്‍ കാലാവധി പൂര്‍ത്തിയാക്കിയ ഭരണസമിതി വോട്ടര്‍പട്ടികയില്‍നിന്നും മുന്നൂറോളം അംഗങ്ങളെ ഒഴിവാക്കിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിച്ചും അകാരണമായി നാമനിര്‍ദ്ദേശപത്രിക തള്ളിയും തികച്ചും ജനാധിപത്യ വിരുദ്ധമായും ബൈലോയ്ക്ക് വിരുദ്ധമായും നടത്താന്‍ പോകുന്ന തെരഞ്ഞെടുപ്പ് നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവച്ച് നിഷ്പക്ഷ ബോഡിയെക്കൊണ്ട് സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുന്നതുവരെ അഴിമതിക്കാര്‍ക്കെതിരെ മുഴുവന്‍ സമുദായ സ്‌നേഹികളെയും അണിനിരത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാള സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്ന വെള്ളാള സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. കെ.ജി. ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.കെ. ഗോപാലകൃഷ്ണപിള്ള, എസ്.ആര്‍. വിനില്‍, കെ.പി. ഹരിദാസ്, ആറ്റുകാല്‍ ജി. കുമാരസ്വാമി, സുഭാഷ് തണ്ണിത്തോട്, വിനോദ് പ്രമാടം, കെ.സി. ഗണപതിപിള്ള, ബിജു മലയാലപ്പുഴ, എന്‍.വി. ഗോപാലകൃഷ്ണന്‍, ജയന്‍പിള്ള, ശാന്തമ്മാള്‍,…
Read More » -
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എസ്എൻഡിപി മേഖലാ ദേശതാലപ്പൊലിയും പ്രസാദമൂട്ടും 28-ന്
ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എസ്.എന്‍.ഡി.പി. ഏറ്റുമാനൂര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എട്ടാം ഉത്സവദിനമായ 28-ന് ദേശതാലപ്പൊലി ഘോഷയാത്രനടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മേഖലയില്‍ ഉള്‍പ്പെടുന്ന 17-ശാഖായോഗങ്ങളുടെ ദേശതാലപ്പൊലി വൈകുന്നേരം നാലിന് ടൗണിലെ 40-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം ഗുരുമന്ദിരത്തില്‍ സംഗമിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം കോട്ടയം യൂണിയന്‍ സെക്രട്ടറി ആര്‍. രാജീവ് ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് എം. മധു അധ്യക്ഷത വഹിക്കും. ഭദ്രദീപപ്രകാശനവും ആദ്യതാലസമര്‍പ്പണവും വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ഇന്ദിരാ രാജപ്പന്‍ നിര്‍വഹിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ ദേശതാലപ്പൊലി ഘോഷയാത്ര എം.സി. റോഡിലൂടെ പടിഞ്ഞാറെ നട വഴി ഏറ്റുമാനൂർ മഹാദേവക്ഷേത്രസന്നിധിയിലേയ്ക്ക് പ്രവേശിക്കും. രാവിലെ 11-ന് ക്ഷേത്രസന്നിധിയില്‍ 40-ാം മ്പര്‍ ശാഖായോഗത്തിന്റ നേതൃത്വത്തില്‍ നടത്തുന്ന മഹാപ്രസാദമൂട്ട് യൂണിയന്‍ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ദേശതാലപ്പൊലി കമ്മറ്റിചെയര്‍മാന്‍ പി.എന്‍. ശ്രീനിവാസന്‍, വൈസ് ചെയര്‍മാന്‍ സി.എസ്. ജയപ്രകാശ്, ജനറല്‍ കണ്‍വീനര്‍ ഷിബുഭാസ്‌കര്‍, മറ്റു ഭാരവാഹികളായ എ.കെ. റെജികുമാര്‍, എം.എന്‍.…
Read More » -
കുസാറ്റ് പ്രവേശനത്തിന് ഇനിയും അപേക്ഷിക്കാം: ക്യാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള വിവിധ അക്കാദമിക പ്രോഗ്രാമുകളിലേക്കുള്ള (എംബിഎ പ്രോഗ്രാമുകള്‍ ഒഴികെ) പ്രവേശനത്തിനായി ക്യാറ്റ് 2023 ന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തീയതി ഫൈനില്ലാതെ മാര്‍ച്ച് 10 വരെയും 100 രൂപ ഫൈനോടുകൂടി മാര്‍ച്ച് 15 വരെയും നീട്ടി. ഓണ്‍ലൈന്‍ ആയി ഫീസ് അടക്കാവുന്ന തീയതി മാര്‍ച്ച് 16 വരെയും നീട്ടിയിട്ടുണ്ട്. എംബിഎ പ്രവേശനത്തിനുള്ള രജിസ്ട്രേഷന്റെ അവസാന തീയതി ഫൈനില്ലാതെ ഏപ്രില്‍ 30 വരെയും 100 രൂപ ഫൈനോടുകൂടി മെയ് 3 വരെയും നീട്ടി. ഓണ്‍ലൈന്‍ ആയി ഫീസ് അടക്കാവുന്നതീയതി മെയ് 4 വരെയും നീട്ടിയിട്ടുണ്ട്. എം.ടെക്, പിഎച്ച്.ഡി എന്നിവയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനായി മുന്‍കൂട്ടി പ്രസിദ്ധീകരിച്ച സമയപരിധിയില്‍ മാറ്റമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്, സര്‍വകലാശാലയുടെ പ്രവേശന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0484-2577100
Read More » -
കിടങ്ങൂര്‍ ഉത്സവ ലഹരിയിലേക്ക്, ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഉത്സവം നാളെ കൊടിയേറും, ആറാട്ട് മാർച്ച് ഏഴിന്
പാലാ: നാടിനെ ഉത്സവ ലഹരിയിലാക്കി കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവം നാളെ കൊടിയേറും. പത്ത് ദിനരാത്രങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 7ന് ആറോട്ടോടെ സമാപിക്കും. നാളെ രാത്രി 9നാണ് ഏറെ പ്രശസ്തമായ ബ്രഹ്മചാരീകൂത്തോടെ നടക്കുന്ന കൊടിയേറ്റ്. കൊടിയേറ്റിന് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട കെടങ്ങശേരി തരണനെല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി സുബ്രഹ്മണ്യന്‍ വിശാഖ് എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. കൊടിയേറ്റിന് മുന്നോടിയായി നാളെ രാവിലെ പതിവ് പൂജകള്‍. തുടര്‍ന്ന് 8ന് തൃക്കണ്ണപുരം നാരായണീയസമിതിയുടെ നാരായണീയ പാരായണം, 8.05ന് പഞ്ചവിംശതി കലശം, 9ന് കൊടിക്കയര്‍, കൊടിക്കൂറ സമര്‍പ്പണം, വടക്കുംതേവര്‍ക്ക് കളഭാഭിഷേകം എന്നിവ നടക്കും. വൈകിട്ട് 5ന് ചുറ്റുവിളക്ക് സമര്‍പ്പണവും തിരുവരങ്ങ് ഉദ്ഘാടനവും ശബരിമല തന്ത്രി താഴ്മൺമഠം കണ്ഠര് രാജീവര്, തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി, തന്ത്രി കെടങ്ങശേരി തരണനെല്ലൂര്‍ രാമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിക്കും. തുടര്‍ന്ന് 5.15ന് വൈഷ്ണവി വാര്യര്‍, രുഗ്മിണി വാര്യര്‍ എന്നിവരുടെ കഥകളിപദക്കച്ചേരിയോടെ തിരുവരങ്ങളില്‍ കലാപരിപാടികള്‍ക്ക് തുടക്കമാവും. 7ന്…
Read More » -
എ.ഐ.എസ്.എഫ്. ഇടുക്കി ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച മുട്ടത്ത് തുടക്കമാകും
തൊടുപുഴ: എ.ഐ.എസ്.എഫ്. ഇടുക്കി ജില്ലാ സമ്മേളനതിന് ശനിയാഴ്ച മുട്ടത്ത് തുടക്കമാകും. ശനിയാഴ്ച് മുട്ടം റൈഫിള്‍സ് ക്ലബ് ഹാളില്‍ (സി.എ. കുര്യന്‍ നഗര്‍) ഉച്ചയ്ക്ക് ഒന്നിന് സമ്മേളനം തുടങ്ങും. 2.30-ന് പ്രതിനിധി സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി. കബീര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുട്ടം ടൗണില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥി റാലിയോടെ പൊതുസമ്മേളനത്തിന് തുടക്കം കുറിക്കും. പൊതുസമ്മേളനം സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവംഗം മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യും. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുനില്‍ കുമാര്‍ സുരേഷ് അധ്യക്ഷത വഹിക്കും. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍, സംസ്ഥാന കൗണ്‍സിലംഗം കെ.കെ. ശിവരാമന്‍, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പ്രിന്‍സ് മാത്യൂ തുടങ്ങിയവര്‍ പങ്കെടുക്കും. ഞായറാഴ്ച്ച രാവിലെ 9.30-ന് പ്രതിനിധി സമ്മേളനം തുടരും. സി.പി.ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആര്‍. പ്രമോദ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സി.പി.ഐ. സംസ്ഥാന…
Read More » -
ഓള്‍ കേരളാ കേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും കുടുംബസംഗമവും 24-ന്
ഏറ്റുമാനൂർ: ഓള്‍ കേരളാ കേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും കുടുംബസംഗമവും ഫെബ്രുവരി 26-ന് ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ കെ.എന്‍.ബി. ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം അഞ്ചുമണിക്ക് നഗരസഭാചെയര്‍പേഴ്‌സണ്‍ ലൗലിജോര്‍ജ് ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ് കുടുംബസംഗമവും, ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് മെമ്പര്‍ഷിപ്പ് കാമ്പയിനും ഉദ്ഘാടനം ചെയ്യും. സംഘടനാ അംഗങ്ങള്‍ അനുഭവിക്കുന്ന വെല്ലുവിളികള്‍ ഒരുപരിധിവരെ നേരിടുന്നതിനു സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടന്നും ഭാരവാഹികള്‍പറഞ്ഞു. ഭഷ്യസുരക്ഷ ലൈസന്‍സില്ലാതെയും നഗരസഭാ, പഞ്ചായത്ത് അനുമതിയില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന അസോസിയേഷന്റ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂലമായ നടപടിയെടുത്തിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സജി ജേക്കബ്, സെക്രട്ടറി ജോസ് ഫിലിപ്പ്, റെജി എബ്രാഹം, കെ.എന്‍.ബി. കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Read More » -
അനുജൻ ജ്യേഷ്ഠൻ്റെ വീട്ടിലെ കുരുമുളക് മോഷ്ടിച്ചു, മോഷണവിവരം അറിഞ്ഞ് ജ്യേഷ്ഠൻ കുഴഞ്ഞുവീണു മരിച്ചു
ഇടുക്കിയിലെ രാജമുടിയിൽ അനുജൻ സ്വന്തം ജ്യേഷ്ഠൻ്റെ വീട്ടിൽ കയറി 75 കിലോ കുരുമുളകു മോഷ്ടിച്ചു. മോഷണവിവരമറിഞ്ഞ് ജ്യേഷ്ഠൻ കുഴഞ്ഞുവീണു മരിച്ചു. വീട്ടുകാർ തീർഥാടനത്തിനു പോയ സമയത്ത് വീട് കുത്തിത്തുറന്നാണ് കുരുമുളകു മോഷ്ടിച്ചത്. കേസിലെ പ്രതി അനിൽ കുമാറിനെ ഇന്നലെ മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തു. രാജമുടി പതിനേഴു കമ്പനി മണലേൽ അനിൽ കുമാർ (57) സ്വന്തം ജ്യേഷ്ഠൻ രാജമുടി മണലേൽ വിശ്വനാഥന്റെ വീട്ടിലാണ് മോഷണം നടത്തിയത്. വിവരം അറിഞ്ഞ ഉടൻ വിശ്വനാഥൻ കുഴഞ്ഞു വീണു മരിച്ചിരുന്നു. വിശ്വനാഥന്റെ ഇളയ സഹോദരനാണ് അറസ്റ്റിലായ അനിൽകുമാർ. ഭാര്യ വിദേശത്തായ അനിൽ കുമാർ വിശ്വനാഥന്റെ അയൽപക്കത്ത് തന്നെയാണ് താമസവും. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വിശ്വനാഥനും ഭാര്യ ഷീലയും മക്കളായ അരുൺ, അനീഷ്, മരുമക്കൾ രമ്യ, അനുപ്രിയ എന്നിവരുമായി പഴനിക്കു ക്ഷേത്രദർശനത്തിനു പോയത്. ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ തമിഴ്നാട് കേരള അതിർത്തി ചിന്നാറിലെത്തിയപ്പോൾ രാത്രി വീട്ടിൽ മോഷണം നടന്ന വിവരം ബന്ധുക്കൾ വിശ്വനാഥനെ വിളിച്ചറിയിച്ചു.…
Read More » -
കുടികിടപ്പവകാശമായി ലഭിച്ച ഭൂമിയിൽ താമസം, കുടുംബക്ഷേമകേന്ദ്രത്തിന് പണം കൊടുത്തു വാങ്ങിയ ഭൂമി; കാരുണ്യത്തിൻ്റെ ആൾരൂപമായി പേരാവൂരിലെ പി. പി രാജീവൻ
മട്ടന്നൂർ: ‘ഇ.എം.എസ് സർക്കാർ ഭൂപരിഷ്‌ക്കരണം നടത്തിയപ്പോൾ കുടികിടപ്പവകാശമായി ലഭിച്ച ഭൂമിയിലാണ് ഞാനിപ്പോൾ താമസിക്കുന്നത്. അതിനാൽ, എന്റെ ഭൂമി നാട്ടിൽ ആരോഗ്യകേന്ദ്രം നിർമിക്കുന്നതിന് സൗജന്യമായി വിട്ടുനൽകാൻ സന്തോഷമേയുള്ളൂ’ കാര പേരാവൂരിലെ പി. പി രാജീവൻ പറയുന്നു. കാരപേരാവൂർ കുടുംബക്ഷേമ കേന്ദ്രം സൗകര്യങ്ങളില്ലാതെയാണ് പ്രവർത്തിക്കുന്നത്. വിമാനത്താവള റോഡ് വികസനത്തിനൊപ്പം ഈ കെട്ടിടവും ഇല്ലാതാകും. കുടുംബക്ഷേമ കേന്ദ്രത്തിനായി മികച്ച ഇരുനില കെട്ടിടം നിർമിച്ചാൽ ഭാവിൽ പ്രാഥമികാരോഗ്യകേന്ദ്രമായും ഉയർത്തപ്പെടും.നാട്ടുകാർക്ക് മികച്ച ചികിത്സയും ലഭിക്കും. അതിനാലാണ് സെന്റിന് നാലര ലക്ഷം രൂപ വിലയുള്ള സ്ഥലം സൗജന്യമായി നൽകിയത്. കണ്ണൂർ വിമാനത്താവളം വികസനത്തോടൊപ്പം നാട്ടിൽ നിരവധി വികസനപദ്ധതികളാണ് എൽ.ഡി.എഫ് സർക്കാർ യാഥാർഥ്യമാക്കുന്നത്. ‘ഇത്രയേറെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കായി നൽകുന്ന സർക്കാരിന് എന്നാൽ കഴിയുന്ന സഹായം തിരിച്ചുനൽകുകമാത്രമാണ് ഇതെ’ന്നും രാജീവൻ പറയുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥയ്‌ക്ക് അഭിവാദ്യങ്ങളുമായി നിർമാണത്തൊഴിലാളിയായ രാജീവൻ മുൻനിരയിലുണ്ട്. കോറോത്ത് കൃഷ്‌ണൻ- പി. പി…
Read More » -
വടകരയിൽ12 അനധികൃത ബോട്ടുകൾ പിടികൂടി
വടകര: കേരള തീരത്തേക്ക് വരുമ്പോൾ ഫിഷറീസ് വകുപ്പിനു നൽകേണ്ട 25000 രൂപ വെട്ടിച്ച, കർണാടകയിൽ നിന്നുള്ള 12 മത്സ്യബന്ധന ബോട്ടുകൾ വടകര തീരദേശ പൊലീസ് പിടികൂടി. യൂസേഴ്സ് ഫീ അടച്ച ശേഷമേ മീൻ പിടിക്കാൻ പാടുള്ളൂ. ഇതിന് ഒരു വർഷം പ്രാബല്യമുണ്ടാകും. എന്നാൽ പരിശോധിച്ച ബോട്ടുകളിൽ ഒന്നു പോലും പണം അടച്ചിരുന്നില്ല. തീര സുരക്ഷയുടെ ഭാഗമായിരുന്നു പരിശോധന. നാട്ടിലെ ബോട്ടുകളും പരിശോധിച്ചു. ലഹരിയും മറ്റ് അനധികൃത കടത്തും പിടികൂടുകയായിരുന്നു ലക്ഷ്യം. തീരദേശ പൊലീസ് ഇൻസ്പെക്ടർ സി.എസ്. ദീപുവിന്റെ നേതൃത്വത്തിൽ എഎസ്ഐ റഖീബ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രകാശൻ പാറോളി എന്നിവരായിരുന്നു പരിശോധന നടത്തിയത്. ചോമ്പാൽ കേന്ദ്രീകരിച്ച് കർണാടകയിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകൾ കൂടുതലായി എത്തുന്നുണ്ട്. യൂസേഴ്സ് ഫീ അടയ്ക്കാതെ മീൻ പിടിക്കുന്നവരെ കണ്ടെത്തേണ്ടത് ഫിഷറീസ് വകുപ്പാണ്. എന്നാൽ ഹാർബറിലോ കടലിലോ കാര്യമായ പരിശോധന നടക്കാറില്ല.
Read More » -
കതിരൂരിലെ ട്രാൻസ്ജെൻഡർ നിധീഷിനും മാതാവിനും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം
ലൈഫ്ഭവന പദ്ധതിയിൽ ട്രാൻസ്ജെൻഡറിന് സംസ്ഥാനത്ത് ആദ്യമായി നിർമിച്ച വീട് കൈമാറി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ല പഞ്ചായത്തും കതിരൂർ ഗ്രാമപഞ്ചായത്തും ചേർന്നാണ് കതിരൂർ പഞ്ചായത്തിലെ 26ാം വാർഡിൽ പറമ്പത്ത് ഹൗസിങ് കോളനിയിലുള്ള ട്രാൻസ്ജെൻഡറായ നിധീഷിനും മാതാവിനും പൊന്ന്യം പറാംകുന്നിൽ വീട് നിർമിച്ചു നൽകിയത്. മനോഹരമായി നിർമിച്ച ഒറ്റനില വീടിന്റെ താക്കോൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ നിധീഷിന് ഇന്നലെ കൈമാറി. ദ്രുതഗതിയിലാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ വ്യക്തിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി നിർമിച്ച വീടാണിത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയായിരുന്നു വീടിന് തറക്കല്ലിട്ടത്. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി കതിരൂർ പഞ്ചായത്തിന്റെ മൂന്ന് ലക്ഷവും ജില്ല പഞ്ചായത്തിന്റെ ഒരു ലക്ഷവും നാട്ടുകാരിൽ നിന്ന് സംഭാവനയായി ലഭിച്ച ഒന്നര ലക്ഷവും ചേർത്താണ് വീട് നിർമാണം പൂർത്തിയാക്കിയത്. പഞ്ചായത്ത് നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് വീട്. ട്രാൻസ്ജെൻഡർ ആയതിനാൽ കുടുംബത്തെ അകറ്റിനിർത്തുന്ന സാഹചര്യമുണ്ടായപ്പോൾ യുവാവും…
Read More »