ഏറ്റുമാനൂർ: ഓള് കേരളാ കേറ്റേഴ്സ് അസോസിയേഷന് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും കുടുംബസംഗമവും ഫെബ്രുവരി 26-ന് ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ കെ.എന്‍.ബി. ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം അഞ്ചുമണിക്ക് നഗരസഭാചെയര്പേഴ്സണ് ലൗലിജോര്‍ജ് ഉദ്ഘാടനം ചെയ്യും. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ് കുടുംബസംഗമവും, ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് മെമ്പര്‍ഷിപ്പ് കാമ്പയിനും ഉദ്ഘാടനം ചെയ്യും.
സംഘടനാ അംഗങ്ങള്‍ അനുഭവിക്കുന്ന വെല്ലുവിളികള്‍ ഒരുപരിധിവരെ നേരിടുന്നതിനു സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടന്നും ഭാരവാഹികള്പറഞ്ഞു. ഭഷ്യസുരക്ഷ ലൈസന്‍സില്ലാതെയും നഗരസഭാ, പഞ്ചായത്ത് അനുമതിയില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന അസോസിയേഷന്റ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂലമായ നടപടിയെടുത്തിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സജി ജേക്കബ്, സെക്രട്ടറി ജോസ് ഫിലിപ്പ്, റെജി എബ്രാഹം, കെ.എന്‍.ബി. കണ്ണന് എന്നിവര്‍ പങ്കെടുത്തു.